1. 2023- ൽ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് അർഹനായത്- സി. രാധാകൃഷ്ണൻ
2. ഇന്ത്യയിൽ രണ്ടാമതായി OBC സെൻസസ് ആരംഭിക്കുന്ന സംസ്ഥാനം- ഒഡീഷ
3. 2023- ൽ രാജിവച്ച NAAC (National Assessment and Accreditation Council) ചെയർപേഴ്സൺ- ഭൂഷൺ പടവർധൻ
4. 2023- ൽ അന്തരിച്ച ഭിന്നശേഷിക്കാരുടെ അവകാശ പ്രവർത്തക- ജൂഡി ഹ്യൂമാൻ
5. ഗുരു ചേമഞ്ചേരി പുരസ്കാരം (2023) ജേതാവ്- ഡോ.പിയുഷ് നമ്പൂതിരിപ്പാട്
6. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) അടുത്തിടെ തിരിച്ചിറക്കിയ ഉപഗ്രഹം- മേഘാ ട്രോപിക്സ്- 1 (കാലാവസ്ഥാ പഠന ഉപഗ്രഹം)
- 2011 ഒക്ടോബർ 12- നാണ് മേഘാ ട്രോപിക്സ്- 1 വിക്ഷേപിച്ചത്.
- ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസുമായി ചേർന്നാണ് മേഘ ട്രോപിക്സ്- 1 വിക്ഷേപിച്ചത്.
- ഭിന്നശേഷി വിഭാഗത്തിലെ മിസ്റ്റർ ഇന്ത്യ കിരീടം നേടിയ മലയാളി- എസ്.എസ്.അനിത്
7. വനിതാ ദിനത്തിൽ വനിതാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച സംസ്ഥാനം- തെലങ്കാന
8. KSFE- യുടെ ആദ്യത്തെ സമ്പൂർണ വനിതാ ശാഖ- രാമവർമപുരം, തൃശൂർ
9. സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് UP സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്താൻ നിലവിൽ വരുന്ന ആപ്ലിക്കേഷൻ- C- Pay
10. സംസ്ഥാന സർക്കാരിന്റെ 2022- ലെ വനിതാരത്ന പുരസ്കാര ജേതാക്കൾ- ലക്ഷ്മി എൻ മേനോൻ, ഡോ. ആർ എസ് സിന്ധു, കെ.സി ലേഖ, നിലമ്പൂർ ആയിഷ
11. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ യുദ്ധ മേഖലയിൽ വ്യോമസേനയുടെ മിസൈൽ സ്ക്വാഡിനെ നയിക്കുന്ന ആദ്യ വനിത- ഷാലിസ ധാമി
12. എസ്.സി.ഇ.ആർ.ടിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ കേരള സ്കൂൾ എഡ്യുക്കേഷൻ കോൺഗ്രസിന് വേദിയാകുന്നത്- കോവളം കാഫ്റ്റ് വില്ലേജ്
13. തിരുവനന്തപുരം ജില്ലയിലെ ഔട്ടർ റിംഗ് റോഡിന് കേന്ദ്ര റോഡ് മന്ത്രാലയം നൽകിയ ഔദ്യോഗിക നമ്പർ- NH 866
14. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വാർത്താ മാധ്യമമായി പ്രഖ്യാപിച്ചത്- റേഡിയോ സി.യു
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റർനെറ്റ് റേഡിയോയാണ് റേഡിയോ സി.യു
15. 95-ാമത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരികയായ ഇന്ത്യൻ ചലച്ചിത്രതാരം- ദീപിക പദുക്കോൺ
16. ഗർഭാശയമുഖ അർബുദ നിർണയം നടത്തുന്നതിനായി നിർമിത ബുദ്ധിയുടെ സഹായത്തോടെ സ്വയം പ്രവർത്തിക്കുന്ന സെർവിസ്കാൻ ഉപകരണം വികസിപ്പിച്ച സ്ഥാപനം- സി-ഡാക്
- C-DAC-Centre for Development of Advanced Computing
17. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ഉപയോഗിച്ച മത്സരം ഏതൊക്കെ ടീമുകൾ തമ്മിലായിരുന്നു- പഞ്ചാബ്-സർവീസസ്
- വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ഉപയോഗിച്ച ആദ്യ സന്തോഷ് ട്രോഫി ഫൈനൽ മത്സരം- കർണാടക-മേഘാലയ (76-ാമത്)
18. 2022 ഫിഫ പുഷ്കാസ് അവാർഡ് നേടിയ ആദ്യ അംഗപരിമിത ഫുട്ബോളർ- മാർസിൻ ഒലെക്സി
- ചരിത്രത്തിൽ ആദ്യമായാണ് അംഗപരിമിതി നേരിടുന്ന ഫുട്ബോൾ താരം മികച്ച ഗോളി നുള്ള പുഷ്കാസ് പുരസ്കാരം സ്വന്തമാക്കുന്നത്.
19. 2023 മാർച്ചിൽ കൊല്ലപ്പെട്ട, റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്ഫുട്നിക് V വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ- ആന്ദ്രേ ബോടിക്കോവ്
20. 60 വയസ്സ് കഴിഞ്ഞവർക്ക് മാത്രമായി 2019- ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച് പെൻഷൻ പദ്ധതി- പ്രധാനമന്ത്രി വയവന്ദന യോജന (PMVVY)
- ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (L.I.C) ചേർന്നാണ് പി.എം.വി.വി.വൈ നടപ്പാക്കുന്നത്.
- മിനിമം നിക്ഷേപ തുക- 1.5 ലക്ഷം
- പരമാവധി നിക്ഷേപം- 15 ലക്ഷം
21. നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ച എക്സിക്യൂട്ടീവ് സമിതി അധ്യക്ഷൻ- ഭൂഷൺ പട് വർധൻ
- ആദ്യമായാണ് ഒരു നാക് (NAAC) എക്സിക്യൂട്ടീവ് അധ്യക്ഷൻ രാജിവെക്കുന്നത്
22. ലോകത്ത് ആദ്യമായി ദേശീയ പാതയിൽ മുള കൊണ്ടുള്ള സുരക്ഷാ ഭിത്തി നിർമ്മിച്ചത്- വിദർഭ (മഹാരാഷ്ട്ര)
- വിദർഭയിലെ വാണി വറോറ ഹൈവേയിലാണ് 200 മീറ്റർ നീളത്തിൽ മുളകൊണ്ട് സുരക്ഷാ ഭിത്തി നിർമ്മിച്ചത്
- 2023-24 സാമ്പത്തിക വർഷത്തേക്ക് 5.94 ലക്ഷം കോടി രൂപയാണ് ഇന്ത്യ വകയിരുത്തിയിരിക്കുന്നത്.
23. ഖേലോ ഇന്ത്യ ദക്ഷിണമേഖല വനിതാ സൈക്ലിങ് ലീഗിൽ കിരീടം നേടിയത്- തമിഴ്നാട് (12 സ്വർണം)
- രണ്ടാം സ്ഥാനം- കേരളം (9 സ്വർണം)
24. പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാമത് എഡിഷനിൽ കിരീടം നേടിയത്- അഹമ്മദാബാദ് ഡിഫൻഡേഴ്സ്
- ഫൈനലിന് വേദിയായത്- കൊച്ചി
25. 2023 മാർച്ചിൽ അന്തരിച്ച, അമേരിക്കൻ ഭിന്നശേഷി അവകാശ പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി- ജൂഡി ഹ്യൂമാൻ
26. വീട്ടിൽ ഒരാളെയെങ്കിലും റവന്യൂ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി- റവന്യൂ ഇ-സാക്ഷരത
27. മെഡിക്കൽ കോളേജുകളോട് ചേർന്ന് കൂട്ടിരിപ്പുകാർക്കായി നടപ്പാക്കുന്ന പദ്ധതി- ആശ്വാസ വീട്
28. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികളിൽ പരീക്ഷ, സംബന്ധമായ ആശങ്കകൾ ഒഴിവാക്കുന്നതിന് കൈറ്റ്- വിക്ടേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക പരിപാടി- വേണ്ട, പരീക്ഷപ്പേടി
29. 2023 മാർച്ചിൽ പാങ്ങോട് സൈനിക കേന്ദ്രത്തിൽ വച്ച് നടക്കുന്ന ഇന്ത്യ- ഫ്രഞ്ച് സംയുക്ത സൈനിക അഭ്യാസം- FRINJEX- 23
30. തൊഴിൽ രഹിതരായ യുവതി-യുവാക്കൾക്ക് പ്രതിമാസം 2500 രൂപ വേതനം പ്രഖ്യാപിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
No comments:
Post a Comment