Thursday, 30 March 2023

Current Affairs- 29-03-2023

1. മികച്ച ജില്ലാ ഹോസ്പിറ്റലിനുള്ള സംസ്ഥാന കായകൽപ്പ് പുരസ്കാരത്തിനർഹമായത്- കോഴിക്കോട് ജനറൽ ഹോസ്പിറ്റൽ


2. കേന്ദ്ര സർക്കാരിന് കീഴിലുള്ള ദി വാട്ടർ ഡൈജസ്റ്റ് സംഘടനയുടെ ദേശീയ ജല പുരസ്കാരത്തിന് അർഹമായ പാലോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം- എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷൻ

  • മികച്ച മഴവെള്ള സംരക്ഷണ പ്രവർത്തനത്തിനുള്ള NGO വിഭാഗത്തിലാണ് പുരസ്കാരം 

3. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കണ്ടെയ്നർ ഫീഡർ കപ്പൽ ലോകാത്താദ്യമായിനിർമ്മാണശാല- കൊച്ചി ഷിപ്പ്യാർഡ്

  • നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്കിപ് ഗ്രൂപ്പാണ് കൊച്ചിൻ ഷിപ്പ്യാർഡുമായി 550 കോടിയുടെ കരാറിലേർപ്പെട്ടത്.

4. കശുമാവ് കർഷകർക്കായി ICAR- ന്റെ കീഴിൽ കർണാടകയിലെ പുത്തൂരിലുള്ള കശുമാവ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ- കാഷ്യു പ്രൊട്ടക്റ്റ്

  • കശുമാവിലെ കീടങ്ങളുടെയും രോഗങ്ങളുടെയും ശാസ്ത്രീയ നിയന്ത്രണത്തിന് വിദഗ്ധ ഉപദേശം നൽകുന്നതിനായിട്ടാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.
  • Cashew India'എന്ന പേരിൽ മുൻപും ഒരു ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു

5. സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി 19 പുതിയ ജില്ലകൾ രൂപീകരിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം- രാജസ്ഥാൻ


6. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) പുതിയ സി.ഇ.ഒയായി നിയമിതനായത്- കെ. കൃതിവാസൻ

  • സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായിരുന്ന മലയാളിയായ രാജേഷ് ഗോപിനാഥൻ രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.

7. അടുത്തിടെ 2.5 ടൺ പ്രകൃതിദത്ത യുറേനിയം കാണാതായ രാജ്യം- ലിബിയ


8. ഓസ്ട്രേലിയൻ സർക്കാരിന് കീഴിലുള്ള സെന്റർ ഫോർ ഓസ്ട്രേലിയ-ഇന്ത്യ റിലേഷൻസിന്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി- ടിം തോമസ്


9. 2023 മാർച്ചിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ടിം പെയ്ൻ ഏത് രാജ്യത്തിന്റെ ക്രിക്കറ്റ് താരമായിരുന്നു- ഓസ്ട്രേലിയ


10. 2022–23 സീസണിലെ ഐ.എസ്.എൽ ജേതാക്കൾ- ATK മോഹൻ ബഗാൻ (റണ്ണറപ്പ്- ബംഗളൂരു F C)

  • ഗോൾഡൻ ബൂട്ട്- ഡിയാഗോ മൗറീഷ്യോ 
  • ഗോൾഡൻ ഗ്ലൗ- - വിശാൽ കെയ്ത്ത്
  • എമർജിംഗ് പ്ലേയർ- ശിവശക്തി നാരായണൻ
  • ഹീറോ ഓഫ് ദ ലീഗ്- ലാലിയൻ സുവാല ചാംഗ

11. 2022- ലെ സരസ്വതി സമ്മാന ജേതാവ്- ശിവശങ്കരി


12. 2022- ലെ തകഴി സാഹിത്യപുരസ്കാരം നേടിയത്- എം. മുകുന്ദൻ


13. 2023- ലെ സെൻട്രൽ ബാങ്കിംഗ് അവാർഡിൽ ‘ഗവർണർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ശക്തികാന്ത ദാസ്


14. 2023- ലെ World Sleep Day പ്രമേയം- Sleep is Essential for Health


15. ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ ആയി നിയമിതനാകുന്നത്- എറിക് ഗാർസെറ്റി


16. 2023- ൽ പ്രസിഡന്റ്സ് കളർ പുരസ്കാരം നേടിയ ഇന്ത്യൻ നേവിയുടെ ഗണ്ണറി സ്കൂൾ- ഐ.എൻ.എസ്. ദ്രോണാചാര്യ


17. രാജ്യത്തെ ആദ്യത്തെ രാത്രി വാന നിരീക്ഷണ കേന്ദ്രം (ഡാർക്ക് സ്കൈ റിസർവ്) പ്രവർത്തനം ആരംഭിക്കുന്നത്- ലഡാക്കിലെ ഹാൻലെയിൽ


18. കേന്ദ്ര ലളിതകലാ അക്കാദമി അധ്യക്ഷനായി നിയമിതനായ മലയാളി- വി.നാഗ്ദാസ്


19. വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന കേരള പുരസ്കാരങ്ങൾ രൂപകൽപന ചെയ്തത്- ഗോഡ്ഫ്രെ ദാസ്

  • കേരള ജ്യോതി, കേരള പ്രഭാ, കേരള എന്നിവയാണ് പുരസ്കാരങ്ങൾ.

20. 2023 സാഫ് കപ്പ് (ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) വേദി- ബെംഗലുരു


21. ആയുഷ് ഡോക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങളിലെ പൊതുജനാരോഗ്യ സമിതികളിൽ പ്രാതിനിധ്യം ലഭിക്കുന്ന പൊതുജനാരോഗ്യ ബിൽ പാസ്സാക്കിയത്- കേരള നിയമസഭ

  • രാജ്യത്ത് പൂർണമായും സ്ത്രീലിംഗ പദത്തിലെഴുതിയ ആദ്യ ബില്ലാണ് ‘2023 ലെ കേരള പൊതുജനാരോഗ്യ ആക്ട്

22. ലോക ജലദിനം (മാർച്ച് 22) 2023 Theme- Accelerating the change to solve water and sanitation crisis


23. 2023- ലെ ലോക സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഫിൻലാൻഡ്

  • ഇന്ത്യയുടെ സ്ഥാനം- 126
  • ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാൻ (137)

24. ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള വനിതാ താരം- സെലീന ഗോമസ്


25. ഇന്ത്യയിലെ ആദ്യത്തെ രാത്രി വാനനിരീക്ഷണ കേന്ദ്രം നിലവിൽ വരുന്നത്- ലഡാക്ക്


26. രാജ്യത്ത് പൂർണമായും സ്ത്രീലിംഗ പദത്തിലെഴുതിയ ആദ്യ ബില്ല് പാസാക്കിയ സംസ്ഥാനം- കേരളം 

  • ബില്ലിന്റെ പേര്- 2023- ലെ കേരള പൊതുജനാരോഗ്യ ആക്ട്

27. യുക്രൈന് മിഗ്-29 യുദ്ധവിമാനങ്ങൾ നൽകാനൊരുങ്ങുന്ന ആദ്യ നാറ്റോ അംഗരാജ്യം- പോളണ്ട്


28. 2023 മാർച്ചിൽ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് ഗവൺമെന്റ്, ഫോണുകളിൽ ടിക് ടോക് ആപ്ലിക്കേഷൻ നിരോധിച്ച രാജ്യം- ബ്രിട്ടൻ


29. 2022- ലെ തകഴി സാഹിത്യ പുരസ്കാര ജേതാവ്- എം. മുകുന്ദൻ

  • മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവന മുൻ നിർത്തിയാണ് പുരസ്കാരം 
  • 2021 -ലെ തകഴി സാഹിത്യ പുരസ്കാരം നേടിയത്- എം. ലീലാവതി

30. ഹീമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി- ആശാധാര

No comments:

Post a Comment