1. 2023- ൽ നാഷണൽ ജിയോഗ്രഫിക് പിക്ചേഴ്സ് ഓഫ് ദ ഇയർ പുരസ്കാരം നേടിയത്- കാർത്തിക് സുബ്രഹ്മണ്യൻ (ചിത്രം- ഡാൻസ് ഓഫ് ദ ഈഗിൾസ് )
2. 2023- ൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിക്ക് വേദിയാകുന്നത്- കുമരകം
3. പ്രാഥമിക ക്ലാസ്സുകളിൽ പഠനം രസകരമാക്കുന്നതിനു വേണ്ടി ആരംഭിച്ച കളികൾ അടിസ്ഥാനമാക്കിയുളള പഠനരീതി- Jaadui Pitara
4. ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണശാല നിലവിൽ വരുന്നത്- ഡൊലേറ (ഗുജറാത്ത്)
5. 2023- ൽ യൂട്യൂബ് CEO ആയി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ- നീൽ മോഹൻ
6. 2023- ൽ ജാപ്പനീസ് സമാധാന പുരസ്കാരമായ നിവാനോ പുരസ്കാരം നേടിയത്- പി.വി. രാജഗോപാൽ
7. 2023- ൽ UNESCO- യുടെ അന്താരാഷ്ട്ര മാതൃഭാഷാ പുരസ്കാരത്തിന് അർഹനായ വ്യക്തി- ഡോ. മഹേന്ദ്ര കുമാർ മിശ്ര
8. ‘One Family One ID' പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
9. നെതർലൻഡിലെ ലൊക്കേഷൻ ആൻഡ് മാപ്പിംഗ്ടെ ക്നോളജി കമ്പനിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം.- ബെംഗളൂരു
10. 2023 ഫെബ്രുവരിയിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- തുളസീദാസ് ബലറാം
11. 6 പതിറ്റാണ്ടിനു ശേഷം നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതകൾ- സൽഹൗതുവാനോ കർസ്, ഹെകാനി ജഖാലു
12. കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാർക്ക് ധനസഹായം നൽകുന്ന പദ്ധതി- ആശ്വാസകിരണം
13. 2023 മാർച്ചിൽ അന്തരിച്ച സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്- എ.എം.അഹ്മദി (അസീസ് മുഷബിർ അഹ്മദി)
- ഇന്ത്യയുടെ 26-ാമത് ചീഫ് ജസ്റ്റിസ്
- 3-ാമത്തെ മുസ്ലീം ചീഫ് ജസ്റ്റിസ്
- അസാധാരണ സാഹചര്യങ്ങളിലൊഴികെ സംവരണപരിധി 50% കടക്കരുതെന്ന ഇന്ദിര സാഹ്നി കേസിലെ സുപ്രധാന വിധി ഇദ്ദേഹമുൾപ്പെടുന്ന 9 അംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു.
14. ദീർഘകാല ബഹിരാകാശ യാത്രയ്ക്ക് പുറപ്പെടുന്ന ആദ്യ യു.എ.ഇ. പൗരൻ- സുൽത്താൻ അൽ നെയാദി
15. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയും ഇറ്റലിയും രൂപം നൽകിയ പദ്ധതി- സ്റ്റാർട്ടപ്പ് ബ്രിഡ്ജ്
16. ഇന്ത്യൻ സന്ദർശനത്തിനായി 5 വർഷത്തിന് ശേഷമെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി- ജോർജിയ മെലോനി
17. 2023 ഫെബ്രുവരിയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനായത്- രാജേഷ് മൽഹോത്ര
18. സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രതിമ നിലവിൽ വരുന്ന സ്റ്റേഡിയം- വാങ്കഡെ സ്റ്റേഡിയം
19. 2023 ഫെബ്രുവരിയിൽ അവിവാഹിതരായ സ്ത്രീകൾ, അമ്മമാർ, വിധവകൾ എന്നിങ്ങനെ തനിച്ചുതാമസിക്കുന്ന സ്ത്രീകൾക്ക് വ്യവസായം തുടങ്ങാൻ 50 ശതമാനം സബ്ലിഡി നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്
20. പരീക്ഷക്കാലത്തെ മാനസിക സംഘർഷം കുറക്കാനായി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച സൗജന്യ കൗൺസിലിങ് സംവിധാനം- മനോദർപ്പൺ
21. കഴിഞ്ഞവർഷം കൂടുതൽ തവണ ഇന്റർനെറ്റ് റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത്- ഇന്ത്യ
22. 15 വയസ്സിനു മുകളിൽ പ്രായമുള്ള ഡിജിറ്റൽ നിരക്ഷരരെ കണ്ടെത്തി അവർക്ക് ക്ലാസ് നൽകി സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി- ഇ-മുറ്റം
23. വിവേചനരഹിത ദിനം മാർച്ച് 1 (Zero Discrimination Day) പ്രമേയം- Save lives: Decriminalise
24. നിക്കലും ഇരുമ്പും ചേർന്ന ഒരുതരം സോളിഡ് ബോൾ രൂപത്തിലുള്ള ഭൂമിയുടെ അഞ്ചാമത്തെ അകത്ത പാളി കണ്ടെത്തിയത് ഏത് ഗവേഷകരാണ്- ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ
- Crust, Mantle, Outer core, Inner core, Innermost core.
25. പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി- വർണ്ണക്കൂടാരം
26. സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2023- ലെ ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്- ജെ. ചിഞ്ചുറാണി
- സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി
27. 2023- ലെ മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള മലയാള പുരസ്കാരത്തിനർഹയായ നടി- നിലമ്പൂർ ആയിഷ
28. 2023 ഫെബ്രുവരിയിൽ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപമുഖ്യമന്ത്രി- മനീഷ് സിസോദിയ
29. കോഴിക്കോട് പുതുതായി സ്ഥാപിതമാകുന്ന വേസ്റ്റ് ടു എനർജി ട്രീറ്റ്മെന്റ് പ്ലാന്റിന് സാങ്കേതിക സഹായം നൽകുന്ന വിദേശ രാജ്യം- ജപ്പാൻ
30. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) സെക്രട്ടറി ജനറലായി നിയമിതനായത്- ശൈലേഷ് പാഠക്
No comments:
Post a Comment