1. 2021 ജനുവരിയിൽ നടക്കുന്ന International Film Festival of India (IFFI)- യിൽ Life Time Achievement പുരസ്കാരത്തിന് അർഹനായ ഇറ്റാലിയൻ ഛായാഗ്രാഹകൻ- Vittorio storaro
2. 2021 ജനുവരിയിൽ ഫ്രാൻസിലെ ഔദ്യോഗിക ബഹുമതിയായ Order of Merit- ന് അർഹയായ ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞ- Rohini Godbole
3. 2021 ജനുവരിയിൽ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ Aakash Educational Services Limited- നെ ഏറ്റെടുക്കാൻ ധാരണയിലായ Online Learning Platform- BYJU's
4. 2021 ജനുവരിയിൽ US Agency for International Development (USAID)- ന്റെ മേധാവിയായി നിയമിതയായത്- Samantha Power
5. 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച IANS C-Voter State of the Nation 2021 Survey- ൽ മികച്ച പ്രവർത്തന മികവുള്ള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്- നവീൻ പട്നായിക് (ഒഡീഷ)
6. 2021 ജനുവരിയിൽ Uganda- യുടെ പ്രസിഡന്റായി 6-ാം തവണ തിരഞ്ഞെടുക്കപ്പെട്ടത്- Yoweri Museveni
7. ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗ വാർത്ത പ്രസിദ്ധീകരിച്ച മലയാള ദിനപത്രങ്ങളിൽ മികച്ച തലക്കെട്ടിനുള്ള ടോംയാസ് പുരസ്കാരം നേടിയത്- മാത്യഭൂമി
8. 2021 ജനുവരിയിൽ വനേഡിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം- അരുണാചൽ പ്രദേശ്
9. 2021 ജനുവരിയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം ആരംഭിച്ച Fuel Conservation Campaign- SAKSHAM
10. 2021 ജനുവരിയിൽ Veterinary Council of India- യുടെ പ്രസിഡന്റായി നിയമിതനായത്- Umesh Sharma
11. 2021 ജനുവരിയിൽ പ്രമുഖ ഫ്രഞ്ച് ഫാഷൻ കമ്പനിയായ Louis Vuitton- ന്റെ ബാൻഡ് അംബാസിഡറായി നിയമിതയായ ജാപ്പനീസ് ടെന്നീസ് താരം- Naomi Osaka
12. 'Beautiful World, Where are You' എന്ന പുസ്തകത്തിന്റെ രചയിതാവ്- Sally Rooney
13. ഇന്ത്യയിലെ ഏതൊക്കെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് 2021 ജൂൺ - മാസം മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്- തിരുവനന്തപുരം, ജയ്പൂർ, ഗുവഹത്തി
14. റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിത യുദ്ധവിമാന പൈലറ്റ്- ഭാവ്ന കാന്ത് (ബീഹാർ) (വ്യോമസേനയിലെ ഫ്ളെറ്റ് ലഫ്റ്റനന്റ്)
15. ബ്രിസ്ബേനിൽ നടന്ന നാലാമത് ട്രസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയ രാജ്യം- ഇന്ത്യ (ബോർഡർ- ഗവാസ്കർ ട്രോഫി നിലനിർത്തി)
16. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് സെക്യൂരിറ്റിയിൽ നിയമിതയാകുന്ന രാജ്യത്തെ ആദ്യ വനിത പോലീസ്- വൈ.എസ്. യാസി
17. 51-ാമത് IFFI- യിൽ ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ബിശ്വജിത് ചാറ്റർജി
18. ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ഇറാനിലെ തുറമുഖം- ചബഹാർ
19. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23- നെ 2021 മുതൽ ഏത് ദിനമായാണ് കേന്ദ്ര സർക്കാർ ആചരിക്കുന്നത്- പരാക്രം ദിവസ്
20. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി അടുത്തിടെ ഇന്ത്യയുമായി ധാരണപത്രത്തിൽ ഒപ്പു വച്ച രാജ്യം- ജപ്പാൻ
21. ഇന്ത്യയിലാദ്യമായി മത്സ്യബന്ധന ബോട്ടുകളിൽ ഹോളോഗ്രാം സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച സംസ്ഥാനം- കേരളം
22. കേരളത്തിലെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്- ആലപ്പുഴ
23. ക്ലബ് FM- ന്റെ പുതിയ ബ്രാൻഡ് അംബാസിഡർ- ടൊവിനോ തോമസ്
24. ട്രിപ്പിൾ ജമ്പിൽ ലോക ഇൻഡോർ റെക്കോർഡ് നേടിയ താരം- ഹ്യുസ് ഫാബിസ് സാങ്കോ (ബുർക്കിനഫാസോ)
25. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് നേടിയത്- സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ)
26. 2020- ൽ നടക്കുന്ന G - 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച രാജ്യങ്ങൾ- ഇന്ത്യ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ
27. 2021 ജനുവരിയിൽ അമേരിക്ക- യുടെ US Agency for International Development- ന്റെ മേധാവിയായി നിയമിതയായ വനിത- Samantha Power
28. ജനുവരിയിൽ കേരളത്തിലെ ആദ്യ പാരസെയിലിംഗ് പദ്ധതി ആരംഭിച്ചത്- കോവളം (ഹവ്വ ബീച്ച്)
29. 2021 ജനുവരി 5- ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (GAIL) പ്രകൃതിവാതക (Liquefied Natural Gas- LNG) പൈപ്പ് ലൈൻ തുടങ്ങുന്നത് എവിടെ നിന്നാണ്- കൊച്ചി പുതുവൈപ്പ് ടെർമിനലിൽ നിന്ന്
- 450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ മംഗളൂരുവിനെയാണ് ബന്ധിപ്പി ക്കുന്നത്
- ഇന്ത്യയുടെ ഊർജോപയോഗത്തിൽ പ്രകൃതിവാതകത്തിന്റെ വിഹിതം ഇപ്പോൾ ആറുശതമാനമാണ്.
30. സൗദി അറേബ്യയടക്കം നാല് രാജ്യങ്ങൾ ഏത് രാജ്യത്തിനെതിരേ ഏർപ്പെടുത്തിയിരുന്ന ഉപരോധമാണ് 2021 ജനുവരി 5- ന് പിൻവലിച്ചത്- ഖത്തർ
- സൗദി അറേബ്യയിലെ അൽ ഉലയിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിലിൻ (GCC) 41-ാം ഉച്ചകോടിയിലാണ് തീരുമാനം കൈക്കൊണ്ടത്
- ബഹ്റൈൻ, കുവൈത്ത് , ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിൽ 1981- ലാണ് റിയാദ് ആസ്ഥാനമായി നിലവിൽ വന്നത്
31. പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന സെൻട്രൽ വിസ്തയുടെ ആകൃതി- ത്രികോണാകൃതി
32. 2018- ലെ ഇ.കെ. ജാനകിയമ്മാൾ ദേശീയപുരസ്ക്കാരത്തിന് അർഹനായ മലയാളി സസ്യ ശാസ്ത്രജ്ഞൻ- ഡോ. മാമിയിൽ സാബു
- ഇന്ത്യയിലെ ആദ്യത്തെ സസ്യ ശാസ്ത്രജ്ഞയായ ഡോ. ഇ.കെ. ജാനകിയമ്മാളിന്റെ സ്മരണാർഥം 1999- ലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്
- തലശ്ശേരിയിലാണ് ജാനകിയമ്മാൾ (1897-1984) ജനിച്ചത്
33. പശുക്കളുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിൽ താത്പര്യം വളർത്താനും വിവിധയിനം ഗോക്കളെപ്പറ്റി ബോധവത്കരിക്കുന്നതിനുമായി 2021 ഫെബ്രുവരിയിൽ പശു ശാസ്ത്രത്തിൽ നടത്തുന്ന ദേശീയ ഓൺലൈൻ പരീക്ഷയുടെ പേര്- കാമ ധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്സാമിനേഷൻ
- പശുക്ഷേമത്തിനായുള്ള കേന്ദ്ര സർക്കാർ ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് പരീക്ഷ നടത്തുന്നത്
34. 2021 ജനുവരി 1- മുതൽ വധശിക്ഷ നിർത്തലാക്കിയ ഏഷ്യൻ രാജ്യം- കസാഖ്സ്താൻ
35. സ്ഥാനമൊഴിയുന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ അതിക്രമം കാട്ടിയ യു.എസ്. പാർലമെന്റ് മന്ദിരം അറിയപ്പെടുന്ന പേര്- കാപ്പിറ്റോൾ മന്ദിരം
- അമേരിക്കൻ പാർലമെന്റായ സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സും വാഷിങ്ടൺ ഡി.സി.യിലെ ഈ മന്ദിരത്തിലാണ് സമ്മേളിക്കുന്നത്.
- യു.എസിന്റെ 46-ാമത്ത പ്രസിഡന്റായ ജോ ബൈഡൻ ജനുവരി 20- ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതും കാപ്പിറ്റോൾ മന്ദിരത്തിൽവെച്ചായിരിക്കും
- 1800- ലാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്
No comments:
Post a Comment