Wednesday, 21 October 2020

Current Affairs- 17/10/2020

1. 2020- ലെ സെൻട്രൽ ബാങ്ക് ഓഫ് ദി ഇയർ അവാർഡ് നേടിയതാര്- ബാങ്ക് ഓഫ് ഘാന


2. തുടർച്ചയായ ഒൻപതാം തവണയും എസ്.എൻ. ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേറ്റത്- വെളളാപ്പള്ളി നടേശൻ 


3. മുഴുവൻ ഗ്രാമീണ വീടുകളിലേക്കും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- ജലജീവൻ പദ്ധതി 


4. 2027- ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- കേരളം

  • ഇന്ത്യ ഇതാദ്യമായി ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയാകുന്നു 

5. 2020 ഒക്ടോബറിൽ അന്തരിച്ച കലാമണ്ഡലം കേശവപൊതുവാൾ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- ചെണ്ട  


6. തുടർച്ചയായി 8 മണിക്കൂർ പറന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനം- റുസ്തം 2 


7. 2020 ഫ്രഞ്ച് ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയത് - ഇഗ സ്വിയാറ്റെക് ( പോളണ്ട് ) (ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ആദ്യ പോളണ്ട്കാരി) 


8. ക്ലാസിക് സിനിമകളിൽ വംശീയ അധിക്ഷേപത്തിന് എതിരായ  മുന്നറിയിപ്പ് ശക്തമാക്കാൻ തീരുമാനിച്ച സിനിമാ നിർമ്മാണ കമ്പനി ഏത്- അമേരിക്കൻ സിനിമാ നിർമ്മാണ കമ്പനിയായ ഡസ്നി


9. ഇന്ത്യയിലെ ആദ്യ ഓസ്കാർ ജേതാവ് ആര്- ഭാനു അത്തയ്യ

  • ഗാന്ധി സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് അവാർഡ്  ഒക്ടോബർ- 15 2020 അന്തരിച്ചു  

10. ഏഴാമത് സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് അർഹനായത് ആര്- വിവേക് ചന്ദ്രൻ (വന്യം എന്ന ചെറുകഥാ സമാഹാരത്തിന്)  


11. വൈദ്യുതി ലൈനുകളുടെ അപകടാവസ്ഥ പരിഹരിക്കുന്നതിന് കെഎസ്ഇബിയുടെ പുതിയ പദ്ധതി ഏത്- ഓപ്പറേഷൻ ശുദ്ധി 2020


12. ഇൻഡസ്ട്രിയൽ ഡിജിറ്റൽ തെർമോമീറ്റർ തദ്ദേശീയമായി  നിർമിക്കുന്നത് എവിടെ- തൃശ്ശൂർ സെന്റെർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി


13. 2020- ലെ ചെറുകാട് പുരസ്കാരം നേടിയത്- ഡോ. എം. പി. പരമേശ്വരൻ (കൃതി- കാലഹരണമില്ലാത്ത സ്വപ്നങ്ങൾ)  


14. 2020 ഒക്ടോബറിൽ സ്റ്റേറ്റ് സിവിൽ സർവീസിൽ വനിതകൾക്ക് 33% സംവരണം അനുവദിച്ച സംസ്ഥാനം- പഞ്ചാബ് 


15. സഞ്ചാരികൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളിൽ താമസ സൗകര്യം സജ്ജമാക്കുന്ന പദ്ധതി നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സി. ഡിപ്പോ- മൂന്നാർ


16. വേൾഡ് എച്ച്ആർഡി കോൺഗ്രസിൽ ഏഷ്യയിലെ മികച്ച തൊഴിൽദാതാവ് പുരസ്കാരം ലഭിച്ചത്- ലുലു ഗ്രൂപ്പ്


17. ദുരന്ത മേഖലകളിലും അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാൻ കേരള സംസ്ഥാന ദുരന്ത നിവാരണ് അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ വകുപ്പുകൾ ആരംഭിക്കുന്ന പദ്ധതി- ഹാം റേഡിയോ


18. ഇന്ത്യയിലേക്ക് ആദ്യമായി ഓസ്കർ പുരസ്കാരം കൊണ്ടുവന്ന വസ്ത്രാലങ്കാര വിദഗ്ധ ഈയിടെ അന്തരിച്ചു ആരാണ് ആ വെക്തി- ഭാനു അതയ്യ


19. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ക്രൂയിസ് മിസൈൽ- നിർഭയ്


20. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം നിലവിൽ വരുന്നത്- ജമ്മു കാശ്മീർ (സോജില ടണൽ)


21. ലോക ഭക്ഷ്യ ദിനം- ഒക്ടോബർ 16  


22. 2020- ലെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം- Grow, Nourish, Sustain Together. Our Actions are Our Future 


23. 2020 ഒക്ടോബറിൽ കേരളത്തിൽ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ച ജില്ല- തിരുവനന്തപുരം 


24. കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി പഞ്ചായത്ത്- കരവാരം (തിരുവനന്തപുരം) 


25. സ്വന്തം കൃഷിയിലൂടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള കൃഷിവകുപ്പ് ആരംഭിച്ച പദ്ധതി- പോഷകത്തളിക 


26. അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനം- ഒക്ടോബർ 17 


27. 2020- ലെ അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജ്ജന ദിനത്തിന്റെ പ്രമേയം- Acting together to achieve social and environmental justice for all 


28. 2020 ഒക്ടോബറിൽ Indian Banks Association (IBA)- ന്റെ ചെയർമാൻ ആയി നിയമിതനായത്- രാജ് കിരൺ റായ് 


29. കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമ്മിച്ച പോലീസ് സ്റ്റേഷൻ- പാങ്ങോട് പോലീസ് സ്റ്റേഷൻ (തിരുവനന്തപുരം)  


30. സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി Mission Shakti എന്ന പേരിൽ പുതിയ പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

No comments:

Post a Comment