Wednesday, 1 February 2023

Current Affairs- 01-02-2023

1. ലൈംഗികാരോപണ വിവാദച്ചുഴിയിൽപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ട ചുമതല അഞ്ചംഗ സമിതിക്ക് കൈമാറുകയുണ്ടായി ഈ സമിതിയുടെ അധ്യക്ഷ- മേരി കോം 


2. പന്തളം കേരളവർമ കവിതാ പുരസ്കാര ജേതാവ്- കെ.ജയകുമാർ


3. ഇന്ത്യയിലെ ഏക ചെസ് ഹൗസ്ബോട്ട് ടൂറിസം പരിപാടിക്ക് തുടക്കം കുറിച്ച ജില്ല- ആലപ്പുഴ


4. രാജ്യത്ത് ആദ്യമായി ജിഎസ്ടി വകുപ്പ് പുനസംഘടിപ്പിക്കുന്ന സംസ്ഥാനം- കേരളം

  • ടാക്സ് പേയർ സർവീസ്,ഓഡിറ്റ്, ഇന്റലിജൻസ് ആൻഡ്ഫോഴ്സ്മെന്റ് എന്നീ വിഭാഗങ്ങളായിട്ടാണ് പുനഃസംഘടിച്ചത്
  • ജി എസ് ടി നിലവിൽ വന്നത്- 2017


5. ബജറ്റിനു മുന്നോടിയായി കേരള ധനവകുപ്പ് തയ്യാറാക്കിയ അപ്ലിക്കേഷൻ- കേരള ബജറ്റ്


6. 2023 ജനുവരിയിൽ അന്തരിച്ച നാടക പ്രവർത്തകനും സാഹിത്യകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവുമായ വ്യക്തി- കെ എക്സ് ആന്റോ


7. പൊന്മുടി വന്യജീവിസങ്കേതം എന്ന പേരിൽ പുതിയ വന്യജീവിസങ്കേതം നിലവിൽ വരുന്നത്- തിരുവനന്തപുരം


8. പൊഖ്റ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്- നേപ്പാൾ


9. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് നിരോധിച്ച സംസ്ഥാനം- കേരളം


10. 'പരാകം ദിവസ്’ (23 ജനുവരി) ആയി ആഘോഷിക്കുന്നത്- സുഭാഷ് ചന്ദ്രബോസ് ജന്മദിനം.


11. 2023 ജനുവരി 23- ന് രാഷ്ട്രത്തിനു സമ്മർപ്പിക്കുന്ന കൽവാരി ശ്രേണിയിലെ 5മത് അന്തർവാഹിനി- INS വാഗിർ

  • ആത്മനിർബർ ഭാരതത്തിൻറെ ഭാഗമായി മസ്താവ് കപ്പൽ ശാലയിലാണ് നിർമ്മാണം.


12. ഹരിത ഹൈഡ്രജൻ ഉത്പാദനവുമായി ബന്ധപ്പെട്ട് പരസ്പര സഹകരണത്തിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം- യുഎഇ


13. 'പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം നേടിയ മലയാളി വിദ്യാർത്ഥി- ആദിത്യ സുരേഷ്


14. മാഗ് ബിഹു കൊയ്ത്തു ഉത്സവം നടക്കുന്ന സംസ്ഥാനം- ആസ്സാം


15. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല- കൊല്ലം


16. 2023 ജനുവരി 24- ന് അാൻ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം സമർപ്പിക്കാൻ തീരുമാനിച്ചത്- യുനെസ്കോ


17. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള സമിതിയുടെ അധ്യക്ഷയായി നിയമിക്കപ്പെട്ടത്- മേരി കോം


18. കുടുംബശ്രീ മിഷൻ 25th വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട കൂട്ടായ്മ- ചുവട്


19. യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ച വർഷം- 2024 


20. ഇന്ത്യൻ വ്യോമസേനയുടെ 90-ാം സ്ഥാപകദിനാഘോഷം (ഒക്ടോബർ 8) ചരിത്രത്തിലാദ്യമായി ഡൽഹിക്ക് പുറത്ത് നടന്നു. എവിടെയായിരുന്നു ഇത്- ചണ്ഡീഗഢ്

  • ഇന്ത്യൻ വായുസേന എന്നുകൂടി അറിയപ്പെടുന്ന വ്യോമസേന രൂപംകൊണ്ടത് 1932 ഒക്ടോബർ 8- നാണ്.

  • IAF: Transforming for the future (ഭാവിക്കായുള്ള മാറ്റം) എന്നതായിരുന്നു 2022- ലെ വ്യോമസേനാദിന പ്രമേയം.

21. 2023 ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ യോഗം വേദി- ഇന്ത്യ

  • ഷാങ്ഹായ് സഹകരണ ഓർഗനൈസേഷനിലെ ആകെ അംഗരാജ്യങ്ങൾ- 8

22. മാധ്യമമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ജേതാവ്- എസ്.ആർ.ശക്തിധരൻ


23. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്വ പുരസ്കാരം 2022

  • കഥ: ഇ.എൻ.ഷിജു (അമ്മ മണമുളള കനിവുകൾ)
  • കവിത: മനോജ് മണിയൂർ (ചിമ്മിനി വെട്ടം)
  • ജീവചരിത്രം: സുധീർ പൂച്ചാലി (മാർക്കോണി)

24. ഐ.സി.സി. ട്വന്റി 20 പുരുഷ ക്രിക്കറ്റർ പുരസ്കാര ജേതാവ്- സൂര്യകുമാർ യാദവ്

  • എമർജിങ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാര ജേതാവ്- രേണുക സിങ് (ഇന്ത്യ)

25. സ്വാതി തിരുനാൾ പുരസ്കാരം 2023 ജേതാവ്- പി.ജയചന്ദ്രൻ


26. ‘നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിങ് ഫോർ ദി അമേരിക്ക ഐ ലവ്’ എന്ന ഓർമക്കുറിപ്പിന്റെ രചയിതാവായ യു.എസ്. മുൻ വിദേശകാര്യ സെക്രട്ടറി- മൈക്ക് പോംപിയോ


27. ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത്- അസ്ക് പോലീസ് സ്റ്റേഷൻ, ഒഡീഷ


28. ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് ഇന്ത്യൻ എയർഫോഴ്സ് നടത്താനൊരുങ്ങുന്ന

സൈനിക അഭ്യാസം- PRALAY


29. 2022- ലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായത്- ആർ വി പ്രസാദ്


30. അറബ് സ്പോർട്സ്മാൻ ഓഫ് ദ ഇയർ പുരസ്കാരം 2022 നേടിയത്- അഷ്റഫ് ഹക്കീമി


നോബൽ ജേതാക്കൾ 2022


വൈദ്യശാസ്ത്രം: സ്വാതെ പോ (സ്വീഡൻ)

  • മനുഷ്യപരിണാമത്തിന്റെ ജനിതക രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിച്ചതിനാണ് പുരസ്ക്കാരം. 1982- ൽ വൈദ്യശാ സ്ത്ര നൊബേൽ നേടിയ സുനെബെർഗ് സ്ട്രോമിന്റെ മകനാണ്.

രസതന്ത്രം: കാലിൻ ആർ ബെർടോസി കെ. ബാരി ഷാർപ്ലസ് (ഇരുവരും യു.എസ്), മോർട്ടൻ മെഡൽ (ഡെൻമാർക്ക്),

  • പ്രായോഗിക രസതന്ത്രശാഖകളായ ക്ലിക്ക് കെമിസ്ട്രി, ബയോ ഓർത്തഗണൽ കെമിസ്ട്രി എന്നിവയുടെ പിറവിക്കും വളർച്ചയ്ക്കും നേതൃത്വം നൽകിയതിനാണ് പുരസ്കാരം.

  • രണ്ടാം തവണയാണ് ബാരിഷാർപ്ല സ് രസതന്ത്ര നൊബേൽ നേടിയത്. 2001- ലായിരുന്നു ആദ്യ നേട്ടം. രണ്ട് നൊബേൽ സ്വന്തമാക്കിയ അഞ്ചാമത്തെ വ്യക്തികൂടിയാണ്.

ഭൗതിക ശാസ്ത്രം: അലൈൻ ആസ്പെക്ട് (ഫ്രാൻസ്) ജോൺ എഫ്. ക്ലൗസർ (യു. എസ്),ആന്റൺ സെലിങ്ഗർ (ഓസ്ട്രിയ). 

  • ആൽബർട്ട് ഐൻസ്റ്റൈൻ "പ്രത പ്രഭാവം" എന്ന് വിശേഷിപ്പിച്ച ക്വാണ്ടം എൻടാംഗിൾമെന്റ് പ്രതിഭാസത്തെക്കുറിച്ച് നൽകിയ വിവരണങ്ങൾക്കാണ് ബഹുമതി.

സാഹിത്യം: ആനി എർണോ (ഫ്രാൻസ്) 

  • അനുഭവക്കുറിപ്പുകളിലൂടെ സാമൂഹിക യാഥാർഥ്യങ്ങളെ സുധീരവും സൂക്ഷ്മവുമായി അനാവരണം ചെയ്തതിനാണ് പുരസ്ക്കാരം

സമാധാനം: അലെസ് ബിയാലിയാ റ്റ്സ്കി (ബലാറസ്), മെമ്മോറിയൽ (റഷ്യ), സെന്റർ ഫോർ സിവിൽ ലിബർ ട്ടിസ് (യുക്രൈൻ).

  • ബലാറസ് ഭരണകൂടം ജയിലിലടച്ചിരിക്കുന്ന ജനാധിപത്യവാദിയാണ് അലെസ് ബിയാലിയാറ്റ്സ്‌കി മെമ്മോറിയലും സെന്റർ ഫോർ സിവിൽ ലിബർട്ടീസും മനുഷ്യാവകാശ സംഘടനകളാണ്. 

സാമ്പത്തികശാസ്ത്രം: ബെൻ എസ്. ബർണാങ്ക്, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിവിഗ് (മൂവരും യു.എസ്.). 

  • ആഗോള സാമ്പത്തികപ്രതിസന്ധിയെ ചെറുക്കുന്നതിൽ ബാങ്കുകൾ വഹിച്ച പങ്കിനെക്കുറിച്ചും ബാങ്കുകളുടെ തകർച്ച ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമുള്ള ഗവേഷണങ്ങൾക്കാണ് പുരസ്ക്കാരം.

No comments:

Post a Comment