1. സംസ്ഥാനത്തെ ആദ്യത്തെ തരിശുരഹിത പഞ്ചായത്തത്- ചെങ്കൽ (തിരുവനന്തപുരം)
2. മൂന്ന് തലസ്ഥാനങ്ങളുള്ള ഇന്ത്യയിലെ സംസ്ഥാനമേത്- ആന്ധ്രാപ്രദേശ്
3. ഗൾഫ് രാജ്യങ്ങളും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധ്യമാക്കിയ കരാറേത്- അബ്രഹാം ഉടമ്പടി
4. അമേരിക്കയുടെ വൈസ് പ്രസിഡന്റായ ആദ്യത്തെ വനിതയാര്- കമലാ ഹാരിസ്
5. അമേരിക്കയുടെ എത്രാമത്ത ‘പ്രസിഡന്റാണ് ജോബെഡൻ- 46-ാമത്ത
6. 2020 മേയിൽ അമേരിക്കയിലെ മിന്നസോട്ടയിൽ പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട കറുത്തവർഗക്കാരൻ ആര്- ജോർജ് ഫ്രോയ്ഡ്
7. 2020 ജൂണിൽ മഹാരാഷ്ട്ര ഉൾപ്പെടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ബാധിച്ച ചുഴലിക്കാറ്റേത്- നിസർഗ
8. 2020- ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര്- ലൂയിസ് ഗ്ലിക് (അമേരിക്ക)
9. 2020- ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ അന്തർദേശീയ സംഘടനയേത്- യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം (റോം)
10. 2020 ഡിസംബറിൽ തമിഴ്നാട്, കേരള തീരങ്ങളെ ബാധിച്ച ചുഴലിക്കാറ്റേത്- ബുറെവി
11. ആരുടെ 200-ാം ജന്മവാർഷികത്തിന്റെ ഭാഗമായാണ് 2020 നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും അന്തർദേശീയവർഷമായി ആചരിച്ചത്- ഫ്ലോറൻസ് നൈറ്റിങ്ഗേൽ
12. ലോകത്തിലെ ഏറ്റവും വേഗം കുടിയ സൂപ്പർ കംപ്യൂട്ടറേത്- ഫുഗാകു (ജപ്പാൻ)
13. കോവിഡ്- 19 ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊതു വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച ഓൺലൈൻ പഠനസംവിധാനമേത്- ഫസ്റ്റ് ബെൽ
14. കേരളത്തിൽ നടപ്പാക്കിവരുന്ന ഭിന്നശേഷി സൗഹൃദ ടൂറിസം സംരംഭമേത്- ബാരിയർ ഫ്രീ ടൂറിസം
15. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് 2020 ജനുവരിയിൽ ആരംഭിച്ചതെവിടെ- കൊച്ചി
16. കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസ് സർവീസ് ഏത്- പ്രതീക്ഷ
17. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരമായി നിലവിൽ വന്ന സ്ഥാപനമേത്- നാഷണൽ മെഡിക്കൽ കമ്മിഷൻ
18. അടൽ ടണൽ ഏത് സംസ്ഥാനത്താണ്- ഹിമാചൽപ്രദേശ് (മണാലി-ലേടണൽ)
19. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനാര്- ഹരിവംശ് നാരായൺ സിങ്
20. ഗ്രാമീണമേഖലയിൽ 100 ശതമാനം സേവനങ്ങളും എത്തിക്കാനായി 'ഫൈവ് സ്റ്റാർ വില്ലേജ് സ്ലീം' പ്രഖ്യാപിച്ച കേന്ദ്രവകുപ്പേത്- തപാൽവകുപ്പ്
21. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടെലിമെഡിസിൻ സർവീസ് ഏത്- ഇ-സഞ്ജീവനി
22. സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള 2019- ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നൽകിയതാർക്ക്- സർ. ഡേവിഡ് ആറ്റൻബറോ
23. 1973- ൽ ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് കാരണമായ കേസിന്റെ പരാതിക്കാരൻ 2020 സെപ്റ്റംബറിൽ അന്തരിച്ചു. ആരാണദ്ദേഹം- കേശവാനന്ദ ഭാരതി
24. 2020 സെപ്റ്റംബറിൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയ നടപടിക്രമം ഏത്- ചോദ്യോത്തരവേള (ക്വസ്റ്റ്യൻ അവർ)
25. കേന്ദ്രസർക്കാർ ജീവനക്കാരെ കൂടുതൽ കാര്യശേഷിയുള്ളവരാക്കി മാറ്റാനുള്ള സർക്കാർ ദൗത്യമേത്- മിഷൻ കർമയോഗി
26. ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥാപിച്ചത് ഇന്ത്യയിൽ എവിടെയാണ്- ദുർഗാപുർ (പശ്ചിമബംഗാൾ)
27. നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് നിലവിൽ വന്നത് എന്ന്- 2020 ഓഗസ്റ്റ്
28. ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിൽ ആദ്യമായി റോക്കറ്റുകൾ (പിനാക) നിർമിച്ച് പരീക്ഷണം നടത്തിയ സ്വകാര്യ സ്ഥാപനമേത്- ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (ഇ.ഇ.എൽ)
29. മനുഷ്യനെ ബഹിരാകാശത്തെത്തിച്ച ആദ്യ സ്വകാര്യ കമ്പനി- സ്പേസ് എക്സ്
30. രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര രൂപയായാണ് 2020- ൽ ഉയർത്തിയത്- 25 ലക്ഷം രൂപ
No comments:
Post a Comment