Thursday, 5 May 2022

Current Affairs- 05-05-2022

1. 2022 ഏപ്രിലിൽ United Nations Environment Programme (UNEP)- ന്റെ Champions of the Earth Lifetime Achievement Award 2021- നു അർഹനായ പ്രകൃതി ശാസ്ത്രജ്ഞൻ- David Attenborough


2. 2022 ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ Dairy Community Radio Station- Dudh Vani (90.4 FM)


3. എല്ലാ ഗ്രാമങ്ങളിലും ലൈബ്രറികൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ജില്ല (2022 ഏപ്രിൽ)- Jamtara(Jharkhand)


4. 2022 ഏപ്രിലിൽ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്റെ (ചന്ദ്രയാൻ -3) ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട ISROയുടെ ഡോക്യുമെന്ററി- സ്പേസ് ഓൺ വീൽസ്


5. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സണായി രണ്ടാം തവണയും നിയമിതനായത്- വിജയ് സാംപ്ല 


6. ഈയിടെ അന്തരിച്ച, കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടി തന്ന ടീമിലെ അംഗമായിരുന്ന ഫുട്ബോൾ താരത്തിന്റെ പേര്- ബി. ദേവാനന്ദ്


7. ഓരോ ജില്ലയിലും 75 ജലാശയങ്ങൾ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനായി ആരംഭിച്ച സംരംഭം- അമൃത് സരോവർ


8. സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെ- കടകംപള്ളി, തിരുവനന്തപുരം


9. ഇന്ത്യ വികസിപ്പിച്ച, അടുത്തവർഷം വാണിജ്യ അടിസ്ഥാനത്തിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന്, ഇലക്ട്രോണിക് ചിപ്പുകൾ- ശക്തി, വേഗ


10. എല്ലാ പഞ്ചായത്തിലും ലൈബ്രറി എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല- ജാംതാര (ജാർഖണ്ഡ്)


11. 2022- ലെ ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- മനില (ഫിലിപ്പീൻസ്)


12. കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം- ഡെന്മാർക്ക് 


13. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന സംസ്ഥാനം- മഹാരാഷ് ട്ര   


14. “തരകൻസ് ഗ്രന്ഥവരി” എന്ന നോവൽ എഴുതിയത്- ബെന്യാമിൻ


15. ഒഴുക്കിനെതിരെ എന്ന ആത്മകഥ രചിച്ചത്- വെള്ളായണി അർജുനൻ


16. 2022 ഏപ്രിലിൽ ഒരേ സമയം ഏറ്റവും കുടുതൽ (78,220) പതാകകൾ വീശി ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം- ഇന്ത്യ


17. സംസ്ഥാനത്തെ ബസ്ചാർജ് വർദ്ധനവ് ശിപാർശ ചെയ്ത കമ്മിറ്റി- ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി 


18. ഇന്ത്യൻ ഓഷ്യൻ നേവൽ സിംബോസിയത്തിന്റെ (10 NS) ആദ്യ മാരിടൈം എക്സർസൈസ് (IMEX 22)- ന്റെ വേദി- ഗോവ (അറബിക്കടൽ) 


19. 2022 ഏപ്രിലിൽ വ്രജജൂബിലി ആഘോഷിക്കുന്ന വ്യോമസേനയുടെ ഹെലികോപ്റ്റർ- ചേതക് ഹെലികോപ്റ്റർ 


20. 2022- ലെ നാഷണൽ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സംസ്ഥാനം- കേരളം 


21. 2022- ലെ ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള വനിതാ ടീമിനെ നയിക്കുന്നത്- മിന്നു മരിയ ജോയി

  • പുരുഷ ടീമിനെ നയിക്കുന്നത്- ജിഷ്ണു ജി. നായർ 

22. 83-ാമത് ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- മേഘാലയ 


23. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം എന്ന ബഹുമതിക്കനർഹനായത്- ഡ്വെയ്ൻ ബ്രാവോ (171 വിക്കറ്റുകൾ നേടി)  


24. ബി.ബി.സി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2021 ലഭിച്ച ഇന്ത്യൻ ഭാരോദ്വഹന താരം- കർണം മല്ലേശ്വരി 


25. ബി.ബി.സി. എമർജിങ് പ്ലെയർ അവാർഡ് 2021 ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- ഷെഫാലി വർമ്മ 


26. ബി.ബി.സി. ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ (2021) പുരസ്കാര ജേതാവ്- മീരാഭായ് ചാനു) 


27. നിലവിൽ ഫിഫാ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ടീം- ബ്രസീൽ (ഇന്ത്യ- 106) 


28. 2022 മാർച്ചിൽ അന്തരിച്ച മുൻ സിക്കിം മുഖ്യമന്ത്രി- B. B. Gurung


29. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഡൽഹി ഗവൺമെൻറ് 2022 ഏപ്രിലിൽ പുറത്തിറക്കിയ ഔദ്യോഗിക വിദ്യാഭ്യാസ ഗാനം- Irada Kar Liya Hai Humne


30. 400-) മത് ജന്മവാർഷികം 2022 ഏപ്രിലിൽ ആചരിക്കപ്പെടുന്ന സിഖ് ഗുരു- ഗുരു തേജ് ബഹദൂർ


31. ന്യൂഡൽഹിയിൽ 2022 ഏപ്രിലിൽ നടന്ന ഏഷ്യാ, ആഫ്രിക്ക കൺസോർഷ്യവുമായി സഹകരിച്ച് നടന്ന ഇന്ത്യ ഇൻർനാഷണൽ കോൺക്ലേവ് 2022- ലെ ആഗോള സമാധാന അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട വനിതയാര്- ബബിത സിംഗ്


32. 2022 ഏപ്രിലിൽ അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വ്യക്തി- കെ.ശങ്കരനാരായണൻ


33. ടെന്നീസ് ചരിത്രത്തിൽ ഓപ്പൺ യുഗത്തിൽ പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഔട്ട്ഡോർ മത്സരങ്ങൾ വിജയിച്ച് റെക്കോർഡ് നേടിയ താരം- റാഫേൽ നദാൽ


34. കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷൻ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- കേരളം 


35. സംസ്ഥാനങ്ങളുടെ കയറ്റുമതി തയ്യാറെടുപ്പ് സൂചികയിൽ കേരളത്തിന്റെ സ്ഥാനം- 16 (ഒന്നാമത്- ഗുജറാത്ത്) 


36. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾസ് (PSLV) നിർമ്മാണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ട സ്വകാര്യ സ്ഥാപനങ്ങൾ- Adan Enterprises Limited and L & T 


37. Economic Survey of India- യുടെ 2021-22 സാമ്പത്തിക വർഷത്തിൽ പ്രതിശീർഷ വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- സിക്കിം (രണ്ടാം സ്ഥാനം- ഗോവ, മൂന്നാം സ്ഥാനം- ഡൽഹി) 


38. ഗോദാവരി നദിയിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന വിവധോദ്ദേശ്യ ജലസേചന പദ്ധതി- പോളവാരം പദ്ധതി 


39. സിവിൽ ഏവിയേഷൻ മന്ത്രാലയവും FICCI- യും സംയുക്തമായി സംഘടിപ്പിച്ച 'WINGS INDIA 2022' വേദി- ഹൈദരാബാദ് (Begumpet Airport) 


40. ഇന്ത്യൻ മെറ്റീരിയോലജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ പുരസ്കാരം നേടിയ പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ- പി.വി. ജോസഫ് 

No comments:

Post a Comment