Wednesday, 2 December 2020

Current Affairs- 04/12/2020

1. 2020-21- ലെ ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) ബ്രേക്ക് ത്രൂ  സംരംഭത്തിന്റെ അംബാസിഡറായി നിയമിതനായ വ്യക്തി- എ.ആർ. റഹ്മാൻ 


2. ഇന്ത്യയിൽ കർഷകർ നടത്തിവരുന്ന സമരം ഏത് പേരിൽ അറിയപ്പെടുന്നു- ദില്ലി ചലോ  


3. ടിബറ്റിൽ ഏത് നദിയിലാണ് ജലവൈദ്യുത പദ്ധതിക്കായി ഡാം നിർമ്മിക്കുവാൻ ചൈന അടുത്തിടെ തീരുമാനിച്ചത്- ബ്രഹ്മപുത്ര 


4. പ്രവാസികൾക്ക് പ്രോക്സി വോട്ടിന് പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ടുവന്ന ഇലക്ട്രോണിക് തപാൽ ബാലറ്റ് സംവിധാനം- ETPBS (Electronically Transmitted Postal Ballot System) 


5. ഉത്തരാഖണ്ഡിലെ 4 തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോഡ് പദ്ധതി- ചാർ ദാം പ്രാജക്  

  • ഗംഗോത്രി, യമുനോത്രി, ബദരിനാഥ്, കേദാർനാഥ് എന്നീ ക്ഷേത്രങ്ങളെയാണ് ബന്ധിപ്പിക്കുന്നത്  

6. തടവുകാരെ ചികിത്സിക്കുന്നതിനായി ജയിൽ വാർഡ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം 


7. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ പേരിൽ അടുത്തിടെ പുനർനാമകരണം ചെയ്യപ്പെട്ട ബ്രിട്ടനിലെ റോഡ്- ഹാവ് ലോക്ക് 


8. അടുത്തിടെ 100 ഒക്ടീൻ പെട്രോൾ വിപണിയിലിറക്കിയ രാജ്യം- ഇന്ത്യ 


9. ഏത് യുദ്ധക്കപ്പലിൽ നിന്നാണ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ ഇന്ത്യൻ നാവിക സേന വിജയകരമായി പരീക്ഷിച്ചത്- INS രൺവിജയ്


10. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ പുതിയ ചെയർപേഴ്സണായി നിയമിതയായതാര്- വർഷ ജോഷി


11. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് പ്രസിദ്ധീകരിച്ച പുതിയ പുസ്തകം ഏത്-ഫ്യൂച്ചർ ഓഫ് റീജണൽ കോ ഓപ്പറേഷൻ ഇൻ ഏഷ്യ ആൻഡ് ദ പസഫിക്


12. BSF സ്ഥാപക ദിനമെന്ന്- ഡിസംബർ 1 (ഡയറക്ടർ ജനറൽ- രാജേഷ് അസ്താന)


13. സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിക്കുന്ന പദ്ധതി- സഹകാർ പ്രയാഗ


14. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഇലക്ട്രിക് വാഹന ചാർജിങ് സംവിധാനം- കിയോസ്ക്


15. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകൾക്കായി യുഎസിൽ നിന്നു വാങ്ങിയ ഏത് വിമാനത്തിന്റെ ഉദ്ഘാടനം ആണ് 2020 നവംബറിൽ നടന്നത്- ബോയിങ് 777 വിമാനം (എയർ ഇന്ത്യ വൺ)


16. കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ഏത് വകുപ്പ് അനുസരിച്ചാണ് 2020 നവംബറിൽ 43 ചൈനീസ് ആപ്പുകൾ നിരോധിച്ചത്- 69 A

 

17. ബ്രിക്സ് (BRICS) രാജ്യങ്ങളുടെ 12-ാമത് ഉച്ചകോടിക്ക് (വെർച്വൽ) ആതിഥ്യം വഹിച്ച രാജ്യം- റഷ്യ  

  • ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് 2009- ൽ രൂപംകൊടുത്ത BRIC കൂട്ടായ്മയിൽ 2010- ൽ ദക്ഷിണാഫ്രിക്കകൂടി അംഗത്വം നേടി. ഇതോടെ BRICS എന്ന് അറിയപ്പെടാൻ തുടങ്ങി. 

18. പശു സംരക്ഷണത്തിനായി പ്രത്യേക 'പശുമന്ത്രിസഭ'യ്ക്ക് (Cow Cabinet) രൂപംകൊടുത്തത് ഏതു സംസ്ഥാനത്താണ്- മധ്യപ്രദേശ്

  • മൃഗസംരക്ഷണം, വനം, കൃഷി, പഞ്ചായത്ത്, ഗ്രാമവികസനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരടങ്ങുന്നതാണ് മധ്യപ്രദേശിലെ gau cabinet.  

19. ഗെയിലി (GAIL)- ന്റെ ആസ്ഥാനമെവിടെയാണ്- ന്യൂഡൽഹി

  • ഗെയിലിന്റെ പൂർണരൂപം Gas Authority of India Limited  (ഗെയിൽ 1984 ഓഗസ്റ്റ് 16- നാണ് രൂപംകൊണ്ടത്. 
  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ പ്രകൃതിവാതക ഉത്പാദന വിതരണ കമ്പനിയാണ് ഗെയിൽ.

20. 2020- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്കാണ്- കെ. സച്ചിദാനന്ദൻ 

  • മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം 

21. നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് നവംബർ 16- ന് പുറപ്പെട്ട നാസയുടെ ദൗത്യത്തിന് യു.എസ്സിലെ ഏത് സ്വകാര്യ കമ്പനിയുടെ പേടകമാണ് ഉപയോഗിച്ചത്- Space X (Space Exploration Technologies Corporation) 

  • 2002- ൽ എലൻ മാസ്കാണ് ഇത് സ്ഥാപിച്ചത് 
  • ക്രൂ ഡ്രാഗൺ (Crew Dragon) പേടകത്തിലാണ് സഞ്ചാരികൾ യാത്രചെയ്തത് 

22. International Book of Records- ന്റെ  ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന അംഗീകാരം ലഭിച്ച ഏഴു വയസ്സുകാരിയായ ഇന്ത്യൻ പെൺകുട്ടി- അഭിജിത ഗുപ്ത

  • Asian Book of Records- ന്റെ Grandmaster of writing എന്ന ബഹുമതിയും അഭിജിതയ്ക്കു ലഭിച്ചിരുന്നു. 
  • ഗാസിയാബാദുകാരിയായ ഈ ബാലിക ഈയിടെ പ്രസിദ്ധപ്പെടുത്തിയ കൃതിയാണ് Happiness All Around

23. സാമ്പത്തികരംഗത്ത് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ Reserve Bank Innovation Hub- RBIH- ന്റെ ആദ്യ ചെയർമാനായി നിയമിതനായത്- ക്രിസ് ഗോപാലകൃഷ്ണൻ

  • ഇൻഫോസിസ് സഹസ്ഥാപകനും മുൻ ചെയർമാനുമാണ്  

24. ജമ്മു-കശ്മീരിൻറ പ്രത്യേക പദവി വീണ്ടെടുക്കുന്നതിന് ഒരുമിച്ചു പൊരുതുക എന്ന ഉദ്ദേശ്യത്തോടെ ഏഴ് രാഷ്ട്രീയകക്ഷികൾ ചേർന്നു രൂപം നൽകിയ സഖ്യം- ഗുപ്കർ (Gupkar Alliance)

  • People's Alliance for Gupkar Declaration (PAGD) എന്നും അറിയപ്പെടുന്ന സഖ്യത്തിന്റെ  അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്)- യാണ്

25. 2020- ലെ സഞ്ജയൻ പുരസ്കാരം നേടിയത്- എൻ.കെ. ദേശം


26. 2020 നവംബർ 18- ന് അന്തരിച്ച ഹിന്ദി സാഹിത്യകാരിയായ മൃദുല സിൻഹ ഏതു സംസ്ഥാനത്തെ ഗവർണർകൂടിയായിരുന്നു- ഗോവ 


27. 2020- ലെ ബുക്കർ സമ്മാന ജേതാവ്- ഡഗ്ലസ് സ്റ്റുവർട്ട് (Douglas Stuart) 

  • ആത്മകഥാപരമായ ഷഗ്ഗി ബെയ്‌ൻ   (Shuggie Bain) എന്ന നോവലാണ് പുരസ്കാരം നേടിക്കൊടുത്തത്
  • സ്കോട്ടിഷ്-അമേരിക്കൻ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവർട്ടിന് ഏകദേശം 49 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും.  
  • Margeret Atwood (കാനഡ), Bernadine Evaristo (യു.കെ.) എന്നിവരാണ് 2019- ലെ ബുക്കർ സമ്മാന ജേതാക്കൾ.

28. സ്വകാര്യ വാർത്താചാനലുകളുടെ ദേശീയകൂട്ടായ്മയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (NBI) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- രജത് ശർമ


29. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിൽനിന്ന് 2020 നവംബറിൽ വിരമിച്ചത്- വിൻസൻ എം. പോൾ  

  • 2016- ലാണ് സി.ഐ.സി.യായി നിയമിക്കപ്പെട്ടത്.

30. സംസ്ഥാന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA)- ക്കു പകരം വോട്ടു രേഖപ്പെടുത്താതെ മടങ്ങാൻ അവസരം നൽകുന്ന ബട്ടൺ ഏതാണ്- എൻഡ് (END)  

  • നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ, നിഷേധവോട്ട് ഉപയോഗിക്കാനുള്ള സംവി ധാനമാണ് 'None of the above' (NOTA) 

31. സംസ്ഥാനത്ത് സൈബർ ആക്രമണങ്ങൾ തടയുന്നതിനായി പോലീസ് നിയമത്തിൽ ഏതു വകുപ്പു ചേർത്ത ഭേദഗതിയാണ് വിവാദത്തിലാവുകയും നടപ്പിലാക്കുന്നില്ലെന്ന് സർക്കാർ പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തത്- 118 എ 

  • 2000- ലെ ഐ.ടി. ആക്ടിലെ 66എ, 2011- ലെ കേരള പോലീസ് ആക്ടിലെ 118 ഡി എന്നീ വകുപ്പുകൾ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്നു പരിഗണിച്ച് 2015- ൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു

32. 2021- ലെ International Birds Festival നടക്കുന്നത് എവിടെയാണ്- ഗോരഖ്പുർ (യു.പി.) 


33. യു.എസ്സിലെ അലാസ്ക സംസ്ഥാനത്ത് എവിടെയാണ് ഇനി രണ്ടുമാസം സൂര്യനെ കാണാൻ കഴിയാതെവരുന്നത്- Utqiagvik  

  • 1867- ൽ റഷ്യയിൽനിന്ന് യു.എസ്.എ. വിലയ്ക്കുവാങ്ങിയ പ്രദേശമാണ് അലാസ്ക്. 
  • 1959 ജനുവരി മൂന്നിനാണ് അലാസ്കയ്ക്ക് യു.എസ്സിലെ 49-ാം സംസ്ഥാനമെന്ന പദവി ലഭിച്ചത് 
  • 50 യു.എസ്. സംസ്ഥാനങ്ങളിൽ ഏറ്റവും വലുത് അലാസ്കയും ചെറുത് റോഡ് ഐലൻഡു (Rhode Island)- മാണ്. 

34. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്. എൽ.) ഫുട്ബോൾ മത്സരങ്ങൾ ഇത്തവണ നടക്കുന്നത് എവിടെയാണ്- ഗോവ 

  • കോവിഡ് കാലത്തെ രാജ്യത്തെ ഏറ്റവും വലിയ കായിക മത്സരം ഗോവയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണു നടക്കുന്നത് 
  • 11 ടീമുകളാണു മത്സരിക്കുന്നത് 


35. 'കിഫ്ബി ' (keralaInfrastructure Investment Fund board) അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തിയ ധനസമാഹരണ രീതിയായ മസാല ബോണ്ടുകളുടെ (Masala bonds) പ്രത്യേകതയെന്ത്- അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയിൽത്തന്നെ കടപ്പത്ര മിറക്കി പണം സമാഹരിക്കുന്നു  (സുഗന്ധദ്രവ്യങ്ങൾ (Spices) എന്ന അർഥത്തിലുള്ള ഇന്ത്യൻ പദമാണ് മസാല. .

  • ഇന്ത്യൻ രൂപയിലുള്ള ബോണ്ടുകൾക്ക് ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനാണ് (IFC) മസാല എന്ന പേരു നൽകിയത്
  • 2014 നവംബറിലാണ് IFC ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയത്. 
  • Euro bond, Dimsum bond, Samurai bond തുടങ്ങിയവ മറ്റ് ബോണ്ടുകളാണ്

No comments:

Post a Comment