1. അധ്യാപകരുടെയും പരിശീലകരുടെയും നൈപുണ്യത്തെ പിന്തുണയ്ക്കുന്ന തിനായി എൻ.എസ്.ഡി.സി. (National Skill Development Corporation)- യുമായി ധാരണാപത്രം ഒപ്പിട്ട കമ്പനി- BYJUS
2. 2023 FIH (International Hockey Federation) പുരുഷ ഹോക്കി നടക്കുന്ന സംസ്ഥാനം- ഒഡീഷ
3. ‘സുസ്ഥിര വികസനത്തിനായുള്ള ക്രിയേറ്റീവ് സമ്പദ് വ്യവസ്ഥയുടെ അന്താരാഷ്ട്ര വർഷമായി' യുനെസ്കോ പ്രഖ്യാപിച്ച വർഷം- 2021
4. 2020 ഡിസംബറിൽ സമ്പൂർണ ശ്രവണസൗഹൃദ ജില്ലയായി പ്രഖ്യാപിച്ച കേരളത്തിലെ ജില്ല- ഇടുക്കി
5. അടുത്തിടെ 10 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തിയാക്കിയ ആരോഗ്യ മന്ത്രാലയത്തിന്റെ ടെലിമെഡിസിൻ സേവനം- ഇ-സഞ്ജീവനി
6. യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനമെന്ന്- ഡിസംബർ 12
- 2020 തീം- ഹെൽത്ത് ഫോർ ആൾ പ്രൊട്ടക്ട് എവരി വൺ
7. UNESCO ഏർപ്പെടുത്തുന്ന അന്താരാഷ്ട്ര പുരസ്കാരം ഏത് നേതാവിന്റെ സ്മരണക്കായാണ്- ഷെയ്ഖ് മുജീബുർറഹ്മാൻ ഇന്റർനാഷണൽ പ്രൈസ്
- ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവാണ് ഷെയ്ഖ് മുജിബുർ റഹ്മാൻ
8. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഡയറക്ടർ ജനറലായി നിയമിതനായതാര്- രാകേഷ് അസ്താന
9. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ആട്ടോമേറ്റഡ് ബാങ്ക് നോട്ട് പ്രോസസിംഗ് സെന്റർ നിലവിൽ വരുന്നതെവിടെ- ജയ്പൂർ
10. ശീതയുദ്ധകാലത്തെ ചാരവൃത്തിയെ നോവലുകളിലൂടെ അവതരിപ്പിച്ച ബ്രിട്ടീഷ് എഴുത്തുകാരനാര്- ജോൺ ലെ കാരെ (2020 ഡിസംബർ 13- ന് അന്തരിച്ചു)
11. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സമാരംഭിച്ച ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷൻ- Dak Pay
12. ‘റീചാർജ് സാതിയ' സമാരംഭിക്കുന്നതിനു ഏതു കമ്പനിയുമായാണ് vi ബന്ധപ്പെട്ടിരിക്കുന്നത്- Paytm
13. വനിതാ സ്വയം ഗ്രൂപ്പുകളുടെ പൂജ്യം പലിശ വായ്പ പദ്ധതി പുനരുജ്ജീവിപ്പിച്ച സംസ്ഥാന സർക്കാർ- ആന്ധാപ്രദേശ്
14. അടുത്തിടെ ചന്ദ്രന്റെ ആദ്യത്തെ ഡിജിറ്റൽ ജിയോളജിക്കൽ മാപ്പ് പുറത്തിറക്കിയ രാജ്യം- USA
15. എ. ബി.ടി.ഒ. (Association of Buddist Tour Operation) അന്താരാഷട്ര കൺവെൻഷൻ സംഘടിപ്പിക്കുന്ന കേന്ദ്ര മന്ത്രാലയം- ടൂറിസം മന്ത്രാലയം
16. ആയുർവേദ ഡോക്ടർമാരെ ചില ശസ്ത്രക്രിയകൾ നടത്താൻ അനുവദിക്കുക എന്നർത്ഥം വരുന്ന വാക്ക്- മിക്സോപതി
17. 'Heroes of 2020' പ്രസിദ്ധീകരിക്കുന്ന സംഘടന- ടൈം മാഗസിൻ
18. പരാന്നഭോജിയായ 'Plasmodium Ovale'- നു കാരണമാകുന്ന മലേറിയ ഏതു സംസ്ഥാനത്താണ് കണ്ടെത്തിയത്- കേരളം
19. ഇ-അഗ്രികൾച്ചർ സ്പോട്ട് മാർക്കറ്റ് പ്ലാറ്റ്ഫോം 'BEAM' (BSE E-Agricultural Market Limited) ആരംഭിച്ച സംഘടന- ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
20. അബുദാബി ഗ്രാൻഡ് പ്രസ് അവസാനിക്കുന്ന ഫോർമുല 1 സീസൺ വിജയി- Man Verstappen
21. കേരള-തമിഴ്നാട് തീരത്ത് ആശങ്ക സൃഷ്ടിച്ച ബുറെവി (Burevi) ചുഴലിക്കാറ്റിന് ആ പേര് നിർദേശിച്ച രാജ്യം- മാലദ്വിപ്
- Black Mangroves (കറുത്ത കണ്ടൽക്കാടുകൾ) എന്നാണ് ധിവേഹി ഭാഷയിൽ ഇതിന്റെ അർഥം
- ഇന്ത്യയിൽ ഈ വർഷം വീശിയ അഞ്ചാമത്തെ ചുഴലിക്കാറ്റാണ് ബുറെവി. ഉംപുൻ, നിവാർ (ബംഗാൾ ഉൾക്കടൽ), നിസർഗ, ഗതി (അറബിക്കടൽ) എന്നിവയാണ് മറ്റുള്ളവ.
22. നവംബർ 29- ന് കൊല്ലപ്പെട്ട 'ഇറാൻ ആണവപദ്ധതിയുടെ പിതാവ്’ എന്ന് വിളിക്കപ്പെടുന്ന ശാസ്ത്രജ്ഞൻ- മൊഹ്സിൻ ഫഖ് രി സാദേ
- പ്രതീക്ഷ എന്നർഥമുള്ള 'അമാദ്' എന്ന ഇറാനിയൻ ആണവ പദ്ധതിയുടെ ബുദ്ധികേന്ദ്രമായിരുന്നു ഇദ്ദേഹം.
23. നവംബർ 27- ന് കേരള ഫിനാൻഷ്യൽ എന്റർ പ്രൈസസിന്റെ 40 ശാഖകളിൽ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB) നടത്തിയ മിന്നൽപ്പരിശോധനയുടെ പേര്- ഓപ്പറേഷൻ ബചത് (Operation Bachat)
24. ലോക്സഭയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റത്- ഉത്പൽകുമാർ സിങ്
- ലോക്സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായ സ്നേഹലത ശ്രീവാസ്തവ വിരമിച്ച ഒഴിവിലാണ് നിയമനം
25. ഇന്ത്യയിൽ സമരം നടത്തുന്ന കർഷകർക്ക് ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ച ജസ്റ്റിൻ ട്രൂഡോ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്- കാനഡ
26. ഡിസംബർ ഒന്നിന് അന്തരിച്ച ഡോ. എസ്. രാമകൃഷ്ണൻ ഏത് പദവി വഹിച്ചിരുന്ന വ്യക്തിയാണ്- വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ മുൻ ഡയറക്ടർ
27. പ്രശസ്ത ചെരിപ്പുനിർമാണ കമ്പനിയായ ബാറ്റ് കോർപ്പറേഷന്റെ ആഗോള സി.ഇ.ഒ. ആയി നിയമിതനായ ഇന്ത്യക്കാരൻ- സഞ്ജീവ് കടാരിയ
- ബാറ്റയുടെ 126 വർഷത്ത ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ കമ്പനിയുടെ മേധാവിയാകുന്നത്
28. കേരള നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ- എ. പ്രദീപ്കുമാർ എം.എൽ.എ.
29. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് തികച്ച ബാറ്റ്സ്മാൻ എന്ന റെക്കോഡ് സ്വന്തമാക്കിയത്- വിരാട് കോലി
- സച്ചിൻ തെണ്ടുൽക്കറുടെ 300 ഇന്നിങ്സിന്റെ റെക്കോഡാണ് കോലി 242-ാം ഇന്നിങ്സിൽ മറികടന്നത്
- കാൻബറയിൽ ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഏകദിന മത്സരത്തിലാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
30. ചന്ദ്രൻന്റെ ഉപരിതലത്തിൽ അടുത്തിടെ പതാക നാട്ടിയ രാജ്യം- ചൈന
- യു.എസ്.എ.ക്കുശേഷം ആദ്യമായാണ് മറ്റൊരു രാജ്യം ചന്ദ്ര പ്രതലത്തിൽ കൊടി നാട്ടുന്നത്
31. ടൈം മാഗസിൻ ആദ്യത്തെ 'കിഡ് ഓഫ് ദ ഇയർ' അവാർഡ് നേടിയ ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർഥിനി- ഗീതാഞ്ജലി റാവു
- കുടിവള്ളത്തിൽ ഈയത്തിന്റെ അംശം കണ്ടെത്താൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചതും നിർമിത ബുദ്ധിയുപയോഗിച്ച് സൈബറാക്രമണം കണ്ടെത്തുന്ന ആപ്പ് വികസിപ്പിച്ചതുമടക്കമുള്ള നേട്ടങ്ങളാണ് ഈ 15 വയസ്സുകാരിയെ ബഹുമതിക്ക് അർഹയാക്കിയത്
32. ഇന്ത്യൻ നാവികസേനാ ദിനം എന്നായിരുന്നു- ഡിസംബർ നാല്
- 1971 ഡിസംബർ 4- ന് ഇന്ത്യ-പാക് യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് പാകിസ്താൻ കപ്പലുകൾക്ക് ഇന്ത്യ കനത്ത നാശം സൃഷ്ടിച്ചതിന്റെ ഓർമയ്ക്കായാണ് ഡിസംബർ 4- ന് നാവികസേനാദിനം ആഘോഷിക്കുന്നത്
33. ബ്രിട്ടനിൽ ജനങ്ങളിൽ കുത്തിവെക്കാൻ ആദ്യമായി അനുമതി ലഭിച്ച കോവിഡ് വാക്സിന്റെ പേര്- pfizer/BioNTech
34. ശാസ്ത്രമികവിന് ഇൻഫോസിസ് ഫൗണ്ടേഷൻ നൽകി വരുന്ന 2020- ലെ അവാർഡ് ജേതാക്കൾ-
- പ്രൊഫ. ഹരി ബാലകൃഷ്ണൻ (എൻജിനിയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്)
- ഡോ. പ്രച്ചി ദേശ്പാ പദേശ്പാണ്ഡേ (ഹ്യൂമാനിറ്റീസ്)
- ഡോ. ശങ്കരനാരായണൻ (ലൈഫ് സയൻസസ്)
- പ്രൊഫ. സൗരവ് ചാറ്റർജി (മാത്തമാറ്റിക്സ്)
- പ്രൊഫ. അരിന്ദം ദഘോഷ് (ഫിസിക്കൽ സയൻസസ്)
- പ്രൊഫ. രാജ്ചെട്ടി (സോഷ്യൽ സയൻസസ്)
35. മികച്ച ചരിത്ര ഗ്രന്ഥത്തിനുള്ള 2020- ലെ PEN Hessell Tiltman പുരസ്കാരം നേടിയത്- അനിതാ ആനന്ദ്
- ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ മൈക്കൽ ഒ ഡയറിനെ 1940 മാർച്ച് 13- ന് ലണ്ടനിൽ വെച്ച് കൊല പ്പെടുത്തിയതിന്റെ പേരിൽ തുക്കിലേറ്റപ്പെട്ട ഉദ്ധംസിങ്ങിന്റെ ജീവിതം വിവരിക്കുന്ന The Patient Assassin: A True Tale of Massacre, Revenge and the Raj എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹയാക്കിയത്
- ലണ്ടനിൽ താമസിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് അനിത ആനന്ദ്
No comments:
Post a Comment