Wednesday, 17 February 2021

Current Affairs- 22-02-2021

1. അർജുന അവാർഡിന്റെ സമ്മാനത്തുക ഇപ്പോൾ എത്രയാണ്- 25 ലക്ഷം രൂപ 


2. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം- ഗഗൻയാൻ 


3. ഗഗൻയാനിൻ പരീക്ഷണപ്പറക്കലിനായി വികസിപ്പിച്ചെടുത്ത ഹാഫ് ഹ്യൂമനോയ്ഡ് റോബോട്ട് ഏത്- വ്യോം മിത്ര


4. 2020-ലെ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹരായവർ ആരെല്ലാം- രോഹിത് ശർമ (ക്രിക്കറ്റ്), മാരിയപ്പൻ ടി. (പാരാ അത്ലെറ്റിക്സ്), മനികാ ബാത്ര (ടേബിൾ ടെന്നിസ്), വിനേഷ് ഫോർട്ട് (ഗുസ്തി), റാണി രാംപാൽ (ഹോക്കി) 


5. 2020- ലെ സ്വച്ഛ് സർവേക്ഷനിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടതേത്- ഇന്ദോർ (മധ്യപ്രദേശ്) 


6. ട്വിറ്ററിലൂടെ ജുഡീഷ്യറിയ വിമർശിച്ചതിന് കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി വിധേയനാക്കിയ മുതിർന്ന അഭിഭാഷകനാര്- പ്രശാന്ത് ഭൂഷൻ 


7. ആരുടെ ഔദ്യോഗികജീവിതവുമായി ബന്ധപ്പെട്ട പുസ്തകമാണ് ‘കണക്ടിങ്, കമ്യൂണിക്കേറ്റിങ്, ചേയിങ്’- വെങ്കയ്യ നായിഡു (ഉപരാഷ്ട്രപതി) 


8. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) പുതിയ ചെയർമാനാര്- പ്രദീപ്കുമാർ ജോഷി 


9. ഏത് കുടിൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘ഗ്രാമോദ്യോഗ് വികാസ് യോജന'- അഗർബത്തി 


10. ദൂരദർശൻ 2020 ഓഗസ്റ്റിൽ ആരംഭിച്ച പുതിയ ചാനലേത്- ഡി.ഡി. അസം


11. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കോവിഡ്- 19 വാക്സിനായ 'കോവിഷീൽഡ്' വികസിപ്പിച്ച സ്ഥാപനം- ഓക്സ്ഫഡ് യൂണിവേഴ്സിറ്റി 


12. സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ ടെലികോം ലൈസെൻസ് ലഭിച്ച ഇന്ത്യൻ കമ്പനിയേത്- ടാറ്റാ കമ്യൂണിക്കേഷൻസ് 


13. ഇന്ത്യൻ റെയിൽവേ ഓടിച്ച 251 വാഗണുകളും 2.8 കിലോമീറ്റർ നീളവുമുള്ള ഏറ്റവും നീളം കൂടിയ ചരക്കുതീവണ്ടിയുടെ പേരെന്ത്- ശേഷ്നാഗ് 


14. മനുഷ്യരിൽ പരീക്ഷണത്തിന് തയ്യാറായ ഇന്ത്യയിലെ ആദ്യത്ത കോവിഡ്- 19 വാക്സിനേത്-കൊവാക്സിൻ 


15. കൊവാക്സിൻ വികസിപ്പിച്ച  സ്ഥാപനമേത്- ഭാരത് ബയോടെക്  


16. ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത് ആര്- കെ.കെ. വേണുഗോപാൽ  


17. കോവിഡ് രോഗികൾക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമേത്- ബിഹാർ


18. കോവിഡ് മൂലം തൊഴിലിടങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അതിഥിതൊഴിലാളികൾക്ക് തൊഴിലവസരമൊരുക്കുന്ന പദ്ധതിയേത്- ഗരീബ് കല്യാൺ റോസ് ഗാർ യോജന


19. നിലവിൽ ഇന്ത്യയിലെ കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണമെത്ര- എട്ട് 


20. സാമ്പത്തികസംവരണം പ്രാവർത്തികമാക്കിയ ഭരണഘടനാ ഭേദഗതി ഏത്- 103-ാം ഭേദഗതി


21. ലോക്സഭ, സംസ്ഥാന നിയമ സഭകൾ എന്നിവിടങ്ങളിലേക്ക് ആംഗ്ലോ-ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്യുന്നത് അവസാനിപ്പിച്ചുകൊണ്ട് 2020 ജനുവരിയിൽ പ്രാബല്യത്തിലായ ഭരണഘടനാ ഭേദഗതി ഏത്- 104-ാം ഭേദഗതി


22. പാർലമെന്റ് ഉൾപ്പെടെ ന്യൂഡൽഹിയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയേത്- സെൻട്രൽ വിസ്മ പ്രോജക്ട്


23. 2020 ജൂണിൽ അന്തർദേശീയ വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട കുശിനഗർ വിമാനത്താവളം ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ് 


24. ഒ.ബി.സി. വിഭാഗത്തിലെ ഉപവിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയുക്തമായ കമ്മിഷനേത്- ജസ്റ്റിസ് രോഹിണി കമ്മിഷൻ 


25. 2020 ജൂണിൽ മുംബൈയിൽ അപ്പാർട്ട്മെൻറിൽ മരിച്ചനിലയിൽ കാണപ്പെട്ട ഹിന്ദി നടനാര്- സുശാന്ത് സിങ് രാജ്പുത് 


26. ഇന്ത്യയിൽ നിർമിക്കപ്പെട്ട, ഇന്റർ നെറ്റിലൂടെ നിയന്ത്രിക്കാനാവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടേത്- കോറോ-ബോട്ട് 


27. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലം- ഗെയർസെയിൻ (Gairsain) 


28. 2020 ജൂണിൽ ഇന്ത്യയും ചൈനയുമായി സംഘർഷമുണ്ടായ ലഡാക്ക് അതിർത്തിമേഖലയിലെ പ്രദേശമേത്- ഗൽവാൻ താഴ്വര  


29. ഇന്ത്യയിലെ ഏത് പ്രമുഖ തുറമുഖത്തയാണ് ശ്യാമപ്രസാദ് മുഖർജി പോർട്ട് ട്രസ്റ്റ് എന്ന് നാമകരണം ചെയ്യാൻ കേന്ദ്ര കാബിനറ്റ് 2020 ജൂണിൽ അംഗീകാരം നൽകിയത്- കൊൽക്കത്ത പാർട്ട് ട്രസ്റ്റ് 


30. തെരുവുകച്ചവടക്കാർക്കായി 2020 ജൂണിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏത്- പ്രധാനമന്ത്രി സ്വാനിധി സ്കീം

No comments:

Post a Comment