Monday, 23 May 2022

Current Affairs- 23-05-2022

1. കേരള സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ്- കേരള സവാരി

2. 2022- ലെ നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി- പഞ്ച്കുല (ഹരിയാന)

  • ധാക്കഡ് എന്ന കാളയാണ് 2022- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നം.


3. അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി- അമ്മ അറിയാൻ


4. ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ ഇന്ത്യയിൽ എവിടെയാണ് സ്ഥാപിതമായത്- മുംബൈ


5. 2022- ൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ആദ്യ ചുഴലിക്കാറ്റ്- അസാനി

  • അസാനി എന്ന വാക്കിനർത്ഥം- ഉഗ്രകോപം 
  • അസാനി ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം- ശ്രീലങ്ക 

6. 2022- ലെ സിസ്റ്റർ ലിനി സ്മാരക അവാർഡ് ജേതാവ്- ഇ. കെ ഗീത 


7. ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമായി മാറുന്നത്- തൃശ്ശൂർ


8. 2022 മെയ്യിൽ ഹോങ്കോങ്ങിലെ ഭരണതലവനായി തിരഞ്ഞെടുക്കപ്പെട്ടത്- ജോൺ ലീ


9. 2021- 22- ലെ ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗ് കിരീടം നേടിയത്- ചെൽസി


10. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കി റെക്കോർഡ് നേടിയ വ്യക്തി- കാമി റിത ഷേർപ്പ 

  • 26 തവണയാണ് നേപ്പാൾ സ്വദേശിയായ കാമി റിത ഷേർപ്പ് എവറസ്റ്റ് കീഴടക്കിത്

11. 2021- ലെ ഫോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയത്- ലിസി അച്ചൻകുഞ്ഞ്


12. 2022- ലെ മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയത്- മീരാ മാത


13. 2022 മെയ്യിൽ കോസ്റ്റാറിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- റോഡിഗോ ഷാവേസ്


14. 2022- ലെ പ്രഥമ കേരള ഗെയിംസ് അത്ലറ്റിക് ചാമ്പ്യൻമാരായത്- തിരുവനന്തപുരം


15. 2022- ലെ 'FICCI നാഷണൽ കോൺഫറൻസ് ആൻഡ് അവാർഡ്സ് ഓൺ ഇൻഡസ്ട്രി 4.0'- ന്റെ വേദി- ന്യൂഡൽഹി


16. 2022- ൽ പുറത്ത് വന്ന ഐസിസി വാർഷിക റാങ്കിംഗിൽ ഒന്നാമത് എത്തിയ പുരുഷ ടീമുകൾ- ടി20- ഇന്ത്യ 

  • ടെസ്റ്റ്- ആസ്ട്രേലിയ 
  • ഏകദിനം- ന്യൂസിലാൻഡ്

17. 2022- ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത്- കാർലോസ് അൽകാരസ് ഗാർഫിയ (സ്പെയിൻ)


18. 2022- ലെ മാഡ്രിഡ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത്- ഒൻസ് ജാബൈർ (ടുണീഷ്യ)

  • ഡബ്യൂ.ടി.എ 1000 കിരീടം നേടുന്ന ആദ്യ അറബ് ആഫ്രിക്കൻ താരം.

19. 8000 മീറ്ററിനു മുകളിൽ ഉയരമുള്ള 5 കൊടുമുടികൾ കയറുന്ന ആദ്യ ഇന്ത്യൻ വനിത- പ്രിയങ്ക മൊഹിതെ


20. കേരള സംസ്ഥാന സർക്കാരിനു കീഴിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ഒരുക്കുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം- സി സ്പേസ് 

  • ഒ.ടി.ടി. സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.
  • പ്രഖ്യാപനം നടത്തിയത് മന്ത്രി സജി ചെറിയാൻ.
  • നവംബർ 1 മുതൽ പ്രവർത്തനം ആരംഭിക്കുന്നു.

21. പുർണ്ണ നീതി ഉറപ്പാക്കാൻ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കാനും അത് ഇന്ത്യയിലെവിടെയും ബാധകമാക്കാനും സുപ്രീം കോടതിക്ക് അധികാരം

നൽകുന്ന ഭരണഘടനാ വകുപ്പ്- 142-ാം വകുപ്പ് 


22. മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ (സമുദ ശില എന്ന നോവലിന്)


23. യുറോപ്പിൽ ആർത്തവ അവധി നൽകുന്ന ആദ്യ രാജ്യം- സ്പെയിൻ


24. ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നിലവിൽ വന്നത്- ചെക്ക് റിപ്പബ്ലിക്ക്


25. ഇന്ത്യയിൽ ആദ്യമായ് Biogas Powered Charging Station പ്രവർത്തനം ആരംഭിച്ച നഗരം- മുംബൈ


26. ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ഇന്ത്യൻ ആർമി പാവപ്പെട്ട വിദ്യാർത്ഥികൾക്കായി കോച്ചിംഗ് സെന്റർ ആരംഭിച്ചത്- മണിപ്പൂർ


27. വാട്സാപ്പ് വഴി കേസ് തീർപ്പാക്കിയ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി


28. 2022- ലെ ഒഎൻവി സാഹിത്യ പുരസ്കാര ജേതാവ്- ടി പത്മനാഭൻ


29. 100 ബില്യൺ ഡോളർ വാർഷിക വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്


30. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാതഭക്ഷണവും നൽകുന്ന ആദ്യ സംസ്ഥാനം- തമിഴ്നാട്


31. ഭാവിയുടെ മ്യൂസിയം (Museum of the future) പ്രവർത്തനമാരംഭിച്ചത് എവിടെയാണ്- ദുബായ് (യു.എ.ഇ.) 


32. “കഥ തുടരും' എന്ന ആത്മകഥ രചിച്ചതാര്- കെ.പി.എ.സി. ലളിത  

  • മഹേശ്വരിയമ്മ എന്നായിരുന്നു യഥാർഥ പേര്, 
  • 52 വർഷത്തിനിടെ വിവിധ ഭാഷകളിലായി 500- ൽപ്പരം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യചിത്രം കൂട്ടുകുടുംബം (1969). 
  • 2016 മുതൽ കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു. 
  • 2022 ഫെബ്രുവരി 22- ന് 74-ാം വയസ്സിൽ അന്തരിച്ചു. 

33. യുക്രൈനിലെ റഷ്യൻ ആക്രമണം തുടങ്ങിയത് എപ്പോഴാണ്- ഇന്ത്യൻ സമയം 2022 ഫെബ്രുവരി 24- ന് രാവിലെ 8.30-ന് 

  • ഔദ്യോഗിക ടെലിവിഷനിലൂടെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ യുദ്ധ പ്രഖ്യാപനം നടത്തിയത്. 
  • സോവിയറ്റ് യൂണിയന്റെ വിഘടനത്ത തുടർന്ന് 1991- ലാണ് സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന യുക്രൈൻ സ്വതന്ത്രരാജ്യമായത്. സ്വതന്ത്ര യുക്രൈനെ 1994- ൽ റഷ്യ അംഗീകരിച്ചിരുന്നു. .
  • യു.എസ്. നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യത്തിൽ അംഗത്വം നേടാനുള്ള യുക്രന്റെ നീക്കമാണ് റഷ്യൻ ആക്രമണത്തിനുള്ള പ്രധാന കാരണം.
  • വൊളോദിമിർ സെലെൻസ്സിയാണ് യുക്രൈൻ പ്രസിഡന്റ്. തലസ്ഥാനം കീവ്. 
  • യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പോളണ്ട്, ഹംഗറി, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിൽ തിരികെയെത്തിച്ച കേന്ദ്രസർക്കാ രിന്റെ രക്ഷാദൗത്യമാണ് "ഓപ്പറേഷൻ ഗംഗ.' 

34. കേരളസാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷൻ- കെ. സച്ചിദാനന്ദൻ 

  • കവി, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധനായ അദ്ദേഹം കേന്ദ്രസാഹിത്യ അക്കാദമിയുടെ സെക്രട്ടറിയും അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ പത്രാധിപരുമായിരുന്നു. 
  • അശോകൻ ചരുവിലാണ് ഉപാധ്യക്ഷൻ 

35. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) പുതിയ ഹരിത ഊർജപദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- പയ്യന്നൂർ 

  • ഭൗമഘടനാനുസൃത സോളാർ പ്ലാന്റാണ് പയ്യന്നൂരിൽ സ്ഥാപിതമായത്. പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ലഭിക്കും.
  • ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളംകൂടിയാണ് CIAL (2015). ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരി സ്ഥിതി പുരസ്സാരമായ ചാമ്പ്യൻസ് ഓഫ് എർത്ത് ബഹുമതി 2018- ൽ ലഭിച്ചിരുന്നു. 

No comments:

Post a Comment