Monday, 20 February 2023

Current Affairs- 20-02-2023

1. 35-ാം കേരള ശാസ്ത്ര കോൺഗ്രസ്സ് പ്രധാന വിഷയം- നാനോ സയൻസും നാനോ ടെക്നോളജിയും മാനവ ക്ഷേമത്തിന് 

  • വേദി- കുട്ടിക്കാനം (ഇടുക്കി)


2. ഇന്ത്യയിലെ ഏറ്റവും നീളമുളള എക്സ്പ്രസ്സ് വേ- ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേ

  • ആകെ ദൂരം- 1386 കിലോമീറ്റർ


3. വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ പേരിൽ ലണ്ടനിലെ വാൻഗോഗ് ഹൗസ് ഏർപ്പെടുത്തിയ റസിഡൻസി അവാർഡ് ജേതാക്കളായ മലയാളികൾ- സാജൻ മണി, ഉപേന്ദ്ര നാഥ്


4. ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസിഡർമാരാക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി- ടുക്ക് ടുക്ക് ടൂർ (ആദ്യം നടപ്പാക്കുന്നത് വയനാട്ടിൽ)


5. റേഷൻ കടകളിൽ എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ അവ നേരിട്ടെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി- ഒപ്പം (പദ്ധതി ആദ്യം നടപ്പാക്കുന്നത് തൃശ്ശൂരിലാണ്)


6. അനധികൃത നിക്ഷേപത്തട്ടിപ്പുകാരുടെ സ്വത്ത് മരവിപ്പിക്കാനും കണ്ടുകെട്ടാനും, ജപ്തി ചെയ്യാനും പോലീസിന് അധികാരം നൽകുന്ന നിയമം- ബഡ്സ് (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ്)


7. ബംഗ്ലാദേശിന്റെ 22-ാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു


8. 12-മത് ലോക ഹിന്ദി സമ്മേളനത്തിനു വേദിയാവുന്നത്- ഫിജി


9. 2023 ഫെബ്രുവരിയിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്- സോണിയ ഗിരിധർ ഗോകാനി

  • നിലവിൽ രാജ്യത്തെ ഏക വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് 


10. ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റ് ആയി നിയമിതാനാവുന്നത്- Mohammad Shahabuddin Chuppu


11. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാത ആയ ഡൽഹി-മുംബൈയുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത ആദ്യ ഘട്ടം- സോഹ്ന-ദവ്സ-ലാൽ സോട്ട് (രാജസ്ഥാൻ)


12. 2023 ഫെബ്രുവരിയിൽ അന്തരിച്ച വിഖ്യാത സ്പാനിഷ് സംവിധായകൻ- കാർലോസ് സോറാ


13. പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാര ജേതാക്കൾ ആരെല്ലാമാണ്- ഇന്നസെന്റ്, വിദ്യാധരൻ


14. റേഡിയോ ദിനം എന്നാണ് (ഫെബ്രുവരി 13) തീം- Radio and Peace


15. 2024 ഓടുകൂടി ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാകാൻ ഒരുങ്ങുന്നത്- കേരളം


16. ഡിജി-കേരളത്തിന്റെ മാതൃകയായ ഇന്ത്യയിൽ തന്നെ ആദ്യം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഏതാണ്- പുല്ലമ്പാറ  


17. കേന്ദ്ര സർക്കാരിന്റെ മന്തു  രോഗ നിവാരണത്തിനായുള്ള ബോധവൽക്കരണ പരിപാടിയുടെ പേരെന്താണ്- സർവ്വ ദവാ സേവ


18. 2023- ൽ രാജ്യത്ത് ആദ്യമായി ലിഥിയത്തിന്റെ വൻ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം ഏതാണ്- ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ സലാൽ ഹൈമാനാ പ്രദേശത്ത്


19. ആഗോള ഗുണനിലവാര അടിസ്ഥാന സൗകര്യ സൂചക GQ 2021 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്- 5 (ഒന്നാം സ്ഥാനം- ജർമ്മനി, 2- അമേരിക്ക)


20. 2021-22- ൽ, ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചത്- യു.എസ്.എ


21. 2023 ഫെബ്രുവരി 10- ലെ ഗൂഗിൾ ഡൂഡിലിൽ ഇടം പിടിച്ച മലയാളത്തിലെ ആദ്യത്തെ നായിക- പി.കെ. റോസി


22. ടീം ക്യാപ്റ്റനെന്ന നിലയിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ


23. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാൻ തയ്യാറെടുക്കുന്നത്- കേരളം

  • മുഖ്യലക്ഷ്യങ്ങൾ- 14 മുതൽ 70 വയസ്സു വരെയുള്ള മുഴുവൻ പേർക്കും വിവരസാങ്കേതിക വിദ്യയിലൂടെ സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ നൽകുക, സൈബർ തട്ടിപ്പുകൾ ഇരയാകുന്നത് തടയുക. 


24. കാര്യവട്ടം വേദിയായ രണ്ടാമത് സെൻട്രൽ സ്കൂൾ അറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്- എറണാകുളം


25. ചെറു ഉപഗ്രഹങ്ങൾക്കായുള്ള വിക്ഷേപണ വാഹനമായ എസ്.എസ്.എൽ.വി. റോക്കറ്റിന്റെ രണ്ടാം ദൗത്യം (SSLV - D2) ISRO വിജയകരമായി പരീക്ഷിച്ചത്- 2023 ഫെബ്രുവരി- 10 (SSLV- D2- Small Satellite Launch Vehicle)

  • ഇ.ഒ.എസ്- 07, ജാനസ്- 1, ആസാദിസാറ്റ്- 2 എന്നീ ഉപഗ്രഹങ്ങളെ SSLV- D2 ഭ്രമണപഥത്തിൽ എത്തിച്ചു.


26. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ 2020-21- ലെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യുക്കേഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന സ്ത്രീ-പുരുഷ അനുപാതത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം


27. ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷൻ ഏർപ്പെടുത്തിയ പ്രഥമ വി.ടി. ഭട്ടതിരിപ്പാട് സ്മാരക നാടക പുരസ്കാരം നേടിയത്- ആർട്ടിസ്റ്റ് സുജാതൻ


28. ഇന്ത്യയിലുടനീളമുള്ള ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആരംഭിച്ച പ്രചാരണ പരിപാടി- ഡിജിറ്റൽ പേയ്മെന്റ് ഉത്സവ്


29. 2023 ഫെബ്രുവരിയിൽ ഏഷ്യ-ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ പുരുഷ താരം- തേജീന്ദർ പാൽ സിങ്


30. 2023 ഫെബ്രുവരിയിൽ പുറത്ത് വന്ന് ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ ഇൻഡക്സ് 2021 പ്രകാരം അക്രഡിറ്റേഷൻ സംവിധാനത്തിൽ ഇന്ത്യയുടെ സ്ഥാനം- 5

  • ഒന്നാം സ്ഥാനം- ജർമ്മനി

No comments:

Post a Comment