1. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ. പി. എൽ) ചരിത്രത്തിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ക്രിക്കറ്റ് താരം- ആർ. അശ്വിൻ
2. 2022 ഏപ്രിലിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടർ ആയി ചുമതലയേറ്റത്- വികാസ് കുമാർ
3. 2022 ലെ 20-ാമത് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി മീറ്റിംഗിന്റെ വേദി- Pakke Tiger Reserve (അരുണാചൽ പ്രദേശ്)
4. 2022 ഏപ്രിലിൽ നടന്ന നാലാമത് ഇന്ത്യ - യു.എസ് | 2 + 2 ministerial dialogue- ന്റെ വേദി- വാഷിംങ്ടൺ ഡി.സി
5. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ മൊബൈൽ ലാബുകളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
6. 2022 ഏപ്രിലിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച State Energy & Climate Index Round- ൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ സംസ്ഥാനം- കേരളം (ഒന്നാം സ്ഥാനം- ഗുജറാത്ത്)
7. 2022- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്- മന്ത്രി വി.അബ്ദുറഹിമാൻ
8. വിരമിക്കുന്നതിന്റെ പിറ്റേവർഷം മുതൽ കേന്ദ്ര പെൻഷനിൽ എത്ര വീതം വർധന അനുവദിക്കാനുള്ള സാധ്യതയാണ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ളത്- 1%
9. ആത്മഹത്യാപ്രേരണാ കുറ്റവുമായി ബന്ധപ്പെട്ട കടുത്ത പ്രതിഷേധത്തെ തുടർന്ന് രാജിവയ്ക്കാൻ ഒരുങ്ങുന്ന കർണാടക ഗ്രാമവികസന മന്ത്രി- കെ.എസ്.ഈശ്വരപ്പ്
10. ഈയിടെ അന്തരിച്ച മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന വ്യക്തി- എം.പി.ഗോവിന്ദൻ നായർ
11. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ മേൽപ്പാലം- കിഴക്കേകോട്ട (തിരുവനന്തപുരം) (102 മീറ്റർ നീളം)
12. കേരളത്തിലെ ഏറ്റവും മികച്ച സ്റ്റീൽബാർ മാനുഫാക്ചറർക്കുള്ള അവാർഡ് ലഭിച്ചത്- മലബാർ TMT (ചെയർമാൻ- കെ.പി.ഉമ്മർ)
13. രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും ചിത്രീകരിക്കുന്ന 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി (മ്യൂസിയം ന്യൂഡൽഹിയിലാണ്)
14. പ്രസിദ്ധീകരണത്തിന്റെ സുവർണ ജൂബിലി പൂർത്തിയാക്കുന്ന ബാലമാസിക- ബാലരമ
15. വീടുകളിൽ എത്തി ആക്രിയും മാലിന്യവും ശേഖരിക്കാനായി സംസ്ഥാന ശുചിത്വ മിഷൻ തയ്യാറാക്കുന്ന ആപ്പ്- ഹരിതമിത്രം
16. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രി- ഇമ്രാൻഖാൻ
17. ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച രണ്ടാമത്തെ രാജ്യം- ഹോണ്ടുറാസ്
18. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യമായി യു. എ. ഇ ഗോൾഡൻ വിസ ലഭിച്ചത് ആർക്കാണ്- അഞ്ജലി അമീർ
19. ലോകത്തിലെ ഏറ്റവും മെലിഞ്ഞ കെട്ടിടമായ 'സ്റ്റീൻവേ ടവർ' എവിടെ സ്ഥിതി ചെയ്യുന്നു- ന്യൂയോർക്ക്
20. ഇന്ത്യ - നെതർലാന്റ് സൗഹൃദത്തിന്റെ പ്രതീകമായി 2022- ൽ നെതർലാന്റിലെ പുതിയ ഇനം ടൂലിപ്പ് പുഷ്പത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകിയ പേര്- മൈത്രി
21. അന്റാർട്ടിക് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്- ഡോ. ജിതേന്ദ്ര സിംഗ് (നിലവിലെ ഭൗമ ശാസ്ത്ര മന്ത്രിയാണ്).
22. 2022- ലെ ലോക ആരോഗ്യദിനത്തിൻറെ (ഏപ്രിൽ 7) പ്രമേയം- Our planet, Our health
23. 2021- ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് അർഹനായ പ്രശസ്ത കവിയും സാഹിത്യ കാരനുമായ വ്യക്തി- രാംദരശ് മിശ്ര
24. 2021- ലെ മികച്ച വനിതാ മാധ്യമ പ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ അവാർഡിന് അർഹയായ മാധ്യമ പ്രവർത്തക- ആരേഫ ജോഹാരി
25. അടുത്തിടെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഉദ്ഘാടനം ചെയ്ത് റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (RBIH) എവിടെയാണ്- ബെംഗളൂർ
26. അടുത്തിടെ ഇന്ത്യയുമായി സാമ്പത്തിക സഹകരണ കരാറിൽ 2 ഒപ്പുവെച്ച രാജ്യം- ഓസ്ട്രേലിയ
27. 2022 മാർച്ചിൽ അന്തരിച്ച രാജ്യത്തെ പ്രശസ്തനായ മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ വ്യക്തി- ഐജാസ് അഹമ്മദ്
28. 2022 ഏപ്രിലിൽ കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാ സുരയ്യ ചെറുകഥാ അവാർഡ് നേടിയത്- സുധ തെക്കേമഠം (കഥ- ആലിദാസൻ)
29. 2022 ഏപ്രിലിൽ DRDO വിജയകരമായി പരീക്ഷിച്ച ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കപ്പെട്ട ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ- ഹെലിന
30. ദീൻദയാൽ അന്ത്യോദയ യോജന - നാഷണൽ റൂറൽ ലൈവിഹുഡ് മിഷന്റെ ഭാഗമായി Self Help Group Linkage- ൽ Best Performing Bank ആയി തിരഞ്ഞെടുക്കപ്പെട്ടത്- HDFC Bank
No comments:
Post a Comment