1. 2023-ൽ കരസേന ഉപമേധാവിയായി ചുമതലയേറ്റത്- ലഫ് ജനറൽ എം. വി. സുചീന്ദ്ര കുമാർ
2. ഗുണനിലവാരമില്ലാത്ത സൗന്ദര്യവസ്തുക്കൾ പിടികൂടാൻ കേരള ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധന- ഓപ്പറേഷൻ സൗന്ദര്യ
3. ഇന്ത്യയിലെ ആദ്യ G20 ഡിജിറ്റൽ എക്കോണമി വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് വേദിയായത്- ലക്നൗ
4. ശമ്പളത്തോടുകൂടിയ ആർത്തവ അവധിക്ക് അംഗീകാരം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം- സ്പെയിൻ
5. 2023 ഫെബ്രുവരിയിൽ രാജിവച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ- ചേതൻ ശർമ്മ
6. കേരളത്തിൽ ഗ്രാഫീൻ അധിഷ്ഠിത വ്യാവസായിക ഉൽപ്പാദനത്തിന് തുടക്കം കുറിച്ചതിന്റെ ഭാഗമായുള പ്ലാന്റും ലാബും സ്ഥാപിച്ചത്- കാക്കനാട്
7. 2023- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നേടിയത്- വി. മധുസൂദനൻ നായർ
8. 2022-2023 സീസണിലെ രഞ്ജി ട്രോഫി കിരീടം നേടിയത്- സൗരാഷ്ട്ര
- Runner up - ബംഗാൾ
9. രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 25000 റൺസ് തികയ്ക്കുന്ന താരം- വിരാട് കോഹ്ലി
10. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം- ബെൻ സ്റ്റോക്സ്
11. സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് വേദി- കോഴിക്കോട്
12. 2023- ൽ കന്നഡയിൽ പ്രസിദ്ധീകരിക്കുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ മഹാകാവ്യം- ഉമാകേരളം
13. 2023- ലെ തുർക്കി ഭൂകമ്പത്തിൽ അന്തരിച്ച ഘാന ഫുട്ബോൾ താരം- ക്രിസ്റ്റ്യൻ അറ്റ്സു
14. കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലറായി നിയമിതനായത്- ബി.അശോക്
15. കപിൽ ദേവിനു ശേഷം 500 വിക്കറ്റും 5000 റൺസും നേടുന്ന ആദ്യ ഇന്ത്യൻ താരം- രവീന്ദ്ര ജഡേജ
16. ടെസ്റ്റ് ക്രിക്കറ്റ് ബോളിങ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ
17. ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിനായി മലയാളിയായ അഭിലാഷ് ടോമി ഉപയോഗിക്കുന്ന വഞ്ചിയുടെ പേര്- ബയാനത്
18. 2023 മാർച്ചിൽ അന്തരിച്ച മുൻ ഫുട്ബോളർ- ജസ്റ്റ് ഫൊണ്ടെയ്ൻ
- ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡിന് ഉടമ
19. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക് യു.എസിലെ മാർക്കോണി സൊസൈറ്റി നൽകിവരുന്ന മാർക്കോണി പുരസ്കാരം (2023) നേടിയ ഇന്ത്യൻ വംശജൻ- ഹരി ബാലകൃഷ്ണൻ
20. പുതുർ പുരസ്കാരം 2023 ജേതാവ്- ജോർജ് ഓണക്കൂർ
- പുരസ്കാരത്തുക- 11,111
21. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പി.ഐ.ബി.) പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത്- രാജേഷ് മൽഹോത്ര
22. 2023 കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമനിട്ട പുരസ്കാരം ലഭിച്ചത്- പ്രഭാവർമ്മ
23. 2023 ഫെബ്രുവരിയിൽ ഇന്ത്യയും ഏത് രാജ്യവുമാണ് എണ്ണ, വാതക മേഖലയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചത്- ഗയാന
24. ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഒരുങ്ങുന്നത്- 2023 ജൂൺ
- ചന്ദ്രയാൻ 3 വിജയിച്ചാൽ ചന്ദ്രനിൽ വാഹനം ഇറക്കുന്ന 4ആമത്തെ രാജ്യമാകും ഇന്ത്യ.
- അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
- പ്രൊപ്പൽഷൻ മോഡ്യൂൾ, ലാൻഡർ മോഡ്യൂൾ, റോവർ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ 3 പ്രധാന മോഡ്യൂളുകൾ. ചന്ദ്രയാൻ 3- ന്റെ ലാൻഡിംഗ് തീരുമാനിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ്.
25. ഡെങ്കിപ്പനി വ്യാപകമാകുന്നതിനാൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം- പെറു
26. പുനർനാമകരണത്തിന് കേന്ദ്രം അനുമതി നൽകിയ മഹാരാഷ്ട്രയിലെ ഔറംഗബാദ്, ഒന്ന്നാബാദ് നഗരങ്ങളുടെ പുതിയ പേരുകൾ- ഛത്രപതി സംഭാജി നഗർ, ധാരാശിവ്
27. ദേശീയ വനിതാ കമ്മീഷനിൽ അംഗമായ തമിഴ് സിനിമ നടി- ഖുശ്ബു
28. സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്ട്ട് സമഗ്ര സംഭാവന പുരസ്കാരം നേടിയത്- പയ്യന്നൂർ കുഞ്ഞിരാമൻ
29. 2023 ഫെബ്രുവരിയിൽ സർക്കാർ രംഗത്തെ ഐ.ടി. സംരംഭങ്ങൾക്ക് നൽകപ്പെടുന്ന ടെക്നോളജി സഭ ദേശീയ പുരസ്കാരത്തിനർഹമായ കേരള ഇൻഫർമേഷൻ ആന്റ് ടെക്നോളജി ഫോർ എജ്യൂക്കേഷന്റെ (KITE) പദ്ധതി- ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി
30. ISRO മുൻ ചെയർമാൻ ജി. മാധവൻ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററി- നിലാവിന്റെ നേരറിയാൻ (സംവിധാനം- കാഞ്ഞിരംപാറ രവി)
No comments:
Post a Comment