Sunday, 4 October 2020

General Knowledge About Kerala Part- 8


1. മുണ്ടക്കയം ലഹള, വാകത്താനം ലഹള എന്നിവയുമായി ബെന്ധപ്പെട്ട നവോത്ഥാന നായകൻ- ശ്രീകുമാരഗുരുദേവൻ 

2. കുമാരനാശാൻ ജനിച്ച തറവാടിന്റെ  പേര്- തൊമ്മൻവിളാകത്ത് 

3. മയ്യഴി വിമോചനസമരം നയിച്ചത്- ഐ.കെ. കുമാരൻ മാസ്റ്റർ 

4. ഏത് സംഘടനയുടെ മുൻഗാമിയായാണ് വാവൂട്ടുസംഘം അറിയപ്പെടുന്നത്- എസ്.എൻ.ഡി.പി. യോഗം 

5. 1913- ൽ കൊച്ചി പുലയമഹാജന സഭ സ്ഥാപിച്ചത്- കൃഷ്ണാദിയാശാൻ 

6. വൈക്കം സത്യാഗ്രഹത്തെത്തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിൽ കഴിയവെ കെ.പി. കേശവമേനോൻ രചിച്ച കൃതി- ബന്ധനത്തിൽനിന്ന്

7. 'കേളപ്പൻ എന്ന ജാലകം തുറന്നു വരുന്ന കാറ്റായിരുന്നു ഞങ്ങൾക്ക് ഗാന്ധിജി' എന്ന് കെ. കേളപ്പനെപ്പറ്റി പറഞ്ഞത്- സുകുമാർ അഴീക്കോട് 

8. 1961-ൽ പ്രശസ്തമായ അമരാവതി സത്യാഗ്രഹം നയിച്ചത്- എ.കെ. ഗോപാലൻ 

9. 1940- ലെ മൊറാഴ സമരത്തിന്റെ  മുഖ്യ സംഘാടകൻ- കെ.പി.ആർ. ഗോപാലൻ 

10. അന്ത്യജോദ്ധാരണ സംഘം രൂപവത്കരിച്ചത്- കെ. കേളപ്പൻ  

11. ജർമനിയിലെ ബർലിനിൽ 'പ്രോ ഇന്ത്യ' എന്ന പത്രം പ്രസിദ്ധീകരിച്ച മലയാളി വിപ്ലവകാരി ചെമ്പക രാമൻപിള്ള

12. ദീർഘകാലം യുക്തിവാദി മാസികയുടെ പത്രാധിപരായി പ്രവർത്തിച്ചത്- എം.സി. ജോസഫ് 

13. ഗാന്ധിജിയുടെ 'യങ് ഇന്ത്യ'- യുടെ പത്രാധിപരായ മലയാളി- ജോർജ് ജോസഫ് 

14. മനുഷ്യൻ എന്ന കൃതി രചിച്ചത്- കെ. ദാമോദരൻ 

15. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടത്- പട്ടം എ. താണുപിള്ള, സി.കേശവൻ, ടി.എം.വർഗീസ് 

16. വാസവദത്തയുടെയും ഉപഗുപ്തന്റെയും കഥപറയുന്ന കുമാരനാശാന്റെ കാവ്യം- കരുണ 

17. കേരളപ്പിറവിയുടെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്നത്- വി.എസ്. അച്യുതാനന്ദൻ 

18. 'രണ്ടാം ബർദോളി'എന്നറിയപ്പെടുന്ന പട്ടണം- പയ്യന്നൂർ 

19. ആത്മീയ വിപ്ലവകാരി എന്നറിയപ്പെട്ടത്- വാഭടാനന്ദൻ 

20. 1836- ൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ സമത്വസമാജം സ്ഥാപിച്ചത്- വൈകുണ്ഠസ്വാമി  

21. കേരളത്തിലാദ്യമായി ചുവരെഴുത്തുകളിലൂടെ സാമൂഹിക വിപ്ലവാഹ്വാനം നടത്തിയത്- കുറുമ്പൻ ദൈവത്താൻ 

22. 'പുരുഷസിംഹം' എന്നറിയപ്പെട്ടത്- ബ്രഹ്മാനന്ദശിവയോഗി 

23. ‘ദ്രാവിഡ ദളിത്' എന്ന ആശയം അവതരിപ്പിച്ച നവോത്ഥാന നായകൻ- ശ്രീകുമാര ഗുരുദേവൻ  

24. അച്ചിപ്പുടവ സമരം, മൂക്കുത്തി സമരം എന്നിവയ്ക്ക് നേതൃത്വം നൽകിയത്- ആറാട്ടുപുഴ വേലായുധപ്പണിക്കർ 

25. 'ഒരു ധീവരതരുണിയുടെ വിലാപം' രചിച്ചത്- പണ്ഡിറ്റ് കെ.പി. കുറുപ്പൻ 

26. ‘നമ്പൂതിരിയെ മനുഷ്യനാക്കുക' എന്നത് മുദ്രാവാക്യമായി സ്വീകരിച്ച സംഘടന- യോഗക്ഷേമസഭ

27. ഈഴവസമാജത്തിന്റെ  സ്ഥാപകൻ- ടി.കെ.മാധവൻ  

28. 'നവോത്ഥാനത്തിന്റെ  സൂര്യതേജസ്സ്' ആരുടെ ജീവചരിത്രമാണ്- കുറുമ്പൻ ദൈവത്താൻ 

29. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്- കെ. കേളപ്പൻ 

30. ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺ നീച ഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത്- വൈകുണ്ഠസ്വാമി 

31. 'വിദ്യയും വിത്തവും' ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ എന്നു പ്രഖ്യാപിച്ചത്- ചട്ടമ്പിസ്വാമികൾ 

32. ‘ഇനി ക്ഷേത്രനിർമാണമല്ല, വിദ്യാലയനിർമാണമാണ് ജനതയ്ക്കു വേണ്ടത്. പ്രധാന ദേവാലയം വിദ്യാലയംതന്നെയാകണം.' ഇങ്ങനെ ഉദ്ഘോഷിച്ചത്- ശ്രീനാരായണഗുരു 

33. ‘കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേകവംശത്തിൻ ചരിത്രങ്ങൾ' ഇങ്ങനെ പാടിയത്- ശ്രീകുമാരഗുരുദേവൻ 

34. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാനത്തും മന്ത്രിപദവി വഹിച്ച സാമൂഹികപരിഷ്കർത്താവ്- സഹോദരൻ അയ്യപ്പൻ 

35. കണ്ണൂർ ജില്ലയിലെ കണ്ടകൈ  ഗ്രാമത്തിൽ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ സ്ത്രീകൾ നടത്തിയ സമരത്തിന്റെ പേര്- മേച്ചിൽപ്പുല്ല് സമരം 

36. 'ഋതുമതി' എന്ന നാടകം രചിച്ചത്- പ്രേംജി

37. ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്ന് കുളത്തുർ കുന്നിലേക്ക് യുദ്ധവിരുദ്ധജാഥ നയിച്ചത്- ശ്രീകുമാരഗുരുദേവൻ 

38. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി 

39. രവീന്ദ്രനാഥ ടാഗോറിനെ ആദരിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കാവ്യം ഏത്- ദിവ്യകോകിലം 

40. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കേരളത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം- പാലിയം സത്യാഗ്രഹം 

41. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്ന തെവിടെയാണ്- ചെറുകോൽ (മാവേലിക്കര) 

42. ഉപനിഷത്തുക്കളുടെ ദർശനം സംഗ്രഹിച്ച് ശ്രീനാരായണഗുരു രചിച്ച കൃതി ഏത്- ദർശനമാല

43. 1931 നവംബർ ഒന്നിന് ആരംഭിച്ച സത്യാഗ്രഹം- ഗുരുവായൂർ സത്യാഗ്രഹം 

44. പ്രീതിവിവാഹവും പ്രീതിഭോജനവും (മിശ്രവിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചത്- വാഭടാനന്ദൻ 

45. ‘സമ്പന്നർ പാവങ്ങൾക്കു വിദ്യാഭ്യാസം നൽകാനുള്ള ചെലവ് വഹിക്കുകയും അവർക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാൻ സഹായിക്കുകയും വേണം'- എന്നു പറഞ്ഞത്- വക്കം അബ്ദുൾ ഖാദർ മൗലവി 

46. 'ഉത്തരകേരളത്തിന്റെ പാടുന്ന പടവാൾ' എന്നറിയപ്പെടുന്നത്- സുബ്രഹ്മണ്യൻ തിരുമുമ്പ് 

47. ഗാന്ധിജി ആദ്യമായി കേരളത്തിൽ പ്രസംഗിച്ച പട്ടണം- കോഴിക്കോട്  

48. നായർ കൃത്യജനസംഘം ഏത് സംഘടനയുടെ മുൻഗാമിയാണ്- എൻ.എസ്.എസ്

49. 1921- ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം- ചേരമർ മഹാജനസഭ 

50. ‘സമരത്തീച്ചുളയിൽ' ആരുടെ ആത്മകഥയാണ്- ഇ.കെ. നായനാർ 

51. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ. മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതിചെയ്യുന്നത് എവിടെ- നങ്ങ്യാർകുളങ്ങര, ഹരിപ്പാട് 

52. സ്വദേശാഭിമാനി കെ. രാമകൃഷ്പിള്ളയുടെ അന്ത്യവിശ്രമസ്ഥലം- പയ്യാമ്പലം (കണ്ണൂർ) 

53. 1925- ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയത്: മിതവാദി- സി. കൃഷ്ണൻ  

54. സഹോദരൻ അയ്യപ്പന്റെ ജന്മസ്ഥലം- ചെറായി (എറണാകുളം) 

55. മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചത്- ഡോ. കെ. പൽപ്പു 

56. തോൽവിറകുസമരം നടന്നതെവിടെയാണ്- ചീമേനി (കാസർകോട്)

57. ‘എൻറ മറ്റു കാവ്യങ്ങൾ വിസ്മതമായാലും ഈ കൃതി നിലനിൽക്കും' എന്ന് കുമാരനാശാൻ വിശേഷിപ്പിച്ച കൃതി- ചിന്താവിഷ്ടയായ സീത 

58. 'കേരള ലിങ്കൺ' എന്നറിയപ്പെടുന്നത്- പണ്ഡിറ്റ് കെ.പി. കറുപ്പൻ

59. ഗാന്ധിജി തന്റെ എത്രാമത്തെ കേരള സന്ദർശനത്തിലാണ് അയ്യങ്കാളിയെ കണ്ടത്- അഞ്ചാമത് (1937) 

60. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങളും നിർമിക്കണമെന്ന് നിർദേശിച്ചത്- ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ 

61. ഇന്ത്യൻ ഭരണഘടനാ നിർമാണ അസംബ്ലിയിലേക്ക് തിരഞ്ഞടുക്കപ്പെട്ട അധഃസ്ഥിത വിഭാഗത്തിൽനിന്നുള്ള ഏക വനിത- ദാക്ഷായണി വേലായുധൻ 

62. 1936- ൽ നിലവിൽവന്ന സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള മദിരാശി മന്ത്രിസഭയിൽ മലബാറിന്റെ  പ്രതിനിധിയായി അംഗത്വം നേടിയത്- കോങ്ങാട്ടിൽ രാമൻമേനോൻ 

63. ഏത് പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സി. കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയത്- നിവർത്തനപ്രക്ഷോഭം 

64. പുന്നപ്ര വയലാർ സമരം നടക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്- സി.പി. രാമസ്വാമി അയ്യർ 

65. പട്ടം എ. താണുപിള്ള ഏത് രാഷ്ട്രീയ കക്ഷിയുടെ നേതാവായാണ് കേരള മുഖ്യമന്ത്രിപദം വഹിച്ചത്- പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.)

66. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപം കൊണ്ട വർഷം- 1941

67. തീയൻ, സിംഹളൻ, ഭാഷാഭിമാനി എന്നീ തൂലികാനാമങ്ങളിൽ രചന നടത്തിയിരുന്നത്- സി.വി. കുഞ്ഞുരാമൻ 

68. ശാരദാ ബുക്ക് ഡിപ്പോ ആരംഭിച്ച മഹാകവി- കുമാരനാശാൻ 

69. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത്- സി.കെ. കുമാരപ്പണിക്കർ

70. മഹാത്മാഗാന്ധിയുടെ വാർധ ആശ്രമത്തിൽ അന്തേവാസിയായിരുന്ന പിൽക്കാലത്ത പ്രസിദ്ധനായ കമ്മ്യൂണിസ്റ്റ് നേതാവ്- എം.എൻ. ഗോവിന്ദൻ നായർ 

71. സി.വി. കുഞ്ഞുരാമൻ പത്രാധിപത്യം വഹിച്ചത് ഏത് പത്രത്തിൽ- കേരളകൗമുദി

No comments:

Post a Comment