1. 2021 ജനുവരിയിൽ Andaman and Nicobar Command (ANC)- യുടെ കീഴിൽ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ്ഗാർഡ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനികാഭ്യാസം- Exercise Kavach
2. 2021 ജനുവരിയിൽ ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്- പാലോളി മുഹമ്മദ്കുട്ടി
3. 'സിനിമയും രാഷ്ട്രീയവും' എന്ന പുസ്തകം രചിച്ചത്- ജോസ് തെറ്റയിൽ (മുൻമന്ത്രി)
4. 2021 ജനുവരിയിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ലക്ഷ്യമിട്ടുള്ള പാരീസ് ഉടമ്പടിയിൽ വീണ്ടും അംഗമാകാൻ തീരുമാനിച്ച രാജ്യം- അമേരിക്ക
5. ഇന്ത്യയുടെ എത്രാമത് രാജ്യാന്തര ചലച്ചിത്രമേള (IFFI)- യ്ക്കാണ് ജനുവരി 16- ന് പനാജിയിൽ തിരിതെളിഞ്ഞത്- 51
- 1952- ലാണ് മേളയുടെ തുടക്കം
- 2004- ൽ മേളയുടെ സ്ഥിരം വേദിയായി ഗോവ തിരഞ്ഞെടുക്കപ്പെട്ടു
- വിഖ്യാത സംവിധായകൻ സത്യജിത് റായിയുടെ ജന്മശതാബ്ദി യോടനുബന്ധിച്ച് ഈവർഷത്തെ ചലച്ചിത്രമേള അദ്ദേഹത്തിനാണ് സമർപ്പിച്ചിട്ടുള്ളത്
- മേള ഉദ്ഘാടനം ചെയ്തത് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കർ ആണ്
- 'ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദി ഇയർ' അവാർഡിന് ബംഗാളി നടനും സംവിധായകനുമായ ബിശ്വജിത്ത് ചാറ്റർജിയെ മേളയിൽ തിരഞ്ഞെടുത്തു
6. സംസ്ഥാനസർക്കാരിന്റെ കെ-ഫോണിൻറ ആദ്യ ഇൻറർനെറ്റ് ഇടനാഴി- തിരുവനന്തപുരം -പാലക്കാട്
- സംസ്ഥാനം മുഴുവൻ ഇന്റർനെറ്റ് സേവനമെത്തിക്കുന്ന പദ്ധതിയാണ് കെ-ഫോൺ (Kerala Fibre Optic Network-K-Fon)
- കെ.എസ്.ഇ.ബി., കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITL) എന്നിവയ്ക്ക് തുല്യപങ്കാളിത്തമുള്ള പദ്ധതിയാണിത്
- 1548 കോടി രൂപയുടെ പദ്ധതി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BHEL) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്
7. ജനുവരി ഒൻപതിന് യു.എസിലെ മാൻഹാട്ടനിൽവെച്ച് അന്തരിച്ച ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരൻ- വേദ് പ്രകാശ് മേത്ത
- മൂന്നാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട വേദ് മേത്ത തന്റെ കൃതികളിലൂടെ ഇന്ത്യയുടെ ചരിത്രവും സംസാരവും അമേരിക്കൻ വായനക്കാർക്ക് പരിചയപ്പെടുത്തി
- വാക്കിങ് ദി ഇന്ത്യൻ സീട്രീറ്റ്, പോർട്രെയിറ്റ് ഓഫ് ഇന്ത്യ, മഹാത്മാഗാന്ധി ആൻഡ് ഹിസ് അപ്പോസ്റ്റൽസ് തുടങ്ങിയവ പ്രസിദ്ധകൃതികൾ
- 1972-2004 കാലത്ത് 12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ആത്മകഥയാണ് Continents of Exile
8. ജൈവവൈവിധ്യ മികവ് പരിഗണിച്ച് വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർക്ക് സംസ്ഥാന വനംവകുപ്പ് നൽകി വരുന്ന അവാർഡ്- വനമിത്ര (ഇത്തവണത്തെ അവാർഡുകൾ ജനുവരി 11- ന് പ്രഖ്യാപിച്ചു)
- അന്താരാഷ്ട്ര വനദിനമായ (International Day of Forests) മാർച്ച് 21- നാണ് അവാർഡുകൾ സമ്മാനിക്കുക
- Forest Restoration: A path to recovery and well-being എന്നതാണ് 2021- ലെ വനദിനവിഷയം
9. സ്വീഡിഷ് തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച പരിസ്ഥിതി പ്രവർത്തക- ഗ്രേറ്റ തുൻബർഗ്
- മഞ്ഞ മഴക്കോട്ട് ധരിച്ച് പാറക്കെട്ടിന്റെ മുകളിൽ നിൽക്കുന്ന ഗ്രേറ്റയുടെ ചിത്രമാണ് തപാൽ മുദ്രയായത്
10. ലോകത്തെ ഏറ്റവും പഴക്കം ചെന്നതെന്ന് പുരാവസ്തു ഗവേഷകർ കരുതുന്ന ഗുഹാചിത്രം കണ്ടത്തിയത് എവിടെയാണ്- ഇൻഡൊനീഷ്യയിൽ
- സുലവേസി ദ്വീപിലെ ലിയാങ് ടെഡോങ്ഗെ ഗുഹയിൽ കണ്ടത്തിയ കാട്ടുപന്നിയുടെ ചിത്രത്തിന് 45,500 വർഷം പഴക്കമുണ്ടെന്ന് കരുതുന്നു.
11. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ടെക് ഹബ്ബായി (Tech Hub) മാറിയ ഇന്ത്യൻ നഗരം- ബെംഗളൂരു
- ലണ്ടൻ, മ്യൂണിക്ക്, ബെർലിൻ, പാരീസ് എന്നീ യൂറോപ്യൻ നഗരങ്ങളാണ് തൊട്ടുപിന്നിൽ
- ആറാംസ്ഥാനത്ത് മുംബൈ
- ലണ്ടൻ ആസ്ഥാനമായ അന്താരാഷ്ട്ര വ്യാപാര-നിക്ഷേപ ഏജൻസിയുടെ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ
12. 2021 ജനുവരിയിൽ സെൻട്രൻ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)- ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- സുബോധ്മാർ ജയ്സ്വാൾ
13. എം.കെ. സാനു ഗുരുപ്രസാദ പുരസ്കാരം നേടിയത്- കെ.ജി. ജോർജ്
14. ജനുവരി 15-ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന്റെ
ദൈർഘ്യം എത്രയായിരുന്നു- മൂന്ന് മണിക്കുർ 18 മിനിറ്റ്
- 2013 മാർച്ച് 13- ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി രണ്ട് മണിക്കൂർ 58 മിനിറ്റ് ബജറ്റ് പ്രസംഗത്തിനായി എടുത്തതായിരുന്നു മുൻ റെക്കോഡ്
- 15 സ്കൂൾ കുട്ടികളുടെ കവിതകളും ഏഴ് കുട്ടികളുടെ വരകളും ഇത്തവണത്തെ ബജറ്റിൽ ഇടം പിടിച്ചു
- ലോക്സഡൗൺ കാലത്ത് സ്കൂൾ വിക്കി (School Wiki)- യുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷം' എന്ന ഡിജിറ്റൽ മാഗസിനിൽ പ്രസിദ്ധീകൃതമായ കുട്ടികളുടെ രചനകളാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്
- കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ വാഴുവേലിൽ തറവാടുഭവനം മലയാള കവിതകളുടെ ദൃശ്യ ശ്രാവ്യ ശേഖര മ്യൂസിയമാക്കാനും കൂനമ്മാവിലെ 175 വർഷം പഴക്കമുള്ള ചാവറ കുര്യാ ക്കോസ് ഏലിയാസ് അച്ചൻറ ആസ്ഥാനം മ്യൂസിയമാക്കാനും ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്
- സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സമുചിത സ്മാരകം നിർമിക്കാനും തുക അനുവദിച്ചു
15. 2021- ൽ കേരള സർക്കാരിന്റെ കളരിപ്പയറ്റ് അക്കാദമി നിലവിൽ വരുന്നത് എവിടെയാണ്- വെള്ളാർ ക്രാഫ്റ്റ് വില്ലേജ്, കോവളം (തിരുവനന്തപുരം)
16. 2021 ജനുവരിയിൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട കേരള സംസ്ഥാന ഐ.ടി. മിഷൻ, അക്ഷയ പ്രോജക്ട് എന്നിവയുടെ ആസ്ഥാന മന്ദിരത്തിന്റെ പേര്- സാങ്കേതിക
17. പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കാനും സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിനുമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി- Startup India Seed Fund
18. 2021- ലെ ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ (ജനുവരി 11-17) വിഷയം എന്തായിരുന്നു- Safe Yourself to save your family
- 1989- ലാണ് റോഡ് സുരക്ഷാ വാരാചരണം രാജ്യത്ത് ആരംഭിച്ചത്
19. കെ.എസ്.ആർ.ടി.സി. പുതുതായി ആരംഭിക്കുന്ന കമ്പനിയുടെ പേര്- K.SWIFT
- ദീർഘദൂര ബസ്സുകളുടെ നടത്തിപ്പിനുവേണ്ടി കെ.എസ്.ആർ. ടി. കോർപ്പറേഷനുള്ളിൽ രൂപവത്കരിക്കുന്ന സ്വതന്ത്ര കമ്പനിയാണിത്
- Kerala Single Window Interface For Fast And Transparent Clearance (K. SWIFT) എന്നതാണ് പൂർണരൂപം
- കിഫ്ബിയിൽ നിന്ന് ലഭിക്കുന്ന 359 കോടി രൂപ കൊണ്ട് വാങ്ങുന്ന ബസ്സുകളുടെ നടത്തിപ്പ് ചുമതല സ്വിഫ്റ്റിനാകും
- 310 CNG ബസ്സുകൾ, 100 ഡീസൽ ബസ്സുകൾ, 50 ഇലക്ട്രിക് ബസ്സുകൾ തുടങ്ങിയവയും പുതുതായി വാങ്ങും.
20. ടെസ്ല, സ്പേസ് എക്സൈസ് കമ്പനികളുടെ മേധാവി ഇലോൺ മസ്ക് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി
21. ജനുവരി 11- ന് ഇന്ത്യയിലെ ഏത് മുനിസിപ്പൽ കോർപ്പറേഷനിലാണ് ബൃഹത് മഹാനഗരപാലികനിയമം പ്രാബല്യത്തിൽ വന്നത്- ബെംഗളൂരു.
22. ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര
തേജസ് യുദ്ധവിമാനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയത്- 89
- ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് ലിമിറ്റഡ് (HAL) ആണ് ഇവ തദ്ദേശീയമായി നിർമിക്കുന്നത്
- ഇന്ത്യ നിർമിച്ച ഒറ്റ എൻജിനുള്ള Light Combat Aircraft (LCA) സംരംഭത്തിൽ നിന്നുള്ള ഈ യുദ്ധവിമാനങ്ങൾക്ക് 2003- ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയ് ആണ് ‘തേജസ് (Tejas)’ എന്ന് നാമകരണം ചെയ്തത്
23. സാന്തുർ വാദ്യോപകരണ വിദ്വാനായ പണ്ഡിറ്റ് സതീഷ് വ്യാസ് മധ്യപ്രദേശ് സർക്കാരിന്റെ താൻസൻ സമ്മാൻ 2020- ന് അർഹനായി
24. ഡോ. അജിത് പരമേശ്വരൻ, വേൾഡ് അക്കാദമി ഓഫ് സയൻസിലെ യുവ ശാസ്ത്രജ്ഞനുള്ള ഭൗതിക ശാസ്ത്ര പുരസ്കാര ജേതാവായി
25. റേഡിയോ ഏഷ്യയുടെ 2020- ലെ ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് നൽകും
26. രാധികാ മാധവൻ, പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി
27. ഫെസർ ബയോടെക് വാക്സിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു
28. കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ 2020- ലെ മാതൃഭാഷാ പ്രതിഭാ പുരസ്കാരത്തിന് ഡോ. അശോക് ഡിക്രുസ് അർഹനായി
29. കേരളത്തിലെ നാഷണൽ പാർക്കായ മതികെട്ടാൻ ചോലയെ കേന്ദ്രസർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ചു
30. ഡി.ആർ.ഡി.ഒ- യുടെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര സർഫസ് ടു എയർ മിസൈൽ ആണ് ആകാശ്
31. ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സി.ഇ.ഒ. ആയി സുനിത് ശർമ്മ നിയമിതനായി
32. ഇന്ത്യയിലെ ആദ്യത്തെ പോളിനേറ്റർ പാർക്ക് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഉദ്ഘാടനം ചെയ്തു.
33. അർജന്റീന, ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ആദ്യ ലാറ്റിനമേരിക്കൻ രാജ്യമായി
34. ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ വായനക്കാർക്ക് ഇന്ത്യയെ പരിചയപ്പെടുത്തിയ ഇന്തോ-അമേരിക്കൻ നോവലിസ്റ്റ് വേദ് മേത്ത അന്തരിച്ചു
35. കേരള നിയമസഭ കേന്ദ്രസർക്കാരിന്റെ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി
No comments:
Post a Comment