1. ലോക വനിതാ ദിനമായി ആചരിക്കുന്ന മാർച്ച്- 08 2022 ലെ തീം- Gender equality today for a sustainable tomorrow
2. സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുവാൻ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച കോൾ സെന്റർ- സഹജ (ടോൾ ഫ്രീ നമ്പർ- 18004255 5215)
3. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ബോധവത്ക്കരണ ക്യാമ്പയിൻ- സ്ത്രീശക്തി കലാജാഥ
4. ബാല്യകാലത്തിൽ പെൺകുട്ടികളിൽ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ വച്ച് കൊണ്ട് 2022 മാർച്ച് 8- ന് ആരംഭിച്ച് പദ്ധതി- ധീര (നിർഭയ സെൽ)
5. അട്ടപ്പാടി ആദിവാസി ഊരിലെ ജനങ്ങൾക്കിടയിലുള്ള പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് 2022 മാർച്ച് 8- ന് ആരംഭിച്ച പദ്ധതി- പെൺട്രിക കൂട്ട
6. സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- സമം
7. ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ- ഇടം
8. 2022 മാർച്ചിൽ രാജ്യത്തെ ഏറ്റവും വലിയ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെന്റർ നിലവിൽ വരുന്നത്- മുംബൈ
9. സംസ്കൃത സർവ്വകലാശാല വി.സി. ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഡോ. എം.വി. നാരായണൻ
10. വനിതാ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നാരീശക്തി പുരസ്കാരം 2020, 2021- ൽ ലഭിച്ച കേരളത്തിൽ നിന്നുളള വനിതകൾ-
- 2020- റ്റിഫാനി ബ്രാർ (അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക)
- 2021- രാധിക മേനോൻ (ആദ്യ മർച്ചന്റ് നേവി ക്യാപ്റ്റൻ ആയ ഇന്ത്യൻ വനിത)
11. മറാത്തി എഴുത്തുകാരനായ വി.എസ്.ഖാണ്ഡക്കറുടെ വിഖ്യാത നോവൽ യയാതി, പ്രതിഭാറായ് എഴുതിയ "യാജ്ഞസേനി,' ശിലാപദ്മം, മനോഹർ ശ്യാമിന്റെ കുരുകുരുസ്വാഹ, ആശാ പൂർണാദേവിയുടെ നോവലുകൾ തുടങ്ങി ഭാരതത്തിലെ മറ്റുഭാഷകളിലെ ക്ലാസിക്കുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത എഴുത്തുകാരൻ അടുത്തിടെ അന്തരിച്ചു. അദ്ദേഹത്തിന്റെ പേര്- പ്രൊഫ. പി. മാധവൻപിള്ള
12. ഗോവയിൽ തുടർച്ചയായി രണ്ടാംതവണ മുഖ്യമന്ത്രിയായി അധികാരമേറ്റത്- പ്രമോദ് സാവന്ത്
13. യു.എസ്. ആസ്ഥാനമായുള്ള ആഗോള ചരക്കുഗ താഗത കമ്പനി ഫെഡെക്സിന്റെ ചീഫ് എക്സിക്യൂട്ടീ വ് ഓഫീസറും പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- രാജേഷ് സുബ്രഹ്മണ്യം
14. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗം 8000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ- സ്റ്റീവൻ സ്മിത്ത് (ഓസ്ട്രേലിയ)
15. വനിതാ ടെന്നീസിലെ പുതിയ ലോക ഒന്നാം നമ്പർ താരം- ഇഗ സ്വിയാറ്റെക് (പോളണ്ട്)
16. യു.എൻ. പരിസ്ഥിതി പ്രോഗ്രാം (യു.എൻ.ഇ.പി.) റിപ്പോർട്ടിലെ കണക്കനുസരിച്ച് ശബ്ദമലിനീകരണം ഏറ്റവും കൂടുതലുള്ള ലോകനഗരം- ധാക്ക (ബംഗ്ലാദേശ്)
17. സ്വിസ് ഓപ്പണിൽ ബാഡ്മിന്റൺ വനിതാ വിഭാഗം കിരീടം നേടിയത്- പി.വി. സിന്ധു
18. സ്വിസ് ഓപ്പണിൽ ബാഡ്മിന്റൺ പുരുഷ വിഭാഗത്തിൽ വെള്ളി നേടിയ മലയാളിതാരം- എച്ച്.എസ്. പ്രണോയി
19. 2022- ൽ ലോക വൃക്ക ദിനം ആയി ആചരിക്കുന്ന (മാർച്ച് 10) 2022- ലെ തീം- 'Kidney Health for All'
20. ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാലുടൻ രേഖകൾ എല്ലാവരിലേക്കും ഓൺലൈനായി എത്തിക്കുന്നതിന് കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Kerala Budget
21. പാഴ്വസ്തുക്കൾ ശേഖരിച്ച് പരിസ്ഥിതിയ്ക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗം ചെയ്യുന്നതിനായി കേരള സ്ക്രാപ്പ് മർച്ചൻ സ് അസോസിയേഷൻ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- ആക്രിക്കട
22. 2022- ൽ C-DAC വികസിപ്പിച്ച IIT Roorkee- യിൽ ഇൻസ്റ്റാൾ ചെയ്ത സൂപ്പർ കമ്പ്യൂട്ടർ- PARAM Ganga
23. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഐ.പി.ഒ. അനുമതി നൽകിയ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷുറൻസ് കമ്പനി- എൽ.ഐ.സി.
24. ദക്ഷിണ കൊറിയൻ പ്രസിഡന്റായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- Yoon Suk - yeol
25. 2022- ൽ പുല്ലാങ്കുഴൽ പ്രതിഭ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ പ്രശസ്ത സരോദ് വാദകൻ- ഉസ്താദ് അംജദ് അലിഖാൻ
26. 2022- ലെ ഹസൽബാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്കാരം നേടിയ ഇന്ത്യാക്കാരി- ദയാനിത് സിങ്
27. 2022- ൽ ഇറ്റലിയിൽ വച്ചു നടന്ന ഗ്രാൻഡിസ് കാച്ചി കറ്റോലിക്ക ഇന്റർനാഷണൽ ഓപ്പൺ ചെസ് കിരീട ജേതാവായ മലയാളി- എസ്.എൽ. നാരായണൻ
28. അടുത്തിടെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച മലയാളി പേസ് ബൗളർ- എസ്. ശ്രീശാന്ത്
29. 2022- ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ട പട്ടിക പ്രകാരം ഓൾ റൗണ്ടർ ടെസ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം- രവീന്ദ്ര ജഡേജ
30. തൊഴിലാളി ക്ഷേമനിധി ബോർഡ് വിവിധ ജില്ലകളിൽ നടപ്പാക്കുന്ന സേവന പദ്ധതി- 'ഒരു തൊഴിലാളിക്ക് ഒരു വീട് '
No comments:
Post a Comment