1. ഗ്രീൻലൻഡിന്റെ തീരത്തായി ലോകത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ദ്വീപ്- ക്വകർടാവ് അവനർലൈഖ് (Qeqertaq Avannarleq)
2. പാകിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ നാമനിർദ്ദേശം ചെയ്ത വ്യക്തി- ഗുൽസാർ അഹമ്മദ് (മുൻ ചീഫ് ജസ്റ്റിസ്)
3. ഹംഗറി പ്രധാനമന്ത്രിയായി 4-ാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- വിക്ടർ ഒർബാൻ
4. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേൽക്കുന്ന വ്യക്തി- വിനയ് മോഹൻ ക്വാത
- ഹർഷ് വർധൻ ശ്യംഗ്ല വിരമിക്കുന്ന ഒഴിവിലേക്ക് നിയമനം.
5. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ന്യൂസിലാൻഡ് ക്രിക്കറ്റ് താരം- റോസ് ടെയ് ലർ
6. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജനങ്ങൾക്ക് പരാതികളറിയിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ- പ്രക്യതി
7. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ പ്രതിരോധ വാക്സിൻ നിർമാണ യൂണിറ്റ് തുടങ്ങുന്ന കമ്പനി- ഭാരത് ബയോടെക്
8. ഈ അടുത്ത് അന്തരിച്ച പ്രശസ്ത നാടക ചലച്ചിത്ര നടൻ- കൈനകരി തങ്കരാജ്
9. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിങ് സോളാർ നിലയം നിലവിൽ വന്നത്- കായംകുളം
10. ഇന്ത്യയുടെ ദൂരദർശനി ആയ ആസ്ട്രോസാറ്റ് ഉപയോഗിച്ച് 13.6 കോടി പ്രകാശവർഷമകലെ കണ്ടെത്തിയ പുതിയ സൗരയൂഥം- NGC6902A
11. 2022 ഏപ്രിലിൽ രത്നവണ്ടുകളുടെ കുടുംബത്തിലെ നാലു പുതിയ ഇനം കണ്ടെത്തിയത്- സൈലന്റ് വാലിയിൽ
12. 2022 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച നേപ്പാൾ പ്രധാനമന്ത്രി- ഷെർ ബഹദൂർ ദുബ .
13. 2022 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ക്രൂയിസ് കപ്പൽ ആദ്യ യാത്ര നടത്തിയത്- ചൈനയിൽ
14. ന്യൂഡൽഹിയിലെ നെഹ് മ്യൂസിയത്തിന്റെ പുതിയ പേര്- PM മ്യൂസിയം
15. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായ ഇ.കെ.നായനാരുടെ പേരിൽ മ്യൂസിയം നിലവിൽ വന്നത്- കണ്ണൂർ
16. ഫിഫ പുറത്തിറക്കിയ 2022- ലെ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം- Hayya Hayya (Better Together)
17. നിലവിൽ ഫിഫയുടെ റാങ്കിംഗിൽ ഒന്നാമതെത്തിയ രാജ്യം- ബ്രസീൽ
18. കോടതി ഉത്തരവുകൾ അതിവേഗം സംപ്രേഷണം ചെയ്യുന്നതിനായി മാർച്ച് 31- ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആരംഭിച്ച സോഫ്റ്റ് വെയർ- FASTER (Faster Secured Transmission of Electronic Records)
19. 2022 മാർച്ചിൽ അന്തരിച്ച അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ- യൂജിൻ പാർക്കർ
20. 2022- ലെ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- മേഘാലയ
21. കോസ്റ്റോറിക്ക് പ്രസിഡണ്ടായി നിയമിതനായത്- റോഡിഗോ ഷാവേസ്
22. വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം തടയാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധനയുടെ പേര്- ഓപ്പറേഷൻ ഫോക്കസ്
23. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത്- വിനയ് ഖ്യാത
24. നിലവിലുള്ള 13 ജില്ലകളിൽ ഓരോന്നിനെയും രണ്ടായി വിഭജിച്ച് ആകെ ജില്ലകളുടെ എണ്ണം 26 ആയി രൂപീകരിച്ച സംസ്ഥാനം- ആന്ധ്രാ പ്രദേശ്
25. ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 'ആർദ്ര കേരളം' പുരസ്കാരത്തിൽ 2020 - 21- ൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- കൊല്ലം
26. അടുത്തിടെ സംസ്ഥാനത്തെ യാത്രാ നിരക്കുകളിൽ ബസ് ചാർജ് വർദ്ധനവ് ശിപാർശ ചെയ്ത കമ്മിറ്റി- ജസ്റ്റിസ്റ്റ് രാമചന്ദ്രൻ കമ്മീഷൻ
27. അടുത്തിടെ അന്തരിച്ച മുൻ സിക്കിം മുഖ്യമന്ത്രി- B.B.Gurung
28. അടുത്തിടെ നടന്ന ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയത്തിൻറെ (IONS) ആദ്യ മാരിടൈം എക്സർസൈസ് (IMEX 22)- ൻറെ വേദി- ഗോവ, അറബിക്കടൽ
29. 2022- ലെ World Autism Awareness Day (April 2) theme- Inclusive Quality Education for all
30. 2022 മാർച്ചിൽ പുറത്തുവിട്ട FIFA Men's World Ranking ൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ബ്രസീൽ (1832.69 പോയിൻറ്) (രണ്ടാം സ്ഥാനം- ബൽജിയം, ഇന്ത്യയുടെ സ്ഥാനം- 106)
31. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഇന്ത്യൻ ഗവൺമെന്റും ചേർന്ന് ഒപ്പ് വെച്ച കരാർ പ്രകാരം ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെൻറർ ഫോർ ട്രഡീഷണൽ മെഡിസിൻ എന്ന സ്ഥാപനം നിലവിൽ വന്നതെവിടെ- ഗുജറാത്തിലെ ജാം നഗറിൽ
32. മുൻ പ്രധാനമന്ത്രിമാരുടെ ഓർമ്മയ്ക്കായി നിർമ്മിച്ച പ്രധാനമന്ത്രി സംഗ്രഹാലയ (the museum of prime minister) നിലവിൽ വന്നതെവിടെ- ന്യൂഡൽഹി
64-ാമത് ഗ്രാമി പുരസ്കാരം (2022)
- ഏറ്റവും മികച്ച ആൽബം (ആൽബം ഓഫ് ദി ഇയർ)- വി ആർ (ജോൺ ബാട്ടിസ്റ്റ്)
- മികച്ച ഗാനം- ലീവ് ദ ഡോർ ഓപ്പൺ (സിൽക്ക് സോണി
- മികച്ച പുതുമുഖ താരം- ഒലീവിയ റോഡ്രിഗോ
- കുട്ടികൾക്കായുള്ള മികച്ച ആൽബം- എ കളർഫുൾ വേൾഡ് (ഫാൽഗുനി ഷാ)
- ഗ്രാമി അവാർഡ് നേടിയ ആദ്യ പാകിസ്ഥാൻ സംഗീതജ്ഞ- അരുജ് അഫ്താബ് (ബെസ്റ്റ് ഗ്ലോബൽ പെർഫോമൻസ് വിഭാഗത്തിൽ)
No comments:
Post a Comment