Tuesday, 1 December 2020

Current Affairs- 03/12/2020

1. ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റത് ആര്- ഉത്പൽ കുമാർ സിംഗ്


2. ദേശീയ വനം - പരിസ്ഥിതി മന്ത്രാലയം വികസിപ്പിച്ച പരിസ്ഥിതി വ്യതിയാന വിവരങ്ങൾ അറിയുന്നതിനുള്ള വെബ് പോർട്ടൽ ഏത്- ഇന്ത്യ ക്ലൈമറ്റ് ചേഞ്ച് വെബ് പോർട്ടൽ 

  • കേന്ദ്ര വനം പരിസ്ഥിതി മന്ത്രി- പ്രകാശ് ജാവദേക്കർ

3. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണം സുഗമമാക്കുന്നതിനുമായുള്ള കേന്ദ്ര പദ്ധതി ഏത്- മിഷൻ കോവിഡ് സുരക്ഷ


4. ദേശീയ ഹരിത ട്രൈബ്യൂണൽ വളർത്തുന്നത് നിരോധിച്ച മത്സ്യമേത്- തായ് മംഗൂർ


5. യു.എസ്. വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള നഗരമായി മാറിയത്- ലാഹോർ 

  • രണ്ടാം സ്ഥാനം- ന്യൂഡൽഹി  
  • മൂന്നാം സ്ഥാനം- കാഠ്മണ്ഡു  

6. സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 32-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹയായത്- മിനിമോൾ അബ്രഹാം (അന്തർദേശീയ വോളിബോൾ താരം)  


7. സംസ്ഥാനത്ത് ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി അടുത്തിടെ ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി- ഒരു നെല്ലും ഒരു മീനും 


8. 2020- ലെ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്- ലൂയിസ് ഹാമിൽട്ടൺ 


9. ‘പ്രൊവിഷൻ ഓഫ് സോളാർ ഫോട്ടോ വോൾട്ടായിക് പവർപ്ലാന്റ് 1.5 മെഗാ വാട്ട്' എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഏറ്റവും വലിയ സൗരോർജ പദ്ധതി നിലവിൽ വന്നത്- ലേ (ലഡാക്ക്)  


10. വേൾഡ് ബ്ലയ്ൻഡ് ക്രിക്കറ്റ് കൗൺസിൽ വൈസ് പ്രസിഡന്റായി അടുത്തിടെ നിയമിതനായ മലയാളി- രജനീഷ് ഹെൻറി 

  • നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബ്ലയ്ൻഡ് ഇൻ കേരളയുടെ ജനറൽ സെക്രട്ടറിയാണ് 

11. 2020- ലെ വേൾഡ് എയ്ഡ്സ് ദിനത്തിന്റെ പ്രമേയം- Global Solidarity Shared Responsibility 

  • വേൾഡ് എയ്ഡ്സ് ഡേ- ഡിസംബർ 1

12. 2020- ലെ സഞ്ജയൻ പുരസ്കാരത്തിന് അർഹനായത്- എൻ. കെ. ദേശം 


13. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ട് രാജ്യത്തിന്റെ ചരിത്രത്തിലാദ്യ മായി വനിതാ ഫുട്ബോൾ ടൂർണമെന്റ് നടത്താൻ തീരുമാനിച്ച രാജ്യം- സൗദി അറേബ്യ 


14. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ്- ആറളം ഫാം വാർഡ് (ആറളം പഞ്ചായത്ത്) 


15. ഹിജാബ് ധാരിയായ ആദ്യ പോലീസ് ഉദ്യോഗസ്ഥ- സീന അലി 


16. 2019 - 20 വർഷത്തെ ഗ്രാമീണ മേഖലയിലെ സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര പുരസ്കാരം ലഭിച്ച കേരളത്തിലെ ജില്ല- എറണാകുളം 


17. വനിതാ ക്രിക്കറ്റിനെ മത്സര ഇനത്തിൽ ഉൾപ്പെടുത്തിയ ആദ്യ കോമൺ വെൽത്ത് ഗെയിംസ്- 2022- ലെ ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ്


18. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഡോ. മോഹൻകുമാർ അവാർഡിന് അർഹനായത്- ജേക്കബ് പുന്നൂസ് (മുൻ ഡി. ജി. പി)


19. വേൾഡ് ഹെൽത്ത് ഓർഗനൈ സേഷന്റെ എമർജൻസി യൂസ് ലിസ്റ്റിങ്ങിൽ (EUL) ഉൾപ്പെട്ട ആദ്യ പോളിയോ വാക്സിൻ- Novel Oral Polio Vaccine Type 2 (NOPV2), ഇന്തോനേഷ്യ 


20. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഏഷ്യയിലെ ആദ്യത്തെ തുണിമിൽ പ്രവർത്തനമാരംഭിക്കുന്നത് എവിടെ- പർബാനി (മഹാരാഷ്ട്ര) 


21. 2022- ലെ ഫിഫ അണ്ടർ- 20 വനിതാ ലോകകപ്പിന് വേദിയാകുന്നത്- കോസ്റ്റാറിക്ക 


22. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്പോൺസർ- എം. പി. എൽ 


23. 2022- ലെ ഫിഫ അണ്ടർ- 17 വനിതാ ലോകകപ്പിന്റെ വേദി- ഇന്ത്യ 


24. ‘ടെൻ പോയിന്റ് ഗ്രീൻ പ്ലാൻ' എന്ന പേരിൽ ഹരിത വ്യവസായ വിപ്ലവം പ്രഖ്യാപിച്ച പ്രധാനമന്ത്രി- ബോറിസ് ജോൺസൺ (ബ്രിട്ടൺ)


25. 2019- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്- ഒല്ലൂർ പോലീസ് സ്റ്റേഷൻ (തൃശ്ശൂർ)


26. 2019- ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി ലഭിച്ചത്- പത്തനംതിട്ട, മണ്ണുത്തി പോലീസ് സ്റ്റേഷനുകൾ 


27. 2020 നവംബർ യുവാക്കൾക്ക് സർക്കാർ, സ്വകാര്യ മേഖലകളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് Mission Rojgar ആരംഭിക്കുന്ന ജില്ല- ഉത്തർപ്രദേശ് 


28. 2020 നവംബറിൽ ജൈന ഗുരുവായ ആചാര്യ ശ്രീ വിജയ് വല്ലഭ് സുരിഷ് വർ ജി മഹാരാജിന്റെ 151-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് Statue of Peace നിലവിൽ വരുന്നത്- രാജസ്ഥാൻ (പാലി ജില്ല) 


29. 2020 നവംബറിൽ Formula One World Championship (70 തവണ) സ്വന്തമാക്കിയ ബ്രിട്ടീഷ് car racer- Luwis Hamilton 


30. 2020 നവംബറിൽ ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന യൂറോപ്യൻ ഫുട്ബോൾ താരം എന്ന റെക്കോർഡിന് അർഹനായത്- സെർജിയാ റാവോസ (സ്പാനിഷ് ഫുട്ബോൾ താരം) 


31. പശു സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടി ‘മന്ത്രി പരിഷത്ത് സമിതി’ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്


32. 2020 നവംബറിൽ 30 വർഷത്തിനുശേഷം തുറന്ന സൗദി- ഇറാഖ് അതിർത്തി- അറാർ അതിർത്തി 


33. ISL- ന്റെ 7-ാം സീസണിലെ ആദ്യ മത്സരം നടന്ന സ്റ്റേഡിയം- ബാംബൊലിം ജി. എം. സി സ്റ്റേഡിയം (ഗോവ) 


34. ഇന്ത്യൻ സൂപ്പർ ലീഗ് (ISL)- ന്റെ ഏഴാം സീസണിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയ ടീമുകൾ- കേരള ബ്ലാസ്റ്റേഴ്സ് - എടികെ മോഹൻ ബഗാൻ 


35. 2020- ലെ മാൻ ബുക്കർ പുരസ്കാര ത്തിന് അർഹനായത്- ഡഗ്ലസ് സ്റ്റുവർട്ട് (സ്കോട്ട്‌ലൻഡ്)

  • കൃതി- Shuggie Bain 

No comments:

Post a Comment