Monday, 6 February 2023

Current Affairs- 06-02-2023

1. കുത്തിവെപ്പുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഇലക്ട്രോണിക് രജിസ്ട്രേഷൻ പ്ലാറ്റ്ഫോം- U-WIN


2. അടുത്തിടെ ഏത് രോഗമാണ് രക്ത പരിശോധനയിലൂടെ തിരിച്ചറിയാമെന്ന് ഗവേഷകർ കണ്ടെത്തിയത്- അൽഷിമേഴ്സ്


3. ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ പോയിന്റ് ഓഫ് ലൈറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ- നവ്ജ്യോത് സാവിനി


4. ഇസ്ലാമോ ഫോബിയയെ നേരിടാൻ ആദ്യമായി ഉപദേശകയെ നിയമിച്ച രാജ്യം- കാനഡ

  • അമീറ എൽഗാവാബിയെയാണ് ഉപദേശകയായി നിയമിച്ചത്.

5. അഭ്യസ്തവിദ്യരായ പട്ടിക വിഭാഗക്കാർക്കായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി സുസ്ഥിര വരുമാനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി- ട്രേസ്


6. ഈ വർഷത്തെ ഡാറ്റ പ്രൈവസി ദിനത്തിന്റെ പ്രമേയം- Think Privacy First (January 28)


7. സംസ്ഥാനത്ത് തെരുവുനായ അക്രമണത്തിന് ഇരയാക്കുന്നവർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി- ജസ്റ്റിസ് സിരിരാഗൻ കമ്മിറ്റി


8. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022- ലെ ബാലസാഹിത്യ അവാർഡ് ജേതാക്കൾ-

  • കഥ/ നോവൽ വിഭാഗം- ഇ.എൻ. ഷീജ (കൃതി- അമ്മ മണമുള്ള കനിവുകൾ)
  • കവിത വിഭാഗം - മനോജ് മണിയൂർ (കൃതി- ചിത്തിരി വെട്ടം)
  • ജീവചരിത്രം/ആത്മകഥാ വിഭാഗം- സുധീർ പൂച്ചാലി (കൃതി- മാർക്കോൺ)

9. 2021-22 വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി ഓൺ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസ്, ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ സ്ഥാപനം- കേരള സ്റ്റാർട്ടപ്പ് മിഷൻ


10. ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിനായ INCONACC പുറത്തിറക്കുന്നത്- ഭാരത ബാടെക്ക്


11. 2023 ജനുവരിയിൽ സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജറായി ചുമതലയേറ്റത്- നരേഷ് ലൻവാനി


12. അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച യു.എസ് ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനം- ഹിൻഡെൻബർഗ്

  • സ്ഥാപകൻ- നഥാൻ ആൻഡേഴ്സൺ
  • ആസ്ഥാനം- ന്യൂയോർക്ക്

13. 2023 ജനുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ "പോയന്റ്സ് ഓഫ് ലൈറ്റ്' പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ- നവജ്യോത് സാവ്നി


14. ഇന്ത്യൻ ടെന്നീസിന്റെ ഇതുവരെയുള്ള ചരിത്രം സമഗ്രമായി അവതരിപ്പിച്ച "അഡ്വാന്റേജ് ഇന്ത്യ, ദ സ്റ്റോറി ഓഫ് ഇന്ത്യൻ ടെന്നിസ്' എന്ന പുസ്തകം രചിച്ചത്- അനിൻദ്യ ദത്ത


15. 2013- ലെ ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനൽ വിജയികൾ-

  • ലൂയിസ സ്റ്റെഫാനി- റാഫേൽ മാത്തോസ് (ബസിൽ)
  • റണ്ണേഴ്‌സ് അപ്പ്- സാനിയ മിർസ- രോഹൻ ബൊപ്പണ്ണ

16. കുടുംബത്തിലെ ഒരാളുടെ മൊബൈൽ ഫോണിൽ തന്നെ മറ്റ് അംഗങ്ങളുടെയും ഡിജിലോ ക്കർ രേഖകൾ സൂക്ഷിക്കാനായി കേന്ദ്ര ഐ.റ്റി മന്ത്രാലയം അവതരിപ്പിക്കുന്ന പുതിയ സംവിധാനം- ഫാമിലി ലോക്കർ


17. 2023 ജനുവരിയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയ്ക്ക് വേദിയാവുന്നത്- തൃശൂർ


18. 2021-22 ലെ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ഹരിത വ്യക്തി പുരസ്കാരം ലഭിച്ചത്- കെ.ജി. രമേശ് പുതിയവിള


19. 2023 ജനുവരിയിൽ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡിന് അർഹനായത്- ഗോകുലം ഗോപാലൻ


20. കൈരളി സരസ്വതി സ്മാരക സാഹിത്യ സമിതിയുടെ സമഗ്ര സാഹിത്യ സംഭാവന പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ


21. "Breaking Barriers : The story of a Dalit Chief Secretary" എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ മാധവ റാവു


22. 2023- ൽ ഇന്ത്യ-uk അച്ചീവേഴ്സ് പുരസ്കാരം നേടിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രി- മൻമോഹൻ സിംഗ്


23. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ കേരള എക്സൈസ് വകുപ്പ് ആരംഭിക്കുന്ന പദ്ധതി- KEMU (കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്)


24. 2047- നകം ഏത് രോഗം തുടച്ചു നീക്കുമെന്നും രോഗ ബാധിതരാകാൻ സാധ്യതയുള്ള ഏഴു കോടി ജനങ്ങളിൽ 40 വയസ്സുവരെ രോഗ നിർണയ പരിശോധന നടത്തുമെന്ന് ബജറ്റ് പ്രഖ്യാപനം നടത്തിയത്- അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ)


25. ഈ വർഷത്തെ സൂപ്പർ കപ്പ് ഫുട്ബോളിനു വേദിയാകുന്നത്- കേരളം


26. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ഇന്ത്യ യിലെ ആൻഡ്രോയിഡ് നയങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച കമ്പനി- ഗൂഗിൾ


27. UNESCO പൈതൃക പട്ടികയിൽ ഉൾപ്പെട്ട പേൾ ഓഫ് ദി ബ്ലാക്ക് സീ' എന്നറിയപ്പെടുന്ന യുക്രൈനിലെ പ്രദേശം- ഒഡേസ


28. 2023 ജനുവരിയിൽ ഓസ്കാർ ചലച്ചിത്ര പുരസ്കാരങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ എൻട്രികൾ-

  • മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ- "നാട്ടു നാട്ടു' (ചിത്രം : ആർ.ആർ.ആർ)
  • ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ- ഓൾ ദാറ്റ് ബ്രീത്ത്സ്
  • ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ- ദി എലിഫന്റ് വിസ്പറേഴ്സ്

29. 2023 ജനുവരി 31- ന് അന്തരിച്ചു. മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ മന്ത്രിയായിരുന്നു- നിയമമന്ത്രി


30. അടുത്തിടെ കേരളത്തിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ച ജില്ല- എറണാകുളം

No comments:

Post a Comment