Monday, 18 January 2021

Current Affairs- 18-01-2021

1. കേരളത്തിലെ ആദ്യ പാരാസെയിലിംഗ് ആരംഭിച്ചത്- കോവളം 


2. 2021- ലെ ജി-7 ഉച്ചകോടിയുടെ വേദി- ബ്രിട്ടൺ 

  • 2021- ൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച രാജ്യങ്ങൾ ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ  

3. മത്സ്യബന്ധന ബോട്ടുകളിൽ ഹോളോഗ്രാം സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം  


4. ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആദ്യത്തെ ഡവറില്ല മെട്രോ കാർ പുറത്തിറങ്ങിയ ഇന്ത്യൻ നഗരം- ബംഗളൂരു 


5. തുടർച്ചയായ ആറാം തവണയും ഉഗാണ്ടയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- യോവേരി മുസേവനി 


6. അടുത്തിടെ പിൻവലിക്കപ്പെട്ട ബിവറേജ് കോർപ്പറേഷൻ പുറത്തിറക്കിയ ആപ്ലിക്കേഷൻ- ബെവ് ക്യൂ ആപ്ലിക്കേഷൻ  


7. 2020- ലെ ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും വലിയ കുടിയേറ്റ സമൂഹമുള്ള രാജ്യം- ഇന്ത്യ  

  • യു.എ.ഇ-യു.എസ്- സൗദി അറേബ്യ രാജ്യങ്ങളിലാണ് ഏറ്റവും കുടുതൽ ഇന്ത്യൻ കുടിയേറ്റക്കാരുളളത് 

8. 51-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ച വ്യക്തി- വിറ്റോറിയോ സ്റ്റാറാറോ (ഇറ്റാലിയൻ ഛായാഗ്രഹകൻ)  


9. ‘World's Most Powerful Passports 2021' സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 85


10. അമേരിക്കയുടെ ദേശീയ സാമ്പത്തിക കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതയാകുന്ന ഇന്ത്യൻ വംശജ- സമീറ ഫാസിലി 


11. 2021- ജനുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ ക്രാഫ്റ്റ് വില്ലേജ് പ്രവർത്തനം ആരംഭിച്ചത്- കോവളം (തിരുവനന്തപുരം)


12. കുളിംഗ് പേപ്പർ, കർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധന- ഓപ്പറേഷൻ സ്ക്രീൻ 


13. 2021 ജനുവരിയിൽ കായിക രംഗത്തു നിന്നും വിരമിച്ച പ്രശസ്ത ഇംഗ്ലീഷ് ഫുട്ബോൾ താരം- വെയ്ൻ റൂണി 


14. 2021- ജനുവരിയിൽ കേരളത്തിലെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചത്- കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ 


15. 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി- ഗോവ 


16. അമേരിക്കൻ കോവിഡ്- 19 റെസ്പോൺസ് ടീമിന്റെ ടെസ്റ്റിങ് ഉപദേശകനായി നിയമിതനായ ഇന്ത്യൻ വംശജൻ- വിദുർ ശർമ്മ 


17. ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്സിൻ കുത്തിവയ്പ്പ് നടന്നത്- 2021 ജനുവരി 16 


18. ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി- മനീഷ് കുമാർ


19. ഇന്ത്യയിലെ ആദ്യത്തെ ഫയർ പാർക്ക് ഉദ്ഘാടനം ചെയ്തത്- ഭുവനേശ്വർ (ഒഡീഷ)


20. കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി റെക്കോർഡിന് അർഹനായത്- ഡോ. തോമസ് ഐസക് (3 മണിക്കൂർ 18 മിനിറ്റ്) 


21. അടുത്തിടെ ഇറാൻ നാവികസേനയുടെ ഭാഗമാക്കിയ രാജ്യത്തെ ഏറ്റവും വലിയ തദ്ദേശ നിർമ്മിത യുദ്ധ കപ്പൽ- ഐറിസ് മാക്രൻ


22. നബാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യത്തെ കാർഷിക വിപണന കേന്ദ്രമായ ഫാംശ്രീ അഗ്രോമാർട്ട് പ്രവർത്തനം ആരംഭിച്ചത്- കാക്കനാട് (എറണാകുളം) 


23. 2021 ജനുവരിയിൽ ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭയിൽ ആദ്യമായി ഡിജിറ്റൽ വോട്ടിംഗ് നടത്തിയ സംസ്ഥാനം- കേരളം 


24. 2020- ലെ ഭീമാബാലസാഹിത്യ പുരസ്കാരത്തിന് അർഹനായത്- കെ. ആർ. വിശ്വനാഥൻ (കുഞ്ഞനാന എന്ന ബാലനോവൽ) 


25. 2020- ൽ അന്തരിച്ച പ്രശസ്ത ഫുട്ബോൾ താരം മറഡോണയുടെ പ്രതിമ നിലവിൽ വരുന്ന കേരളത്തിലെ സ്റ്റേഡിയം- ജവഹർ സ്റ്റേഡിയം (കണ്ണൂർ) 


26. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കേന്ദ്ര ബജറ്റ്- കേന്ദ്ര ബജറ്റ് 2021- 2022 (അവതരണം- 2021 ഫെബ്രുവരി 1, ധനമന്ത്രി നിർമ്മലാ സീതാരാമൻ)

 

27. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത നിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ട് ഈ ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി ഇടുക്കി ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- ഹരിത രശ്മി

 

28. ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന 2019- 20 വർഷത്തെ കായകല്പ  പുരസ്കാരത്തിന് കേരളത്തിൽ നിന്ന് അർഹമായ പൊതുജനാരോഗ്യ സ്ഥാപനം- പയ്യന്നൂർ താലൂക്ക് ആശുപത്രി (കണ്ണൂർ) 


29. കേന്ദ്രഗവൺമെന്റ് നിയോഗിച്ച പത്തംഗ Empowered Committee for Administration of Covid- 19 Vaccine- ന്റെ തലവൻ- ആർ. എസ്. ശർമ 


30. ജനഗ്രഹയുടെ മികച്ച നഗരസഭയ്ക്കുള്ള അവാർഡ് നേടിയ കേരളത്തിലെ നിയമസഭ- തിരുവനന്തപുരം 


31. ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക് റോ- റോ സേവനം നിലവിൽ വരുന്ന സംസ്ഥാനം- കേരളം (ദേശീയ ജലപാത 3- ൽ)  


32. ശുദ്ധമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡ്- ഹില്ലി അക്യോ  


33. കിർഗിസ്ഥാന്റെ പ്രസിഡന്റായി നിയമിതനായത്- Japarov Sadyr 


34. 2021 ജനുവരിയിൽ ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപം ഉദ്ഘാടനം ചെയ്യുന്നത് എവിടെയാണ്- ശബരിമല (പത്തനംതിട്ട)


35. 2021 ജനുവരിയിൽ ഫിലോമിന കൊടുങ്കാറ്റിൽ കനത്ത മഞ്ഞു വീഴ്ചയും ഹിമവാതവും ഉണ്ടായ രാജ്യം- സ്പെയിൻ 

No comments:

Post a Comment