1. മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്റ് 2022 വനിത സിംഗിൾസ് ജേതാവ്- Iga Swiatek (Poland)
2. 2022- ൽ ഇന്ത്യൻ കരസേനാ മേധാവിയായി നിയമിതനാകുന്നത്- ലഫ്. ജനറൽ മനോജ് പാണ്ഡ
3. ദേശീയ സമുദ്ര ദിനം (ഏപ്രിൽ 5) 2022 പ്രമേയം- 'Sustainable Shipping beyond Covid-19'
4. 2022 ഏപ്രിലിൽ 13 ജില്ലകൾ നിലവിൽ വന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ്
5. 2022 ഏപ്രിലിൽ ലോകാരോഗ്യസംഘടന താൽക്കാലികമായി വിതരണം നിർത്തിവെച്ച ഭാരത് ബയോടെക്കിന്റെ വാക്സിൻ- കോവാക്സിൻ
6. സെക്യൂരിറ്റി മാർക്കറ്റിലെ പുതിയ മാറ്റങ്ങൾക്കായും സാധ്യതകൾ തിരിച്ചറിയുന്നതിനായും SEBI ആരംഭിച്ച ഐഡിയത്തോൺ- Manthan
7. കോവിഡ് പരത്തുന്ന ഒമിക്രോൺ ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വകഭേദം- എക്സ് ഇ
- ഒമിക്രോണിന്റെ തന്നെ ബി.എ.1, ബി.എ.2 ഉപവിഭാഗങ്ങൾ ചേരുന്നതാണ് എക്സ് ഇ വകഭേദം
8. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (DNPA) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- തൻമയ് മഹേശ്വരി
9. ഫോബ്സ് അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരിൽ ഒന്നാമൻ- മുകേഷ് അംബാനി
- മലയാളികളിൽ ഒന്നാം സ്ഥാനം- എം.എ.യൂസഫലി
10. റവന്യ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ജനങ്ങളെയും ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിന് റവന്യ വകുപ്പ് പുറത്തിറക്കിയ മാസിക- ഭൂമിക
11. ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- സാകല്യം
12. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം (2021) അർഹയായ മലയാളി ഗായിക- സുജാത മോഹൻ
13. വ്യവസായ ക്ലസ്റ്ററുകൾ നടപ്പാക്കുന്ന പദ്ധതികളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- കേരളം
14. പഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ സമയത്തിന് ശേഷം സർക്കാർ സ്കൂളുകൾക്കായി ഹോബി ഹബ്ബുകൾ സ്ഥാപിച്ചത്- ഡൽഹി സർക്കാർ
15. ആഗോളതാപനത്തിന് എതിരായ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടെറസ് രൂപീകരിച്ച് ഉന്നതതല സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ- അരുണഭ ഘോഷ്
16. 2022 മാർച്ചിൽ വണ്ണിയാർ സമുദായ സംവരണം സുപ്രീംകോടതി റദ്ദാക്കിയ സംസ്ഥാനം- തമിഴ്നാട്
17. 2022 ഫോബ്സ് അതിസമ്പന്ന പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നാമത്- മുകേഷ് അംബാനി (മലയാളികളിൽ ഒന്നാമത്- MA യൂസഫലി
18. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം വിതരണം ചെയ്യുന്ന 2021- ലെ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ പുരസ്കാരം നേടിയ കേരളത്തിലെ ജില്ലാപഞ്ചായത്ത്- തിരുവനന്തപുരം
19. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ്- പരക്യതി
20. കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന്റെ 2022- ലെ മികച്ച സംസ്ഥാനത്തിനുള്ള ദേശീയ ജല പുരസ്കാരം നേടിയത്- ഉത്തർ പ്രദേശ്
21. ദക്ഷിണേന്ത്യയിലെ മികച്ച ജില്ലക്കുള്ള 2022- ലെ ദേശീയ ജല പുരസ്കാരം നേടിയത്- തിരുവനന്തപുരം
22. ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 2020- 21 വർഷത്തെ ആർദ്രകേരളം പുരസ്കാരം ഒന്നാം സ്ഥാനം :
- ജില്ലാ പഞ്ചായത്ത്- കൊല്ലം ജില്ല
- മുൻസിപ്പൽ കോർപ്പറേഷൻ- കൊല്ലം ജില്ല
- മുനിസിപ്പാലിറ്റി- പിറവം മുനിസിപ്പാലിറ്റി, എറണാകുളം
- ബ്ലോക്ക് പഞ്ചായത്ത്- മുല്ലശ്ശേരി, തൃശൂർ
- ഗ്രാമ പഞ്ചായത്ത്- നൂൽപ്പുഴ, വയനാട്
23. 2022- ലെ ദേശീയ പാരാ നീന്തൽ ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയത്- മഹാരാഷ് ട്ര
24. 2022- ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയുടെ (IIFA) വേദി- അബുദാബി, യുഎഇ
25. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കാനായി 2022- ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം
26. "Burgundy Winters in Europe" എന്നത് ആരുടെ പുസ്തകമാണ്-പ്രണയ് പാട്ടീൽ
27. 2022- ൽ നടന്ന വനിതാ ഏകദിന ലോകകപ്പ് കിരീട ജേതാക്കൾ- ഓസ്ട്രേലിയ റണ്ണറപ്പ്- ഇംഗ്ലണ്ട്
28. അടുത്തിടെ വനിതാ ടെന്നീസിൽ ലോക ഒന്നാം നമ്പർ ആയ പോളണ്ട് ടെന്നീസ് താരം- ഇഗാ സ്വിയാടെക്
29. അടുത്തിടെ "chisum on Patents" എന്ന നിയമ ഗ്രന്ഥം കേരള യൂണിവേഴ്സിറ്റിക്ക് സമ്മാനിച്ചത്- കെ. കെ. വേണുഗോപാൽ (നിലവിലെ അറ്റോർണി ജനറൽ)
30. 2022 ഏപ്രിൽ ഇന്ത്യ സന്ദർശിച്ച നേപ്പാൾ പ്രധാനമന്ത്രി- ഷർ ബഹദൂർ ദുബ
31. ചൈനയിലെ പുതിയ ഇന്ത്യൻ സ്ഥാനപതി- പ്രദീപ്കുമാർ റാവത്ത്
32. 2021 ഡിസംബർ 24- ന് അന്തരിച്ച പ്രസിദ്ധ മലയാള ചലച്ചിത്ര സംവിധായകൻ- കെ.എസ്. സേതുമാധവൻ
33. വനിതാ മത്സ്യവില്പന തൊഴിലാളികൾ ക്കായി സംസ്ഥാന ഫിഷറീസ് വകുപ്പും കെ.എസ്.ആർ.ടി.സി.യും സംയുക്തമായി തിരുവനന്തപുരത്ത് ആരംഭിച്ച സൗജന്യ ബസ് സർവീസ്- സമുദ്ര
34. കേരളത്തിൽ വനിതകൾക്ക് മാത്രമായി നിർമിക്കുന്ന സ്റ്റേഡിയങ്ങൾക്ക് നൽകിയി ട്ടുള്ള പേര്- പിങ്ക് സ്റ്റേഡിയം
35. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് നൽകുന്ന ഹരിവരാസ നം അവാർഡ് 2022- ൽ ലഭിച്ചത്- ആലപ്പി രംഗനാഥ്
- 2012 മുതൽ പുരസ്കാരം നൽകിവരുന്നു.
സത്യജിത്ത് റായ് ഫിലിം സൊസൈറ്റി പുരസ്കാരം
- മികച്ച ചിത്രം- ഹോളി ഫാദർ (സംവിധാനം- ബ്രൈറ്റ് സാം)
- മികച്ച സീരിയൽ- സസ്നേഹം
- മികച്ച സംവിധായകൻ- ജി.സുരേഷ് കുമാർ (ഓർമ)
- നടൻ- രാജു തോട്ടം (ഹോളി ഫാദർ)
- നടി- മറീന മൈക്കിൾ (ഹോളി ഫാദർ)
No comments:
Post a Comment