Wednesday, 17 February 2021

Current Affairs- 20-02-2021

1. സ്വാമി വിവേകാനന്ദൻ ആരംഭിച്ച ഏത് മാസികയുടെ 125-ാം വാർഷികമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ ചടങ്ങിലൂടെ ഉദ്ഘാടനം ചെയ്തത്- പ്രബുദ്ധഭാരതം 

  • 1896- ൽ ചെന്നെയിൽ നിന്നാണ് പ്രബുദ്ധഭാരതം പ്രസിദ്ധീകരിച്ചു തുടങ്ങിയത് 

2. ഫെബ്രുവരി 1- ന് അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചടക്കിയ ഇന്ത്യയുടെ അയൽരാജ്യം- മ്യാന്മർ

  • ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ (NLD) നേതാവായ ആങ് സാൻ സൂചിയെ സൈന്യം തടങ്കലിലാക്കി
  • പ്രധാനമന്ത്രിക്ക് തുല്യമായ സ്റ്റേറ്റ് കൗൺസിലർ എന്ന പദവി വഹിച്ചിരുന്ന സൂചി 1991-ലെ നൊബേൽ സമാധാന സമ്മാന ജേതാവു കൂടിയാണ് 
  • മ്യാന്മറിലെ പട്ടാളഭരണത്തിനെതിരേ സൂചിയുടെ നേതൃത്വത്തിൽ നടന്ന സമരമാണ് 8888 പ്രക്ഷോഭം 
  • 1988 ഓഗസ്റ്റ് 8- ന് നടന്ന നിർണായക സംഭവങ്ങളുടെ പേരിലാണ് ഇത് 8888 പ്രക്ഷോഭം എന്നറിയപ്പെടുന്നത് 

3. 2021 ഫെബ്രുവരി 1- ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിന്റെ പ്രധാന സവിശേഷത എന്താണ്- ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ കടലാസുരഹിത (ഡിജിറ്റൽ) ബജറ്റ് 

  • ബജറ്റ് രേഖകൾ സാധാരണമായി കൊണ്ടുവരുന്ന തുകൽ പെട്ടി ഒഴിവാക്കി പകരം പട്ടിൽ പൊതിഞ്ഞാണ് (ബഹി-ഖാത) 2020- ൽ കൊണ്ടുവന്നത് 
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ധനമന്ത്രി ആർ.കെ. ഷബുഖം ചെട്ടിയാണ്. 1947 നവംബർ 26- നായിരുന്നു ആദ്യ ബജറ്റ് അവതരണം
  • കൊച്ചിയെ ‘അറബിക്കടലിന്റെ റാണി'- യെന്ന് വിശേഷിപ്പിച്ചത് 1935-1941 കാലത്ത് കൊച്ചി ദിവാൻ പദവി വഹിച്ച ഷൺമുഖം ചെട്ടിയാണ് 
  • ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിതയാണ് നിർമലാ സീതാരാമൻ. ആദ്യത്തെത് ഇന്ദിരാഗാന്ധി. 1970 ഫെബ്രുവരി 28- നാണ് ധനവകുപ്പിൻറ ചുമതല കൂടി വഹിച്ചിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് 
  • ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി മൊറാർജി ദേശായിയാണ്- 10 പ്രാവശ്യം
  • ഇന്ത്യ റിപ്പബ്ലിക് ആയശേഷം ആദ്യ ബജറ്റ് അവതരിപ്പിച്ചത് മലയാളി കൂടിയായ കേന്ദ്ര ധനമന്ത്രി ജോൺ മത്തായിയാണ്- 1950 ഫെബ്രുവരി 28- ന് 
  • റെയിൽവേ ബജറ്റും പൊതു ബജറ്റും പ്രത്യേകമായാണ് അവതരിപ്പിച്ചിരുന്നത്. 2017 മുതലാണ് ഇരുബജറ്റുകളും ഒന്നാക്കി അവതരിപ്പിച്ചു തുടങ്ങിയത് 

4. യു.എസ്. പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്- Jake Sullivan 


5. ഓക്സ്ഫഡ് ഡിക്ഷണറി പ്രസിദ്ധീകരിക്കുന്ന ഓക്സ്ഫഡ് ലാംഗ്വേജ് 2020- ലെ ഹിന്ദി വാക്കായി തിരഞ്ഞെടുത്തത്- ആത്മനിർഭർത (Aatmanirbharta)

  • സ്വയംപര്യാപ്ത എന്നാണ് വാക്കിന്റെ അർഥം 
  • കോവിഡിന്റെ തുടക്കത്തിൽ അതിനെ മറികടന്ന് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിയാണ് ആത്മനിർഭർ പദ്ധതി പ്രഖ്യാപിച്ചത് 
  • ആധാർ (2017), നാരീശക്തി (2018), സംവിധാൻ (2019) എന്നിവയാണ് ഓക്സ്ഫഡ് നിഘണ്ടുവിൽ സ്ഥാനം പിടിച്ച മറ്റ് ഹിന്ദിവാക്കുകൾ

6. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ ഏത് സംഭവത്തിൻറെ 100-ാം വാർഷികാഘോഷമാണ് ഫെബ്രുവരി നാലിന് പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തത്- ചൗരിചൗര 

  • ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ചൗരിചൗരയിൽ 1922 ഫെബ്രുവരി നാലിനാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി സമരം നടത്തിയ കർഷകർക്കുനേരേ പോലീസ് വെടിയുതിർത്തത്. വെടിവെപ്പിൽ മൂന്ന് കർഷകർ മരിച്ചു 
  • ക്ഷുഭിതരായ ജനക്കൂട്ടം അന്നുതന്നെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടു. 23 പോലീസുകാർ വെന്തുമരിച്ചു 
  • ഈ അക്രമസംഭവത്തെ തുടർന്നാണ് 1921 ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച നിസ്സഹകരണ സമരം ഗാന്ധിജി 1922 ഫെബ്രുവരി 12- ന് നിർത്തിവെച്ചത് 

7. കർണാടക സംഗീത മേഖലയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വാതി പുരസ്കാരത്തിന് അർഹരായത്- 2018, 2019 വർഷങ്ങളിലെ സ്വാതി പുരസ്കാരങ്ങൾക്ക് യഥാക്രമം പാലാ സി.കെ. രാമചന്ദ്രൻ, ടി.എം. കൃഷ്ണ എന്നിവർ അർഹരായി 

  • നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018, 2019 വർഷങ്ങളിലെ എസ്.എൽ.പുരം സദാനന്ദന്റെ പേരിലുള്ള പുരസ്കാരങ്ങൾ യഥാക്രമം കെ.എം. ധർമനും വി. വിക്രമൻനായരും നേടി 

8. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം ഫെബ്രുവരി 3- ന് ബെംഗളൂരുവിലെ യെലഹങ്കയിൽ ആരംഭിച്ചു. ഇതിന്റെ പേര്- എയ്റോ ഇന്ത്യ- 21

  • രണ്ടുവർഷം കൂടുമ്പോൾ നടന്നുവരുന്ന പ്രദർശനം 1996- ലാണ് ആരംഭിച്ചത് 

9. ഇന്ത്യയിലാദ്യമായി കേരള സർക്കാർ അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ പുരസ്കാരം- തൊഴിലാളി ശ്രേഷ്ഠ 

  • 15 തൊഴിൽ മേഖലകളിലായി 15 വ്യക്തികൾക്കാണ് പുരസ്കാരം നൽകിയത്.

10. ഫെബ്രുവരി നാലിന് അന്തരിച്ച മാത്തൂർ ഗോവിന്ദൻകുട്ടി ഏത് മേഖലയിലാണ് പ്രസിദ്ധി നേടിയത്- കഥകളി സ്ത്രീവേഷം 


11. ഏത് മുൻ കരസേനാ മേധാവിയുടെ പേരിലുള്ള സ്മാരകമാണ് ഫെബ്രുവരി 6- ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തിന് സമർപ്പിച്ചത്- ജന: കെ.എസ്. തിമ്മയ്യ 

  • ജന്മദേശമായ കർണാടകയിലെ മടിക്കേരിയിലാണ് സ്മാരകം
  • 1957-61 കാലത്ത് ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്നു  

12. 2021 ഫെബ്രുവരി 6- ന് ഏത് സാമൂഹിക പരിഷ്കർത്താവിന്റെ 150-ാം ജന്മവാർഷികദിനമായിരുന്നു- സി.വി. കുഞ്ഞുരാമൻ

  • 1911-ൽ ആരംഭിച്ച കേരള കൗമുദി പത്രത്തിന്റെ സ്ഥാപകനാണ്
  • ഭാഷാഭിമാനി, സിംഹളൻ തുടങ്ങിയ തൂലികാനാമങ്ങൾ ഉപയോഗിച്ചിരുന്നു 

13. അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ എത്രാമത് സമ്മേളനമാണ് പമ്പാ മണൽപ്പുറത്ത് ഫെബ്രുവരി ഏഴിന് ആരംഭിച്ചത്- 109 


14. 2020- ലെ ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 53 

  • നോർവേ, ഐസ് ലൻഡ്, സ്വീഡൻ എന്നിവയാണ് ഒന്നുമുതൽ മൂന്നുവരെയുള്ള സ്ഥാനത്ത്  
  • യു.കെ. ആസ്ഥാനമായുള്ള Economist Intelligence Unit (EIU) ആണ് സൂചിക തയ്യാറാക്കുന്നത്

15. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി അനുമതി നേടിയ ലോകത്തിലെ ആദ്യത്തെ കോവിഡ്- 19 വാക്സിനേത്- സ്പുട്നിക്- 5 (റഷ്യ വികസിപ്പിച്ചത്) 


16. കോവിഡ് 19- ന്റെ നിയന്ത്രണാർഥം ഇന്ത്യയിൽ ഒന്നാംഘട്ട സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത് എന്ന്- 2020 മാർച്ച് 24 


17. കാർഷികരംഗത്തെ പരിഷ്കാരവുമായി ബന്ധപ്പെട്ടുള്ള മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്ന്- 2020 സെപ്റ്റംബർ 27 


18. കേന്ദ്രസർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച അന്തർദേശീയ ഏജൻസി ഏത്- ആംനെസ്റ്റി ഇന്റർനാഷണൽ 


19. 2020- ൽ പത്മവിഭൂഷൻ നേടിയ കായികതാരമാര്- മേരി കോം


20. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട് വന്യജീവിസങ്കേതം ഏത്- കരിമ്പുഴ (മലപ്പുറം) 


21. 2019- ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ‘അച്ഛൻ പിറന്ന വീട്' ആരുടെ രചനയാണ്- വി. മധുസൂദനൻ നായർ 


22. കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏത്- റേഡിയോ കേരള 


23. 2020- ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിലെ പുരുഷ, വനിതാ വിഭാഗം സിംഗിൾസ് ജേതാക്കൾ ആരെല്ലാം- നൊവാക് ദ്യോക്കോവിച്ച്, സോഫിയ കൈനിൻ 


24. 2020- ലെ വനിതാ ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളാര്- ഓസ്ട്രേലിയ (ഇന്ത്യ രണ്ടാമത്) 


25. ഏത് രാജ്യത്തെ കറൻസിയുടെ പേരാണ് 2020- ൽ 'ടോമൻ' എന്ന് മാറ്റിയത്- ഇറാൻ 


26. KIIFB നിലവിൽ വന്നതെപ്പോൾ- 1999 നവംബർ 11 


27. KIIFB- യുടെ മുഴുവൻ പേര്- കേരള ഇൻഫ്രാസ്ട്രക്ചർ ഇൻ വെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് 


28. ഓസ്ലർ പുരസ്കാര ചരിത്രത്തിലാദ്യമായി മികച്ച ചിത്രത്തിനുള്ള ബഹുമതി നേടിയ വിദേശഭാഷാ ചിത്രമേത്- പാരസെറ്റ് (ദക്ഷിണകൊറിയ) 


29. 2020- ലെ അന്താരാഷ്ട്ര ബാലികാ  ദിനത്തോടനുബന്ധിച്ച് അവാമുർട്ടോ എന്ന ബാലിക ഒരു ദിവസം പ്രധാനമന്ത്രി പദം വഹിച്ചത് ഏത് രാജ്യത്താണ്- ഫിൻലൻഡ്  


30. കേരളത്തിൽ വേരുകളുള്ള പ്രിയങ്കാ രാധാകൃഷ്ണൻ ഏത് രാജ്യത്താണ് മന്ത്രിയായി ചുമതലയേറ്റത്- ന്യൂസീലൻഡ് 

No comments:

Post a Comment