Saturday, 4 March 2023

Current Affairs- 04-03-2023

1. 2023 ഫെബ്രുവരിയിൽ 38 കോടി രൂപയ്ക്ക് ലേലം ചെയ്ത രാജാ രവിവർമ്മയുടെ ചിത്രം ഏതാണ്- യശോദയും കൃഷ്ണനും

2. ലോറസ് സ്പോർട്ട് ഫോർ ഗുഡ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യയിലെ പദ്ധതി- സ്ലം സോക്കർ


3. International Labour Organization- ന്റെ എക്സ്റ്റേണൽ ഓഡിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഗിരീഷ് ചൻ മുർമു (ഇന്ത്യയുടെ CAG)


4. മുംബൈ ചർച്ച് ഗേറ്റ് സ്റ്റേഷൻ ആരുടെ പേരിലാണ് പുനർനാമകരണം ചെയ്യുന്നത്- സി ഡി ദേശ്‌മുഖ് 


5. 2023 ഫെബ്രുവരിയിൽ 'ഇന്ത്യ ടുഡേ'- യുടെ പുരസ്കാരത്തിന് അർഹമായ സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതി- കാരവൻ കേരള


6. ഇന്ത്യയിലെ ആദ്യ ഗ്രാഫിൻ ഇന്നോവേഷൻ സെന്റർ സ്ഥാപിക്കുന്നത്- കേരളം


7. ഉത്തരവാദിത്തമുള്ള മത്സ്യബന്ധനവും സുസ്ഥിര സമുദ്ര ആവാസ വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ സംരംഭമായ സാഗർ പരിക്രമയുടെ മൂന്നാം ഘട്ടം അനാവരണം ചെയ്ത തുറമുഖം- ഹാസിറ തുറമുഖം (ഗുജറാത്ത്)


8. ഇന്ത്യയുടെ G20 പ്രസിഡൻസിക്ക് കീഴിലുള്ള ആദ്യ G20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണമാരുടെയും യോഗത്തിന്റെ വേദി- ബെംഗളൂരു, കർണാടക


9. 2023 ഫെബ്രുവരിയിൽ അമേരിക്കയുമായുള്ള ന്യൂ സ്റ്റാർട്ട് ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യം- റഷ്യ


10. രാജ്യത്ത് ആദ്യമായി കടലിൽ കാറ്റാടിപ്പാടം സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി നിലവിൽ വരുന്നത്- വിഴിഞ്ഞം


11. ഇന്ത്യയിലാദ്യമായി മിലെപ് (MiLEP) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി- ആസ്റ്റർ മെഡിസിറ്റി, കൊച്ചി

  • MILEP- Minimally Invasive Laser Enucleation of the Prostate


12. 2023 ഫെബ്രുവരിയിൽ ജാതി വിവേചനം നിയമ വിരുദ്ധമാക്കുന്ന പ്രമേയം പാസാക്കിയ ആദ്യ അമേരിക്കൻ നഗരം- സിയാറ്റ്


13. പി. ഭാസ്കരൻ ഫൗണ്ടേഷന്റെ പി. ഭാസ്കരൻ പുരസ്കാരത്തിന് അർഹനായത്- ജോൺ പോൾ (മരണാനന്തര ബഹുമതി)


14. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) പുതിയ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയായി നിയമിക്കപ്പെട്ടത്- രാജീവ് സിംഗ് രഘുവംശി


15. നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകാൻ "ബാല സ്നേഹി' എന്ന പദ്ധതി ആരംഭിച്ച നഗരം- താനെ


16. ടെസ്റ്റ് ക്രിക്കറ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് നേടിയ ഇംഗ്ലണ്ട് ബൗളർ- ജയിംസ് ആൻഡേഴ്സൺ (40 വയസ്)


17. 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത സിനിമ-സീരിയൽ താരവും ടെലിവിഷൻ അവ താരകയുമായ വ്യക്തി- സുബി സുരേഷ്


18. സമീപകാല റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് ഏറ്റവും കാലാവസ്ഥാ സെൻസിറ്റീവ് മേഖല- ബീഹാർ


19. അഗതാ ക്രിസ്റ്റിയുടെ സിനിമയാക്കുന്ന വിഖ്യാത നോവൽ ഏതാണ്- മർഡർ ഈസ് ഈസി


20. നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകാൻ താനെ നഗരം ആരംഭിച്ച പദ്ധതി- ബാലസ്നേഹി


21. KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ- സയീദ് അക്തർ മിർസ


22. 2023 ഫെബ്രുവരിയിൽ സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനലുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയ സംസ്ഥാനം- കേരളം


23. 2024 US പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ വംശജനും മലയാളിയുമായി വ്യക്തി- വിവേക് രാമസ്വാമി


24. ജാതി വിവേചനം അവസാനിപ്പിക്കുന്ന ആദ്യ അമേരിക്കൻ നഗരമായി മാറിയത്- സിയാറ്റിൽ


25. ഡൽഹിയിലെ ഭവനരഹിതർക്ക് വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിട്ടുള്ള ഫുട്ബോൾ പദ്ധതി- സ്ലം സോക്കർ


26. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറായി ചുമതലയേറ്റത്- ഡോ. കെ ജെ റീന


27. ലോക ബാങ്കിൻറെ അടുത്ത തലവനായി നാമ നിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യക്കാരൻ- അജയ ബംഗ


28. സംസ്ഥാനത്ത് എല്ലാ റേഷൻ കാർഡുകളും ആധാറുമായി പൂർണമായും ബന്ധിപ്പിച്ച ആദ്യ ജില്ല- മലപ്പുറം


29. കാലാവസ്ഥാ വ്യതിയാനങ്ങളും ചൂടിന്റെ തോത് ഉയരുന്നതും മൂലം ഉണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന പുതിയ ഇനം ഗോതമ്പ് വികസിപ്പിച്ചത്- Indian Council of Agricultural Research (ICAR)

  • ഗോതമ്പിന്റെ പേര്- HD-3385


30. 76മത് ബാഫ്റ്റ് പുരസ്കാരത്തിൽ ഏഴു പുരസ്കാരം നേടിയ ജർമ്മൻ ചിത്രം-

ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്

  • ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന ഇംഗ്ലീഷ് ഇതര ചിത്രം.

No comments:

Post a Comment