Sunday, 10 April 2022

Current Affairs- 10-04-2022

1. അടുത്തിടെ ഏത് രാജ്യം വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ് Gaofen-3 03- ചൈന


2. റെയിൽവേ ടിക്കറ്റിന്റെ നിയമവിരുദ്ധ വിൽപന തടയുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പാൻ ഇന്ത്യൻ ഓപ്പറേഷൻ- ഓപ്പറേഷൻ ഉപലബ്ബ്ദ് 


3. എൽസാൽവദോറിനു ശേഷം ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ നിയമപരമാക്കുന്ന രാജ്യം- ഹോണ്ടുറാസ്


4. അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാൻ പ്രധാനമന്ത്രി- ഇമ്രാൻ ഖാൻ


5. ഇന്ധനക്ഷമതയിലെ മികവിന് പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ സാക്ഷം പുരസ്കാരം നേടിയത്- KSRTC


6. റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിനായി പുറത്തിറക്കിയ മാസിക- ഭൂമിക


7. പൈത്യകവും ചരിത്രവും വിളിച്ചോതുന്ന സ്ഥലങ്ങളിലേക്ക് വിനോദ തീർത്ഥയാത്രകൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ റെയിൽവേ ആരംഭിക്കുന്ന പദ്ധതി- ഭാരത് ഗൗരവ് ട്രെയിൻ


8. രാജ്യത്ത് ആദ്യമായി കോവിഡ് വൈറസ് വകഭേദമായ 'എക്സ്. ഇ സ്ഥിരീകരിച്ചത് എവിടെ- ഗുജറാത്ത്


9. ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സ്വകാര്യ ദൗത്യം- സ്പേസ് X - ന്റെ ഫാൽക്കൺ 9 റോക്കറ്റ്


10. ഷഹീൻ IIl ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- പാകിസ്ഥാൻ


11. 2022 ഏപ്രിലിൽ നാഷണൽ ഡിഫൻസ് അക്കാദമി (NDA)- യുടെ പുതിയ കമാൻഡന്റായി നിയമിതനായത്- വൈസ് അഡ്മിറൽ അജയ് കൊച്ചാർ


12. 14 രാജ്യങ്ങളിലെ പര്യടനത്തിനായി 2022 ഏപ്രിലിൽ - കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്ക്കപ്പൽ- INS തരംഗിണി


13. 2022 ഏപ്രിലിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം- റഷ്യ


14. 2022 ഏപ്രിലിൽ 'Mukhyamantri Bagwani Bima Yojana' എന്ന വിള ഇൻഷുറൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഹരിയാന


15. 2022 ഏപ്രിലിൽ റെയിൽവേ ടിക്കറ്റിന്റെ നിയമവിരുദ്ധ വിൽപ്പന തടയുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പാൻ ഇന്ത്യ ഡ്രൈവ്- Operation Upalabdh


16. പൊതുജനങ്ങളുടെ അടിയന്തരാവശ്യങ്ങൾക്കായി പോലീസ് സഹായം തേടുന്നതിനായി 2022 ഏപ്രിലിൽ തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ആപ്പ്- കാവൽ ഉതവി


17. 2022- ൽ നടക്കുന്ന രണ്ടാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി- ബംഗളൂരു 


18. 2022- ൽ കൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചത് ഏത് ജില്ലയിലാണ്- കാസർഗോഡ്


19. 2022 ഏപ്രിലിൽ ഇന്ത്യയിൽ നിന്നും ഏത് രാജ്യത്തിലേക്കാണ് പുതുതായി ട്രെയിൻ സർവീസ് ആരംഭിച്ചത്- നേപ്പാൾ

  • ബീഹാറിലെ ജയനഗറിൽനിന്നു നേപ്പാളിലെ കുർത്തയിലേക്കാണ് സർവീസ് ആരംഭിക്കുന്നത്

20. രാജ്യസഭ രൂപീകരിച്ചതിന്റെ എത്രാം വാർഷികമായിരുന്നു 2022 ഏപ്രിൽ 3-ന്- 70


21. ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ കാർ പുറത്തിറക്കുന്ന കമ്പനി- ടയോട്ട


22. 2022- ൽ ഏത് സംസ്ഥാനത്തിലെ വണ്ണിയാർ സമുദായ സംവരണമാണ് സുപ്രീംകോടതി റദ്ദാക്കിയത്- തമിഴ്നാട്


23. വിള വൈവിധ്യവൽക്കരണ സൂചിക ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയത്- തെലങ്കാന


24. സ്വാതന്ത്ര്യാനന്തര തുർക്നിസ്ഥാൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി- രാംനാഥ് കോവിന്ദ്


25. ലോകത്തെ ഏറ്റവും വലുതും ശക്തിയാർന്നതുമായ ടെലിസ്കോപ്പ്- ജെയിംസ് വെബ് 

  • നാസയും യൂറോപ്യൻ കനേഡിയൻ സ്പേസ് ഏജൻസികളും ചേർന്നാണ് ഈ ദൂരദർശിനി വികസിപ്പിച്ചത്. 

26. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് സംസ്ഥാന സാമൂഹികനീതി വകുപ്പ് സൗജന്യമായി കൃത്രിമ പല്ല് നൽകു ന്ന പദ്ധതി- മന്ദഹാസം 

  • അയ്യായിരം രൂപയാണ് ഒരു ഗുണഭോക്താവിന് ലഭിക്കുന്നത്. 

27. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ- രഞ്ജിത്ത് 


28. ആധുനിക കാലത്തിന്റെ ഡാർവിൻ എന്നറി യപ്പെടുന്ന അമേരിക്കൻ ജീവശാസ്ത്രജ്ഞൻ- എഡ്വാർഡ് ഒ. വിൽസൺ

  • സാമൂഹിക ജീവശാസ്ത്രം എന്ന പഠനമേഖ ലയ്ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. 
  • ഫിറമോൺ എന്ന ജൈവരാസപദാർഥം ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നതെന്ന് ആദ്യം കണ്ടെത്തിയ അദ്ദേഹം 'ഉറുമ്പു മനുഷ്യൻ' (Ant Man) എന്നും വിളിക്കപ്പെട്ടു. 
  • Naturalist ഇദ്ദേഹത്തിന്റെ ആത്മകഥയാണ്. 2021 ഡിസംബർ 26- ന് അന്തരിച്ചു. 

29. 2021- ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് (മലയാളം) ജേതാക്കൾ- ജോർജ് ഓണക്കൂർ (ഹൃദയരാഗങ്ങൾ, ആത്മ കഥ), രഘുനാഥ് പലേരി (ബാലസാഹിത്യ പുരസ്കാരം, അവർ മൂവരും ഒരു മഴവില്ലും) 

  • യുവ പുരസ്കാരം മോബിൻ മോഹന് (കൃതി- ജക്കരയ്ക്ക് ലഭിച്ചു.

30. പുതിയ ഉപഭോക്തൃ നിയമപ്രകാരം ജില്ല -സംസ്ഥാന- ദേശീയ കമ്മിഷനുകളുടെ അധികാരപരിധി എപ്രകാരമാണ് പുനർ നിർണയിച്ചിട്ടുള്ളത്- 50 ലക്ഷം രൂപവരെ മൂല്യമുള്ള ഉപഭോക്ത പരാതികൾ ജില്ലാ ഉപഭോക്ത കമ്മിഷനുകളും 50 ലക്ഷത്തിനും രണ്ടുകോടിക്കുമിടയിലുള്ളവ സംസ്ഥാന കമ്മിഷനുകളും അതിനുമുകളിലുള്ളവ ദേശീയ കമ്മിഷനും പരിഗണിക്കും

No comments:

Post a Comment