Thursday, 16 March 2023

Current Affairs- 16-03-2023

1. കുവൈത്ത് പ്രധാനമന്ത്രിയായി നിയമിതനായത്- ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ്


2. പ്രൈം വോളി ലീഗ് 2023 ജേതാക്കൾ- അഹമ്മദാബാദ് ഡിഫൻഡേഴ്സ്

  • ഫൈനലിൽ ബംഗലൂരു ടോർപിഡോസിനെ പരാജയപ്പെടുത്തി. 
  • മികച്ച താരം- നന്ദഗോപാൽ സുബ്രഹ്മണ്യം (അഹമ്മദാബാദ്)

3. ലോകത്ത് ദേശീയപാതയിൽ ആദ്വമായി മുളകൊണ്ട് സംരക്ഷണ ഭിത്തി നിർമിച്ചത്- വിദർഭ (മഹാരാഷ്ട്ര)

  • സംരക്ഷണ ഭിത്തി ബാഹുബലി എന്നാണ് അറിയപ്പെടുന്നത്.

4. ഖേലോ ഇന്ത്യ ദക്ഷിണമേഖല വനിതാ സൈക്ലിങ് ലീഗിൽ ചാമ്പ്യൻമാരായത്- തമിഴ്നാട് (കേരളം രണ്ടാം സ്ഥാനം) 


5. പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതൽ തുക ചെലവിടുന്ന രാജ്യം- അമേരിക്ക


6. രണ്ടാമത് ലോക പോലീസ് ഉച്ചകോടി 2023- ന് വേദിയാകുന്നത്- ദുബായ്


7. 2023 ഉപതെരഞ്ഞെടുപ്പിന് ശേഷം ചുമതലയേറ്റ മുഖ്യമന്ത്രിമാർ- 

  • മേഘാലയ- കോൺറാഡ് സാങ്മ
  • നാഗാലാന്റ്- നൈഫ്യു റിയോ 
  • ത്രിപുര- മണിക് സാഹ

8. തിരുവനന്തപുരം ജില്ലയിലെ ഔട്ടർ റിംഗ് റോഡിന് കേന്ദ്ര റോഡ് മന്ത്രാലയം നൽകിയ ഔദ്യോഗിക നമ്പർ- NH 866


9. കേന്ദ്ര സർക്കാരിന്റെ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (CCA) ആയി ചുമതലയേറ്റത്- എസ് എസ് ദുബൈ 


10. വനിതകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് പ്രാപ്തരാക്കാനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- ഡിജിറ്റൽ പാഠശാല പദ്ധതി


11. 2023 ഫോർമുല 1 ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് ചാമ്പ്യൻ- മാക്സ് വെർസ്റ്റാപ്പൻ


12. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പൗരാവകാശ പോരാട്ടമായ ഏത് സമരത്തിന്റെ ഇരുന്നൂറാം വാർഷികമാണ് 2023- ൽ ആചരിച്ചത്- ചാന്നാർ ലഹള


13. സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ പ്രഥമ ഭക്ഷ്യ ഭദ്രത പുരസ്കാരം നേടിയ വയനാട് ജില്ലയിലെ പൈതൃക കർഷകൻ- ചെറുവയൽ രാമൻ


14. വൈഷ്ണവം സാഹിത്യ പുരസ്കാരം നേടിയത്- സി രാധാകൃഷ്ണൻ


15. മഴക്കാലത്തിന് മുന്നോടിയായി ജലസംരക്ഷണം ഒരു ജനകീയ ക്യാമ്പയിനാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച ക്യാമ്പയിൻ- ക്വാച്ച് ദ റെയിൻ2023


16. ബീഹാറിന് പുറമേ 2023- ൽ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) സെൻസസ് എടുക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ- ഒഡീഷ


17. 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ ഇരുപത്തിയാറാമത്തെ ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലിം ചീഫ് ജസ്റ്റിസുമായിരുന്ന വ്യക്തി- A. M അഹ്മ്മദി


18. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും ഏത് രാജ്യവും ചേർന്നാണ് സ്റ്റാർട്ടപ്പ് ബ്രിഡ്ജിന് രൂപം നൽകിയത്- ഇറ്റലി


19. 2023- ൽ തിരഞ്ഞെടുക്കപ്പെട്ട വോ വാൻ തൗങ് ഏതു രാജ്യത്തിന്റെ പ്രസിന്റാണ്- വിയറ്റ്നാം


20. ലോക കേൾവി ദിനം (മാർച്ച് 3) 2023 Theme- Ear & Hearing care for all  


21. ലോക വന്യജീവി ദിനം (മാർച്ച് 3) പ്രമേയം- വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം


22. അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള സാക്ഷരതാ മിഷന്റെ പദ്ധതി- ചങ്ങാതി

  • ഇവർക്കായി നടത്തുന്ന പരീക്ഷ- ഹമാരി മലയാളം

23. സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കാൻ ഓൺലൈൻ പരാതി പരിഹാര സംവിധാനം നിലവിൽ വരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം- കേരളം


24. ദീർഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യ വ്യക്തി- സുൽത്താൻ അൽ നിയാദി (യു.എ.ഇ)

  • പേടകം- സ്പേസ് എക്സ് സ്ക്രൂ 6 
  • റോക്കറ്റ്- ഫാൽക്കൺ 9
  • വിക്ഷേപണം- കെന്നഡി സ്പേസ് സെന്റർ
  • അമേരിക്ക- റഷ്യൻ യാത്രികർ അടങ്ങിയതാണ് സംഘം

25. 2023 മാർച്ചിൽ വിയറ്റ്നാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- വോ വാൻ തുവോങ്


26. 2023 മാർച്ചിൽ സശസ്ത്ര സീമ ബൽ ഡയറക്ടർ ജനറലായി നിയമിതയായത്- രശ്മി ശുക്ല


27. 2023 ഏഷ്യൻ ചെസ്സ് ഫെഡറേഷൻ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്- ഡി. ഗുകേഷ്


28. 60 വർഷത്തെ ചരിത്രത്തിൽ നാഗാലാൻഡ് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതകൾ- ഹെഖാനി ജഖാലു, സൽഹൗട്ടുനോ ക്രൂസ്


29. ദേശീയ ഓപ്പൺ ജംപ് ചാംപ്യൻഷിപ്പിൽ 8.42 മീറ്റർ പിന്നിട്ട് സ്വർണം നേടിയ മലയാളി താരം- ജെസ്വിൻ (21 വയസ്സ്)

  • എം. ശ്രീശങ്കറിന്റെ റെക്കോർഡാണ് (8.36 മീറ്റർ) മറികടന്നത്

30. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ വൈസ് ചാൻസലറായി (അധിക ചുമതല) നിയമിതനായത്- പ്രൊഫ. സാബു തോമസ്

  • നിലവിൽ എം.ജി സർവകലാശാല വൈസ് ചാൻസലറാണ് സാബു തോമസ്.

No comments:

Post a Comment