Tuesday, 26 January 2021

Current Affairs- 27-01-2021

1. ഏറ്റവും കുടുതൽ ഔദ്യോഗിക ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് കരസ്ഥമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ (760 ഗോളുകൾ)


2. 2021 ജനുവരിയിൽ Michael and Sheila Held Prize- ന് അർഹനായ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞൻ- Nikhil Srivastava


3. 2021 ജനുവരിയിൽ നിയമസഭാ സാമാജികനായി അമ്പതു വർഷം പുർത്തിയാക്കിയതിന് കേരള നിയമസഭയുടെ ആദരം ലഭിച്ചത്- ഉമ്മൻ ചാണ്ടി


4. Life Insurance Corporation (LIC) -യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനാകുന്നത്- Siddhartha Mohanty


5. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി പുനർനാമകരണം ചെയ്ത പശ്ചിമബംഗാളിലെ Howrah - Kalka Mail ട്രെയിനിന്റെ പുതിയ പേര്- Netaji Express


6. ഇന്ത്യയിലെ ഏറ്റവും വലിയ Multi-Modal Logistics Park നിലവിൽ വരുന്നത്- Virochan Nagar (ഗുജറാത്ത്)


7. 2021 ജനുവരിയിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനവും തത്വചിന്തകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സർവകലാശാല- മുംബൈ യൂണിവേഴ്സിറ്റി


8. Hockey Association of India- യുടെ നേത്യത്വത്തിൽ നടന്ന 10 -ാമത് National Ice Hockey Championship- ൽ വിജയികളായത്- Indo Tibetan Border Police (ITBP)


9. കേരള ആരോഗ്യവകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡറായി നിയമിതനാകുന്ന മലയാള ചലച്ചിത്രതാരം- മോഹൻലാൽ


10. 2021- ലെ ദേശീയ സമ്മതിദായകദിനത്തിന്റെ (ജനുവരി 25) പ്രമേയം- Making Our Voters Empowered, Vigilant, Safe and Informed


11. ഇന്ത്യയിലെ ആദ്യ ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി സ്ഥാപിതമാകുന്നത്- കൊച്ചി 


12. അന്തർവാഹിനി ദുരന്ത നിവാരണ സഹായത്തിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പുവെച്ച രാജ്യം- സിംഗപ്പുർ  


13. അൻപത്തിയൊന്നാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം കരസ്ഥമാക്കിയ വ്യക്തി- ചെൻ നീയൻ കോ (ചിത്രം ദി സൈലന്റ് ഫോറസ്ററ്) 


14. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഡിജിറ്റൽ പതിപ്പ് വോട്ടർമാർക്ക് ലഭ്യമാക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- ഇ. എപിക്  


15. ദേശീയ ബാലികാ ദിനത്തിൽ ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രി പദം അലങ്കരിച്ചത്- സൃഷ്ടി ഗോസ്വാമീ (ദേശീയ ബാലിക ദിനം- ജനുവരി 24) 


16. വിദ്യാർഥികളുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കുക കായികക്ഷമത ഉയർത്തുക എന്നീ ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- പ്ലേ ഫോർ ഹെൽത്ത് 


17. യുഎൻ ഉപദേശക സമിതിയിൽ അടുത്തിടെ അംഗത്വം ലഭിച്ച ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ- ജയതി ഘോഷ് 


18. കർഷകർക്കായി വൈദ്യുതി സബ്സിഡി നൽകുവാൻ അടുത്തിടെ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മധ്യ പ്രദേശ് 


19. 2021 പുരുഷ ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പിന്റെ വേദി- ഇന്ത്യ 


20. 2021- ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദി- ശ്രീലങ്ക 


21. രാജാ രവിവർമ്മ ആർട്ട് ഗ്യാലറി സ്ഥാപിതമാകുന്നത്- തിരുവനന്തപുരം 


22. കയറും മറ്റ് തെങ്ങുത്പന്നങ്ങളും കൊണ്ട് പോസ്റ്റ് കവർ നിർമ്മിച്ച സ്ഥാപനം- കയർ ബോർഡ് (കൊച്ചി) 


23. ലോകത്തിലെ 300 സഹകരണ സംഘങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യയുടെ കാർഷിക സഹകരണ സ്ഥാപനം- ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ- ഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ) 


24. റഷ്യയുമായുള്ള ഏത് ആണവക്കരാറാണ് 5 വർഷത്തേക്കു കൂടി നീട്ടുവാൻ അമേരിക്ക തീരുമാനിച്ചത്- ന്യൂ സ്റ്റാർട്ട് ആണവക്കരാർ  


25. അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പ്രതിരോധ സെക്രട്ടറിയായി (പെന്റഗൺ മേധാവി) നിയമിതനാകുന്ന ആഫ്രോ-അമേരിക്കൻ വംശജൻ- ലോയിഡ് ഓസ്റ്റിൻ 


26. കുഫോസിന്റെ പുതിയ വൈസ് ചാൻസലറായി നിയമിതനായ വ്യക്തി- കെ. റിജി ജോൺ  


27. ഐ.പി.എല്ലിൽ നൂറുകോടി പ്രതിഫലം നേടുന്ന ആദ്യ വിദേശ താരമായി മാറിയ വ്യക്തി- എ.ബി. ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്കൻ താരം) 


28. ഗോവയിൽ നടന്ന 51-ാമത് ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ മയൂരം കരസ്ഥമാക്കിയത്- ഇൻഡു ദ ഡാർക്സസ് 

  • സംവിധാനം- ആൻഡേഴ്സസ് റെഫ്ൻ 
  • പ്രമേയം- രണ്ടാം ലോക മഹായുദ്ധം

29. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ Second Gentleman- Doug Emhoff (വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഭർത്താവ്)


30. സ്റ്റാർട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ദേശീയ സ്റ്റാർട്ടപ്പ് ഉപദേശക സമിതിയുടെ അദ്ധ്യക്ഷൻ- പീയുഷ് ഗോയൽ


31. 2021 ജനുവരിയിൽ ആരംഭിച്ച ഹിമാചൽ പ്രദേശിലെ ആദ്യ Online Youth Radio Station- Radio Hills-Youngistan Ka Dil


32. 2021 ജനുവരിയിൽ പുനർനാമകരണം ചെയ്ത നാഗ്പുരിലെ Gorewada International Zoo- ന്റെ പുതിയ പേര്- Balasaheb Thackeray Gorewada International Zoological Park


33. ‘അബ്ദുൾ കലാം നിനയ്വുകളുക്ക് മരണമില്ല' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Dr. A.P.J.M Nazeema Maraikayar, Dr. Y.S Rajan


34. 2021 ജനുവരിയിൽ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഇക്കോ റിട്രീറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന സംസ്ഥാനം- ഒഡീഷ


35. ഭൂസർവേ നടപടികൾ വേഗത്തിലാക്കാൻ ഉപഗ്രഹ സംവിധാനമായ കോർസ് (കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- കേരളം

No comments:

Post a Comment