Wednesday, 21 October 2020

Current Affairs- 18/10/2020

1. ‘The Battle of Belonging: On Nationalism, Patriotism and What it Means to Be Indian’ എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. ശശി തരൂർ 


2. അന്താരാഷ്ട്ര ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറായി ഒരു ദിവസത്തേക്ക് ചുമതലയേറ്റ 18 കാരി- ചൈതന്യ വെങ്കിടേശ്വരൻ (ഇന്ത്യയിലുള്ള ബ്രിട്ടന്റെ ഏറ്റവും വലിയ നയതന്ത്ര പദവിയാണിത്) 


3. 2020 ഉണ്ണികൃഷ്ണന്റെ പുത്തൂർ സ്മാരക പുരസ്കാര ജേതാവ്- അക്കിത്തം അച്യുതൻ നമ്പൂതിരി 


4. ഈയിടെ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ബീച്ച്- കാപ്പാട് ബീച്ച് 

  • പരിസ്ഥിതി സൗഹാർദ്ദത്തിനും ഭിന്നശേഷി സൗഹാർദമായ അന്തരീക്ഷത്തിനും സുരക്ഷയ്ക്കും ഊന്നൽ നൽകുന്ന ബീച്ചുകൾക്ക് നൽകുന്ന സർട്ടിഫിക്കറ്റാണിത്.  

5. ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ നൽകുന്ന സ്ഥാപനം- ഫൗണ്ടേഷൻ ഓഫ് എൻവയോൺമെന്റൽ എഡ്യൂക്കേഷൻ 


6. ഫൗണ്ടേഷൻ ഓഫ് എൻവയോൺമെന്റൽ എഡ്യൂക്കേഷന്റെ ആസ്ഥാനം- കോപ്പൻഹേഗൻ 


7. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ നിലവിൽ വരുന്നത്- പാങ്ങപ്പാറ 


8. ഈയിടെ അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പോരാട്ടത്തിന്റെ മുൻനിര പോരാളിയായ ഇന്ത്യൻ വംശജ- പ്രിസ്കില്ല ജന 


9. ഫോബ്സ് മാസിക പുറത്തിറക്കിയ 2020- ലെ കണക്ക് പ്രകാരം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിലെത്തിയത്- മുകേഷ് അംബാനി (ഒന്നാമതെത്തിയ മലയാളി- എം.ജി. ജോർജ് മുത്തൂറ്റ്) 


10. ലോകത്തിൽ ഏറ്റവും കൂടുതൽ വിപണി മൂല്യം നേടിയ ഐ.റ്റി. കമ്പനി- ടാറ്റാ കൺസൾട്ടൻസി സർവീസസ് 


11. ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്- ഇടിമിന്നൽ  


12. കിഫ്ബി അംഗീകാരം ലഭിച്ച കേരളത്തിലെ കടൽപ്പാലം- പൊന്നാനി കടൽപ്പാലം ( ഹൗറ പാലത്തിന്റെ മാതൃകയിലാണ് കടൽപ്പാലം നിർമ്മിക്കുന്നത്)  


13. ഈയിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ- കാൾട്ടൻ ചാപ്റ്റാൻ 


14. കേരളത്തിലെ വ്യവസായ ശാലകളിലെ തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് രാജ്യത്ത് ആദ്യമായി തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം ആരംഭിക്കുന്നത് എവിടെ- കാക്കനാട് 


15. കേരളത്തിൽ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നത്- തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് 


16. 2020 ഒക്ടോബറിൽ കാർഷിക ക്ഷേമ ബോർഡിന്റെ ചെയർമാനായി ചുമതലയേറ്റത്- ഡോ. പി. രാജേന്ദ്രൻ 


17. സ്കൂളിൽ പോകാനാകാതെ വീട്ടിലിരിക്കേണ്ടി വരുന്ന കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസ് വകുപ്പ് ഏർപ്പെടുത്തിയ ഹെൽപ് ലൈൻ- ചിരി (ഹെൽപ്പ് ലൈൻ നമ്പർ- 9497900200) 


18. ഒക്ടോബറിൽ ഇന്ത്യയിൽ പ്രക്ഷേപണം അവസാനിപ്പിച്ച അമേരിക്കൻ ടെലിവിഷൻ ചാനലുകൾ- HBO, WB


19. 2020 ഒക്ടോബറിൽ സി എച്ച് രാഷ്ട്ര സേവ പുരസ്കാരം ലഭിച്ചത്- ശശി തരൂർ 


20. INS സിന്ധുവീർ എന്ന അന്തർവാഹിനി ഇന്ത്യ ഏത് രാജ്യത്തിനു നൽകാനാണ് തീരുമാനിച്ചത്- മ്യാന്മാർ

ജോർദാന്റെ പുതിയ പ്രധാനമന്ത്രി- Bisher AI - Khasawneh 


21. 2020 ഒക്ടോബറിൽ മാസ്കകൾക്ക് വില നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം- മഹാരാഷ്ട്ര 


22. 2020 ഒക്ടോബറിൽ കോവിഡ് 19- നെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ക്യാമ്പയിൻ- Jan Andolan 


23. 2020 ഒക്ടോബറിൽ Clean Tech Demo Park നിലവിൽ വന്നത്- ന്യൂഡൽഹി 


24. ഇന്ത്യയിലെ ആദ്യ Organic Spices Seed Park നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്


25. ഇന്ത്യയിൽ National Authority of Ships Recycling നിലവിൽ വരുന്നത്- ഗാന്ധിനഗർ (ഗുജറാത്ത്)  


26. ലോകത്തിലെ ഏറ്റവും വലിയ Zinc Smelter Project നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്


27. 2020- ലെ Forbes മാസികയുടെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്- Sofia Vergera


28. 2020- ലെ Central Bank of the Year പുരസ്കാരം നേടിയ ബാങ്ക്- Bank of Ghana (Governor of the year 2020- Mark Carney)


29. 2020 ഒക്ടോബറിൽ IRDAL ആരംഭിച്ച പുതിയ Insurance Policy- Saral Jeevan Bima 


30. NTPC- യുടെ CMD ആയി വീണ്ടും നിയമിതനായത്- ഗുരുദീപ് സിംഗ് 

No comments:

Post a Comment