Friday, 6 May 2022

Current Affairs- 06-05-2022

1. 2022 ഏപ്രിലിൽ ഇ.കെ. നയനാരുടെ മ്യൂസിയം നിലവിൽ വന്നത്- ബർണശ്ശേരി, കണ്ണൂർ 


2. ഇന്ത്യൻ വ്യോമസേനയുടെ വാഹന വ്യൂഹങ്ങൾക്ക് re-fuel ചെയ്യുന്നതിനായി 2022 മാർച്ചിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് ഇന്ത്യൻ എയർഫോഴ്സ് ആരംഭിച്ച സംരംഭം- Fleet Card - Fuel on Move 


3. ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ PharmEasy- യുടെ അംബാസിഡറായി നിയമിതനാകുന്നത്- അമീർഖാൻ 


4. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്- ഡോ. എസ്. രാജു 


5. സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) ചെയർമാനായി ചുമതലയേറ്റത്- ഡോ. കെ.എൻ. രാഘവൻ 


6. 2022 മാർച്ചിൽ നാവികസേനാ സഹമേധാവിയായി (ഡെപ്യൂട്ടി ചീഫ്) നിയിതനായത്- സഞ്ജയ് മഹീന്ദ്ര 


7. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ മാച്ച് റഫറി പാനലിലെ ആദ്യ വനിത- ജി.എസ്. ലക്ഷ്മി (ആന്ധ്രാപ്രദേശ്) 


8. 2022 മാർച്ചിൽ കാണികളുടെ എണ്ണത്തിൽ ലോക റെക്കോർഡ് തിരുത്തിയ ഫുട്ബോൾ മത്സരം- യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് (കണ്ടത്- 91553 പേർ) 


9. 2022 മാർച്ചിൽ അന്തരിച്ച പ്രശ്നത് സാമൂഹിക പ്രവർത്തകയും സംരംഭകയുമായ വ്യക്തി- പ്രമ ഗോപാലൻ


10. ബഹിരാകാശത്ത് Destructive satellite /anti- പരീക്ഷണങ്ങൾ നിരോധിക്കുന്ന ആദ്യ രാജ്യം- അമേരിക്ക


11. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ ആരോഗ്യ ചികിത്സ വിവരങ്ങൾ തടയാനും ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകാനുമായി സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ്- സിറ്റിസൺ


12. ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് ഭാഗമായി പുറത്തിറക്കുന്ന ആപ്പ്- ശൈലി


13. 2022 ഏപ്രിലിൽ അന്തരിച്ച മുൻ രാജ്യാന്തര ഫുട്ബോൾ താരം- ബി. ദേവാനന്ദ് 

  • 1973- ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്നു

14. പുതുച്ചേരിയുടെ പുതിയ ചീഫ് സെക്രട്ടറിയായി 2022 ഏപ്രിലിൽ നിയമിതനായതാര്- രാജീവ് വർമ്മ


15. ഐ.ടി. കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ് വെയർ ആൻഡ് സർവീസസ് കമ്പനീസ് 2022 - 2023 കാലയളവിലേക്കുള്ള ചെയർപേഴ്സണായി നിയമിതനായത്- കൃഷ്ണൻ രാമാനുജം


16. 2022 ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ Dairy Community Radio Station- Dudh Vani (ഗുജറാത്തിൽ)


17. ഇന്ത്യൻ നഴ്സിങ് കൗൺസിലിൻറെ 2021- ലെ നാഷണൽ ഫ്ലോറൻസ് നെറ്റിംഗേൽ അവാർഡിന് അർഹരായ മലയാളികൾ- സൂസൻ ചാക്കോ, വി. എസ്. ഷീലാറാണി


18. BARC India- യുടെ (Broadcast Audience Research Council) പുതിയ ചെയർമാനായി നിയമിതനായ വ്യക്തി- ഷാഷി സിൻഹ


19. ഓൺലൈൻ പരോപകരണങ്ങളുടെ ലഭ്യത ഇല്ലായ്മ മൂലം ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി KTU (അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല) നടത്തുന്ന ലാപ്ടോപ്പ് വിതരണ പദ്ധതി- സമത്വ 


20. 2022 മുതൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എല്ലാ വർഷവും ദേശീയ ഡോൾഫിൻ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്- ഒക്ടോബർ 5 


21. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ (ILO) പുതിയ ഡയറക്ടർ ജനറൽ ആയി നിയമിതനായത്- Gilbert Houngbo 


22. മാർച്ചിൽ എൻ.സി.സി. കേരള ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറലായി നിയമിതനായത്- മേജർ ജനറൽ അലോക് ബെരി  


23. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2021- ലെ കുഞ്ചൻ നമ്പ്യാർ പുരസ്കാരത്തിനർഹനായത്- സി. ബാലകൃഷ്ണൻ 


24. വിങ്സ് ഇന്ത്യ- 2022 കോവിഡ് ചാമ്പ്യൻ പുരസ്കാരം നേടിയത്- കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (CIAL) 


25. 26-ാമത് IFFK മലയാള ചിത്രത്തിനുള്ള NETDAC പുരസ്കാരം ലഭിച്ചത്- ആവാസവ്യൂഹം 


26. 2022- ൽ സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം നേടിയ താരം- പി.വി. സിന്ധു 


27. നിലവിലെ വനിതാ ടെന്നീസ് ഒന്നാം നമ്പർ താരം- ഇഗ സ്വാംതെക് (പോളണ്ട്) 


28. അടുത്തിടെ അന്തരിച്ച് പ്രമുഖ വിവർത്തകനും പ്രഭാഷകനുമായ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്- പ്രൊ.ഫ. പി. മാധവൻ പിള്ള


29. മത്സ്യരോഗങ്ങൾ കണ്ടെത്തുന്നതിനായി കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഒരു റഫറൽ ലബോറട്ടറി സ്ഥാപിക്കുന്നത് എവിടെ- പനങ്ങാട്, എറണാകുളം 


30. ട്രാൻസ് കുട്ടികൾക്കായി യു.എൻ. നടത്തുന്ന പ്രചാരണ പരിപാടി- അൺബോക്സ് മീ 


31. ഇന്ത്യയിലെ ആദ്യ ഉരുക്കു പാത നിലവിൽ വന്നത്- ഗുജറാത്തിൽ (സുറത്ത്) 


32. UNEP പുറത്തിറക്കിയ Annual Frontier Report 2022 പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ശബ്ദമലിനീകരണം ഉള്ള നഗരം- ധാക്ക (ബംഗ്ലാദേശിന്റെ തലസ്ഥാനം) 


33. IIT ഗോരക്പൂർ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച മലയാളി- ഇ. ശ്രീധരൻ 


34. ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതയായത്- ഡോ. രേണുക സിംഗ് 


35. ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ പുരസ്കാരം ലഭിച്ച കാലാവസ്ഥ ശാസ്ത്രജ്ഞൻ- ഡോ. പി.വി. ജോസഫ് 


36. ‘ജീവിതം ഒരു പെൻഡുലം' എന്നത് ആരുടെ ആത്മകഥയാണ്- ശ്രീകുമാരൻ തമ്പി 


37. 2022 ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- ഹിമന്ത ബിശ്വ ശർമ്മ 


38. ഫോർമുല വൺ കാറോട്ടത്തിൽ 2022- ലെ സൗദി ഗ്രാൻപ്രീയിൽ കിരീടം നേടിയ ഡെബുളിന്റെ താരം- മാക്സ് വെസ്തപ്പൻ 


39. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായ കുട്ടികളുടെ സുരക്ഷയ്ക്ക് കേരള പോലീസ് ആരംഭിക്കുന്ന ഡീ അഡിക്ഷൻ കേന്ദ്രം- ഡി - ഡാഡ് 


40. 2022 മാർച്ചിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ലോല മേഖലയാക്കാൻ തീരുമാനിച്ച തിരുവനന്തപുരം ജില്ലയിലെ വന്യജീവി സങ്കേതം- നെയ്യാർ - പേപ്പാറ 

No comments:

Post a Comment