Sunday, 4 October 2020

General Knowledge in Indian History Part- 11


1. വിക്ടോറിയ രാജ്ഞി അന്തരിച്ച സമയത്ത് (1901) ആരായിരുന്നു വൈസ്രോയി- കഴ്സൺ പ്രഭു 
  • ഏറ്റവും കൂടുതൽ ഇന്ത്യാ വൈസ്രായിമാരുടെ ഭരണത്തിന് സാക്ഷ്യം വഹിച്ച ബ്രിട്ടീഷ് ഭരണാധികാരിയായിരുന്നു വിക്ടോറിയ (ഭരണകാലം 1837-1901)
  • ഏറ്റവും കൂടുതൽ കാലം ഭരിച്ച വൈസ്രോയി- ലിൻലിത് ഗോ പ്രഭു (1936-43)
  • ഏറ്റവും കുറച്ചുകാലം ഭരിച്ച വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു (1947) 
  • 1937- ൽ ബ്രിട്ടീഷിന്ത്യയിലെ പ്രവിശ്യകളിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വൈസ്രോയിയായിരുന്നത് ലിൻലിത്ഗോ പ്രഭുവായിരുന്നു. 
2. ജോർജ് അഞ്ചാമൻ രാജാവിന്റെ  കീരീടധാരണം ഡൽഹിയിൽ നടന്ന സമയത്ത് (1911) വൈസ്രോയി ആരായിരുന്നു- ഹാർഡിഞ്ച് രണ്ടാമൻ 

  • വഹാബികളുടെ കലാപം അമർച്ച ചെയ്ത വൈസ്രോയി- എൽജിൻ ഒന്നാമൻ 
  • തഗ്ഗുകൾ എന്നുപേരായ കൊള്ളസംഘങ്ങളെ അമർച്ചചെയ്ത ഗവർണർ ജനറലാണ് വില്യം ബെന്റിക് പ്രഭു.  
  • പിണ്ടാരികളെ അമർച്ചചെയ്ത ഗവർണർ ജനറലാണ് ഹേസ്റ്റിങ്സ് പ്രഭു.
3. ഏത് വൈസ്രോയിയുടെ കാലത്താണ് 1885- ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത്- ഡഫറിൻ പ്രഭു 

  • 1904- ൽ കോൺഗ്രസ് പ്രതിനിധിസംഘത്തെ കാണാൻ വിസ്മ്മതിച്ച വൈസ്രോയി- കഴ്സൺ പ്രഭു 
  • ബ്രിട്ടീഷ് പ്രധാനമന്ത്രി റംസേ മക് ഡൊണാൾഡ് കമ്യൂണൽ അവാർഡ് (1932) പ്രഖ്യാപിച്ച സമയത്തെ വൈസ്രോയി- വെല്ലിങ്ടൺ പ്രഭു  
  • ദീപാവലി പ്രഖ്യാപനവുമായി (1929) ബന്ധപ്പെട്ട വൈസ്രോയി- ഇർവിൻ പ്രഭു
  • ഇന്ത്യക്കാരെ ഉൾപ്പെടുത്തി ഇംപീരിയൽ സർവീസ് കോർപ്സ് എന്ന പാരാമിലിട്ടറി വിഭാഗം ആവിഷ്കരിച്ച വൈസ്രോയി- ഡഫറിൻ പ്രഭു 
  • ധനകാര്യ വികേന്ദ്രീകരണം കൊണ്ടുവന്ന വൈസ്രായി- മേയോ  
4. ഏത് വൈസ്രോയിയുടെ കാലത്താണ് ഭഗത്സിങ് തൂക്കിലേറ്റപ്പെട്ടത്- ഇർവിൻ പ്രഭു  

  • സൈമൺ കമ്മിഷൻ നിയമിക്കപ്പെട്ടത് ഇർവിന്റെ  കാലത്താണ് (1927)
5. ‘ഞാൻ മുട്ടുകുത്തിനിന്ന് അങ്ങയോട് അപ്പം ചോദിച്ചു; കല്ലാണ് അങ്ങ് തന്നത്.' ഏത് വൈസ്രോയിയെക്കുറിച്ചാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത്- ഇർവിൻ പ്രഭു

  • പതിനൊന്നിന പരിപാടി. ഉൾപ്പെടുത്തി ഗാന്ധിജി 1930- ൽ കത്തെഴുതിയത് ഇർവിൻ പ്രഭുവിനായിരുന്നു
  • ഗാന്ധിജി ദണ്ഡി മാർച്ച് നടത്തിയപ്പോൾ വൈസ്രോയിയായിരുന്നത് ഇർവിൻ പ്രഭുവാണ്
6. ഏത് വൈസ്രോയിയുടെ കാലത്താണ് ചൗരിചൗര സംഭവം (1922) നടന്നത്- റീഡിങ് പ്രഭു  
  • 1921- ലെ മാപ്പിളകലാപകാലത്തെ വൈസ്രോയി- റീഡിങ് പ്രഭു
7. ഗാന്ധിജി സിവിൽ ആജ്ഞാ ലംഘന പ്രസ്ഥാനം ആരംഭിച്ചത് (1930) ഏത് വൈസ്രോയിയുടെ കാലത്താണ്- ഇർവിൻ പ്രഭു 
  • വിവാഹപ്രായം ഉയർത്തിയ Sarda Act പാസാക്കിയത് (1929) ഇർവിന്റെ  കാലത്താണ്
  • പുണെ ഉടമ്പടിയുടെ (1932) സമയത്തെ വൈസ്രോയി- വെല്ലിങ്ടൺ
8. റഷ്യയ്ക്കും ബ്രിട്ടിഷ് സ്വാധീന മേഖലയ്ക്കും ഇടയിലുള്ള അതിർത്തിയായി ഓക്സസ് നദിയെ നിശ്ചയിച്ച ബ്രിട്ടിഷ് ഭരണാധികാരി- മേയോ

  • കൃഷിക്കും വാണിജ്യത്തിനും വകുപ്പ് ആരംഭിച്ച വൈസ്രോയി മേയോ പ്രഭുവാണ്
  • ബ്രിട്ടിഷുകാർ അജ്മീരിൽ (ഇപ്പോൾ രാജസ്ഥാൻ) സ്ഥാപിച്ച കോളേജ് മേയോ പ്രഭുവിന്റെ പേരിലാണ് അറിയപ്പെടുന്നത്
  • രണ്ടാം ലോക മഹായുദ്ധക്കാലത്ത് ദക്ഷിണ പൂർവേഷ്യയിൽ സഖ്യ സേനയുടെ സുപ്രീം കമാൻഡർ ആയിരുന്നശേഷം ഇന്ത്യാ വൈസ്രോയിയായത്- മൗണ്ട്ബാറ്റൺ പ്രഭു 
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ലിന് 1947 ജൂലായ് 18- ന് രാജകീയാനുമതി ലഭിച്ചപ്പോൾ വൈസ്രോയി- മൗണ്ട്ബാറ്റൺ പ്രഭു 
9. റിച്ചാർഡ് സാച്ചിയുടെ നേതൃത്വത്തിൽ ഫമൈൻ കമ്മിഷനെ നിയമിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്- ലിട്ടൺ 
  • 'വിപരീത സ്വഭാവങ്ങളുടെ വൈസ്രോയി' എന്നറിയപ്പെട്ടത് ലിട്ടണാണ്
  • രണ്ടാം അഫ്ഗാൻ യുദ്ധം നടന്നത് ലിട്ടന്റെ കാലത്താണ്
  • 1943- ലെ ക്ഷാമകാലത്ത വൈസ്രോയി- വേവൽ പ്രഭു
  • ല്യാൾ (Lyall) കമ്മിഷനെ നിയമിച്ച വൈസ്രോയി- കഴ്സൺ പ്രഭു  
  • 'പ്രോബ്ലംസ് ഓഫ് ദ ഫാർ ഈസ്റ്റ് ജപ്പാൻ, കൊറിയ, ചൈന' എന്ന പുസ്തകം രചിച്ച വൈസ്രോയി- കഴ്സൺ 
  • ആൻഡ്രൂ ഫ്രേസറുടെ കീഴിൽ പൊലീസ് കമ്മിഷനെ നിയോഗിച്ച വൈസ്രോയി- കഴ്സൺ
10. ഏത് വൈസ്രോയിയുടെ ഭരണ കാലത്താണ് ഇന്ത്യയിൽ ആദ്യമായി തൊഴിൽ നിയമങ്ങൾ കൊണ്ടുവന്നത് റിപ്പൺ പ്രഭു  

  • 1878- ൽ ആയുധ നിയമം കൊണ്ടുവന്ന വൈസ്രോയി- ലിട്ടൺ പ്രഭു 
11. ഏത് വൈസ്രോയിയുടെ കാലത്താണ് സിവിൽ സർവീസിനെ ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ തരംതിരിച്ചത്- ലാൻഡ്സ്ഡൗൺ പ്രഭു 

  • ഇന്ത്യക്കാർക്ക് വേണ്ടി പ്രത്യേക സിവിൽ സർവീസ് ആരംഭിച്ച വൈസ്രോയി- ലിട്ടൺ പ്രഭു 
  • വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ നിലവിൽവന്ന സമയത്തെ വൈസ്രോയി- കഴ്സൺ പ്രഭു  
  • ബ്രിട്ടിഷ് ഇന്ത്യയ്ക്കും അഫ്ഗാനിസ്താനും ഇടയിൽ അതിർത്തി നിർണയിക്കുന്നതിന് ഡുറാന്റ് കമ്മിഷനെ നിയമിച്ചതും ഡുറാന്റ് ലൈൻ പ്രാബല്യത്തിൽ വന്നപ്പോൾ വൈസ്രോയിയായിരുന്നതും ലാൻഡ്സ് ഡൗൺ പ്രഭുവാണ്
  • അഫ്ഗാനിസ്താനും പഴയ ബ്രിട്ടീഷ് സാമ്രാജ്യവുമായിട്ടുണ്ടായിരുന്ന അതിർത്തിയാണ് ഡ്യൂറാൻറ് ലൈൻ
  • അഫ്ഗാൻ പ്രശ്നത്തിൽ 1876- ൽ രാജിവെച്ച വൈസ്രോയി- നോർത്ത്ബ്രുക്ക് പ്രഭു 
  • ഇൽബർട്ട് ബിൽ വിവാദത്തത്തുടർന്ന് രാജിവെച്ച വൈസ്രോയി- റിപ്പൺ പ്രഭു  
  • യൂറോപ്യരായ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിന് ഇന്ത്യക്കാരായ ന്യായാധിപൻമാർക്ക് അധികാരം വ്യവസ്ഥ ചെയ്തതിനാലാണ് ഇൽബർട്ട് ബിൽ വിവാദമായത് 
  • സ്വതന്ത്രവ്യാപാരത്തിൽ വിശ്വസിക്കുകയും അരി, എണ്ണ, നീലം എന്നിവയുടെത് ഒഴികെയുള്ള കയറ്റുമതി നികുതികൾ നിർത്തലാക്കുകയും ചെയ്ത വൈസ്രോയി- നോർത്ത്ബ്രുക്ക് പ്രഭു 
12. സ്വതന്ത്ര ഇന്ത്യയുടെ ഗവർണർ ജനറൽ പദവി മൗണ്ട് ബാറ്റൺ പ്രഭു ഒഴിഞ്ഞ വർഷം- 1948

13. ഇടതുകൈ ഇല്ലാത്ത ഒരു വ്യക്തി 1926- ൽ ഇന്ത്യാ വൈസ്രോയിയായി. ഇദ്ദേഹത്തിൻറെ പേര്- ഇർവിൻ പ്രഭു 
  • കുതിരസവാരിക്കിടെ നട്ടെല്ലിന് പരിക്കുപറ്റിയതുമൂലം ജീവിതകാലം മുഴുവൻ വേദനയനുഭവിക്കേണ്ടിവന്ന വൈസ്രോയി- കഴ്സൺ പ്രഭു 
14. റൗലറ്റ് ആക്ട് പാസായത് ഏത് വൈസ്രോയിയുടെ കാലത്താണ്- ചെംസ്ഫോർഡ് പ്രഭു 
  • ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്കാലത്തെ (1919) വൈസ്രോയി ചെംസ്ഫോർഡ് ആയിരുന്നു
  • റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി- റീഡിങ് പ്രഭു 
15. കോൺഗ്രസുമായി ബന്ധപ്പെട്ട സുരക്ഷാ വാൽവ് സിദ്ധാന്തം ഏത് വൈസ്രോയിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ഡഫറിൻ പ്രഭു 

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പാസാക്കുന്ന സമയത്ത് (1929) വൈസ്രോയി ഇർവിൻ പ്രഭു 
16. ഓഗസ്റ്റ് ഓഫർ മുന്നോട്ട് വെച്ച വൈസ്രോയി- ലിൻലിത്ഗോ 


17. ജാലിയൻ വാല ബാഗ് കൂട്ടക്കൊലയെക്കുറിച്ച് (1919) അന്വേഷിക്കാൻ ഹണ്ടർ കമ്മിഷനെ നിയോഗിച്ചത് ചെംസ്ഫോർഡ് പ്രഭുവിന്റെ കാലത്താണ്.

18. 1906- ൽ മുസ്ലിം ലീഗ് രൂപം കൊണ്ട സമയത്തെ വൈസ്രോയി- മിന്റോ  രണ്ടാമൻ 
  • മുസ്ലിങ്ങൾക്ക് സാമുദായികസംവരണം ആദ്യമായി ഏർപ്പെടുത്തിയ വൈസ്രോയി- മിന്റോ രണ്ടാമൻ 
  • 1935-ൽ റിസർവ് ബാങ്ക് രൂപം കൊണ്ട സമയത്തെ വൈസ്രോയി- വെല്ലിങ്ടൺ പ്രഭു 
  • 1937- ൽ ഫെഡറൽ കോടതി നിലവിൽ വന്നത് ലിൻ ലിത്ഗോ പ്രഭുവിന്റെ കാലത്താണ്
19. ബർമയെ ഇന്ത്യയിൽ നിന്ന് വേർപെടുത്തിയത് ഏത് വൈസ്രോയിയുടെ കാലത്താണ്- ലിൻലിത്ഗോ പ്രഭു 
  • 1935- ലെ ഗവൺമെൻറ് ഒാഫ് ഇന്ത്യ ആക്ട് പ്രകാരം 1937- ൽ ആണ് വേർപെടു ത്തിയത്
  • 1945- ൽ സിംല സമ്മേളനം നടന്നതും 1946- ൽ നാവിക കലാപം നടന്നതും വേവൽ പ്രഭുവിന്റെ കാലത്താണ്.
20. പഞ്ചാബിന്റെ രക്ഷകൻ എന്നറിയപ്പെട്ട വൈസ്രോയി- ജോൺ ലോറൻസ് 

  • ഇന്ത്യയുടെ വൈസ്രോയിയായ ഏക ജൂതൻ- റീഡിങ് പ്രഭു 
  • ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത്- ഇർവിൻ പ്രഭു  
  • മൈസൂരിന്റെ രാജാധികാരം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ച വൈസ്രോയി- റിപ്പൺ പ്രഭു

No comments:

Post a Comment