1. അടുത്തിടെ രാജിവച്ച ഇറ്റാലിയൻ പ്രധാനമന്ത്രി- ഗ്യുസപ്പെ കോണ്ടെ
2. 'Women's Asian Cup 2022' ന്റെ വേദി- ഇന്ത്യ
3. 5 ജി നെറ്റ്വർക്ക് ആവിഷ്കരിച്ച ഇന്ത്യയിലെ ആദ്യത്തെ ടെലികോം കമ്പനിയായത്- എയർടെൽ
4. ഗ്ലോബൽ ക്ലൈമറ്റ് റിസ്ക് ഇൻഡെക്സ് 2021- ൽ ഇന്ത്യയുടെ സ്ഥാനം- 7
5. 2021 ഫെബ്രുവരിയിൽ ഐ.എസ്.ആർ.ഒ. വിക്ഷേപിക്കാനൊരുങ്ങുന്ന കോളേജ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത നാനോ ഉപഗ്രഹം- ശ്രീശക്തിസാറ്റ്
6. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റീൽ ആർച്ച് ബ്രിഡ്ജ് ആയ 'വഹ്രു ബ്രിഡ്ജ്' സ്ഥാപിതമായത്- മേഘാലയ
7. യു.എസിന്റെ പുതിയ വിദേശകാര്യ സെക്രട്ടറിയായി അടുത്തിടെ നിയമതിനായ വ്യക്തി- ആന്റണി ബ്ലിങ്കൺ
8. 2021 ജനുവരിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗമായി നിയമിതനാകുന്നത്- കെ. ബൈജുനാഥ്
9. 2021 ജനുവരിയിൽ കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം ഉറുമ്പ് വർഗ്ഗം- Ooceraea Joshii
10. വിവിധ സർക്കാർ വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികളുടെ വിശദമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് കർണാടക സർക്കാർ ആരംഭിച്ച സോഫ്റ്റ് വെയർ- Avalokana
11. 2021- ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സൈനിക ബഹുമതികൾക്ക് അർഹരായവർ- മഹാവീർചക- കേണൽ സന്തോഷ് ബാബു (ഗാൽവാൻ യുദ്ധനായകൻ)
- കീർത്തിചക - സുബൈദാർ സഞ്ജീവ് കുമാർ
12. അന്തർവാഹിനി ദുരന്തനിവാരണ സഹായത്തിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പുവെച്ച രാജ്യം- സിംഗപ്പുർ
13. ഭൂസർവ്വേ നടപടികൾ വേഗത്തിലാക്കാൻ ഉപഗ്രഹ സംവിധാനമായ കോർസ് (കണ്ടിന്യസി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- കേരളം
14. സ്റ്റാർട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ദേശീയ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയുടെ അധ്യക്ഷൻ- പീയുഷ് ഗോയൽ
15. 2021 ജനുവരിയിൽ ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ പുരസ്ക്കാരത്തിനു അർഹനായത്- പാലോളി മുഹമ്മദ്കുട്ടി
16. കേരളത്തിൽ 3D ലാപ്രാസ്കോപ്പിക് മെഷീൻ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ നടത്തുന്ന ആദ്യ സർക്കാർ ആശുപ്രതി- എസ്.എ.ടി. ആശുപത്രി, തിരുവനന്തപുരം
17. ഏതു കമ്പനിയുമായി സഹകരിച്ചാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം കമ്പ്യൂട്ടിംഗ് ലാബ് സ്ഥാപിക്കാൻ പോകുന്നത്- ആമസോൺ
18. 2021 ജനുവരിയിൽ പുനർനാമകരണം ചെയ്ത നാഗ്പൂരിലെ Gorewada International Zoo- ന്റെ പുതിയ പേര്- Balasaheb Thackeray Gorewada International Zoological Park
19. ജയിൽ ടൂറിസം ആരംഭിക്കുവാൻ പോകുന്ന സംസ്ഥാനം- മഹാരാഷ്ട്ര
20. തുടർച്ചയായ അഞ്ചാം വർഷവും ദേശീയ ഊർജ്ജ സംരക്ഷണ പുരസ്കാരം കേരളത്തിന് ഓൺലൈനായി നടന്ന ചടങ്ങിൽ മന്ത്രി എം.എം. മണി പുരസ്കാരം സ്വീകരിച്ചു
21. ജക്കാർത്ത വിമാനത്താവളത്തിൽ നിന്ന് പശ്ചിമകലമന്താൻ പ്രവിശ്യയുടെ തലസ്ഥാനമായ പൊന്തിയാനത്തിലേക്ക് 62 പേരുമായി പറന്നുയർന്ന ശ്രീ വിജയ. എയറിന്റെ ബോയിംഗ് 737 കടലിൽ തകർന്നു വീണു
22. പ്രേം നസീർ സാംസ്കാരികവേദി പുരസ്കാരം നെയ്യാറ്റിൻകര കോമളത്തിന് ലഭിച്ചു
23. രാജ്യാന്തര ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് തലശ്ശേരിക്കാരനായ സി.പി. റിസ്വാൻ ഉടമയായി.
- അയർലന്റിനെതിരെയുള്ള മത്സരത്തിലാണ് സെഞ്ച്വറി നേടിയത്
24. കൊച്ചി-മാംഗളുരു വാതക പൈപ്പ്ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു
25. കോവിഷീൽഡ്, കോവാക്സിൻ എന്നീ കോവിഡ് വാക്സിനുകൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം
26. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2018- ലെ കേരള ശാസ്ത്രസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പി.ഒ. ചാക്കോ (ബാലശാസ്ത്രസാഹിത്യം), രഞ്ജിത് ചിറ്റാട, മനുമു കുന്ദൻ (ജനപ്രിയശാസ്ത്രസാഹിത്യം), നിഖിൽ നാരായണൻ (ശാസ്ത്ര പ്രവർത്തനം) എന്നിവർക്കാണ് അവാർഡ്. 32-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും
2021- ലെ പത്മ അവാർഡുകൾ
- അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് പത്മവിഭൂഷൺ പുരസ്കാരം
- മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൺ
- ഗാനരചയിതാവ്- കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൾപ്പെടെ കേരളത്തിൽനിന്നുള്ള 5 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്
- ആകെ 102 പേർ
പത്മശ്രീ പുരസ്കാരത്തിന് അർഹരായ കേരളീയർ
- കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെ.കെ.രാമചന്ദ്ര പുലവർ (കല), ഡോ. ധനഞ്ജയ് ദിവാകർ (മെഡിസിൻ)
പത്മവിഭൂഷൺ നേടിയവർ:
- ഷിൻസോ ആബെ എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം)
- ഡോ.ബി.എം. ഹെഗ്ഡെ
- നരിന്ദർ സിങ് കാപാനി (മരണാനന്തരം)
- മൗലാനാ വാഹിദുദ്ദിൻ ഖാൻ ബി.ബി.ലാൽ
- സുദർശൻ സാഹു
പത്മഭൂഷൺ നേടിയവർ:
- കെ.എസ്. ചിത്ര
- തരുൺ ഗൊഗോയി (മരണാനന്തരം)
- ചന്ദ്രശേഖര കമ്പാർ
- സുമിത്ര മഹാജൻ
- നൃപേന്ദ്ര മിശ്ര
- രാം വിലാസ് പാസ്വാൻ (മരണാനന്തരം)
- കേശുഭായ് പട്ടേൽ (മരണാനന്തരം)
- കൽബ സാദിഖ് (മരണാനന്തരം)
- രജനികാന്ത് ദേവിദാസ് ഷ്റോഫ്
- തർലോച്ചൻ സിങ്
സംസ്ഥാന കർഷക അവാർഡ് 2020
- നെൽക്കതിർ അവാർഡ് (മികച്ച ഗ്രൂപ്പ് ഫാമിങ്ങിനുള്ള അവാർഡ്)- 24000 കായൽ പാടശേഖര സമിതി (നീലംപേരൂർ, ആലപ്പുഴ)
- കർഷകോത്തമ അവാർഡ് (ഏറ്റവും മികച്ച കർഷകനുള്ള പുരസ്കാരം)- പി. ബി. അനീഷ് (തളിപ്പറമ്പ്)
- യുവകർഷക അവാർഡ്- എം. ശ്രീവിദ്യ
- യുവകർഷകൻ അവാർഡ്- പി. സൈഫുള്ള
നിയമസഭാ മാധ്യമ അവാർഡ്
- ഏർപ്പെടുത്തിയത്- കേരള നിയമസഭ
ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്-
- അച്ചടി വിഭാഗം- റെജി ജോസഫ് (രാഷ്ട്രദീപിക).
- ദ്യശ്യ വിഭാഗം- ബിജു മുത്തത്തി (കൈരളി ന്യൂസ്)
ഇ.കെ. നായനാർ നിയമസഭാ അവാർഡ്-
- അച്ചടി വിഭാഗം- പി. എസ്. റംഷാദ് (സമകാലിക മലയാളം)
- ദ്യശ്യ വിഭാഗം- ഡി. (പ്രമേഷ് കുമാർ (മാത്യഭൂമി ന്യൂസ്)
No comments:
Post a Comment