Thursday, 2 February 2023

Current Affairs- 02-02-2023

1. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ശിവ ഗിരിയിൽവെച്ച് ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ശതാബ്ദി ആഘോഷിച്ചത് എന്നാണ്- 2022 നവംബർ 15- ന്

  • 1922 നവംബർ 15- നാണ് ടാഗോർ സന്ത തസഹചാരിയായ ദീനബന്ധു സി.എഫ്. ആൻഡ്രൂസിനോടൊപ്പം ശിവഗിരിയിലെത്തിയത്.
  • വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർഥമുള്ള പര്യടനത്തിനിടെ തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ടാഗോർ തിരുവനന്തപുരത്ത് എത്തിയത്. 
  • കൂടിക്കാഴ്ചയ്ക്കുശേഷം ടാഗോർ സന്ദർശന ഡയറിയിൽ കുറിച്ചതിങ്ങനെ: "ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഞാൻ സഞ്ചരിച്ചുവരുകയായിരുന്നു. സഞ്ചാരവേളയിൽ പല മഹർഷിമാരുമായും പുണ്യാത്മാക്കളുമായും സമ്പർക്കം പുലർത്താൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. എന്നാൽ മലയാളക്കരയിലെ ശ്രീനാരായണഗുരുവിനേക്കാൾ മികച്ചതോ ഗുരുവിനൃതുല്യനോ ആയ ഒരു മഹാത്മാവിനേയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമന് അപ്പുറത്തേക്കുനീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാനൊരു കാലത്തും മറക്കുകയില്ല. 
  • സി.എഫ്. ആൻഡ്രൂസ് രേഖപ്പെടുത്തിയത് ഇങ്ങനെ: "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ ചൈതന്യമൂർത്തി ഇന്ത്യയുടെ തെക്കേ അറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണഗുരുവല്ലാതെ മറ്റാരുമല്ല." 

2. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം 2022 നവംബർ 18- ന് ശ്രീഹരിക്കോട്ടയിൽ നടന്നു. റോക്കറ്റിന്റെ പേര്- വിക്രം എസ് (Vikram S)

  • ഹൈദരാബാദിലെ ബഹിരാകാശ സ്റ്റാർട്ടപ്പ് സംരംഭമായ സ്പൈറൂട്ട് എയ്റോസ്പേസാണ് റോക്കറ്റ് നിർമിച്ചത്.
  • വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് വിക്രം എസ് എന്ന് നാമകരണം ചെയ്തത് ദൗത്യത്തിന്റെ പേര്- 'പ്രാരംഭ 

3. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ച കേസിൽ ആറുപ്രതികൾക്ക് 31 വർഷങ്ങൾ ക്കുശേഷം സുപ്രിംകോടതി ജയിൽമോചനം നൽകിയത് ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ്- 142-ാം വകുപ്പുപ്രകാരം

  • 2022 മേയ് 18- ന് മറ്റൊരു പ്രതിയായ എ.ജി. പേരറിവാളനെ സുപ്രിം കോടതി ഇതേ വകുപ്പുപ്രകാരം മോചിപ്പിച്ചിരുന്നു.
  • 1991 മേയ് 21- ന് തമിഴ്നാട് ശ്രീ പെരുമ്പുത്തൂരിലെ തിരഞ്ഞെടുപ്പുപ്രചാരണ യോഗത്തിനിടെയാണ് എൽ.ടി.ടി.ഇ.യുടെ ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

4. ബ്രിട്ടീഷ് രാജവംശത്തിന്റെ റോയൽ ഓർഡർ ഓഫ് മെറിറ്റ് നേടിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ- പ്രൊഫ. വെങ്കി രാമകൃഷ്ണൻ

  • ചിദംബരത്ത് (തമിഴ്നാട്) ജനിച്ച ഇദ്ദേഹത്തിന് 2009- ൽ രസതന്ത്ര നൊബേൽ ലഭിച്ചിരുന്നു.

5. ട്വിറ്ററിന് ബദലായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം- കൂ (Koo) 

  • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോബ്ലോഗ് കൂടിയായ 'കു' 10 ഭാഷകളിൽ ലഭ്യമാണ്. 100- ലേറെ രാജ്യങ്ങളിൽനിന്നുള്ളവർ ഇത് ഉപയോഗിച്ചു വരുന്നു.

6. അടുത്തിടെ അന്തരിച്ച മെഹ്റാൻ കരീമി നാസ്സറി (77) ഏതുനിലയിലാണ് വാർത്താ പ്രാധാന്യം നേടിയിരുന്നത്- 18 വർഷക്കാലം പാരീസിലെ ചാൾസ് ഡിഗോൾ വിമാനത്താവളം താമസകേന്ദ്രമാക്കിയ വ്യക്തി എന്ന നിലയിൽ 

  • സ്റ്റീവൻ സ്പിൽബർഗിന്റെ 'ദി ടെർമിനൽ (2004) എന്ന സിനിമയുടെ പ്രചോദനം നാസ്സറിയുടെ ജീവിതമായിരുന്നു.
  • നയതന്ത്ര പ്രശ്നങ്ങൾ മൂലം 1988 മുതൽ 2006 വരെ വിമാനത്താവളം അദ്ദേഹം സ്വന്തം വീടാക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്കുമുൻപ് വിമാനത്താവളത്തിൽ തിരിച്ചെത്തിയ നാസ്സറി 2022 നവംബർ 12- ന് അവിടെവെച്ച് അന്തരിച്ചു.

7. പ്രസാർ ഭാരതിയുടെ പുതിയ സി.ഇ.ഒ- ഗൗരവ് ദ്വിവേദി


8. കേരള ലോകായുക്ത ദിനം എന്നാണ്- നവംബർ 15

  • 1998 നവംബർ 15- നാണ് കേരള ലോകായുക്ത നിലവിൽ വന്നത്.
  • ജസ്റ്റിസ് സിറിയക് ജോസഫാണ് ഇപ്പോഴത്തെ ലോകായുക്ത

9. ലഹരിമരുന്നിനെതിരേ കേരളം സംഘടിപ്പിച്ചിട്ടുള്ള പ്രചാരണപരിപാടിയുടെ പേര്- നോ ടു ഡ്രഗ്സ് 


10. അന്താരാഷ്ട്ര സഹിഷ്ണുതാദിനം (International Day for Tolerance) എന്നാണ്- നവംബർ 16 


11. സംസ്ഥാനത്ത് നടപ്പാക്കിയ ഏത് വിനോദ സഞ്ചാര പദ്ധതിക്കാണ് ലണ്ടൻ വേൾഡ് ട്രാവൽ മാർട്ടിന്റെ ഫോൺ സബിൾ ടൂറിസം ഗ്ലോബൽ അവാർഡ് ലഭിച്ചത്- വാട്ടർ സ്ട്രീറ്റ് പ്രോജക്ട്

  • കനാലുകളും വിവിധ ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി.

12. കുട്ടികൾക്കുനേരേയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരേയുള്ള അന്താരാഷ്ട്ര ബോധവത്കരണ ദിനമാചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ച ദിവസം- നവംബർ 18


13. പ്രസിദ്ധ ബംഗാളി എഴുത്തുകാരി കൂടിയായ അന്തരിച്ച ഏത് സാമൂഹിക പ്രവർത്തകയുടെ ജീവിതവും കൃതികളും ആധാരമാക്കിയു ള്ള ബംഗാളി ചലച്ചിത്രമാണ് 'മഹാനന്ദ’- മഹാശ്വേതാ ദേവി


14. എത്ര മലയാളികൾക്കാണ് 2022- ൽ അർജുന പുരസ്കാരങ്ങൾ ലഭിച്ചത്- രണ്ട്

  • എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൺ), എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്) എന്നീ മലയാളികൾക്കാണ് അവാർഡുകൾ ലഭിച്ചത് 


15. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന റെക്കോഡ് പിണറായി വിജയൻ നേടിയത് ആരെ മറികടന്നുകൊണ്ടാണ്- സി അച്യുതമേനോൻ 

  • 1970 ഒക്ടോബർ നാലുമുതൽ 1977 മാർച്ച് 25 വരെ 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിപദം വഹിച്ച അച്യുതമേനോന്റെ റെക്കോഡാണ് 2022 നവംബർ 15- ന് പിണറായി വിജയൻ മറികടന്നത്. 
  • രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചത് പവൻകുമാർ ചാംലിങ് (സിക്കിം) ആണ് (24 വർഷവും 165 ദിവസവും).
  • രണ്ടാം സ്ഥാനം- ജ്യോതിബസുവിനാണ് (പശ്ചിമബംഗാൾ, 23 വർഷം, 137 ദിവസം).
  • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചത്- ഇ.കെ. നായനാർ.
  • മൂന്നുതവണയായി (1980-1981, 1987-1991, 1996-2001) 4003 ദിവസം നായനാർ മുഖ്യമന്ത്രിപദവി വഹിച്ചു.

16. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സത്യജിത്റായ് ലൈം അച്ചീവ്മെന്റ് അവാർഡ് (2022) നേടിയത്- കാർലോസ് സൗറ (സ്പെയിൻ)

17. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരൻ രചിച്ച ആത്മകഥ ഡിസംബർ 10- ന് പുറത്തിറങ്ങി. ഇതിന്റെ പേര്- SPARE


18. ന്യൂയോർക്ക് ഫിലിം ക്രിട്ടിക് സർക്കിളിന്റെ മികച്ച സംവിധായകനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയ ഇന്ത്യക്കാരൻ- എസ്.എസ്. രാജമൗലി (ചിത്രം- ആർ ആർ ആർ)


19. ജപ്പാനിലെ ഒമിറ്റാമയിലെ ഹ്യാകുരി എയർബസിലും അതിന്റെ ചുറ്റുമുള്ള വ്യോമാതിർത്തിയിലും സയാമയിലെ ഇരുമ എയർബേസിലും ജനുവരി 16 മുതൽ 26 വരെ നടന്ന ‘വീർ ഗാർഡിയൻ 2023’ വ്യോമാഭ്യാ സത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ്- അവനി ചതുർവേദി


20. രാജ്യത്ത് ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ ആദ്യസംസ്ഥാനമായി പ്രഖ്യാപിച്ചത്- കേരളം


21. അടുത്തിടെ ഭൂമി ഇടിഞ്ഞുതാണ് അപകടാവസ്ഥയിലായ ഉത്തരാഖണ്ഡിലെ തീർഥാടനനഗരം- ജോഷിമഠ്


22. 2023 ജനുവരിയിൽ പുരുഷന്മാരുടെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യാക്കാരൻ- മുഹമ്മദ് സിറാജ്


23. 2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ വാസ്തുശില്പിയുടെ കുലപതിയെന്ന് അറിയപ്പെടുന്ന വ്യക്തി- ഡോ. ബി.വി. ദോഷി

  • വാസ്തു വിദ്യാരംഗത്തെ നോബേൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം (2018) നേടിയ ആദ്യ ഇന്ത്യാക്കാരൻ-
  • ദേശീയ ടൂറിസം ദിനം, ദേശീയ സമ്മതിദായക ദിനം എന്നിവ എന്നാണ്- ജനുവരി 25

24. പരമ്പരാഗത ജീവിത രീതികൾക്കും ഗ്രാമീണ വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകുന്ന പദ്ധതിയുടെ പേരെന്താണ്- സ്ട്രീറ്റ് ടൂറിസം പദ്ധതി


25. യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര ഒട്ടക വർഷമായി ആചരിക്കാൻ തീരുമാനിച്ച വർഷം- 2024


26. മാധ്യമ മേഖലയിലെ സമഗ്ര സംഭവയ്ക്കുള്ള പുരസ്കാരമായ സ്വദേശാഭിമാനി പരമോന്നത കേസരി സംസ്ഥാന സർക്കാറിന്റെ

അവാർഡിന് അർഹനായത്- എസ് ആർ ശക്തിധരൻ 


27. പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ ജീവിതമാകുന്ന സിനിമ- മൈക്കൽ,

സംവിധാനം- അന്റോയിൻ ഫ്യൂക


28. 2023 ഐസിസി ഏകദിന ക്രിക്കറ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഇന്ത്യക്കാരൻ- മുഹമ്മദ് സിറാജ്


29. 2022- ലെ ഏറ്റവും മികച്ച ട്വന്റി 20 ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം  നേടിയത്- സൂര്യകുമാർ യാദവ്


30. 2023- ലെ രാഷ്ട്രപതിയുടെ ഉന്നത സൈനിക ബഹുമതിയായ പരം വിശിഷ്ട സേവാ മെഡലിന് അർഹനായ മലയാളി- ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ

No comments:

Post a Comment