Monday, 22 February 2021

Current Affairs- 26-02-2021

1. 2019-20 ജി.വി രാജ പുരസ്കാര ജേതാക്കൾ- കുഞ്ഞ് മുഹമ്മദ് (അത്‌ലറ്റിക്സ്),  മയൂഖ ജോണി (അത്‌ലറ്റിക്സ്)


2. 2021- ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർ- വിവോ(VIVo)


3. 2021 ഫെബ്രുവരിയിൽ UNHRC (United Nations Human Rights Commission) Advisory Committee- യുടെ ചെയർപേഴ്സണായി നിയമിതനാകുന്ന ഇന്ത്യാക്കാരൻ- അജയ് മൽഹോത്ര


4. 2021 ഫെബ്രുവരിയിൽ United Nations Capital Development Fund- ന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ- പ്രീതി സിൻഹ


5. സംസ്ഥാന ഭൂരേഖ പരിപാലനം ഓൺലൈൻ സംവിധാനത്തിലുടെ നിർവഹിക്കുന്നതിനായി നിലവിൽ വന്ന ആപ്ലിക്കേഷൻ- ഇ-മാപ്സ്

  • ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്

6. 2021 ഫെബ്രുവരിയിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആദ്യ ഉപകേന്ദ്രം നിലവിൽ വന്നത്- ചാലക്കുടി (തൃശ്ശൂർ)


7. 2021 ഫെബ്രുവരിയിൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരത്തിന് അർഹയായ മലയാളി ഗായിക- സുജാത മോഹൻ


8. കേരള മീഡിയ അക്കാദമിയുടെ 2019- ലെ മാധ്യമ പുരസ്കാരങ്ങളിൽ ഗ്ലോബൽ മീഡിയ ഫോട്ടോഗ്രാഫർ പുരസ്കാരത്തിന് അർഹയായ ഐറിഷ്-കനേഡിയൻ ഫോട്ടോ ജേണലിസ്റ്റ്- ബാർബറ ഡേവിഡ്സൺ


9. ഡിജിറൽ മേഖലയിലെ രാജ്യത്തെ ആദ്യ സർവകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്നോളജി പ്രവർത്തനം ആരംഭിച്ചത് - ടെക്നോസിറ്റി (തിരുവനന്തപുരം)


10. United Nations Food and Agriculture Organization- ന്റെയും Arbor Day Foundation- ന്റെയും 2020 Tree City of the World അംഗീകാരത്തിന് അർഹമായ ഇന്ത്യൻ നഗരം- ഹൈദരാബാദ്


11. 2021 ഫെബ്രുവരിയിൽ H5N8 പക്ഷിപ്പനി മനുഷ്യരിൽ കണ്ടത്തിയ ആദ്യ രാജ്യം- റഷ്യ


12. 2021 ഫെബ്രുവരിയിൽ ആരംഭിച്ച 5 രൂപയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പശ്ചിമ ബംഗാൾ സർക്കാരിന്റെ പദ്ധതി- മാ പദ്ധതി


13. 2021 ഫെബ്രുവരിയിൽ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റുകളിലും നിന്ന് വിരമിച്ച മുൻ ഇന്ത്യൻ താരം- Naman Ojha


14. 2021 ഫെബ്രുവരിയിൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച Surface to Surface Short Range ബാലിസ്റ്റിക് മിസൈൽ- Babur


15. 2021- ലെ ലോക മാത്യഭാഷാ ദിനത്തിന്റെ (ഫെബ്രുവരി 21) പ്രമേയം- Fostering multilingualism for inclusion in education and society


16. 2021 ഫെബ്രുവരിയിൽ അന്തരിച്ച കേരളത്തിലെ ആദ്യ ഫുട്ബോൾ പരിശീലക- ഫൗസിയ മാമ്പറ്റ


17. ശാസ്ത്രീയ സംഗീത മേഖലയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2020- ന് അർഹയായത്- ഡോ. കെ. ഓമനക്കുട്ടി


18. നാടക രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത - ബഹുമതിയായ എസ്. എൽ. പുരം സദാനന്ദൻ പുരസ്കാരം 2020- ന് അർഹനായത്- ഇബ്രാഹിം വേങ്ങര


19. 2021 ഫെബ്രുവരിയിൽ സ്ത്രികൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം ചെറുക്കാനുള്ള നിർഭയ സെല്ലിന്റെ സംസ്ഥാന കോർഡിനേറ്ററായി നിയമിതയായത്- എൻ. ശ്രീലാ മേനോൻ


20. 2021 ഫെബ്രുവരിയിൽ സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിതനായത്- ജസ്റ്റിസ് പി. എസ് ഗോപിനാഥൻ


21. മലയാള മനോരമയുടെ സ്പോർട്സ് അവാർഡ്സ് 2019- ൽ കേരളത്തിലെ മികച്ച കായിക താരത്തിനുള്ള (സ്പോർട്സ് സ്റ്റാർ) പുരസ്കാരത്തിന് അർഹനായത്- അനീഷ് പി. രാജൻ (ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീം അംഗം)


22. ‘Maverick Messiah : A Political Biography of N.T Rama Rao' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ramesh Kandula


23. 2021 ഫെബ്രുവരിയിൽ ആഫ്രിക്കൻ രാജ്യമായ Congo- യുടെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്- Jean Michel Sama Lukonde


24. Wildlife Protection Corridor നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യ ഹൈവേ- Delhi Dehradun Expressway


25. സംസ്ഥാനത്തെ ആദ്യ അപെക്സ് ട്രോമ ആന്റ് എമർജെൻസി ലേണിംഗ് സെന്റർ നിലവിൽ വന്നത്- തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ

  • തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ കീഴിലാണ് സെന്ററിന്റെ പ്രവർത്തനം


26. കായിക വകുപ്പിന്റെ നേത്യത്വത്തിൽ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിലവിൽ വരുന്ന ജില്ല- കൊല്ലം 


27. 2021- ലെ ഓസ്കാർ അവാർഡിന് Live Action Short Film വിഭാഗത്തിൽ ഇടം നേടിയ ഇന്ത്യൻ ഹസ്വ ചിത്രം- Bittu (സംവിധാനം- Karishma Dube)


28. കേരളത്തിലെ ആദ്യ ട്രൈബൽ താലുക്ക് നിലവിൽ വരുന്നത്- അട്ടപ്പാടി (പാലക്കാട്)


29. കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായി ഡെബിറ്റ് കാർഡ് പുറത്തിറക്കിയ ധനകാര്യ സ്ഥാപനം- കേരള ഫിനാൻഷ്യൽ കോർപറേഷൻ (KFC)


30. 2021 ഫെബ്രുവരിയിൽ നടന്ന മൂന്നാമത് Nagesh Trophy T-20 Cricket Tournament for the Blind ജേതാക്കൾ- ആന്ധ്രാപ്രദേശ്

No comments:

Post a Comment