Thursday, 21 January 2021

Current Affairs- 23-01-2021

1. ഡി.ആർ.ഡി.ഒ.യുടെ സയന്റിസ്റ്റ് ഓഫി ദി ഇയർ അവാർഡ് 2018 ഡോ ഹേമന്ത് കുമാർ പാണ്ഡെയ്ക്ക് ലഭിച്ചു

2. 'അക്ഷയ' സേവനങ്ങൾ വീടുകളിലെത്തിക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾക്കായി സംസ്ഥാന സർക്കാർ രൂപവത്കരിച്ച സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ചലച്ചിത്ര നടൻ- ടൊവിനാ തോമസ്

  • നിലവിൽ സംസ്ഥാന സർക്കാരിന്റെ സ്ത്രീധന നിർമാർജന പ്രചാരണ പരിപാടിയുടെ ഗുഡ്വിൽ അംബാസഡർ കൂടിയാണ് ടൊവിനോ തോമസ്
  • ദുരന്തവേളകളിൽ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെ ആരംഭിച്ച സന്നദ്ധസേനയിൽ 3.6 ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

3. കേരള നിയമസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി- എസ്.വി. ഉണ്ണികൃഷ്ണൻ നായർ 

4. 2021- ലെ ബ്ലൂംബെർഗ് ബില്യനയേഴ്സസ് ഇൻഡെക്സസ് പ്രകാരം ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യമെത്തിയത്- Elon Musk 

  • 1971- ൽ ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ഇപ്പോൾ യു.എസ്. പൗരനായ ഇലോൺ മസ്ക് സ്പേസ് എക്സ് (Space X), പരിസ്ഥിതിസൗഹൃദ വൈദ്യുത കാറായ ടെസ്ല (Tesla) തുടങ്ങിയവയുടെ സ്ഥാപകനാണ് 
  • സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച ആദ്യത്തെ സ്വകാര്യ കമ്പനിയാണ് Space X
  • 2017 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന ആമസോൺ ഉടമ ജെഫ് ബെസോസിനെ പിന്തള്ളിയാണ് 2021- ൽ ഇലോൺ മുന്നിലെത്തിയത്.
  • ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ്) ആണ് മൂന്നാംസ്ഥാനത്ത് 

5. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനായി തിരഞ്ഞടുക്കപ്പെട്ടത്- കോലിയക്കോട് എൻ. കൃഷ്ണൻ നായർ 

6. മധ്യപ്രദേശ് സർക്കാരിൻറ 2020- ലെ താൻസെൻ സമ്മാനം നേടിയത്- പണ്ഡിറ്റ് സതീഷ് വ്യാസ് (സന്തർവാദകൻ) 

7. 2021- ലെ പ്രവാസി ഭാരതീയ സമ്മാനം ലഭിച്ച 30 പേരിൽ എത്ര മലയാളികളാണുള്ളത്- നാല് 

  • ന്യൂസീലൻഡിലെ മന്ത്രിയായ പ്രിയങ്കാ രാധാകൃഷ്ണൻ, സൗദി അറേബ്യയിലെ വ്യവസായി ഡോ. സിദ്ദിഖ് അഹമ്മദ്, ബഹ്റൈനിലെ സാമൂഹികപ്രവർത്തകൻ കെ.ജി. ബാബുരാജൻ, ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ ചെയർമാനായ ഡോ. മോഹൻ തോമസ് എന്നിവരാണ് നാല് മലയാളികൾ.
  • സ്വന്തം മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം 2003- ൽ ഏർപ്പെടുത്തിയതാണ് പ്രവാസി ഭാരതീയ സമ്മാനം  
  • ദക്ഷിണാഫ്രിക്കയിൽ നിന്ന് മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1916 ജനുവരി 9- നാണ്. അതിന്റെ ഓർമയ്ക്കായാണ് ജനുവരി- 9 പ്രവാസി ഭാരതീയ ദിവസ് (PBD) ആയി ആചരിച്ചു വരുന്നത്
  • നാല് സംഘടനകൾക്കും പ്രവാസി പുരസ്കാരം ലഭിച്ചിട്ടുണ്ട് 

8. ജഗ്ദീപ് ധൻവർ പശ്ചിമബംഗാളിൽ ഏത് പദവി വഹിക്കുന്ന വ്യക്തിയാണ്- ഗവർണർ  

9. അരിവാൾ രോഗികൾക്കുള്ള പ്രതിമാസ സഹായധനം 5000 രൂപയാക്കണമെന്ന് നിയമസഭാ സമിതി ശുപാർശ ചെയ്തു. എന്താണ് അരിവാൾ രോഗം- ഹീമോഗ്ലോബിനിലെ ജനിതക ത്തകരാർമൂലം ചുവന്ന രക്താണുക്കൾ അരിവാളിന്റെ  ആകൃതിയിൽ വളയുന്ന രോഗം

  • അട്ടപ്പാടി, വയനാട് എന്നിവിടങ്ങളിലാണ് അരിവാൾ രോഗം (Sickle Cell anemia) കൂടുതലായി കണ്ടുവരുന്നത് 

10. യു.എസിലെ സാൻഫ്രാൻസിസ് കോയിൽ നിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യാ വിമാനം (A.I. 176) നിർത്താതെ പറത്തി റെക്കോഡിട്ട എയർ ഇന്ത്യയിലെ നാല് വനിതാ പൈലറ്റുമാർ- സോയ അഗർവാൾ, പാപഗിരി തന്മയി, ആകാംക്ഷ സാനവർ, ശിവാനി മനാസ്

  • ഉത്തരധ്രുവത്തിന് മുകളിലൂടെ അറ്റ്ലാന്റിക് പാതയിൽ 13,993 കിലോമീറ്ററാണ് വിമാനം പറന്നത്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാതയാണ് ഈ വനിതകൾ തരണം ചെയ്തത് 
  • 2021 ജനുവരി 11- ന് ബെംഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്

11. ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം നിലവിൽ വരുന്നത്- ആലപ്പുഴ

12. ഇന്ത്യയുടെ പുതിയ വ്യാപാരനയം (2021- 26) നിലവിൽ വരുന്നത്- 2021 ഏപ്രിൽ 01 

13. 2021- ലെ ഡാക്കർ ബൈക്ക് റാലിയിൽ 20-ാം സ്ഥാനത്തെത്തി കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കിയ മലയാളി താരം- ഹാരിത്ത് നോവ 

14. തുടർച്ചയായി 6-ാം തവണയും ഉഗാണ്ടയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്- Yoweri Museveni 

15. ‘The Population Myth : Islam, Family Planning and ഹാരിത്ത് നോവ Politics in India'- എന്ന പുസ്തകത്തിന്റെ രചയിതാവ്- S.Y. Quraishi (മുൻ മുഖ്യഇലക്ഷൻ കമ്മീഷണർ) 

16. ഐക്യരാഷ്ട്രസഭയുടെ 2020- ലെ കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം- ഇന്ത്യ (1.8 കോടി ആളുകൾ)

  • ഇന്ത്യക്കാരായ പ്രവാസികൾ കൂടുതലുള്ള രാജ്യം- യു. എ. ഇ  

17. ഇന്ത്യൻ യുവജനങ്ങളെ തൊഴിൽ നൈപുണ്യത്തോടെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര നൈപുണ്യ വികസന സംരംഭ മന്ത്രാലയം ആരംഭിച്ച പദ്ധതി- പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 3.0

 18. കർണാടകയിലെ കർഷകരിൽ നിന്നും താങ്ങുവിലയെക്കാൾ കൂടുതൽ പണം നൽകി നെല്ല് സംഭരിക്കാൻ കരാറിലേർപ്പെട്ട കമ്പനി- റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് 

19. ഇന്ത്യ- ഫ്രാൻസ് Strategic Dialouge 2021- ന് വേദിയായത്- ന്യൂഡൽഹി  

20. 33-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി- തിരുവനന്തപുരം

21. 2021- ൽ ഉളളൂർ സ്മാരക സാഹിത്യ അവാർഡിന് അർഹനായത്- ഡോ. സുനിൽ പി. ഇളയിടത്ത് 

22. അടുത്തിടെ ഇന്ത്യയിൽ ആദ്യമായി വൻതോതിൽ ലിഥിയം ശേഖരണം കണ്ടെത്തിയ സംസ്ഥാനം- കർണാടക 

23. കോവിഡ് വ്യാപനം തടയാനായി 2021 ജനുവരിയിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏഷ്യൻ രാജ്യം- മലേഷ്യ

24. 2011-2020 വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. ഗാർഫീൽഡ് സോബേഴ് അവാർഡിന് വിരാട് കോലി അർഹനായി

  • ഐ.സി.സി. 2011-2020 പതിറ്റാണ്ടിലെ മികച്ച താരം), ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് താരം- റഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ)
  • എറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരം- സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ)
  • ദശകത്തിലെ മികച്ച താരം ഏകദിന, ട്വന്റി 20 താരം- വനിതാ ക്രിക്കറ്ററായ എലീന പെറി (ഓട്രേലിയ)

25. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഈ ദശകത്തിലെ ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റനായി എം.എസ്. ധോണിയും, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി വിരാട്  കോലിയും തിരഞ്ഞെടുക്കപ്പെട്ടു 


26. 2021- ലെ ഹരിവരാസനം പുരസ്കാരത്തിന് ഗായകനായ എം.ആർ. വീരമണി രാജു അർഹനായി 


27. ലോക യൂത്ത് ചെസ് അണ്ടർ- 18 വിഭാഗത്തിൽ മലയാളി താരമായ നിഹാൽ സരിൻ കിരീടം നേടി 


28. ഓൺലൈൻ റിലീസ് നടത്തിയ ആദ്യ മലയാള ചിത്രമായ "സുഫിയും സുജാതയും' എന്ന ചിത്രത്തിന്റെ സംവിധായകനായ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു 


29. ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ റിക്കോർഡിനെ ബാഴ്സലോണയുടെ ലയണൽ മെസ്സി മറികടന്നു 


30. സംസ്ഥാനത്ത് സമ്പൂർണ്ണ ഇ-സാക്ഷരത കൈവരിക്കുക  എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ.കേരളം


31. 2021- ൽ നടക്കുന്ന 33-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് തിരുവനന്തപുരം വേദിയാകും 


32. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യത്തെ 12 സ്ഥാനവും കേരളം നില നിർത്തി 


33. കേരളത്തിലെ 13 ആശുപ്രതികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിക്കുകയും ചെയ്തു. ഗുണനിലവാരം ലഭിച്ച ഏറ്റവും കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ജില്ല കണ്ണൂർ ആണ് (20 ആരോഗ്യകേന്ദ്രങ്ങൾ) 


34. കുഷ്ഠരോഗ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്- ELSA (Eradication of Leprosy through Self reporting and Awareness)


35. വന്യമൃഗങ്ങൾക്കുള്ള അനിമൽ ഹോസ്പൈസ് ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് കേരളത്തിലെ വയനാട് ജില്ലയിൽ നിലവിൽ വരും  

No comments:

Post a Comment