Thursday, 21 January 2021

Current Affairs- 24-01-2021

1. മെൽബണിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ നൂറാമത് ക്രിക്കറ്റ് ടെസ്റ്റിലെ വിജയി- ഇന്ത്യ  

  • താത്കാലിക ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ നേതൃത്വത്തിലാണ് ഇന്ത്യ വിജയം നേടിയത് 

2. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ആദ്യ വനിതാ ഡി.ജി.പിയുമായത് ആരാണ്- ആർ. ശ്രീലേഖ

  • അഗ്നിരക്ഷാ വിഭാഗം മേധാവിയായി പ്രവർത്തിച്ചുവന്ന ഇവർ 2020 ഡിസംബർ 31- ന് വിരമിച്ചു
  • ചെറുമർമരങ്ങൾ, നിയമ സംരക്ഷണം സ്ത്രീകൾക്ക്, കുട്ടികളും പോലീസും തുടങ്ങിയ കൃതികളുടെ രചയിതാവാണ് 

3. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഏത് മിസൈലാണ് സുഹൃദ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്- ആകാശ്  

  • 25 കി.മീ. ദൂരത്തിൽ കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ഹ്രസ്വദൂര മിസൈലാണ് ആകാശ് 

4. നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ താരമായി (Player of the Century) തിരഞ്ഞെടുക്കപ്പെട്ടത്- ക്രിസ്റ്റ്യാനോ റൊണാൾഡോ 

  • ദുബായിൽ നടന്ന ഗ്ലോബ് സോക്കർ പുരസ്കാരചടങ്ങിലായിരുന്നു പ്രഖ്യാപനം 
  • ഫുട്ബോൾ ആരാധകർക്കായി നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ക്രിസ്റ്റ്യാനോ നൂറ്റാണ്ടിൻറ താരമായത് 

5. വേൾഡ് അക്കാദമി ഓഫ് സയൻസിന്റെ  യുവ ശാസ്ത്രജ്ഞനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്- ഡോ. അജിത് പരമേശ്വരൻ 


6. ഇന്ത്യയുടെ ഏത് കോവിഡ് പ്രതിരോധ വാക്സിനുകൾക്കാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (DCGI) അനുമതി നല്‍കിയത്- കോവിഷീൽഡ്, കോവാക്സിൻ  

  • ഓക്സ്ഫഡ് സർവകലാശാല, ആസ്ട്ര സെനക്ക എന്നിവയുമായി സഹകരിച്ചു കൊണ്ട് പുണയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് വികസിപ്പിച്ചത് 
  • ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയമായ കോവിഡ് വാക്സിനാണ് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ 
  • അടിയന്തരഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനാണ് വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ച് DCGI അനുമതി നല്ലിയിട്ടുള്ളത്. കാഡില ഹെൽത്ത് കെയർ വികസിപ്പിച്ച വാക്സിന്റെ  മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നല്ലിയിട്ടുണ്ട് 
  • കോവിഡ് വാക്സിൻ കുത്തിവെപ്പിന് മുന്നോടിയായി അതിന്റെ പ്രയാസങ്ങളും വെല്ലുവിളികളും മനസ്സിലാക്കുന്നതിനായി ജനുവരി രണ്ടിന് സംസ്ഥാന തലസ്ഥാന ങ്ങളിൽ ‘ഡ്രൈറൺ' (Dry Run) നടത്തിയിരുന്നു 
  • യു.കെ., യു.എസ്. ഉൾപ്പെടെ 12 രാജ്യങ്ങളിൽ വിതരണം ചെയ്തു. തുടങ്ങിയ ഫൈസർ- ബയോൺ ടെക് വാക്സിൻ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയും അനുമതി നല്ലിയിട്ടുണ്ട്
  • WHO- യുടെ അംഗീകാരം ലഭിക്കുന്ന ആദ്യ കോവിഡ് വാക്സിൻ കൂടിയാണിത്

7. റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായി നിയമിതനായതാര്- സുനീത് ശർമ 


8. ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിലെ ഇന്ത്യയുടെ രണ്ടുവർഷത്തെ താത്കാലിക അംഗത്വത്തിന്റെ കാലാവധി എന്നാണ് ആരംഭിച്ചത്- 2021 ജനുവരി 1- ന്

  • 15 അംഗ രക്ഷാസമിതിയിൽ ഇന്ത്യക്കൊപ്പം നോർവേ, കെനിയ, അയർലൻഡ്, മെക്സിക്കോ എന്നീ രാജ്യങ്ങളും താത്കാലിക അംഗത്വം നേടിയിട്ടുണ്ട് 
  • യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് 

9. കേരളത്തിലെ ഏത് നവോത്ഥാന നായകൻ 150-ാം ചരമ വാർഷികദിനമാണ് ജനുവരി മൂന്നിന് ആചരിച്ചത്- ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ 

  • 1805 ഫെബ്രുവരി 10- ന് കുട്ടനാട്ടിലെ കൈനകരിയിൽ ജനിച്ച ചാവറയച്ചൻ 1871 ജനുവരി മൂന്നിന് കൂനമ്മാവിലാണ് (എറണാകുളം) അന്തരിച്ചത് 

10. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്- രേഷ്മ റോയി മാത്യു  

  • പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലാണ് രേഷ്മ  പ്രസിഡന്റായത് 

11. ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി മുകേഷ് അംബാനിയെ പിന്തള്ളി നേടിയത്- ഷോങ് ഷൻ ഷാൻ 

  • ചൈനീസ് കുപ്പിവെള്ള വ്യവസായിയായ ഷോങ് ബിസിനസ് രംഗത്ത് ‘ലോൺ വോൾഫ്’ എന്നറിയപ്പെടുന്നു

12. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആകാശ യാത്ര (13,993 കി.മീ ) നടത്തിവനിതാ പൈലറ്റുമാർ- സോയ അഗർവാൾ, പപഗരി തന്മയി, ആകാംക്ഷ സൊനാവേർ, ശിവാനി മാനസ് 

  • സാൻഫ്രാൻസിസ്കോയിൽ നിന്ന് ആരംഭിച്ച് ഉത്തരധ്രുവത്തിലൂടെ സഞ്ചരിച്ച് ബംഗളൂരുവിൽ അവസാനിക്കുന്നു

13. കവയിത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി നിരാലംബരായ സ്ത്രീകൾക്കുവേണ്ടി ആരംഭിച്ച സ്ഥാപനം- അഭയ 

  • 2020 ഡിസംബർ 23- നാണ് സുഗതകുമാരി അന്തരിച്ചത്
  • 1985- ൽ തിരുവനന്തപുരത്താണ് 'അഭയ' ആരംഭിച്ചത് 
  • 1934 ജനുവരി 22- നാണ് ആറൻ മുളയിൽ സുഗതകുമാരി ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ബോധേശ്വരൻ (കേശവപിള്ള) പിതാവ് 
  • ശ്രീകുമാർ എന്ന തൂലികാ നാമത്തിലാണ് ആദ്യകാല രചനകൾ നടത്തിയത് 
  • അമ്പല മണി, രാത്രി മഴ, പാവം മാനവ ഹൃദയം, കുറിഞ്ഞിപ്പൂക്കൾ, രാധയെവിടെ തുടങ്ങിയവ പ്രധാനകൃതികളാണ്.
  • വയലാർ അവാർഡ് (1984), പദ്മശ്രീ (2006), എഴുത്തച്ഛൻ പുരസ്കാരം (2009), സരസ്വതി സമ്മാനം (2012), മാതൃഭൂമി പുരസ്കാരം (2013) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്
  • സേവ് സൈലന്റ് വാലി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സുഗതകുമാരി പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ് 
  • 1996 മാർച്ച് 14- ന് രൂപം കൊണ്ട് സംസ്ഥാന വനിതാ കമ്മിഷന്റെ ആദ്യ അധ്യക്ഷ കൂടിയായിരുന്നു
  • കളിപ്പാവ (1972) എന്ന സിനിമയ്ക്കുവേണ്ടി ഗാനരചന നടത്തിയിട്ടുണ്ട്

 14. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി സുഖ്ബീർ സിംഗ് സന്ധു വീണ്ടും  നിയമിതനായി 


15. 2020- ലെ ബി.ബി.സി. പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ അവാർഡിനായി ലുയിസ് ഹാമിൽട്ടൺ തിരഞ്ഞടുക്കപ്പെട്ടു 


16. ഹാർമണി ഫൗണ്ടേഷന്റെ ഈ വർഷത്തെ മദർ തെരേസ പുരസ്കാരത്തിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അർഹയായി 


17. കോഴിക്കോട് ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ബാക്ടീരിയ രോഗമാണ് ഷിഗെല്ല


18. ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സർവ്വീസ് ഡൽഹിയിൽ നിലവിൽ വരും


19. നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020- ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് ഡോ.എം. ലീലാവതി അർഹയായി


20. കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി വി.പി. ജോയ് നിയമിതനാകും


21. രാജ്യത്തെ ആദ്യ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു 


22. ഭിന്നിശേഷിക്കാർക്കുള്ള സംസ്ഥാന കമ്മിഷണറായി എസ്.എച്ച്. പഞ്ചാപ കേശവൻ നിയമിതനായി 


23. ഖത്തറിന്റെ തലസ്ഥാനമായ ദോഹ 2030- ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയാകും


24. Federation of Indian Chamber of Commerce and Industry (FICCI)- യുടെ പ്രസിഡന്റായി ഉദയ് ശങ്കർ തിരഞ്ഞെടുക്കപ്പെട്ടു


25. 2021- ലെ പ്രവാസി ഭാരതീയ സമ്മാന് മലയാളികളായ പ്രിയങ്ക രാധാകൃഷ്ണൻ, സിദ്ദിഖ് അഹമ്മദ്, ഡോ. മോഹൻ തോമസ്, ലാസറസ് പകലോമറ്റം, ബാബു രാജൻ, വാവ കല്ലുപ്പറമ്പിൽ എന്നിവർ അർഹരായി 


26. സുറിനാം പ്രസിഡന്റ് ചന്ദ്രിക പ്രസാദ്

സന്തോവി ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥിയാകും  


27. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് കൊച്ചിയിൽ സ്ഥാപിതമാകും . 


28. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ, കോട്ടയത്ത് കേരള സാഹിത്യ മ്യൂസിയം, പാലക്കാട് കേരള സാംസ്കാരിക മ്യൂസിയം, തിരുവനന്തപുരത്ത് രാജാരവിവർമ്മ ആർട്ട് ഗാലറി, കണ്ണൂരിൽ കൈത്തറി മ്യൂസിയം, കാര്യവട്ടത്ത് അന്താരാഷ്ട്ര പുരാരേഖ പൈതൃക കേന്ദ്രം എന്നീ സാഹിത്യ സാംസ്കാരിക സ്ഥാപനങ്ങൾ നിലവിൽ വരും 


29. 2023- ലെ ഏഷ്യകപ്പ് ഫുട്ബാളിന് ചൈന വേദിയാകും 


30. കേരള സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി ടൊവിനോ തോമസിനെ തിരഞ്ഞെടുത്തു.


31. അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി ഇന്ത്യൻ-അമേരിക്കൻ വംശജനായ രാജ് ഐയ്യർ നിയമിതനായി 


32. അക്ഷയ കേരളം പദ്ധതിയെ കേന്ദ്രസർക്കാർ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി തിരഞ്ഞെടുത്തു 


33. കണ്ണൂർ സബ് ജയിൽ കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയിലാകും 


34. ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ആയി അലക്സാണ്ടർ എലിസ് നിയമിതനായി


35. അർജന്റീനിയൻ ചലച്ചിത്ര നിർമ്മാതാവായ പാബ്ലോസിയർ ആണ് ഇന്ത്യയുടെ 51-ാ മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചെയർമാൻ

No comments:

Post a Comment