1. 2020 ജനുവരിയിൽ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സ്ഥാനമേറ്റത്- Joe Biden
2. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ Fighter Pilot ആകുന്നത്- Flight Lieutenant Bhawana Kanth
3. നീതി ആയോഗ് പ്രസിദ്ധീകരിച്ച India Innovation Indlex 2020- ൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- കർണാടക (കേരളത്തിന്റെ സ്ഥാനം- 5)
4. 2021 ജനുവരിയിൽ വിവിധ സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷാ ഫോമുകളിൽ ഭിന്നലിംഗക്കാർക്കായി പ്രത്യേക കോളം അനുവദിച്ച സംസ്ഥാനം- കേരളം
5. 2021 ജനുവരിയിൽ ചൈൽഡ് ഫ്രണ്ട്ലി പോലീസിംഗ്, ജനമൈത്രി പോലീസിംഗ് എന്നിവയിലെ പ്രവർത്തന മികവിന് ISO അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സ്റ്റേഷൻ- ടൗൺ പോലീസ് സ്റ്റേഷൻ, കോഴിക്കോട്
6. 2021 ജനുവരിയിൽ കർഷകർക്കായി വൈദ്യുതി സബ്സിഡി നൽകാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മധ്യപ്രദേശ്
7. പ്രമുഖ ധനകാര്യ സ്ഥാപനമായ Sundaram Finance- ന്റെ പുതുതായി നിയമിതനാകുന്ന മാനേജിംഗ് ഡയറക്ടർ- Rajiv Lochan
8. വംശനാശ ഭീഷണി നേരിടുന്ന പക്ഷിയായ Houbara Bustard- നെ വേട്ടയാടാൻ അറബ് രാജകുടുംബത്തിന് അനുവാദം നൽകിയ രാജ്യം- പാകിസ്ഥാൻ
9. യന്ത്ര ഗാർഹിക ഉപകരണങ്ങളുടെ വില തവണകളായി ഏതാനും വർഷം കൊണ്ട് അടച്ചു തീർക്കുന്നതിന് കെ. എസ്. എഫ്. ഇ- യുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന വായ പദ്ധതി- സ്മാർട്ട് കിച്ചൺ
10. തൊഴിലാളി പ്രസ്ഥാനങ്ങളുടെ വിശദമായ ചരിത്രം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം നിലവിൽ വരുന്നത്- ആലപ്പുഴ
11. 2021 ജനുവരിയിൽ ഫ്രാൻസിൽ നടന്ന അതലറ്റിക് മീറ്റിൽ ഇൻഡോർ ട്രിപ്പിൾ ജംപിൽ ലോക റെക്കോർഡ് സ്ഥാപിച്ച താരം- Hugues Fabrice Zango (ബുർക്കിന ഫാസോ)
12. ഓൺലൈൻ പണമിടപാട് തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് Airtel Payments Bank ആരംഭിച്ച പുതിയ സംവിധാനം- Airtel Safe Pay
13. 2021 ജനുവരിയിൽ അന്തരിച്ച മുൻ അരുണാചൽ പ്രദേശ് ഗവർണറും മുൻ UPSC ചെയർമാനുമായിരുന്ന വ്യക്തി- Mata Prasad
14. സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോർജ്ജം ഉൽപാദക ജില്ലയാകുന്നത്- കാസർകോട്
15. സംസ്ഥാനത്തെ ആദ്യത്തെ മെഗാ സോളാർ പാർക്ക് സ്ഥിതി ചെയ്യുന്നത്- അമ്പലത്തറ, കാസർകോട്
16. കാസർകോട് ജില്ലയിലെ രണ്ടാമത്തെ സോളാർ പാർക്ക് സ്ഥാപിതമാകുന്നത്- കൊമ്മൻഗള
17. ദേശീയ കോസ്റ്റൽ റോവിംഗ് അക്കാദമി സ്ഥാപിതമാകുന്നത്- ആലപ്പുഴ
18. ഒളിമ്പിക്സിൽ പുതുതായി ഉൾപ്പെടുത്തിയ മത്സരയിനം- കോസ്റ്റൽ റോവിംഗ്
19. 2021 റിപ്പബ്ലിക് ദിനത്തിൽ കേരളം ഒരുക്കുന്ന ടാബ്ലോ- കൊയർ ഓഫ് കേരള
- ഔദ്യോഗിക അതിഥി ഇല്ലാതെയുള്ള ആദ്യ റിപ്പബ്ലിക് ദിന പരേഡാണ് 2021- ൽ നടക്കുന്നത്
20. മ്യൂസിയമാക്കി മാറ്റിയ 'വേദനിലയം' ആരുടെ വസതിയാണ്- ജയലളിത (തമിഴ്നാട് മുൻ മുഖ്യമന്ത്രി)
21. ത്രീഡി ലാപ്രോസ്കോപ്പിക് മെഷീൻ ഉപയോഗിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ അടുത്തിടെ വിജയകരമായി നടത്തിയ സംസ്ഥാനത്തെ ആദ്യ സർക്കാർ ആശുപത്രി- എസ്.എ.ടി. (തിരുവനന്തപുരം)
22. ലോകാരോഗ്യ സംഘടനയിലും പാരീസ് ഉച്ചകോടിയിലും വീണ്ടും അംഗമാകുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- യു.എസ്.എ
- ഇതിനോടൊപ്പം ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾക്ക് അമേരിക്കയിലേക്കുള്ള യാത്രവിലക്കും റദ്ദാക്കി
23. ആൻഡമാൻ നിക്കോബാർ കടലിൽ ഇന്ത്യൻ കര, വ്യോമ, നാവികസേനകൾ സംയുക്തമായി നടത്തുന്ന അഭ്യാസം- കവച്
24. ലോക കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020 റിപ്പോർട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരളത്തിലെ സ്ഥാപനം- ഊരാളുങ്കൽ ലേബർ കോൺഗ്രസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
- സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ്സ് അലയൻസാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
25. കരിയറിൽ ഏറ്റവും കുടുതൽ ഔദ്യോഗിക ഗോളുകൾ എന്ന റെക്കോർഡ് അടുത്തിടെ സ്വന്തമാക്കിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗീസ് താരം) (760 ഗോളുകൾ)
- 759 ഔദ്യോഗിക ഗോളുകൾ നേടിയിട്ടുള്ള മുൻ ചെക്കോസ്ലോവാക്യൻ താരം ജോസഫ് ബികാന്റെ റെക്കോർഡാണ് തകർത്തത്
26. ഇന്ത്യൻ റെയിൽവേയുടെ ഹൗറ-കൽക്ക് മെയിൽ ട്രെയിനിന്റെ പുതിയ പേര്- നേതാജി എക്സ്പ്രസ്
- റെയിൽവേയുടെ കീഴിലുള്ള ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ ട്രെയിനാണ് ഹൗറ-കൽക്ക് മെയിൽ
27. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡറാകുന്നത്- മോഹൻലാൽ (സിനിമാ താരം)
28. 14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം നടന്നത്- 2021 ജനുവരി 22
29. സൗരോർജ മേഖലയിലെ സഹകരണത്തിനായി അടുത്തിടെ ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം- ഉസ്ബക്കിസ്ഥാൻ
30. അന്തരിച്ച കവയത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- നാട്ടുമാന്തോപ്പുകൾ
31. സംസ്ഥാനത്തെ ആദ്യ നദി സാംസ്കാരിക മ്യൂസിയമായ നിള പൈതൃക മ്യൂസിയം സ്ഥാപിതമാകുന്നത്- പൊന്നാനി (മലപ്പുറം)
32. ഡ്രാഗൺ ഫുട്ടിന്റെ പേര് 'കമലം' എന്നാക്കി മാറ്റിയ സംസ്ഥാനം- ഗുജറാത്ത്
33. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിൽ കവിത ചൊല്ലുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയത്- അമാൻഡ ഗോർമൻ
34. റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്- ഭാവനാ കാന്ത്
35. 2021-ലെ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനമായ സാഹിത്യ മ്യൂസിയം നിലവിൽ വരുന്ന ജില്ല- കോട്ടയം
No comments:
Post a Comment