Friday, 30 October 2020

Current Affairs- 31/10/2020

1. 2020 ഒക്ടോബറിൽ നടന്ന Formula One Portuguese Grand Pix വിജയിച്ച് ഏറ്റവും കൂടുതൽ Formula One Grand Prix വിജയങ്ങൾ നേടുന്ന താരം എന്ന നേട്ടം കൈവരിച്ചത്- Lewis Hamilton (92 വിജയങ്ങൾ)


2. 2020 ഒക്ടോബറിൽ Crime and Criminal Tracking Network & Systems (CCTNS) പദ്ധതിയുടെ ഭാഗമായി കേരള പോലീസ് ആരംഭിക്കുന്ന പരിശീലന കേന്ദ്രം- INSIGHT


3. കോവിഡ് വ്യാപിച്ചതിനെ തുടർന്നുണ്ടായ ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതത്തിലായ തെരുവിൽ കഴിയുന്നവർക്ക് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പുനരധിവാസ പദ്ധതി- ഉദയം 


4. Bangladesh, India Mediators Forum (BIMF)- ന്റെ പ്രഥമ ചെയർമാൻ- GYV Victor 


5. 1962 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച Subedar Joginder Singh സ്മരണാർത്ഥം യുദ്ധ സ്മാരകം നിലവിൽ വന്നത്- Bum La (അരുണാചൽപ്രദേശ്) 


6. 2020 ഒക്ടോബറിൽ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയവും കേന്ദ്ര സാംസ്കാരിക മന്ത്രാലയവും Google Arts & Culture- മായി ചേർന്ന് ആരംഭിച്ച പുതിയ പ്രോജക്ട്- Life in Miniature


7. ലോക ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യയിലെ ആദ്യ Sand Dune Park നിലവിൽ വരുന്ന സംസ്ഥാനം- ഗോവ


8. NATO രാജ്യങ്ങളുടെ പുതിയ Space Center നിലവിൽ വരുന്നത്-  Ramstein (ജർമനി) 


9. The Fixer: Winning Has a Price: How much will you pay? എന്ന പുസ്തകത്തിന്റെ രചയിതാവ്- Suman Dubey


10. Public Financial Management System (PFMS) നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശം- ജമ്മു & കാശ്മീർ


11. ലോക ആനിമേഷൻ ദിനം എന്ന്- October 28

  • ഒക്ടോബർ 28 അന്താരാഷ്ട്ര ആനിമേറ്റഡ് ഫിലിം അസോസിയേഷൻ നേതൃത്വത്തിലാണ് ദിനം ആചരിക്കുന്നത്

12. ഇന്ത്യയിൽ ആദ്യമായി ഏത് സംസ്ഥാനത്താണ് ഉല്പാദിപ്പിക്കുന്ന  പച്ചക്കറിക്ക് അടിസ്ഥാനവില നിശ്ചയിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്- കേരളം


13. പ്രതിരോധ രംഗത്ത് ഇന്ത്യയും - അമേരിക്കയും തമ്മിലേർപ്പെട്ട  നാലാമത്തെ കരാർ ഏത്- ബെക്ക്

  • ബേസിക് എക്സ്ചേഞ്ച് ആൻഡ് കോഓപ്പറേഷൻ എഗ്രിമെൻറ്

14. രാജിവച്ച Facebook ഇന്ത്യ നയരൂപവത്കരണ വിഭാഗം മേധാവി ആര്- അങ്കി ദാസ്


15. എച്ച്ഡിഎഫ്സി ബാങ്ക് എംഡി ആയി ചുമതലയേറ്റത് ആര്- ശശിധർ ജഗദീശൻ (രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്) 


16. കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിക്കുന്ന ഉപകമ്പനി- കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്  


17. 'ബിഗ് ഡാറ്റ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.വി.എ.അരുൺകുമാർ  


18. ആധാരങ്ങൾ ജില്ലക്കകത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി കൊണ്ട് സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച സംവിധാനം- എനിവെയർ 


19. ലോകത്തിലെ ഏറ്റവും വലിയ ‘water fountain' എന്ന ഗിന്നസ് റെക്കോർഡ് നേടിയത്- Dubai Palm Fountain


20. 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ഭരണ സമിതിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത രാജ്യം- ഇന്ത്യ


21. ഇന്ത്യയിലാദ്യമായി കോടതി നടപടികൾ youtube- ൽ തത്സമയ സംപ്രേഷണം നടത്തിയ ഹൈക്കോടതി- ഗുജറാത്ത് ഹൈക്കോടതി 


22. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് ഗിനിയയുടെ പ്രസിഡന്റായി മൂന്നാം തവണയും വിജയിച്ച വ്യക്തി- ആൽഫ കോണ്ട 


23. കേരളത്തിൽ കെഎസ്ആർടിസി ഹോളിഡേ ഹോം നിലവിൽ വരുന്നത്- ദേവികുളം (ഇടുക്കി) 


24. ആദ്യമായി നടന്ന ഐപിഎസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി തെരഞ്ഞെടുത്തത്- ഡിജിപി ആർ ശ്രീലേഖ (സെക്രട്ടറി- ഐജി ഹർഷിത അട്ടല്ലൂരി) 


25. കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീരിലും ലഡാക്കിലും സ്ഥിരതാമസക്കാർക്ക് പുറമെ രാജ്യത്ത ഏതൊരു പൗരനും ഭൂമി വാങ്ങാൻ അവകാശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 370 -ാം വകുപ്പ് നിലനിന്ന സമയത്ത് കാശ്മീർക്കാർക്ക് മാത്രം ലഭിച്ചിരുന്ന വലിയൊരു അവകാശമാണ് ഇല്ലാതായത് 


26. ഏത് മുൻ രാഷ്ട്രപതിയുടെ 100-ാം ജന്മവാർഷികമാണ് 2020 ഒക്ടോബർ 27- നു ആഘോഷിച്ചത്- കെ ആർ നാരായണൻ 


27. 2020 ഒക്ടോബറിൽ ഇന്ത്യയുമായി ചേർന്ന് ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ് (ബെക്കാ) ഒപ്പുവച്ച രാജ്യം- അമേരിക്ക 

  • കരാർ പ്രകാരം ചൈനയേയും പാകിസ്ഥാനേയും നിരീക്ഷിക്കാൻ അമേരിക്കൻ ചാര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭ്യമാകും
  • അമേരിക്കൻ വിദേശകാര്യ സെക്രട്ടറി- മൈക്ക് പോംപിയോ 
  • പ്രതിരോധ സെക്രട്ടറി- മാർക്ക് ടി എസ്പർ 
  • ഇന്ത്യൻ പ്രതിരോധമന്ത്രി- രാജ്നാഥ് സിംഗ് 
  • വിദേശകാര്യമന്ത്രി- എസ് ജയശങ്കർ 

28. ചന്ദ്രനിൽ ജല സാനിധ്യം കണ്ടെത്തിയ നാസയുടെ ഗവേഷണ വാഹനം- SOFIA( Stratospheric Observatory For Infrared Astronomy) 

  • ഭൂമിയിൽനിന്ന് ദൃശ്യമാകുന്ന വലിയ ഗർത്തങ്ങളിൽ ഒന്നായ ക്ലാവിയസിൽ ആണ് ജലതന്മാത്രകൾ  കണ്ടെത്തിയിരിക്കുന്നത്

29. ശത്രുവിന്റെ യുദ്ധക്കപ്പലുകൾ തകർക്കുന്ന, നാവികസേന അറബിക്കടലിൽ പരീക്ഷിച്ച റഷ്യൻ നിർമിത മിസൈൽ- 'ഉറാൻ' Kh- 35


30. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ കേരളം എത്രാം സ്ഥാനത്ത്- 4


31. മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എം ബി ഇ) ബഹുമതിക്ക് അർഹനായ വ്യവസായി- ജേക്കബ് തുണ്ടിൽ


32. 2020 ഒക്ടോബറിൽ അന്തരിച്ച സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ- ലീ കുൻഹീ


33. എടനീർ മഠം സ്വാമി കേശവാനന്ദ ഭാരതിയുടെ പിൻഗാമിയായി പീഠാരോഹണം ചെയ്യുന്ന പിൻഗാമി - സ്വാമി സച്ചിദാനന്ദ ഭാരതി


34. ചന്ദ്രന്റെ പ്രകാശഭരിതമായ (സൺലിറ്റ്) പ്രതലത്തിൽ വെള്ളം കണ്ട ത്തിയ ബഹിരാകാശ ഏജൻസി- നാസ (സോഫിയ ഒബ്സർവേറ്റർ)


35. പ്ലാന്റേഷൻ കോർപറേഷൻ പുറത്തിറക്കുന്ന കശുമാങ്ങയിൽ നിന്നും കാർബണേറ്റ് ചെയ്ത പാനീയം ഏത്- 'ഓസിയാന'

No comments:

Post a Comment