Monday, 4 April 2022

Current Affairs- 04-04-2022

1. 2022 ഏപ്രിലിൽ നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021- ൽ ഭാഗ്യചിഹ്നം- വീര (ആന)


2. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2022 കിരീട ജേതാക്കൾ- ഓസ്ട്രേലിയ (റണ്ണേഴ്സ് അപ്പ്- ഇംഗ്ലണ്ട്)


3. 2022 ഏപ്രിലിൽ ഇ.കെ. നായനാർ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്നത്- ബർണശ്ശേരി, കണ്ണൂർ


4. 2022 ഏപ്രിലിൽ "ചിസം ഓൺ പേറ്റന്റ്സ്' എന്ന അമൂല്യ നിയമ ഗ്രന്ഥം കേരള യൂണിവേഴ്സിറ്റിക്ക് സമ്മാനിച്ചത്- കെ.കെ. വേണുഗോപാൽ (നിലവിലെ അറ്റോർണി ജനറൽ)


5. 2022- ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ മാച്ച് റഫറിയായ ഇന്ത്യൻ വനിത- ജി.എസ്. ലക്ഷ്മി


6. 2022 ഏപ്രിലിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്- ഡ്വെയിൻ ബ്രാവോ


7. 2022- ൽ സേനയുടെ ഭാഗമായിട്ട് 60 വർഷം തികയുന്ന ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ- ചേതക്


8. 2022 ഏപ്രിലിൽ കോവിഡ്-19 പുതിയ വകഭേദമായ എക്സ് ഇ (XE) കണ്ടെത്തിയത്- ബ്രിട്ടനിൽ നിന്ന്


9. 2022 ഏപ്രിലിൽ വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ ആയ പോളണ്ട് താരം- ഇഗാ സ്വിയാടെക്


10. 83-ാമത് നാഷണൽ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2022- നു വേദിയാകുന്നത്- മേഘാലയ


11. 2022 ഏപ്രിലിൽ Geological Survey of India- യുടെ Director General ആയി നിയമിതനായത്- S. Raju 


12. തടവുകാർക്ക് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്- മഹാരാഷ്ട 


13. ഇന്ത്യയുടെ രൂപ ഡിജിറ്റൽ കാർഡ് ഉപയോഗത്തിന് തുടക്കംകുറിച്ച അയൽ രാജ്യം- നേപ്പാൾ


14. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം-ശ്രീലങ്ക


15. വിദ്യാലയങ്ങളിൽ . ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച് പദ്ധതി- വിദ്യാകിരണം


16. കേന്ദ്ര സാംസ്കാരിക, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി തുടക്കംകുറിച്ച വെബ്സൈറ്റ്- ടെമ്പിൾ 360


17. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു ആരോഗ്യ ATM സ്ഥാപിക്കാൻ ഏത് സംസ്ഥാന സർക്കാരാണ് പദ്ധതിയിടുന്നത്- ഉത്തര് പ്രദേശ്


18. മാർച്ച് 2022- ൽ 43 ദശലക്ഷം വീടുകളിലെത്തുന്ന ഏറ്റവും വലിയ DTH പ്ലാറ്റ്ഫോം ആയത്- ദൂരദർശൻ ഫ്രീ ഡിഷ്


19. പാൽ ഉൽപാദകരെ സഹായിക്കുന്നതിനായി കർണാടക സർക്കാർ ആരംഭിക്കുന്ന സഹകരണ ബാങ്ക്- നന്ദിനി ക്ഷീര സമൃദ്ധി സഹകരണ ബാങ്ക്


20. 2022- ലെ വേൾഡ് പാരാ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിന്റെ വേദി- ദുബായ് 


21. 2022 മാർച്ചിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഹിമന്ത ബിശ്വ ശർമ്മ


22. 2022 മാർച്ചിൽ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- ഗിൽബർട്ട് ഹൊംഗ്ബോ 


23. 2022 മാർച്ചിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഇന്ത്യയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ശശി സിൻഹ


24. സമുദ്രത്തിൻറെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിച്ചു പര്യവേക്ഷണം നടത്താൻ ഐഎസ്ആർഒ നടപ്പിലാക്കുന്ന പദ്ധതി- സമുദ്രയാൻ 


25. സത്യസായി ബാബയുടെ പേരിൽ ഏത് സംസ്ഥാനമാണ് പുതിയ ജില്ല രൂപീകരിക്കുന്നത്- ആന്ധ്രപ്രദേശ്


26. സത്യസായി ബാബയുടെ പേരിൽ രൂപീകരിക്കുന്ന ജില്ലയുടെ ആസ്ഥാനം- പുട്ടപർത്തി


27. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി) പുറത്തിറക്കിയ 2022- ലെ വാർഷിക റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്- ധാക്ക


28. 2021- ലെ 'ബിബിസി ഇന്ത്യൻ സ്പോർട്സ് വിമൻ ഓഫ് ദി ഇയർ' പുരസ്കാരം നേടിയത്- മീരാഭായി ചാനു


29. 'പ്രധാനമന്ത്രി സംഗ്രഹാലയ' എന്ന മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ്- ന്യൂഡൽഹി


30. കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻറെ മൂന്നാമത് ദേശീയ ജല പുരസ്കാര സൗത്ത് സോണിൽ ഒന്നാം സ്ഥാനം നേടിയ ജില്ല- തിരുവനന്തപുരം


31. അടുത്തിടെ G20 Global Initiative on environmental protection- ൻറെ കോർഡിനേഷൻ ഓഫീസ് ഡയറക്ടറായി നിയമിതനായ മലയാളി- Dr. Muralee Thummarukudy


32. അടുത്തിടെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻറെ (ILO) പതിനൊന്നാമത് ഡയറക്ടർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്- Gilbert F. Houngbo


33. അടുത്തിടെ Badminton Association of India- യുടെ പ്രസിഡന്റായി പുനർനിയമിതനായ വ്യക്തി- Himanta Biswa Sarma (നിലവിൽ അസം മുഖ്യമന്ത്രി കൂടിയാണ്)


34. 2022- ലെ റോയൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യക്കാരനായ വാസ്തുശില്പി- ബാലകൃഷ്ണ ദോഷി 


35. അഫ്ഗാനിസ്താൻ സർക്കാരിനെ അട്ടിമറിച്ച് 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചടക്കിയ സംഘടന- താലിബാൻ

No comments:

Post a Comment