1. ജല അതോറിറ്റി ചെയർമാനായി നിയമിതനായത്- അശോക് കുമാർ സിങ്
2. സംസ്ഥാന പട്ടികജാതി, വർഗ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിതനായത്- വി.പി.സുബ്രഹ്മണ്യൻ
3. രാജ്യാന്തര ട്വന്റി 20 യിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- ദീപ്തി ശർമ
4. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലേക്ക് തന്ത്രപ്രധാന നീക്കങ്ങൾക്ക് ഏതു കാലാവസ്ഥയിലും വഴിയൊരുക്കുന്നതിനായി കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ച തുരങ്ക പദ്ധതി- ഷിങ്കുലാ തുരങ്ക പദ്ധതി (നീളം 4.1 കിലോ മീറ്റർ)
5. സർവകലാശാല യുവജനോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഏറ്റവുമധികം മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് നൽകുന്ന പുരസ്കാരം- കലാരത്നം
6. അടുത്തിടെ രാജിവച്ച സ്കോട്ട്ലൻഡ് ഭരണാധികാരി (ഫസ്റ്റ് മിനിസ്റ്റർ)- നിക്കൊള സറ്റർജൻ
7. വനിതാ ട്വന്റി-20 ക്രിക്കറ്റിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം- ദീപ്തി ശർമ
8. കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂർ പുരസ്കാരത്തിന് അർഹനായത്- ആർട്ടിസ്റ്റ് സുജാതൻ
9. 2023- ലെ ഏറ്റവും മികച്ച ഹരിതകർമ്മ സേന പ്രവർത്തനത്തിനുള്ള അവാർഡ് ലഭിച്ചത്- തിരുവനന്തപുരം കോർപ്പറേഷൻ
10. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലേക്ക് ഏതു കാലാവസ്ഥയിലും യാത്ര ചെയ്യാൻവേണ്ടി നിർമിക്കാൻ തീരുമാനിച്ച തുരങ്കം- ഷികുലാ തുരങ്കം
11. മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്- കൊല്ലം
12. 2023- ലെ അക്ബർ കക്കട്ടിൽ അവാർഡ് ലഭിച്ച സുഭാഷ് ചന്ദ്രൻറെ കൃതി- സമുദ്ര ശില
13. ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
14. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്- സോണിയ ഗിരിധർ ഗോകാനി
15. RBI- യുടെ സാമ്പത്തിക സാക്ഷരതാ വാരം' എന്ന് മുതൽ എന്ന് വരെയാണ് ആചരിക്കുന്നത്- ഫെബ്രുവരി 13 മുതൽ ഫെബ്രുവരി 17 വരെ
16. സൈപ്രസിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- നിക്കോസ് ക്രിസ്റ്റോ ഡൗലിഡ്സ്
17. അറബ് ലോകത്തു പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്ന സൗദി വനിത- യാന ഭർണവി
18. നാഷണൽ സെക്യൂരിറ്റി ഗാർഡും(NSG),US സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സും സംയുക്തമായി നടത്തിയ സൈനിക അഭ്യാസം- Operation Tarkash
19. മുംബൈയിൽ നടന്ന വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന ലേലത്തിൽ സ്മൃതി മന്ദാനയെ സ്വന്തമാക്കിയ ടീം- Royal challengers Bangalore
20. 2023 ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ
21. കേരള സംഗീത നാടക അക്കാദമി വിതരണം ചെയ്യുന്ന അമ്മന്നൂർ പുരസ്കാരത്തിന് അർഹനായത്- ആർട്ടിസ്റ്റ് സുജാതൻ
22. സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം ലഭിച്ചത്- പത്മരാജനും ഓർമകളും ഞാനും
- രചയിതാവ്- സുരേഷ് ഉണ്ണിത്താൻ
23. ഇന്ത്യയുടെ ജി-20 പ്രസിഡൻസിക്ക് കീഴിലുള്ള ആദ്യത്തെ അഗ്രികൾച്ചർ ഡെപ്യൂട്ടീസ് മീറ്റിംഗിന് വേദിയാവുന്നത്- ഇൻഡോർ
24. അനധികൃത കൽക്കരി ഖനന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി കൽക്കരി മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ്- ഖനൻ പ്രഹരി
25. 2023 ഫെബ്രുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്ലോബൽ ഹാക്കത്തോൺ- HARBINGER 2023 - Innovation for transformation
- Theme: Inclusive Digital Services
26. 2023 ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന മാർബർഗ് വൈറസ് രോഗം സ്ഥിതീകരിച്ച രാജ്യം- ഇക്വറ്റോറിയൽ ഗിനിയ
- എബോളയുമായി സാമ്യമുള്ള വൈറസാണ് മാൾബർഗ് രോഗത്തിന് കാരണമാകുന്നത്
27. 2023 മാർച്ചിൽ മുംബൈ വേദിയാവുന്ന പ്രഥമ വനിതാ പ്രിമീയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മെന്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ടെന്നീസ് താരം- സാനിയ മിർസ
28. തൊഴിലുറപ്പ് പദ്ധതി മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന മഹാത്മാ പുരസ്കാരം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്ത്- കള്ളിക്കാട്
29. നഗര മേഖലകളിലെ മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിൽ കോർപറേഷൻ വിഭാഗത്തിൽ പുരസ്കാരം നേടിയത്- കൊല്ലം
30. രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് ലഭിച്ച മലയാളി- ബബീഷ്
സ്വരാജ് ട്രോഫി 2021-22
മികച്ച പഞ്ചായത്ത്- മുളന്തുരുത്തി (എറണാകുളം)
- രണ്ടാം സ്ഥാനം- പാപ്പിനിശ്ശേരി (കണ്ണൂർ)
- മൂന്നാം സ്ഥാനം- മരങ്ങാട്ടുപിള്ളി (കോട്ടയം)
മികച്ച ജില്ലാ പഞ്ചായത്ത്- കൊല്ലം
- രണ്ടാം സ്ഥാനം- കണ്ണൂർ
- മികച്ച കോർപറേഷൻ- തിരുവനന്തപുരം
മികച്ച ബ്ലോക്ക് പഞ്ചായത്ത്- പെരുമ്പടപ്പ്
- രണ്ടാം സ്ഥാനം- കൊടകര
- മൂന്നാം സ്ഥാനം- നെടുമങ്ങാട്
മികച്ച നഗരസഭ- തിരൂരങ്ങാടി
- രണ്ടാം സ്ഥാനം- വടക്കാഞ്ചേരി
- മൂന്നാം സ്ഥാനം- ബത്തേരി
No comments:
Post a Comment