Thursday, 26 May 2022

Current Affairs- 26-05-2022

1. ജമൈക്ക സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി (2022 മെയ് )- രാംനാഥ് കോവിന്ദ്


2. 2022 മെയിൽ West Central Railway വികസിപ്പിച്ച battery operated dual-mode locomotive- Navdoot


3. 2022 മെയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) ചെയർമാനായി നിയമിതനായത്- എസ്.എസ്. മുന്ദ്ര


4. 12-ാമത് ഹോക്കി ഇന്ത്യ സീനിയർ വുമൺ നാഷണൽ ചാമ്പ്യൻഷിപ്പ് കിരീട ജേതാക്കൾ- ഒഡീഷ


5. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിലയം നിലവിൽ വന്നത്- എവറസ്റ്റിൽ (8830 മീറ്റർ പൊക്കത്തിൽ) 


6. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശേഷി വർധിപ്പിക്കാൻ സമഗ്രശിക്ഷാ കേരളം  തയ്യാറാക്കുന്ന കഥാപുസ്തക പരമ്പര- ഹലോ ഇംഗ്ലീഷ് കിഡ്സ് 


7. യുവേഫ യൂറോപ്പ് ലീഗ് കിരീട ജേതാക്കൾ- ഐൻട്രാക്റ്റ് ഫ്രാങ്ക് ഫുർട്ട് (ജർമൻ ക്ലബ്ബ്) 


8. ഇസ്താംബുളിൽ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഹൈദരാബാദുകാരി- നിഖാത് സരീൻ

  • വനിതകളുടെ 52 കിലോഗ്രാം ഫ്ളെവെയ്റ്റ് വിഭാഗത്തിലാണ് സരിന്റെ നേട്ടം. 
  • ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരി. 

9. രാജ്യാന്തര ഫുട്ബോളിൽ തുല്യവേതനം നടപ്പാക്കുന്ന ആദ്യ രാജ്യം- യു.എസ്. 


10. ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോയുടെ സി.ഇ.ഒ. ആയി നിയമിതനായത്- പീറ്റർ എൽബേഴ്സ്


11. റിപ്പബ്ലിക്കിൽ തുറന്ന ലോകത്തിലെ ഏറ്റവും നീളം കൂടീയ് തൂക്കുപാലം- സ്കൈ ബ്രിഡ്ജ് 721


12. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്മാനുവൽ മാക്രോൺ നിയമിച്ചത്- എലിസബത്ത് ബോൺ


13. സൺവേ ഫോർമെന്റെറ (The sunway Formentera) ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ വിജയിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റ്- ഡി ഗുകേഷ്


14. സംസ്ഥാനത്ത് "എന്റെ തൊഴിൽ എന്റെ അഭിമാനം" എന്ന സർവ്വേ പൂർത്തിയാക്കിയ ആദ്യ ജില്ല- തൃശ്ശൂർ


15. വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം


16. ഏപ്രിൽ- 14 എല്ലാ വർഷവും തുല്യതാ ദിനമായി (Day of Equality) ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് 


17. ഇന്ത്യയിലെ ആദ്യ ഡോങ്കി കൺവെൻഷൻ പാർക്ക് നിലവിൽ വരുന്നത്- ലേ 


18. 2022- ൽ കേരള സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ നവകേരള മിഷൻ കോ - ഓർഡിനേറ്റർ- ടി.എൻ. സീമ 


19. സിംഗപ്പൂരിന്റെ അടുത്ത പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- ലോറൻസ് വോങ്ങ്  


20. 2022- ലെ ഡാനിഷ് ഓപ്പണിൽ 200 മീറ്റർ ബട്ടർഫ്ളെ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ മലയാളി നീന്തൽ താരം- സജൻ പ്രകാശ് 


21. ഏപ്രിലിൽ നടന്ന റെയ്ജാവിക് ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ ജേതാവായത് - ആർ പ്രഗ്യാനന്ദ 


22. ഇന്ത്യയുടെ ആദ്യ ഖേലോ ഇന്ത്യൻ നാഷണൽ റാങ്കിംഗ് വിമൻ ആർച്ചറി ടൂർണമെന്റിന്റെ വേദി- ജംഷദ്പൂർ, ജാർഖണ്ഡ് 


23. അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് 2022 ന്റെ വേദി- ഇന്ത്യ (ഭുവനേശ്വർ, ഗോവ, നവി മുംബൈ) 


24. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ (FTH) ജൂനിയർ വുമൺസ് ഹോക്കി വേൾഡ് കപ്പ് 2022 കിരീട ജേതാക്കൾ- നെതർലാന്റ് (റണ്ണറപ്പ്- ജർമ്മനി)

  • ഇന്ത്യ- നാലാമത് 

25. 2021- ലെ "ഇന്റർനാഷണൽ ഗാന്ധി അവാർഡ് ഫോർ ലെപ്സി ' നേടിയത് (International Gandhi Award for Leprosy)- Dr. Bhushan Kumar, Sahyog Kushtha Yagna Trust (Gujarat) 


26. 2026- ലെ കോമൺവെൽത്ത് ഗെയിംസ് വേദി- ഓസ്ട്രേലിയ 


27. 2022 ൽ ടെന്നീസിൽ നിന്നും വിരമിച്ച മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം- കിം ക്ലേസ്റ്റേഴ്സ്


28. സംസ്ഥാന പി.എസ്.സി. ചെയർമാന്മാരുടെ 23-ാമത് ദേശീയ കൺവെൻഷൻ വേദി എവിടെയാണ്- കേരളം


29. IIT മദ്രാസ് പുറത്തിറക്കിയ ഇന്ത്യയിൽ തന്നെ നിർമ്മിച്ച രാജ്യത്തെ ആദ്യ പോളിസെൻട്രിക് കൃത്രിമ കാൽമുട്ട്- കദം (KADAM) 


30. 80-ാമത് SKOCH അവാർഡ്സിൽ സ്വർണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഉല്പാദന സ്ഥാപനം- നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ 


31. അടുത്തിടെ ഗാർഹിക ഉപഭോക്താക്കൾക്ക് 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുവാൻ തീരുമാനിച്ച സംസ്ഥാനം- പഞ്ചാബ്


32. ലോക ബാങ്കിന്റെ 2022 - 23 സാമ്പത്തിക വർഷത്തിലെ അപ്ഡേറ്റ് അനുസരിച്ചുള്ള ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക്- 8%


33. ആണവോർജ കമ്മീഷൻ ചെയർമാനായി വീണ്ടും നിയമിതനായത്- കെ.എൻ. വ്യാസ് 


34. ചൈന വിജയകരമായി വിക്ഷേപിച്ച പുതിയ ഉപഗ്രഹം- Zhongxing 6D  


35. ഉത്തരകേരള കവിതാ സാഹിത്യ വേദി ഏർപ്പെടുത്തിയ തകഴി സാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരി- പി.ടി. രാജലക്ഷ്മി


36. ഐ.പി.എൽ. ൽ 150 വിക്കറ്റുകൾ എടുക്കുന്ന ആദ്യ ഇന്ത്യൻ പേസർ ആയത്- ഭുവനേശ്വർ കുമാർ 


37. ഐ.പി.എൽ. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 സിക്സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരം- ഹർദിക് പാണ്ഡ്യ 


38. ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇലത്താള വിദ്വാൻ- ഈച്ചരത്ത് മാധവൻ നായർ 


39. ഏപ്രിലിൽ അന്തരിച്ച പത്മശ്രീ ജേതാവായ പ്രശസ്ത ഒഡിയ സംഗീതജ്ഞൻ- പ്രഫുല്ല കർ

No comments:

Post a Comment