Saturday, 6 February 2021

Current Affairs- 06-02-2021

1. 2021 ഫെബ്രുവരിയിൽ സംസ്ഥാന ഐ.ടി പാർക്കുകളുടെ CEO ആയി നിയമിതനാകുന്നത്- ജോൺ എം. തോമസ്


2. 2021- ലെ Zayed Award for Human Fraternity പുരസ്കാര ജേതാക്കൾ- Antonio Guterres, Latifa Ibn Ziaten


3. 2021 ഫെബ്രുവരിയിൽ National Safety Council ചെയർമാനായി നിയമിതനായത്- S.N. Subramanyan


4. ഇന്ത്യയിലെ ആദ്യ Amputee Clinic നിലവിൽ വന്നത്- Post Graduate Institute of Medical Education & Research (PGIMER), Chandigarh


5. ഏഷ്യ പസഫിക് മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ഉന്നമനത്തിനായി ഗൂഗിൾ ആരംഭിച്ച പുതിയ പദ്ധതി- Startup School


6. ലോകത്തിലാദ്യമായി വിജയകരമായി മുഖം, കൈകൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തി- Joe DilMeo (അമേരിക്ക)


7. 2021 ഫെബ്രുവരിയിൽ സ്ത്രീസുരക്ഷയ്ക്കായി കേരള പോലീസ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- നിർഭയം


8. ഇന്ത്യയിലെ ആദ്യ തണ്ണീർത്തട സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്- ചെന്നൈ


9. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഡൽഹി സർക്കാർ ആരംഭിച്ച ക്യാമ്പയിൻ- Switch Delhi


10. 2021 ഫെബ്രുവരിയിൽ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ താരം- അശോക് ദിൻഡ


11. 2021 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത കഥകളി നടൻ- മാത്തുർ ഗോവിന്ദൻകുട്ടി 


12. കേരള സംഗീത നാടക അക്കാദമി പുരസ്കാരം 2020- ലെ ഫെല്ലോഷിപ്പ് നേടിയവർ-

  • പിരപ്പൻകോട് മുരളി (നാടകം)
  • കലാമണ്ഡലം വാസു പിഷാരടി (കഥകളി)
  • തൃപ്പുണിത്തുറ രാധാകൃഷ്ണൻ (ഘടം)

13. 2021 ഫെബ്രുവരി 6- ന് 150-ാം ജന്മദിനവാർഷികം ആഘോഷിക്കുന്ന നവോത്ഥാന നായകൻ- സി.വി. കുഞ്ഞിരാമൻ


14. അടുത്തിടെ BFI (Boxing Federation of India)- യുടെ ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തത്- അജയ്സിംഗ്


15. ഇന്ത്യ 2021 പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോക കപ്പ് വേദിയാകും


16. അടുത്തിടെ കുട്ടികൾക്കായി ‘FedFirst' എന്ന saving account scheme ആരംഭിച്ച ബാങ്ക്- Federal Bank


17. ഇന്ത്യയുടെ ആദ്യത്തെ amputee clinic സ്ഥാപിതമായത്- ചണ്ഡിഗഢ്


18. Indian Ocean Region Defence Minister's Conclave അടുത്തിടെ നടന്നത്- ബംഗളുരു


19. 2021 World Cancer Day- യുടെ theme- I am and I will


20. മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ സ്മരണയ്ക്കുള്ള തെരേസ ലിമ പുരസ്കാരത്തിന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അർഹയായി 


21. ഹിന്ദുസ്ഥാനി സംഗീത ഇതിഹാസമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു 


22. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി- 23 പരാക്രം ദിവസ് ആയി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു 


23. കോങ്ങാട് എം.എൽ.എ. ആയ കെ.വി. വിജയദാസ് അന്തരിച്ചു 


24. ഗാബാ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. അവസാന മത്സരത്തിൽ ആസ്ട്രേലിയയെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു 


25. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് സെക്യൂരിറ്റിയിൽ മലയാളിയായ വൈ.എസ്. യാസിയ നിയമിതയായി 


26. അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോബെഡൻ അധികാരമേറ്റു 


27. യു.എസ്. ടെലിവിഷൻ ചർച്ചകളിൽ ഏറെ ജനപ്രീതി നേടിയ അവതാരകരിൽ ഒരാളായ ലാരി കിങ്ങ് അന്തരിച്ചു 


28. പ്രമുഖ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു 


29. 51-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ ടു ദ ഡാർക്ക്നസ്സിന് സുവർണ്ണമയൂരം ലഭിച്ചു. മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം കോചെൻ നിയെൻ (ചിത്രം- ദ സൈലന്റ്-ഫോറസ്റ്റ്) നേടി. മികച്ച നടനായി ഷൂവോൺ ലിയോയും, നടിയായി സോഫിയ സ്റ്റവേയയും തിരഞ്ഞെടുക്കപ്പെട്ടു. നടനായ ബിശ്വജിത്ത് ചാറ്റർജിയെ ഇന്ത്യൻ പേഴ്സണാലിറ്റി ഓ ഫ് ദ ഇയർ പുരസ്കാരം നൽകി ആദരിച്ചു 


30. അടയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൺ ഡോ.വി. ശാന്ത അന്തരിച്ചു 


31. 2021- ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായി കേണൽ സന്തോഷ് ബാബുവിന് മഹാവീർ ചക്ര, സുബേദാർ സജീവ് കുമാറിന് കീർത്തിചക്ര പുരസ്കാരങ്ങൾ നൽകി ആദരിച്ചു 


32. ദേശീയ സമ്മദിദായക ദിനത്തോടനുബന്ധി ച്ച് ഹലോ വോട്ടേഴ്സ് എന്ന പേരിൽ തെരഞെഞ്ഞെടുപ്പ് കമ്മിഷൻ ഓൺലൈൻ വെബ് റേഡിയോ പുറത്തിറക്കി


33. മലബാർ സ്പെഷ്യൽ പോലീസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് പോലീസ് മ്യൂസിയം സ്ഥാപിതമാകും 


34. പോർച്ചുഗൽ പ്രസിഡന്റായി മാർസെലോ  റബേലോ ഡിസൂസ വീണ്ടും അധികാരമേറ്റു 


35. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് സൃഷ്ടി ഗോസ്വാമി മുഖ്യമന്ത്രി പദം അലങ്കരിച്ചു

No comments:

Post a Comment