Monday, 22 February 2021

Current Affairs- 25-02-2021

1. ഇന്ത്യ പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്ന Air-to-Air missile- Astra MK II Missile


2. അടുത്തിടെ E-Chhawani portal നടപ്പിലാക്കിയത്- Rajnath Singh


3. അടുത്തിടെ പുറത്തുവന്ന സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- ജെഫ് ബേസോസ് (ആമസോണിന്റെ CEO)


4. അടുത്തിടെ കർഷകർക്കായി കുട്ടനാട്ടിൽ നടപ്പിലാക്കിയ കമ്മ്യൂണിറ്റി റേഡിയോ സർവ്വീസിന്റെ പേര്- Kuttanad FM 90.0


5. ക്ഷേത്രകലാ അക്കാദമിയുടെ കലാശ്രീ പുരസ്കാരം ലഭിച്ചത്- മേതിൽ ദേവിക 


6. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട ജലപാത- വൈറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ 


7. 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് കൊച്ചി തുറമുഖത്തെ രാജ്യാന്തര ക്രൂസ് ടെർമിനൽ- സാഗരിക  


8. ഇന്ത്യയിലെ ആദ്യ താളിയോല രേഖാ മ്യൂസിയം നിലവിൽ വരുന്നത്- തിരുവനന്തപുരം 


9. 2021 ഫെബ്രുവരിയിൽ വനവിഭവങ്ങളെ അടുത്തറിയുവാനും വാങ്ങുവാനും അവസരമൊരുക്കി ഇക്കോ കോംപ്ലക്സ് നിലവിൽ വരുന്നത്- ചുട്ടാട് അഡ്വഞ്ചർ പാർക്ക്  


10. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സഹകരണ ബാങ്ക് പ്രസിഡന്റ്- എം.എസ്. പാർവതി (മാരായമുട്ടം സർവ്വീസ് സഹകരണ ബാങ്ക്, വയസ്സ്- 21) 


11. അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പന്ത്രണ്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ- ക്യാമ്പയിൻ 12 


12. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നതിനായി ഉത്തർപ്രദേശ് സർക്കാർ നടപ്പിലാക്കിയ പദ്ധതി- അഭയ യോജന 

  • ഉത്തർപ്രദേശ് മുഖ്യമന്ത്രി- യോഗി ആദിത്യനാഥ്


13. 11-ാമത്തെ World Petrocoal Congress ന്റെ വേദിയായ നഗരം- ന്യൂഡൽഹി 


14. അടുത്തിടെ Mobile components- ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് Tata Electronics- മായി കരാറിൽ ഏർപ്പെട്ട സംസ്ഥാനം- തമിഴ്നാട്


15. ഇന്ത്യയും റഷ്യയും ഇറാനും സംയുക്തമായി നടത്തുന്ന ‘Iran-Russia Maritime Security Belt 2021' നടക്കുന്നത്- ഇന്ത്യൻ മഹാസമുദ്രം 


16. അടുത്തിടെ ഏത് സ്ഥാപനമാണ് ഇലക്ട്രിക് ഇരുചക്രവാഹനമായ PiMo പുറത്തിറക്കിയത്- IIT Madras


17. അടുത്തിടെ സ്കൂൾ വിദ്യാർത്ഥിനികൾക്കായി 200 മി.ലി. പാൽ നൽകുന്നതിനായുള്ള പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- സിക്കിം 


18. അടുത്തു നടന്ന COVID- 19 Management Experience, Good Practices and Way forward- ന്റെ വേദി- ഇന്ത്യ


19. ക്ഷീര കർഷകരുടെയും കുടുംബങ്ങളുടേയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സംസ്ഥാന ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ക്ഷീര സാന്ത്വനം


20. അടുത്തിടെ നടന്ന ഐ.പി.എൽ. ലേലത്തിലെ ഏറ്റവും വിലയേറിയ താരം- ക്രിസ് മോറിസ് (16.25 കോടി) (വിലയേറിയ ഇന്ത്യൻ താരം- കൃഷ്ണപ്പ ഗൗതം (9.25 കോടി)


21. ഉത്തരാഖണ്ഡിലെ ഏത് ജില്ലയിലാണ് ഫെബ്രുവരി ഏഴിന് മഞ്ഞുമല അടർന്നുവീണ് വൻ പ്രളയമുണ്ടായത്- ചമോലി  

  • 2013- ൽ ഉത്തരാഖണ്ഡിലെ കേദാർനാഥിലെ മേഘസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും 5700- ഓളം പേർ മരിച്ചിരുന്നു 
  • 'ദേവഭൂമി' എന്നും ഉത്തരാഖണ്ഡ് അറിയപ്പെടുന്നു. 

22. കത്തോലിക്കാസഭയുടെ ചരിത്രത്തിലാദ്യമായി ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടർ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഫ്രഞ്ച് വനിത- നതാലി ബെക്വാർട്ട് 

  • വോട്ടവകാശമുള്ള ആദ്യ അണ്ടർ സെക്രട്ടറിയെന്ന ബഹുമതിയും ഇവർക്കുണ്ട് 


23. വാട്സാപ്പിന് ബദലായി കേന്ദ്ര സർക്കാർ തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ആപ്- സന്ദേശ് 

  • നാഷണൽ ഇൻഫർമാറ്റിക്സ് സെൻററാണ് (NIC) ആപ് വികസിപ്പിച്ചത് 


24. രാജ്യത്തെ 51-ാമത് കടുവാസങ്കേതം തമിഴ്നാട്ടിൽ നിലവിൽ വന്നു. ഇതിന്റെ പേര്- മേഘമല 


25. രാജ്യസഭയിലെ പുതിയ പ്രതിപക്ഷ നേതാവ്- മല്ലികാർജുൻ ഖാർഗെ

  • പ്രതിപക്ഷ നേതൃപദവി വഹിച്ചിരുന്ന കശ്മീരിൽ നിന്നുള്ള ഗുലാം നബി ആസാദിൻറ (കോൺഗ്രസ്) രാജ്യസഭാംഗത്വം അവസാനിച്ച സാഹചര്യത്തിലാണ് കർണാടകത്തിൽനിന്നുള്ള ഖാർഗെയുടെ നിയമനം 

26. കേരളത്തിന്റെ എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഫെബ്രുവരി 10- ന് ആരംഭിച്ചത്- 25-ാമത്

  • ചരിത്രത്തിലാദ്യമായി നാലിടങ്ങളിലായാണ് മേള ഈ വർഷം നടക്കുന്നത്  
  • ഇത്തവണത്തെ ലൈഫ്ടൈം അച്ചീവ്മെൻറ്നേ ടിയത് ഫ്രഞ്ച് ചലച്ചിത്രകാരനായ ഷീൻലുക് ഗോദാർദാണ് 

27. ലോകാരോഗ്യ സംഘടനയുടെ  (WHO) ഇപ്പോഴത്തെ ഡയറക്ടർ ജനറൽ- ടെഡ്രോസ് അഥനോം ഗെബ്രിയേസസ് 


28. കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറിയായാണ് വി.പി. ജോയ് നിയമിക്കപ്പെട്ടത്- 47 

  • വിശ്വാസ്മേത്ത വിരമിക്കുന്ന ഒഴിവിൽ മാർച്ച് 1- ന് ചുമതലയേൽക്കും 
  • ആദ്യ ചീഫ് സെക്രട്ടറി എൻ. ഇ.എസ്. രാഘവനാചാരിയായിരുന്നു 
  • പദ്മാ രാമചന്ദ്രനാണ് ആദ്യ വനിതാ ചീഫ് സെക്രട്ടറി 

29. 2020- ലെ മിസ് ഇന്ത്യയായി തിരഞെഞ്ഞെടുക്കപ്പെട്ടത്- മാനസ വാരണാസി (ഹൈദരാബാദ്) 

  • മിസ് ഗ്രാൻഡ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത് മനികഷിക്കന്ദ് (ഹരിയാണ). മന്യാസിങ്ങാണ് (യു.പി.) മിസ് ഇന്ത്യ റണ്ണർ അപ്പ്
  • എറിൻ ലിസ് ജോസാണ് 2020- ലെ മിസ് കേരള 

30. പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്- എ. ഷാജഹാൻ 

  • വി. ഭാസ്ക്കരൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം

No comments:

Post a Comment