1. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം നിലവിൽ വന്നത് എവിടെയാണ്- സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)
- ചെന്നൈയിലെ ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നിനി കുൽ കോസ്മോസാണ് സ്വന്തം വിക്ഷേപണകേ ന്ദ്രം സജ്ജമാക്കിയത്.
- രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റിന്റെ (വിക്രം എസ്) പരീക്ഷണ വിക്ഷേപണം 2022 നവംബറിൽ നടന്നു.
2. 'പരിസ്ഥിതിയുടെ ഓസ്റ്റർ' എന്നറിയപ്പെടുന്ന 'എർത്ത് ഷോട്ട്' പുരസ്കാരം നേടിയ കമ്പനി- ഖെയ്തി (Kheyti)
- തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഖെയ്തി
- ബ്രിട്ടനിലെ വില്യം രാജകുമാരൻ 2021- ൽ ഏർപ്പെടുത്തിയ പുരസ്ക്കാരത്തിന്റെ സമ്മാനത്തുക ഏകദേശം 10 കോടി രൂപയാണ്.
- അഞ്ച് വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളിൽ 'പരിസ്ഥിതി സംരക്ഷണവും പുനരുജ്ജീവനവും' എന്ന ഇനത്തിലാണ് അംഗീകാരം.
3. മങ്കിപോക്സിന്റെ പേര് ലോകാരോഗ്യ സംഘടന എപ്രകാരമാണ് മാറ്റിയത്- എം.പോക്സ് (Mpox)
4. കേരള കലാമണ്ഡലം കല്പിത സർവകലാ ശാലയുടെ ചാൻസലർ- മല്ലികാ സാരാഭായ്
- നർത്തകി നടി, സംവിധായക, ആക്ടിവി സ്റ്റ് തുടങ്ങിയ നിലകളിൽ പ്രശസ്തയാണ്.
- ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും നർത്തകി പാലക്കാട് ആനക്കര വടക്കത്ത് മൃണാളിനി സാരാഭായിയുടെയും മകളാണ്.
- അഹമ്മദാബാദിൽ മല്ലികയുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്ന ദർപ്പണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സ് പ്രസിദ്ധമാണ്.
5. ലോകത്തിലെ ഏറ്റവും നീളമുള്ളതെന്ന് കരുതപ്പെടുന്ന ജീവിയെ കണ്ടെത്തിയത് എവിടെയാണ്- ഓസ്ട്രേലിയയിൽ
- കടലിനടിയിൽ 600 മീറ്റർ താഴെ പാറയിടുക്കിലാണ് ഫോണോഫോർ (Siphonophore) എന്ന കടൽജീവിയെ കണ്ടത്തിയത്. ഏകദേശം 45 മീറ്റർ നീളം ഇവയ്ക്കുണ്ട്.
6. ഓക്സ്ഫഡ് നിഘണ്ടു 2022- ലെ വാക്കായി തിരഞ്ഞെടുത്തത്- ഗ്ലോബിൻ മോഡ് (Globin Mode)
- 'സാമൂഹിക നിയമങ്ങളും പ്രതീക്ഷകളും അവഗണിച്ച് ഒരുവിധ ഖേദവുമില്ലാതെ അവനവനിൽ തന്നെ അഭിരമിച്ച് അലസമായും അശ്രദ്ധമായും കഴിയുന്ന അല്ലെങ്കിൽ അത്യാർത്തി പുലർത്തുന്ന സ്വഭാവ'മെന്നാണ് ഈ പദത്തിന് നിഘണ്ടു നൽകുന്ന അർഥം.
7. സായുധസേനാ പതാകദിനം എന്നാണ്- ഡിസംബർ ഏഴ്
8. ടൈം വാരിക 2022- ലെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്- വ്ളോദിമിർ സെലെൻസ്സി (യുക്രൈൻ പ്രസിഡന്റ്)
9. ലോകത്തെ കരുത്തരായ നൂറ് വനിതക ളുടെ ഫോബ്സ് പട്ടികയിൽ ഇടംനേടിയ കേന്ദ്രമന്ത്രി- നിർമലാ സീതാരാമൻ
- 36-ാം സ്ഥാനത്താണ് നിർമല. നാലാം വർഷമാണ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. മറ്റ് അഞ്ച് ഇന്ത്യൻ വനിതകളും പട്ടികയിലുണ്ട്.
10. 2022 നവംബർ, ഡിസംബർ മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന സംസ്ഥാനങ്ങൾ- ഹിമാചൽ പ്രദേശ്, ഗുജറാത്ത്
- ഹിമാചലിൽ കോൺഗ്രസ് ഭരണം വീണ്ടെടുത്തു. ഗുജറാത്തിൽ ഏഴാം തവണയും ബി.ജെ.പി. ഭരണം നിലനിർത്തി.
- മുഖ്യമന്ത്രിമാർ: സുഖ്വീന്ദർ സിങ് സുഖ (ഹിമാചൽ), ഭൂപേന്ദ്രഭാട്ടേൽ (ഗുജറാത്ത്)
11. ബ്രിട്ടനു ശേഷം അടുത്തിടെ ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായ രാജ്യം- അയർലൻഡ്
- ലിയോ വരദ്കർ രണ്ടാം തവണയാണ് ഇവിടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.
12. അടുത്തിടെ കമ്മിഷൻ ചെയ്ത നാവികസേനയുടെ മിസൈൽവേധ യുദ്ധക്കപ്പൽ- ഐ.എൻ.എസ്. മോർ മുഗാവോ (Mormugao)
- ഗോവയിലെ ചരിത്രപ്രസിദ്ധമായ മോർ മുഗാവോ തുറമുഖ നഗരത്തിന്റെ പേരാണ് കപ്പലിന് നൽകിയിട്ടുള്ളത്.
- വിശാഖപട്ടണം ശ്രേണിയിലെ രണ്ടാമത്തെ കപ്പലാണിത്. ശ്രേണിയിലെ നാല് കപ്പലുകൾക്ക് വിശാഖപട്ടണം, മോർമുഗാ വോ, ഇംഫാൽ, സൂറത്ത് എന്നിങ്ങനെയാണ് പേര് നൽകിയിട്ടുള്ളത്.
- മുംബൈയിലെ മഡ്ഗാവ് ഡോക് കപ്പൽ നിർമാണശാലയാണ് നിർമിച്ചത്. 163 മീറ്റ റാണ് നീളം. വീതി 17 മീറ്റർ വേഗം മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ.
- പോർച്ചുഗീസ് ഭരണത്തിൽനിന്ന് ഗോവ മോചിപ്പിക്കപ്പെട്ടതിന്റെ 60-ാം വാർഷികദിനമായ 2021 ഡിസംബർ 19- നാണ് മോർ മുഗാവോ ആദ്യമായി കടലിലിറക്കിയത്.
13. ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ താരം- ഇഷാൻ കിഷൻ
14. ദേശീയ കാർഷിക, ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായ മലയാളി- ഷാജി കെ.വി.
15. എത്ര വർഷത്തിനുശേഷമാണ് അർജന്റീന ഫുട്ബോൾ ലോകകപ്പ് (2022) നേടിയത്- 36 വർഷത്തിനുശേഷം
- 1978, 1986 വർഷങ്ങളിലാണ് അർജന്റീന കപ്പ് നേടിയിരുന്നത്.
- 2002- ൽ ബ്രസീലിനുശേഷം ഒരു ലാറ്റിനമേരിക്കൻ രാജ്യം കപ്പ് നേടിയതും 2022- ലാണ്.
- ദോഹയിലെ ലൂവെയ്ൽ സ്റ്റേഡിയത്തിൽ 2022 ഡിസംബർ 18- ന് നടന്ന ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ മറികടന്നാണ് അർജന്റീന ലോകകപ്പ് നേടിയത്.
- ടൂർണമെന്റിൽ എട്ട് ഗോൾ നേടിയ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ ടോപ്പ് സ്റ്റോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഫൈനലിൽ ഹാട്രിക് എന്ന അപൂർവനേട്ടവും എംബാപ്പെയുടെ പേരിലായി.
- മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസ്സി (അർജന്റീന) സ്വന്തമാക്കി.
- മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗൗ എമിലിയാനോ മാർട്ടിനെസ് (അർജന്റീന) നേടി.
- മികച്ച യുവതാരം- എന്റെ സോ ഫെർ ണാണ്ടസ് (അർജന്റീന).
- ലോകകപ്പിൽ അർജന്റീനയെ നയിച്ചത് ലയണൽ മെസ്സി. പരിശീലകൻ ലയണൽ സ്സലോന്നി.
- ലോകകപ്പ് ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളിലും ഗോൾ നേടിയ ആദ്യ താരമാണ് മെസ്സി. ഖത്തർ ലോകകപ്പിൽ ഏഴ് ഗോളുകളാണ് നേടിയത്. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡും (26) മെസ്സിക്കാണ്.
- പുരുഷ ലോകകപ്പിൽ കളി നിയന്ത്രിച്ച ആദ്യ വനിതാ റെഫറി എന്ന നേട്ടം കൈവ രിച്ചത് സ്റ്റെഫാനി ഫ്രാപ്പർട്ടാണ്. ജർമനി -കോസ്റ്ററിക്ക മത്സരത്തിലാണ് സ്റ്റെഫാനി (ഫ്രാൻസ്) വിസിൽ മുഴക്കാനെത്തിയത്.
- ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യം മൊറോക്കോ.
16. അടുത്തിടെ അന്തരിച്ച ഭൈരോൺസിങ് റാഥോഡ് (81) ഏതുനിലയിലാണ് പ്രസിദ്ധി നേടിയിരുന്നത്- 1971- ലെ ഇന്തോ-പാക് യുദ്ധത്തിൽ അസാമാന്യ ധീരത പ്രകടിപ്പിച്ച സൈനികൻ
- ഇദ്ദേഹത്തിന്റെ ജീവിതം ആധാരമാ ക്കിയാണ്(1997) പ്രശസ്ത ഹിന്ദി സിനിമ 'ബോർഡർ' ഒരുക്കിയത്. സുനിൽ ഷെട്ടി യാണ് റാത്തോഡിനെ അവതരിപ്പിച്ചത്.
17. ആരുടെ ചരമവാർഷിക ദിനമാണ് മഹാ പരിനിർവാൺ ദിനമായി ആചരിക്കുന്നത്- ഡോ. ബി.ആർ. അംബേദ്കർ
- 1956 ഡിസംബർ ആറിനാണ് അദ്ദേഹം അന്തരിച്ചത്.
18. വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ജില്ല- ആലപ്പുഴ
19. 2022 ഡിസംബർ രണ്ടിന് അന്തരിച്ച ഫ്രഞ്ചുകാരനായ ഡൊമിനിക് ലാപിയർ (91) ഏതുനിലയിലാണ് പ്രശസ്തി നേടിയത്- എഴുത്തുകാരൻ, പത്രപ്രവർത്തകൻ
- അമേരിക്കൻ എഴുത്തുകാരനായ ലാറി കോളിൻസുമായി ചേർന്ന് രചിച്ച 'ഈസ് പാരിസ് ബേണിങ്” (1965) എന്ന ചരിത്ര കൃതി ഇരുവരേയും പ്രശസ്തരാക്കി.
- മറ്റ് കൃതികൾ- ഓ ജറുസലേം, ഫ്രീഡം അറ്റ് മിഡ്നൈറ്റ് (ലാറി കോളിൻസുമായി ചേർന്ന്), 1984- ലെ ഭോപാൽ വാതക ദുരന്തം ആധാരമാക്കി സ്പാനിഷ് എഴുത്തുകാരനായ ഹവിയർ മോറോയുമായി ചേർന്ന് രചിച്ച കൃതിയാണ് 'ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപാൽ (2001).
- കൊൽക്കത്തയിലെ ചേരികൾ പശ്ചാത്തലമാക്കി ലാപിയർ 'സിറ്റി ഓഫ് ജോയ് (1985) രചിച്ചു.
- ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം രചിച്ച കൃതിയാണ് 'എ റെയിൻബോ ഇൻ ദി നൈറ്റ് (2008).
- എ തൗസൻഡ് സൺസ്, ഇന്ത്യ ലൈവ് എന്നിവ ആത്മകഥാപരമായ കൃതികളാണ്.
- 2008- ൽ പദ്മഭൂഷൺ ലഭിച്ചു.
- ഇന്ത്യ സ്വാതന്ത്ര്യം നേടിയതെങ്ങനെയെന്ന് കഥകളിലൂടെ വിവരിക്കുന്ന കൃതിയാണ് 'സ്വാതന്ത്ര്യം അർധരാത്രിയിൽ’
20. 'പൈ'യുടെ മൂല്യം പതിനൊന്ന് ദശാംശം വരെ കൃത്യമായി ആദ്യമായി കണ്ടെത്തിയ ഗണിതശാസ്ത്രജ്ഞൻ, ചന്ദ്രന്റെ സഞ്ചാര പഥം നിർണയിക്കുകയും അതെക്കുറിച്ച് "വേണ്വാരോഹണം' എന്ന കൃതി രചിക്കുക യും ചെയ്തയാൾ- ഈ വിശേഷണങ്ങളുള്ള ഇന്ത്യൻ ഗണിതശാസ്ത്രജ്ഞന്റെ മരണത്തിന് 2025- ൽ ആറുനൂറ്റാണ്ട് തികയുകയാണ്. ആരാണീ ഗണിതശാസ്ത്രജ്ഞൻ- സംഗമഗ്രാമ മാധവൻ
21. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. തയ്യാറാക്കിയ ഏത് ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കിടുന്ന ട്വീറ്റുകളും വീഡിയോകളും നീക്കാനാണ് യൂട്യൂബിനോടും ട്വി റ്ററിനോടും കേന്ദ്രസർക്കാർ നിർദേശിച്ചത്- ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ
22. മുണ്ടൂർ മേഖലയിൽ സ്വൈരവിഹാരം നടത്തിയിരുന്ന ഒറ്റയാൻ പാലക്കാട് ടസ്സർ ഏഴാമനെ (പി.ടി.7) കഠിനപ്രയത്നത്തിനൊടുവിൽ മയക്കുവെടിവെച്ച് പിടികൂടി. ഈ ആനയ്ക്ക് നൽകിയ പുതിയ പേര്- ധോണി
23. ISRO -NASA സംയുക്ത ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹം- നിസാർ
24. കഴിഞ്ഞ ദിവസം അന്തരിച്ച പാകിസ്ഥാൻ മുൻ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്ന വ്യക്തി- പർവേസ് മുഷറഫ്
25. 2023 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്- UAE
26. 2027 ഏഷ്യൻ കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- സൗദി അറേബ്യ
27. സംസ്ഥാന സർക്കാർ ജീവനക്കാരുടെ സേവന, വേതന സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്വെയറിന്റെ രണ്ടാം പതിപ്പിൽ ഉൾപ്പെടുത്തുന്ന പുതിയ സോഫ്റ്റ്വെയർ- PARMS
- Personnel Administrative Resource Management System- PARMS
28. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ- സാരസ്വതം
29. രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് 2023 ഫെബ്രുവരിയിൽ ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി തുടക്കമിട്ട സംരംഭം- വിസിറ്റ് ഇന്ത്യ ഇയർ- 2023
30. ഭോപ്പാലിലെ ചരിത്ര പ്രസിദ്ധ പ്രദേശമായ ഇസ്ലാംനഗറിന്റെ പുതിയ പേര്- ജഗദീഷ് പൂർ
No comments:
Post a Comment