1. 2023- ൽ ഇന്ത്യയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായത്- Arjan Kumar Sikri
2. കടൽമാർഗ്ഗം പാഴ്സലുകളും മെയിലുകളും എത്തിക്കുന്നതിന് ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം- തരംഗ് മെയിൽ സർവ്വീസ്
3. 'മാജിക്കൽ മിസ്സ് ഓഫ് മെമ്മറീസ്' എന്ന പുസ്തകം എഴുതിയത്- ഗോപിനാഥ് മുതുകാട്
4. 'വെൽക്കം കോർപ്സ്' എന്ന അഭയാർത്ഥി പദ്ധതി പ്രഖ്യാപിച്ച രാജ്യം- അമേരിക്ക
5. ലോകത്തിലാദ്യമായി മണലിൽ നിർമ്മിച്ച ബാറ്ററി സ്ഥാപിച്ച രാജ്യം- ഫിൻലാൻഡ്
6. 2023- ഫെബ്രുവരിയിൽ നടക്കുന്ന G -20 പരിസ്ഥിതി മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്- ബംഗളുരു
7. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ്സ് ഇൻകുബേറ്ററുകളിലൊന്നായി ലോക ബഞ്ച് മാർക്ക് പഠനത്തിൽ അംഗീകരിക്കപ്പെട്ട കേരളാ പദ്ധതി- കേരള സ്റ്റാർട്ടപ്പ് മിഷൻ
8. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്ന 'മമ്മി'യുടെ പേര്- ഹെകാഷെപ്സ് (4300 വർഷം)
9. 2023 ജനുവരിയിൽ KSRTC യുടെ ഡബിൾ ഡെക്കർ സർവീസ് ആരംഭിക്കാൻ തീരുമാനിച്ച ജില്ല- കോഴിക്കോട്
10. ഇന്ത്യൻ അതിർത്തിക്ക് അടുത്ത് മബ്ജാ സാങ്ബോ നദിയിൽ അണക്കെട്ട് നിർമ്മിക്കുന്ന രാജ്യം- ചൈന
11. 50,000 വർഷങ്ങൾക്ക് ശേഷം ഭൂമിയുട അടുത്ത് കൂടി കടന്ന് പോകുന്ന ഹരിത വാൽനക്ഷത്രം- C/2022 E3
12. കുടുംബശ്രീ മിഷന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമം- ചുവട്
13. ആരുടെ പേരിലാണ് ബേപ്പൂരിൽ ‘ആകാശമിട്ടായി' എന്ന പേരിൽ സ്മാരകം നിലവിൽ വരുന്നത്- ബഷീർ
14. മരണാന്തര ബഹുമതിയായി പത്മവിഭൂഷൻ ലഭിച്ച മുൻ യുപി മുഖ്യമന്ത്രി- മുലായം സിംങ് യാദവ്
15. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടർ- ഡോ ജി ബിജു
16. 2023- ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം നേടിയ മലയാളി വിദ്യാർത്ഥി- ആദിത്യ സുരേഷ്
17. എല്ലാ ആദിവാസികൾക്കും അടിസ്ഥാന രേഖകൾ നൽകുന്ന രാജ്യത്തെ ആദ്യ ജില്ല- വയനാട്
18. രാജ്യത്തെ ഏറ്റവും ആഴമേറിയ ഭൂഗർഭ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് - പൂനെ
19. കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം- മെയ് 17
20. 2023 ജനുവരിയിൽ അന്തരിച്ച ആസമീസ് കവി- നിലമണി ഫുക്കൻ
21. കേരള അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- കോലഞ്ചേരി, എറണാകുളം, ജേതാക്കളായത്- പാലക്കാട്
22. സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന് മത്സരപ്പരീക്ഷാ പരിശീലനത്തിന് ധന സഹായം ലഭ്യമാക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി- യത്നം
23. 2022- ലെ ഐ.സി.സി ട്വന്റി-20 പുരുഷ ക്രിക്കറ്റർ പുരസ്കാരം ലഭിച്ചത്- സൂര്യകുമാർ യാദവ്
24. 2023- ലെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്- 106 പേർക്ക്
25. 2023 ജനുവരിയിൽ ഐ.ടി, സൈബർ സുരക്ഷ, യുവജന കാര്യം, ബ്രോഡ്കാസ്റ്റിംഗ് എന്നീ മേഖലകളിൽ ഇന്ത്യയുമായി കരാറിൽ ഒപ്പ് വെച്ച രാജ്യം- ഈജിപ്ത്
26. ഏത് രാജ്യത്തേക്കുള്ള ഡീസൽ വിതരണമാണ് ഇന്ത്യ സൗഹൃദ പൈപ്പ് ലൈൻ വഴി ആരംഭിക്കുന്നത്- ബംഗ്ലാദേശ്
27. ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർ കാർ ഇടയ്ക്ക് കറക്കം നിർത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറി തിരിച്ച് കറങ്ങിയെന്നും കണ്ടെത്തിയ ചൈനീസ് ശാസ്ത്രജ്ഞർ- യി യാങ്ങ്, ഷിയാ ഡോങ്ങ് സോങ്ങ്
28. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 ബാലസാഹിത്യ അവാർഡുകൾ-
- നോവൽ- ഷീജ (അമ്മമണമുള്ള കനിവുകൾ)
- കവിത വിഭാഗം- മനോജ് മണിയൂർ (ചിമ്മിനിവെട്ടം)
- ആത്മകഥാ വിഭാഗം- സുധീർ പൂച്ചാലി (മാർക്കോണി)
പ്രഥമ കേരള പുരസ്കാരങ്ങൾ
കേരള ജ്യോതി: എം.ടി. വാസുദേവൻ നായർ
കേരള പ്രഭ- മമ്മൂട്ടി, ഓംചേരി എൻ.എൻ. പിള്ള ടി. മാധവമേനോൻ
കേരളശ്രീ- കാനായി കുഞ്ഞിരാമൻ, എം.പി. പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡോ. സത്യഭാമദാസ് ബിജു, വൈക്കം വിജയലക്ഷ്മി
കേന്ദ്രസർക്കാരിന്റെ പദ്മപുരസ്സാര മാതൃകയിൽ സംസ്ഥാന സർക്കാരാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
ICC Awards 2022
- ഏറ്റവും മികച്ച പുരുഷ താരത്തിനുളള സർ ഗാർഫീൽഡ് സോർസ് പുരസ്കാരവും, മികച്ച ഏകദിന പുരുഷ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയത്- ബാബർ അസം (പാകിസ്ഥാൻ)
- ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരം മികച്ച ഏകദിന വനിതാ ക്രിക്കറ്റ് താരം- നാറ്റ് സീവർ (ഇംഗ്ലണ്ട്)
- ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരം- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
- അമ്പയർ ഓഫ് ദ ഇയർ- റിച്ചാർഡ് ഇല്ലിവർത്
No comments:
Post a Comment