Saturday, 23 April 2022

Current Affairs- 23-04-2022

1. 2022 ഏപ്രിലിൽ India Pulses and Grains Association (IPGA) പ്രസിഡന്റ് ആയി ചുമതലയേറ്റത്- Bimal Kothari


2. 2022 ഏ പ്രിലിൽ "Karnataka Brain Health Initiative' (Ka-BHI)- ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- റോബിൻ ഉത്തപ്പ 


3. 2022 ഏപ്രിലിൽ സ്ഥാപക ദിനത്തിന്റെ 128-ാം വാർഷികം ആഘോഷിച്ച ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക് (PNB)


4. 2022 ഏപ്രിലിൽ Website based Migration Tracking System വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മഹാരാഷ് ട്ര 


5. 2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഒഡിയ ഗായകനും സംഗീതജ്ഞനുമായ വ്യക്തി- പ്രഫുല്ല കർ


6. 2022- ലെ 40-ാമത് 'Hunar Haat'- ന്റെ വേദി- മുംബൈ


7. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്- സി.എൻ. രാമചന്ദ്രൻ നായർ 


8. രാജ്യാന്തര നാണയനിധി (L.M.F) യുടെ കണക്ക് പ്രകാരം 2022- ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക്- 8.2% 


9. വിവിധ കേസുകളിൽ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും രക്ത സാംപിളുകൾ, ബയോമെട്രിക് രേഖകൾ എന്നിവ ശേഖരിക്കാൻ

പോലീസിന് അധികാരം നൽകുന്ന ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത്- 19 ഏപ്രിൽ 2022 


10. കരസേനയിലെ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (DGMO) ആയി നിയമിതനായത്- ലഫ്. ജനറൽ മനോജ് കുമാർ കത്യാർ 


11. ആത്മഹത്യ പ്രവണതയുള്ളവർക്ക് ടെലികൗൺസിലിങ് നൽകാൻ ആരംഭിച്ച പദ്ധതി- കാൾകൂൾ 


12. കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവും എക്സിക്യൂട്ടീവ്  സെക്രട്ടറിയുമായി നിയമിതയായ ഇന്ത്യൻ വംശജ- ശാന്തി സേഠി 

  • യു.എസ്. നാവികസേന യുദ്ധകപ്പലിലെ കമാൻഡറായ ആദ്യ ഇന്ത്യൻ വംശജ.

13. GST നിരക്കുകളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ച നിരക്ക്- 5% (നിലവിലെ നിരക്കുകൾ- 5% 12% 18% 28%)


14. ഏപ്രിലിൽ അന്തരിച്ച, പാകിസ്ഥാനിലെ "മദർതെരേസ" എന്നറിയപ്പെടുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തക- ബിൽക്കിസ് ബാനു ഇദ്ഹി


15. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിൽ ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി നിർത്തിവച്ച രാജ്യം- ഇന്തോനേഷ്യ


16. ഇന്ത്യയുടെ പ്രധാനമന്ത്രി മാരുടെ ജീവിതവും പ്രവർത്തനങ്ങളും അവതരിപ്പിക്കുന്ന മ്യൂസിയം നിലവിൽ വന്നത്- ഡൽഹി 


17. സൂര്യന്റെ കാന്തികമണ്ഡലം സജീവമായതിനെ തുടർന്നുണ്ടായ സൗര ജാലകൾ (സോളാർ പ്ലെയർ) മൂലം ഭൂമിയിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് 30 മെഗാഹെട്സിൽ താഴെയുള്ള വാർത്താവിനിമയങ്ങൾ തകരാറിലായത്- ഓസ്ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ


18. കളക്ടറേറ്റ്, റവന്യൂ, ഡിവിഷൻ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് അടക്കം മുഴുവനായി ഇ- സംവിധാനം നടപ്പാക്കിക്കൊണ്ട് സംസ്ഥാനത്ത സമ്പൂർണ ഇ -ഓഫീസ് ജില്ലയായി മാറുന്നത്- കണ്ണൂർ


19. 2022- ഏപ്രിൽ 12- ന് 150 ആം ജന്മവാർഷികം ആഘോഷിക്കുന്ന കേരള നവോത്ഥാന നായകൻ- കുമാരനാശാൻ


20. 2022- ൽ ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻഡ് പ്രിക്സ് സ് കിരീടം നേടിയത്- ചാൾസ് ലെക്ലർക്ക്


21. ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിൽ അടുത്തിടെ ആരംഭിച്ച ബോഡ്ഗേജ് പാതയിലെ പാസഞ്ചർ ട്രെയിൻ ബന്ധിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ്- ഇന്ത്യയിലെ ജയ്ഗറിനെയും നേപ്പാളിലെ കുർത്തയെയും


22. ഇന്ത്യയിലാദ്യമായി വെള്ളത്തിനടിയിലെ മെട്രോ തുരങ്കം (under water Metro funnel) നിലവിൽ വരുന്നതെവിടെ- കൊൽക്കത്ത


23. 2023- ലെ G20 ഉച്ചകോടിയുടെ കോ- ഓർഡിനേറ്ററായി നിയമിതനായത്- ഹർഷവർധൻ ശ്രിംഖല     


24. 2022 - ലെ ലോക ഹോമിയോപ്പതി ദിനത്തിൻറെ (ഏപ്രിൽ 10) പ്രമേയം ? People's choice for Wellness


25. ഏതു രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനാണ് സംസ്ഥാന സർക്കാർ 2022 ൽ 'മൃത്യഞ്ജയം' ക്യാമ്പയിൻ ആരംഭിച്ചത്- എലിപ്പനി


26. സീമാദർശൻ വ്യൂ പോയിന്റ് ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ്- ഗുജറാത്ത്

  • ബനസ്കന്ത ജില്ലയിലെ നാദാബെറ്റിലാണ് ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്.

27. 2022 ഏപ്രിലിൽ ഇന്ത്യയുടെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനായത്- ഇഖ്ബാൽ സിംഗ് ലാൽപുര


28. അടുത്തിടെ കേരള മാരിടൈം ബോർഡ് ചെയർമാനായി നിയമിതനായ വ്യക്തി- എൻ. എസ്. പിള്ള


29. അടുത്തിടെ നാഷണൽ ഡിഫൻസ് അക്കാദമി (NDA) കമാൻഡന്റായി നിയമിതനായത്- വൈസ് അഡ്മിറൽ അജയ് കൊച്ചാർ


30. ഒഡീഷയിലെ ബാല സോറിലുള്ള ഇന്റർഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും വിജയകരമായി അടുത്തിടെ പരീക്ഷിച്ച് ഇന്ത്യയുടെ മിസൈൽ സംവിധാനം- സോളിഡ് ഫ്യൂവൽ ഡക്റ്റഡ് റാംജെറ്റ്

No comments:

Post a Comment