Tuesday, 26 April 2022

Current Affairs- 26-04-2022

1. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി മുതിർന്ന ഉദ്യോഗസ്ഥൻ കേന്ദ്രസർക്കാർ നിയ മിച്ചത്- വിനയ് മോഹൻ ഖ്വാത്ര 


2. 13 പുതിയ ജില്ലകൾ രൂപവത്കരിച്ച് ആകെ 26 ജില്ലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ് 


3. ഹങ്കറിയിലെ പൊതുതിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാംവട്ടവും ജയിച്ച് പ്രധാനമന്ത്രിയാകുന്നത്- വിക്ടർ ഓർബൻ 


4. മധ്യ അമേരിക്കൻ രാജ്യമായ കോസ്റ്ററീക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാമ്പത്തിക വിദഗ്ധൻ- റോഡ്രിഗോ ഷാവേസ്


5. 2020 - 2021 വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരം ലഭിച്ചത്- തിരുവനന്തപുരം (തിരുവനന്തപുരത്തിന് തുടർച്ചയായ മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്)


6. അടുത്തിടെ പ്രഥമ ലതാ ദീനനാഥ് മങ്കേഷ്കർ അവാർഡിന് അർഹനായത്- നരേന്ദ്രമോദി


7. അടുത്തിടെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി പുനർനിയമിതനായ വ്യക്തി- ഇക്ബാൽ സിങ് ലാൽപുര


8. 2026- ലെ കോമൺവെൽത്ത് ഗെയിംസ് വേദി- വിക്ടോറിയ സ്റ്റേറ്റ്- ഓസ്ട്രേലിയ


9. അടുത്തിടെ ഫിലിപ്പീൻസിലെ കിഴക്കൻ തീരത്ത് കനത്ത നാശനഷ്ടം ഉണ്ടാക്കിയ കൊടുങ്കാറ്റ്- മെഗി


10. അടുത്തിടെ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച പുതിയ ലേസർ മിസൈൽ പ്രതിരോധ സംവിധാനം- Iron Beam


11. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രൊജക്ടിന്റെ ഭാഗമായി 2022- ൽ ജപ്പാനിൽ നിന്നും ഇന്ത്യയിലെത്തിക്കുന്ന ഹൈ സ്പീഡ് ട്രെയിൻ- E5 Shinkansen


12. ഐ.പി.എൽ. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറ് സിക്സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരം- ഹർദ്ദിക് പാണ്ഡ്യ


13. അടുത്തിടെ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൻറെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിതനായ വ്യക്തി- ജി. കെ. സുരേഷ് കുമാർ


14. 2022 മാൽക്കം ആദിശേഷയ്യ അവാർഡിന് അർഹനായ പ്രശസ്ത ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരൂപകനുമായ വ്യക്തി- പ്രഭാത് പട്നായിക്


15. 2022- ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ വേദി- ഇന്ത്യ


16. 2022- ലെ റെയ് ക് ജാവിക് ഓപ്പൺ ചെസ് ടൂർണമെന്റ് വിജയി ആരാണ്- ആർ. പ്രഗ് നാനന്ദ


17. 2022- ൽ ടെന്നീസിൽ നിന്നും വിരമിച്ച മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം- കിം ക്ലേസ്റ്റേഴ്സ്


18. 2023- ലെ street child cricket world cup- ൻറെ വേദി- ഇന്ത്യ


19. 2020- ലെ പൊതുഭരണത്തിലെ മികവിനുള്ള 'Prime Minister's Award for Excellence' ന് തിരഞ്ഞെടുത്ത സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻറെ പദ്ധതി- UDAN


20. അടുത്തിടെ ആരോഗ്യ വകുപ്പ് ആരംഭിച്ച എലിപ്പനി രോഗത്തിനെതിരെയുള്ള ബോധവൽക്കരണ ക്യാമ്പയിൻ ഏത്- മൃത്യഞ്ജയം


21. 2022- ലെ World Hemophilia ദിനത്തിൻറെ (April 17) പ്രമേയം- "Access For All : Partnership policy progress"


22. 2022 ഏപ്രിലിൽ മൊറോക്കോയിലെ യു.എസ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ വംശജൻ- പുനീത് തൽവാർ


23. 2022 ഏപ്രിലിൽ പാകിസ്ഥാൻ നാഷണൽ അസംബ്ലിയുടെ സ്പീക്കറായി നിയമിതനായത്- Raja Pervaiz Ashraf


24. 2022 ഏപ്രിലിൽ പുതുപ്പള്ളി രാഘവൻ പുരസ്കാരത്തിന് അർഹനായത്- ഗോപിനാഥ് മുതുകാട്


25. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 2022 ഏപ്രിലിൽ റഷ്യൻ, ബെലാറസ് ദേശീയ താരങ്ങളെ പൂർണമായും വിലക്കിയ ടൂർണമെന്റ്- വിംബിൾഡൺ 2022


26. 2022 ഏപ്രിലിൽ ഇന്ത്യൻ ആർമിയുടെ Trishakti Corps നടത്തിയ Integrated Fire Power Exercise- KRIPAN SHAKTI


27. 2022 ഏപ്രിലിൽ സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്രമ്യൂസിയം നിലവിൽ വരുന്നത്- വള്ളക്കടവ് 


28. 2022 ഏപ്രിലിൽ നിലവിലുണ്ടായിരുന്ന മൂന്നു മുൻസിപ്പൽ കോർപ്പറേഷനുകൾ ലയിപ്പിച്ച് ഒറ്റ കോർപ്പറേഷനാക്കി മാറ്റിയ പ്രദേശം- ഡൽഹി 


29. 2022 ഏപ്രിലിൽ ഡൽഹി സർക്കാർ പുറത്തിറക്കിയ ഡൽഹിയുടെ ഔദ്യോഗിക വിദ്യാഭ്യാസ് ഗാനം- "Irada Kar Liya Hai Humne"


30. കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- മേരി കോം 

No comments:

Post a Comment