1. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്- ദേവനന്ദ (17 വയസ്സ്)
2. ഏഷ്യയിലെ തന്നെ എറ്റവും വലിയ എയർ ഷോ- എയ്റോ ഇന്ത്യ
3. അടുത്തിടെ ഒളിക്യാമറ വിവാദവുമായി ബന്ധപ്പെട്ട് രാജിവച്ച ബി.സി.സി.ഐ. ചീഫ് സെലക്ടർ- ചേതൻ ശർമ
4. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതുള്ള ടീം- ഓസ്ട്രേലിയ
- 2-ാം സ്ഥാനം- ഇന്ത്യ
5. 12,000 അടി മുകളിൽ നിന്ന് യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആളില്ല വിമാനം- തപസ്
6. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ചാറ്റ് ബോട്ട്- ആധാർ മിത്ര
7. ബുധന്റെ ഉപരിതലവുമായി സാമ്യമുള ഉൽക്കാശിലകൾ പതിച്ച ഗുജറാത്തിലെ ജില്ല- ബനസ്ക്കന്ധ
8. International Engineering and technology park fair 2023- നു വേദിയാകുന്നത്- ന്യൂഡൽഹി
9. സംസ്ഥാന സർക്കാർ അംഗീകാരം നൽകിയ കേരള പൊലീസിന്റെ പുതിയ തീവ്രവാദ വിരുദ്ധ വിഭാഗം- അവഞ്ചേഴ്സ്
10. ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ സൗന്ദര്യ
11. 2023- ൽ പ്രദർശനത്തിനെത്തുന്ന മലയാള ചലച്ചിത്രമായ ക്രിസ്റ്റിയുടെ തിരക്കഥാകൃത്തുക്കളായ മലയാള സാഹിത്യകാരന്മാർ- ബെന്യാമിൻ, ജി.ആർ. ഇന്ദുഗോപൻ
- സംവിധാനം- ആൽവിൻ ഹെൻറ
12. നെല്ല് സംഭരണത്തിലെ അഴിമതി അന്വേഷിക്കുന്നതിനായി വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന- ഓപ്പറേഷൻ റൈസ് ബൗൾ
13. 2023 ഫെബ്രുവരിയിൽ കരസേനയുടെ ഉപമേധാവിയായി നിയമിക്കപ്പെട്ടത്- ലെഫ്. ജനറൽ എം.വി. ശുചീന്ദ്ര കുമാർ
14. ആധാർ കാർഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി. എ.ഐ) അവതരിപ്പിച്ച ചാറ്റ് ബോട്ട്- ആധാർ മിത്ര
15. 2023 ഫെബ്രുവരിയിൽ ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിവാനോ പീസ് ഫൗണ്ടേഷൻ സമാധാന പുരസ്കാരം നേടിയ ഇന്ത്യാക്കാരൻ- പി.വി. രാജഗോപാൽ
- പ്രശസ്ത സാമൂഹിക പ്രവർത്തകനും, ഏകതാ പരിഷത്തിന്റെ സ്ഥാപകനുമാണ് പി.വി. രാജഗോപാൽ
16. നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ടെക്നോളജി കമ്പനിയായ "ടോ ടോം സർവേ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വാഹന ഗതാഗതക്കുരുക്ക് ഉള്ള നഗരങ്ങളിൽ രണ്ടാമതായി തെരഞ്ഞെടുത്തത്- ബെംഗളൂരു
- ഒന്നാമത്- ലണ്ടൻ
17. 2023 ഫെബ്രുവരിയിൽ ട്വന്റി-20 ക്രിക്കറ്റിൽ പാകിസ്ഥാനു വേണ്ടി സെഞ്ച്വറി നേടിയ ആദ്യ വനിതാ താരം- മുനീബാ അലി
18. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ റോവിങ്ങിൽ കേരളത്തിന്റെ നേട്ടം- മൂന്നു സ്വർണവും ഒരു വെങ്കലവും
19. 2023 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പിഎം വികാസ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്- കരകൗശല തൊഴിലാളികൾ
20. ലോകാരോഗ്യ സംഘടന മാർബർഗ് രോഗം സ്ഥിരീകരിച്ച് ആഫ്രിക്കൻ രാജ്യം- ഇക്വറ്റോറിയൽ ഗിനിയ
21. വടക്കൻ സംസ്ഥാനങ്ങളിലെ രാജ്യാതിർത്തിയിലുള്ള ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതി- വൈബ്രന്റ് വില്ലേജസ്
22. 2023- ലെ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം- ഫിൻലാൻഡ് (ഇന്ത്യ- 136)
23. ഉപഗ്രഹ ദൗത്യത്തിന്റെ രാജ്യത്തെ വിവിധ വിദ്യാർത്ഥികൾ നിർമ്മിച്ച് വിക്ഷേപിക്കുന്ന പേരെന്താണ്- APJ അബ്ദുൽ കലാം സാറ്റലൈറ്റ് മിഷൻ 2023
24. ഇന്ത്യയുടെ കരുത്ത് ആകാശത്ത് പ്രകടമാകുന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനം അറിയപ്പെടുന്നത് ഏതുപേരിലാണ്- എയ്റോ ഇന്ത്യ 2023, വേദി- ബംഗളൂരു
25. ശൈശവ വിവാഹം തടയുന്നതിനായി സംസ്ഥാന സർക്കാരും വനിതാ ശിശു വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- പൊൻവാക്ക്
26. അഭ്യസ്ത വിദ്യരായ പട്ടിക വിഭാഗക്കാർക്കായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തി സുസ്ഥിര വരുമാന സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ്- ട്രേസ്
27. ഇന്ത്യയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം- കേരളം
28. 2023 സന്തോഷ് ട്രോഫിയുടെ ഫൈനൽ സെമിഫൈനൽ മത്സരങ്ങൾക്ക്
വേദിയാവുന്ന രാജ്യം- സൗദി അറേബ്യ
29. സൗഹൃദ പൈപ്പ് ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ബംഗ്ലാദേശ്
30. ചാരബലൂൺ തർക്കം നിലനിൽക്കുന്ന രാജ്യങ്ങൾ- ചൈന-അമേരിക്ക
No comments:
Post a Comment