Sunday, 19 February 2023

Current Affairs- 19-02-2023

1. കനറാബാങ്കിന്റെ പുതിയ M.D യും CEO യുമായി നിയമിതനായ വ്യക്തി- കെ. സത്യനാരായണ രാജു


2. ഭിന്നശേഷി കലോത്സവമായ സമ്മോഹൻ 2023- ന് വേദിയാകുന്നത്- തിരുവനന്തപുരം


3. 2023 - ഫെബ്രുവരിയിൽ വിഴിഞ്ഞം തുറമുഖ മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്- അദീല അബ്ദുളള


4. 'ഏതൊരു മനുഷ്യന്റെയും ജീവിതം' എന്ന പുസ്തകത്തിന്റെ രചയിതാവ്- ബെന്യാമിൻ


5. ഗോവയിലെ കടൽത്തീരങ്ങളിൽ സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ വേണ്ടി അവതരിപ്പിച്ച റോബോട്ട്- ഔറസ് 


6. സ്ത്രീകളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി - തൊഴിലരങ്ങത്തേക്ക്


7. ലഡാക്കിന്റെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ആർമി ആരംഭിച്ച ഓപ്പറേഷൻ- സദ്ഭാവന


8. ശാസ്ത്ര സാങ്കേതിക ആശയ വിനിമയത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്കാരം ലഭിച്ച മലയാളി- ഡോ. ബിജു ധർമപാലൻ


9. ലോക പയറുവർഗ്ഗ ദിനം (ഫെബ്രുവരി 10 (World Pulses Day) ആചരിക്കുന്ന ഈ വർഷത്തെ പ്രമേയം- Pulses for a Sustainable Future


10. ഹൈജീൻ റേറ്റിംഗ് ഉള്ള ഹോട്ടലുകളുടെ വിവരം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായ് സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ആപ്ലിക്കേഷൻ- ഈറ്റ് റേറ്റ് ആപ്പ്


11. രാമി പുരസ്കാരം ലഭിച്ച ആദ്യ ട്രാൻസ്മെൻഡർ വനിത- കിം പെട്രാസ്


12. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആഗോള ബ്രാൻഡ്- കേരൾ അഗ്രോ ബ്രാൻഡ്


13. സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഇന്ത്യയിലെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവത്തിന്റെ പേര്- സമ്മോഹൻ


14. മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്മിയായി നിയമിതയായത്- വിക്ടോറിയ ഗൗരി


15. 2023- ലെ ആദ്യ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പ് നേടിയത്- കേരളം


16. 2023 ഫെബ്രുവരിയിൽ സുപ്രീം കോടതി ജഡ്ജിമാരായി അധികാരമേറ്റ് 5 പേർ- ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് സി കുമാർ, ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല ജസ്റ്റിൻ സമയ കരോൾ, ജസ്റ്റിസ് മനോജ് മിശ്ര


17. 2023 ഫെബ്രുവരിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ രാജ്യങ്ങൾ- തുർക്കി, സിറിയ


18. Ease of doing business ഇൻഡക്സ് 2022 പ്രകാരം ഇന്ത്യയുടെ റാങ്ക്- 63


19. 2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണമായും അവസാനിപ്പിച്ച് ചരിത്ര സ്മാരകമാക്കാൻ തീരുമാനിച്ച തമിഴ്നാട്ടിലെ പാലം- പാമ്പൻ പാലം


20. 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ബൗളർ- ജൊഗീന്ദർ ശർമ

  • 2007- ൽ ഇന്ത്യ, ട്വന്റി-20 ലോകകപ്പ് കിരീടം നേടുമ്പോൾ ടീമംഗം ആയിരുന്നു 


21. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (VADA), 21 മാസത്തേക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ ജിംനാസിറ്റിക്സ് താരം- ദിപ കർമാകർ


23. അടുത്തിടെ ISRO വിജയകരമായി വിക്ഷേപിച്ച ചെറു ഉപഗ്രഹങ്ങൾക്കായുള്ള വിക്ഷേപണ റോക്കറ്റ്- എസ്.എസ്.എൽ.വി-ഡി 2

  • 3 ഉപഗ്രഹങ്ങൾ ആണ് വിക്ഷേപിച്ചത്
  • ഇസ്റോയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്- 07
  • യു.എസ്. ആസ്ഥാനമായുള്ള അന്റാറിസ് നിർമിച്ച ജാനസ്- 
  • ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് ഇന്ത്യയ്ക്കുവേണ്ടി മലയാളികൾ ഉൾപ്പെടെയുളള 750 വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസാദിസാറ്റ്- 2.

24. ക്യാപ്റ്റനെന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ


25. 2023 സന്തോഷ് ട്രോഫി സെമിഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്നത്- സൗദി അറേബ്യ

പ്രഥമ ദേശീയ ഭിന്നശേഷി കലോത്സവമായ "സമ്മോഹൻ' ന് വേദിയാവുന്നത്-

തിരുവനന്തപുരം


26. ക്ഷീരോൽപാദന രംഗത്തെ മികവിന് ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ക്ഷീര സഹകാരി അവാർഡിന് അർഹനായത്- ജെ.എസ്. സജു


27. 2022- ലെ യുനെസ്കോ സമാധാന പുരസ്കാരം ലഭിച്ചത്- ആംഗല മെർക്കൽ (മുൻ ജർമ്മൻ ചാൻസലർ)


28. ചൊവ്വയിലെ ജലസാന്നിധ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തെളിവുകൾ കണ്ടെത്തിയ നാസയുടെ പര്യവേഷണ വാഹനം- ക്യൂരിയോസിറ്റി റോവർ


29. കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ തിരുവനന്തപുരം ആസ്ഥാനമായി നിലവിൽ വരുന്ന കായിക സഹകരണ സംഘം- കേരള സ്പോർട്സ് അസോസിയേഷൻ മെമ്പേഴ്സ് വെൽഫയർ സൊസൈറ്റി


30. ദേശീയ സീനിയർ വനിത വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- കേരളം


സംസ്ഥാന കഥകളി പുരസ്കാരം

  • 2021- കലാനിലയം രാഘവൻ
  • 2022- കലാമണ്ഡലം രാംമോഹൻ 


പല്ലാവൂർ അപ്പുമാരാർ പുരസ്കാരം 

  • 2021- കാക്കയൂർ അപ്പുക്കുട്ടൻ മാരാർ (ഇടയ്ക്ക)
  • 2022- പുലാപ്പറ്റ ബാലകൃഷ്ണൻ (മദ്ദളം)


നൃത്തനാട്യ പുരസ്കാരം

  • 2021- കലാമണ്ഡലം കെ.പി. ചന്ദ്രിക (മോഹിനിയാട്ടം)
  • 2022- അരവിന്ദ പിഷാരടി (കൃഷ്ണനാട്ടം)


65th Grammy Awards

  • Album of the year- Harry's House (Harry styles)
  • Record of the year- About Damn Time (Lizzo)
  • Song of the year- Just like that (Bonnie Raitt) 
  • Best New Artist- Samara Joy

No comments:

Post a Comment