Tuesday, 22 December 2020

Current Affairs- 27/12/2020

1. ഇന്ത്യയിലാദ്യമായി UK- യുടെ ISO Quality management standards Certification ലഭിച്ച മൃഗശാല- Nehru Zoological park (ഹൈദരാബാദ്) 


2. ഒ.എൻ. വി കൾച്ചറൽ അക്കാദമിയുടെ 2020- ലെ ഒ.എൻ.വി. സാഹിത്യപുരസ്കാരം നേടിയത്- ഡോ. എം. ലീലാവതി

  • നിരൂപണ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക്, അവാർഡ് തുക- 3 ലക്ഷം 

3. തമിഴ് സിനിമാനടൻ രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടി- മക്കൾ സേവാ കക്ഷി

 

4. ലോകത്തിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി പാർക്കിന്റെ ശിലാസ്ഥാപനം നടത്തിയ സംസ്ഥാനം- ഗുജറാത്ത് 


5. അടുത്തിടെ ലോസർ ഉത്സവം ആഘോഷിച്ചത്- ലഡാക്ക്


6. 2021 യൂറോപ്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിനു ആതിഥേയത്വം വഹിക്കുന്ന രാജ്യം- ക്രൊയേഷ്യ


7. USR സ്വതന്ത്രവിള ഇൻഷുറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ് 


8. ഏതു പ്രദേശത്തിനായാണ് ഇന്ത്യ ഒരു പ്രാദേശിക കാലാവസ്ഥ കേന്ദ്രം സ്ഥാപിക്കുന്നത്- ഹിമാലയൻ പ്രദേശം

9. ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ് - റെഡ്ക്രസന്റ് സൊസൈറ്റികളും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രം ഏത് പേരിൽ അറിയപ്പെടുന്നു- റെഡ് ചാനൽ കരാർ

  • എമർജൻസി മെഡിക്കൽ ടീമിനെ സജ്ജമാക്കുന്നതിനാണ് കരാർ 

10. ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത Narrowband lot (Internet of Things) നെറ്റ്‌ വർക്ക് അടുത്തിടെ വികസിപ്പിച്ച ഇന്ത്യൻ ടെലികോം കമ്പനി- BSNL 


11. ടൈം മാഗസീനിന്റെ അത്ലറ്റ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- LeBron James (അമേരിക്കൻ ബാസ്കറ്റ് ബോൾ താരം) 


12. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം എത്രയായാണ് പുനർ നിർണയിക്കപ്പെട്ടിട്ടുള്ളത്- 8848.86 മീറ്റർ

  • 1954- ൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ പ്രകാരം 8848 മീറ്ററായിരുന്നു ഉയരം. നേപ്പാളും ചൈനയും ചേർന്ന് നടത്തിയ പുനർനിർണയത്തിലാണ് 86 മീറ്റർ കൂടി ഉയരമുള്ളതായി. കണ്ടെത്തിയത്. 
  • 1830-1843 കാലത്ത് ഇന്ത്യയുടെ സർവേയർ ജനറലായിരുന്ന സർ ജോർജ് എവറസ്റ്റിൻറ പേരിൽ നിന്നാണ് കൊടുമുടിക്ക് 1865- ൽ എവറസ്റ്റ് എന്ന പേര് ലഭിച്ചത്.
  • സാഗർ മാത (നേപ്പാളി), ചോമോലങ്മ (ടിബറ്റൻ) എന്നീ പേരുകളിലും എവറസ്റ്റ് കൊടുമുടി അറിയപ്പെടുന്നു. 
  • 1953 മേയ് 29- നാണ് എഡ്മണ്ട് ഹിലാരി, ടെൻസിങ് നോർഗെ എന്നിവർ ആദ്യമായി എവറസ്റ്റ് കീഴടക്കിയത് 

13. സെൻട്രൽ വിസ്ത പദ്ധതി (Central Vista Project) എന്താണ് - പുതിയ പാർലമെന്റ് മന്ദിര നിർമാണ പദ്ധതി

  • ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തു തന്നെയുള്ള പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും ഉൾപ്പെടുന്നതാണ് പദ്ധതി. രാഷ്ട്രപതി ഭവൻ ഇപ്പോൾ സ്ഥിതിചെയ്യുന്നതുപോലെ തുടരും. നിലവിലുള്ള പാർലമെന്റ് മന്ദിരം, നോർത്ത്-സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃക കേന്ദ്രങ്ങളായി നിലനിർത്തും 
  • രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന 2022- ന് മുൻപായി നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം
  • 971 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ് 
  • എന്നാൽ ശിലാസ്ഥാപനമൊഴികേയുള്ള മറ്റ് ജോലികൾ സു പ്രീംകോടതി തത്കാലത്തേക്ക് വിലക്കിയിട്ടുണ്ട്  

14. പുതുതായി രൂപവത്കരിച്ച ഡബ്ലു.എച്ച്.ഒ. ഫൗണ്ടേഷൻറ സി.ഇ.ഒ. ആയി നിയമിതനായ ഇന്ത്യൻ വംശജൻ- അനിൽ സോണി

  • ലോകത്തുടനീളമുള്ള ആരോഗ്യ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടനയൊപ്പം പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ചുമതല 2021 ജനുവരി ഒന്നിനാണ് അനിൽ സോണി ഏറ്റെടുക്കുക
  • ഫൗണ്ടേഷന്റെ ആസ്ഥാനം ജനീവ (സ്വിറ്റ്സർലൻഡ്)  

15. അരുണാചൽപ്രദേശിൻറ പടിഞ്ഞാറുഭാഗത്ത് ഏത് അയൽ രാജ്യമാണ് ഈയിടെ മൂന്ന് ഗ്രാമങ്ങൾ സ്ഥാപിച്ചത്- ചൈന

  • ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയോട് ചേർന്ന ഭൂംലചുരത്തിന് സമീപത്തായാണ് ഗ്രാമങ്ങൾ സ്ഥാപിച്ചത്.
  • അതിർത്തി മേഖലകളിൽ പൗരന്മാരെ പാർപ്പിച്ച് സ്വാധീനം വർധിപ്പിക്കുന്ന രീതി ചൈന  മുൻപും കൈക്കൊണ്ടിട്ടുണ്ട്. 

16. ഡിസംബർ 12- ന് അന്തരിച്ച എഴുത്തുകാരൻ യു.എ. ഖാദർ ജനിച്ചത് എവിടെയായിരുന്നു- 1935 നവംബർ 16- ന് ബർമയിലെ (മ്യാൻമാർ) ബില്ലിൻ ഗ്രാമത്തിൽ 

  • മാതാവ് ബർമക്കാരിയും പിതാവ് മലയാളിയുമായിരുന്നു 
  • തൂക്കോട്ടൂർ പെരുമ, കഥ പോലെ ജീവിതം, വായേ പാതാളം, ഒരു പിടി വറ്റ്, അഘോര ശിവം, ഒരു പടകാളി പ്പെണ്ണിൻറ ചരിത്രം തുടങ്ങിയവ കൃതികൾ 
  • തൃക്കോട്ടൂരിൻറ കഥാകാരൻ എന്നും വിശേഷിപ്പിക്കപ്പെടുന്നു 

17. മാർപാപ്പ സന്ദർശിക്കുന്ന ആദ്യ പശ്ചിമേഷ്യൻ രാജ്യം- ഇറാഖ് (2021 മാർച്ചിലാണ് സന്ദർശനം) 


18. അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്റെ വായനക്കാർ 2020- ൽ ലോകത്തെ  സ്വാധീനിച്ച 12 വനിതകളെ തിരഞെഞ്ഞെടുത്തു. ഇതിൽ ഉൾപ്പെട്ട ഏക ഇന്ത്യക്കാരി- കെ.കെ. ശൈലജ (സംസ്ഥാന ആരോഗ്യമന്ത്രി) 

  • ആംഗല മെർക്കൽ (ജർമൻ ചാൻസലർ) ജസിൻഡ ആർഡെൻ (ന്യൂസീലൻഡ് പ്രധാനമന്ത്രി), കമലാഹാരിസ് (നിയുക്ത യു.എസ്. വൈസ്പ്രസിഡന്റ്) തുടങ്ങിയവരാണ് മറ്റ് വനിതകൾ. 

19. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- രാജ് ചൗഹാൻ

  • ഡിസംബർ ഒൻപതിന് അന്തരിച്ച പ്രൊഫ. എസ്. സീതാരാമൻ ഏത് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖനാണ്- പരിസ്ഥിതി സംരക്ഷണം

20. രാജ്യമെമ്പാടും പൊതു വൈഫൈ ശൃംഖല എത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതി- പി.എം. വാണി

  • Prime Minister's Wi-Fi Access Network Initiative (P.M- WANI) എന്നതാണ് പൂർണനാമം 

21. ഡിസംബർ 10- ന് ആചരിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ (Human Rights) ദിനത്തിന്റെ വിഷയം- Recover Better-Standup for Human Rights 


22. ഏത് സംസ്ഥാനത്താണ് ഗോവധം പൂർണമായും നിരോധിച്ചു കൊണ്ടുള്ള കന്നുകാലി കശാപ്പ് നിരോധന, സംരക്ഷണ ഭേദഗതി നിയമസഭ അംഗീകരിച്ചത്- കർണാടക


23. നാസയുടെ 18 അംഗ ചന്ദ്ര ദൗത്യ സംഘമായ ‘ആർടെമിസി'ൽ (Artemis) ഉൾപ്പെടുത്തപ്പെട്ട ഇന്ത്യൻ-അമേരിക്കൻ വംശജൻ- രാജാചാരി 

  • 2024- ൽ ചന്ദ്രനിലേക്ക് ആദ്യമായി ഒരു സ്ത്രീയെയും വീണ്ടുമൊരു പുരുഷനെയും എത്തിക്കാനുള്ളതാണ് ഈ ദൗത്യം 

24. 2020 ഡിസംബർ ഒൻപതിന് അന്തരിച്ച ഇറ്റാലിയൻ ഫുട്ബോൾ താരം- പൗലോ റോസി 

  • പശ്ചിമ ജർമനിയെ തോൽപ്പിച്ച ഇറ്റലിയുടെ 1982 ലോകകപ്പ് വിജയത്തിന്റെ മുഖ്യ ശില്പിയായിരുന്നു 
  • സ്പെയിനിൽ നടന്ന 1982 ലോകകപ്പ് മത്സരങ്ങളിൽ ആറ് ഗോളുകൾ നേടിയ പൗലോ റോസി, പുരസ്കാരങ്ങളായ ‘ഗോൾഡൻ ബൂട്ടും', 'ഗോൾഡൻ ബോളും' സ്വന്തമാക്കി 

25. വൈലോപ്പിള്ളി ജയന്തി പുരസ്കാരത്തിന് അർഹനായത്- ആത്മാരാമൻ 


26. ജോർജ് ഓണക്കൂറിന് മലയാറ്റൂർ സ്മാരകസമിതിയുടെ 2020- ലെ അവാർഡ് നേടിക്കൊടുത്ത ആത്മകഥയുടെ പേര്- ഹൃദയരാഗങ്ങൾ


27. ഡിസംബർ 11- ന് കോവിഡ് ബാധയെ തുടർന്ന് ലാത്വിയയിൽ അന്തരിച്ച ചലച്ചിത്ര സംവിധായകൻ കിം കി ഡുക്ക് ഏത് രാജ്യക്കാരനാണ്- ദക്ഷിണ കൊറിയ

  • ‘സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ ആൻഡ് സ്പ്രിങ് ', സമരിറ്റൻ ഗേൾ, ത്രീ അയേൺ, ദി ഐൽ, മോബിയസ് തുടങ്ങി 33 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

28. കേന്ദ്രസർക്കാർ അവതരിപ്പിച്ച എൻ.സി.ഇ.ആർ.ടി- യുടെ ‘സ്കൂൾ ബാഗ് പോളിസി 2020' എന്താണ്- സ്കൂൾ ബാഗുകളുടെ ഭാരം കുറച്ചും ഗൃഹപാഠത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ളതുമായ നിർദേശങ്ങൾ 

  • കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിനുമീതെ സ്കൂൾ ബാഗ് ഭാരം പാടില്ല
  • എല്ലാ പാഠപുസ്തകങ്ങളിലും പ്രസാധകർ തന്നെ അവയുടെ ഭാരം രേഖപ്പെടുത്തണം) 
  • രണ്ടാം ക്ലാസ്സുവരെ ഗൃഹപാഠം ചെയ്യിക്കരുത് 

29. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വെർച്വൽ പ്രകാശനം നിർവഹിച്ച '40 Years With Abdul Kalam-Untold Stories'- എന്ന കൃതിയുടെ രചയിതാവ്- ഡോ. എ. ശിവ താണുപിള്ള 


30. അന്താരാഷ പർവത (International Mountain) ദിനം എന്നായിരുന്നു- ഡിസംബർ 11 


31. ഡിസംബർ 13- ന് അന്തരിച്ച ആർ. ഹേലി ഏത് രംഗത്ത് പ്രശസ്തി നേടിയ വ്യക്തിയായിരുന്നു- കൃഷിശാസ്ത്രജ്ഞനും മലയാളത്തിലെ കാർഷിക പത്രപ്രവർത്തനത്തിന്റെ തുടക്കക്കാരനുമായിരുന്നു

Champions of the Earth Award- 2020 

  • Policy Leadership- Frank Bainimarama (ഫിജി പ്രധാനമന്ത്രി) 
  • Science & Innovation- Dr. Fabian Leendertz (ജർമ്മനി) 
  • Entrepreneurial Vision- Mindy Lubber (യു.എസ്.എ)  
  • Inspiration & Action- Nemonte Nenquimo (ഇക്വഡോർ), Yacouba Sawadog (ബുർക്കിന ഫാസോ) 
  • Lifetime Achievement Award- Robert D Bullard (യു.എസ്.എ) [ഏർപ്പെടുത്തിയത്- UNEP (United Nations Environment Programme)]

ഫിഫ 2020 പുരസ്കാരങ്ങൾ  

  • മികച്ച പുരുഷ താരം- റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്) 
  • മികച്ച വനിത താരം- ലുസി ബ്രോൺസ് (ഇംഗ്ലണ്ട്) 
  • മികച്ച പരിശീലകൻ- യുർഗൻ ക്ലോപ്പ്
  • മികച്ച പരിശീലക- സറീന വിഗ്മാൻ

No comments:

Post a Comment